ദാമ്പത്യ വിരസതയ്ക്ക് ഗുഡ്ബൈ പറയുക

 

cozy-romantic-bedroom-ideas-for-small-space

💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧

ദാമ്പത്യ ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാർ അന്യോന്യം ആനന്ദം പങ്കിടുന്ന സന്ദർഭങ്ങളിലൊന്നാണ് സംഭോഗാവസരം. ദാമ്പത്യത്തിന്റെ ആണിക്കല്ലുകളിലൊന്നാണ് സെക്സ്. ഇസ്ലാമിക പഠനങ്ങൾ ഗ്രൂപ്പുകളുടെ അഡ്മിൻ എന്ന നിലയിൽ നിരവധി പേർ ഈ വിഷയത്തിൽ സംശയങ്ങൾ ചോദിക്കുന്നുണ്ട്. സെക്സ് വിഷയങ്ങൾ തുറന്ന് ചോദിക്കാൻ മറ്റൊരു വേദിയില്ലാത്തതിനാലാകാം ഇതെന്ന് ഞാൻ കരുതുന്നു.

“എന്നെ ഒന്നു സ്നേഹിച്ചാൽ മതി. ഒന്നടുത്തിരുന്ന് കുറച്ച് വർത്തമാനം പറഞ്ഞാൽ തന്നെ എനിക്ക് സമാധാനമായേനെ” ഇങ്ങനെ ഓർത്ത് സങ്കടപ്പെടാത്ത ഭാര്യമാർ ഉണ്ടാവില്ല. സദാ പുഷ്പിച്ച് നിൽക്കുന്ന മനസിൽ നിന്നാണ് സ്നേഹവല്ലരികൾ ചുറ്റിപ്പടരുന്നത്. കുടുംബജീവിതം ഒരു ആഘോഷമാക്കാൻ തീരുമാനിച്ചാൽ ഉണരാത്ത ശരീരമില്ല, വിജയിക്കാത്ത ശാരീരിക ബന്ധവുമില്ല.

പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതനായ സമർഖന്തി (റ) പറയുന്നു: ലൈംഗീക ബന്ധത്തിന് മുമ്പ് ഭാര്യയുമായി സല്ലാപത്തിലേർപ്പെടുന്നത് അത്യാവശ്യമാണ്. അവളുടെ കണ്ണിൽ ആഗ്രഹത്തിന്റെ ആവേശം പ്രകടമാവും വരെ ഇത് തുടരണം.

കിടപ്പറയിൽ എന്താ റൊമാന്റിക്കാവാൻ കഴിയാത്തത്. കിടപ്പറയിൽ പ്രണയമാകാം.എന്നാൽ ഇതിനൊക്കെ പറ്റിയ മൂഡും സാഹചര്യങ്ങളും എവിടെ എന്നാണ് ചോദ്യമെങ്കിൽ ഒരുത്തരമേ ഉള്ളൂ.
ഇതെല്ലാം സ്വയം കണ്ടെത്തണം. പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിഞ്ഞും അനുഭവിച്ചറിഞ്ഞും ദാമ്പത്യ നിമിഷങ്ങളെ സുന്ദരമാക്കുക.

ബാഹ്യ ലീലകൾക്ക് മുമ്പ് ശാരീരിക ബന്ധം നബി(സ) വിരോധിച്ചിരിക്കുന്നു എന്ന് ജാബിർ(റ) വിൽ നിന്നു നിവേദനം ചെയ്യപ്പെട്ട ഹദീസിൽ കാണാം. ചുംബനമാണ് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിലേക്കുള്ള പ്രവേശന കവാടം എന്ന് ഇതിൽ നിന്ന് വ്യക്തമാവുന്നു.

എന്നാൽ മനസറിഞ്ഞ് സ്നേഹം തുളുമ്പുന്ന ചുംബനം നൽകുന്ന എത്ര ഭർത്താക്കന്മാർ ഉണ്ട്? യാന്ത്രികമായ ചുംബനം ഒരു ഭാര്യയും ആഗ്രഹിക്കുന്നില്ല.

സംയോഗ വേളയിൽ ചുംബനത്തിൽ ആരും മിതത്വം കാണിക്കേണ്ടതില്ല. അവ ദീർഘനേരം തുടരുക. കാമത്തെ ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശ്യം മുൻനിർത്തി രണ്ടു പേരും ഒരേ സമയം ചെയ്യാവുന്നതാണ്.

ഇനി പറയുന്നവയാണ് ചുംബിക്കേണ്ടതായ ഇടങ്ങൾ :
നെറ്റി
കണ്ണ്
കവിൾ
അധരം
വായയുടെ അകവശം
നാക്ക്
തൊണ്ട
കഴുത്ത്
പിൻകഴുത്ത്
സ്തനം
കൈകൾ
പൊക്കിൾ
നാഭി
തുടകൾ
ചുംബനങ്ങൾ നാലുതരമാണ്.
1. ഇണകൾ അധരങ്ങൾ നേരെ സമ്പർക്കത്തിൽ അഭിമുഖമായി കൊണ്ടു വരുമ്പോൾ ചുംബിക്കുന്ന രീതി
2. ഇണകൾ ശിരസുകൾ പരസ്പരം കുനിച്ചു പിടിച്ച് ചുംബിക്കുന്ന രീതി.
3. ഇണകളിൽ ഒരാൾ മറ്റേയാളുടെ തലയും താടിയും പിടിച്ച് മുഖം ഉയർത്തിയ ശേഷം ചുംബിക്കുന്ന രീതി
4. വളരെയധികം ശക്തിയോടെ കീഴ്ചുണ്ട് അമർത്തി ചുംബിക്കുന്ന രീതി.
അതിമർദിത ചുംബനം എന്നറിയപ്പെടുന്ന അഞ്ചാമതൊരിനം ചുംബനം കൂടിയുണ്ട്. രണ്ട് വിരലുകൾക്കിടയിൽ കീഴ്ചുണ്ട് പിടിച്ച് അതിനെ നാവുകൊണ്ട് സ്പർശിച്ച ശേഷം ചുണ്ടുകൊണ്ട് അതിശക്തമായി അമർത്തി സാധ്യമാക്കുന്ന ചുംബനമാണിത്.

ഭർത്താവ് ഭാര്യയുടെ മേൽ ചുണ്ട് ചുംബിക്കുകയും തിരിച്ച് അവൾ അയാളുടെ കീഴ്ചുണ്ട് ചുംബിക്കുകയും ചെയ്യുമ്പോൾ അതിനെ “ഉത്തരചുംബനം” എന്നു പറയുന്നു.

പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ പുതുമയുള്ള വഴികൾ രണ്ടാളും കണ്ടെത്തണം. കിടപ്പറയിലും ലൈംഗീക ബന്ധത്തിലും രണ്ടാൾക്കും സ്വീകാര്യമായ പുതു ശൈലികൾ കടന്നുവരണം. ഓരോ ദിവസവും വ്യത്യസ്തമാക്കുമ്പോൾ എന്നും പുതുമണം നിറയും, അകത്തും പുറത്തും .

 

💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧
|█║▌█║▌█║▌█|█║▌

ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ്

ഇണകൾ മനസിനെ മനസോട് ചേർത്ത് തുടങ്ങുക

barakallah-300x187

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸

മനുഷ്യകുലത്തിന്റെ ഉത്ഭവത്തോളം തന്നെ സെക്സിനും പഴക്കമുണ്ട്. അല്ലാഹു ആദം നബിയേയും ഹവ്വാ ബീവിയേയും സൃഷ്ടിച്ചു.ഹവ്വാ ബീവിയെ കണ്ടപ്പോൾ ആദം നബിയിൽ ആദ്യമായി ആഗ്രഹമുദിച്ചു. ആഗ്രഹസാഫല്യം അനുവദനീയമാർഗത്തിലൂടെയാവാൻ അല്ലാഹു വിവാഹം നിശ്ചയിച്ചു.രണ്ടു പേരും ലോകത്തെ ആദ്യ ദമ്പതികളായി സ്വർഗലോകത്തിൽ ഹണിമൂൺ ആഘോഷിച്ചു.

അല്ലാഹു മനുഷ്യന് നൽകിയ മഹത്തായ സമ്മാനമാണ് സെക്സ്. ആദം നബിയുടെയും ഹവ്വാ ബീവിയുടെയും ആദ്യ ദാമ്പത്യ ജീവിതം മുതൽ ഉണർവായും ആകർഷണമായും പ്രണയമായും സ്നേഹമായും സെക്സ് മനുഷ്യന്റെ മധുരാനുഭവങ്ങളിൽ പെടുന്നു.

രതിയുടെ നൈമിഷിക സുഖത്തിനപ്പുറം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള മാനവികതയുടെ മഹത്തായ അഭിവാജ്ഞ സെക്സിലുണ്ട്. അതാണ് സെക്സിന്റെ ആത്മാവ്.

ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ദമ്പതികൾ ബാഹ്യ ലീലകളിലൂടെ ഉത്തേജിതരാവുന്നത് ആനന്ദകരവും ആരോഗ്യകരവുമായ സെക്സിന് ആവശ്യമാണ്. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ബാഹ്യ ലീലകൾ ഒഴിവാക്കാനാവാത്തതാണെന്നാണ് പ്രവാചകാധ്യാപനം.

കാര്യത്തിലേക്ക് എത്രയും പെട്ടെന്ന് ചെല്ലണം എന്ന മനസ്ഥിതിയോടെയാണ് പുരുഷൻ പൊതുവെ സെക്സിൽ ഏർപ്പെടുന്നത്. എത്രയും പെട്ടെന്ന് ബന്ധപ്പെടൽ എന്ന മനസോടെയുള്ള ധൃതികൂട്ടൽ സ്ത്രീയുടെ സെക്സ് ആസ്വാദനത്തെ ബാധിക്കും.

ബാഹ്യലീലകൾ പുരുഷന്റെ വേഗത അൽപ്പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീ പുരുഷ ലൈംഗീകതയിലെ വേഗത വ്യത്യാസങ്ങൾ നിയന്ത്രിച്ച് ഇരുവർക്കും ഹൃദ്യമായ ഒരു പോയന്റിൽ വച്ച് ഒരേ സമയം രതിമൂർച്ഛ ലഭിക്കാൻ ശ്രമിക്കണം.

ബാഹ്യ ലീലകളുടെ തുടക്കം വാക്കുകളിലൂടെയാണ്. സ്നേഹം പ്രസരിക്കുന്ന വാക്കുകൾ ദമ്പതിമാർക്കിടയിൽ നിറയണം. ശരീര സ്പർശനം ബാഹ്യ ലീലകളിൽ മുഖ്യമാണ്. സ്പർശനത്തിന്റെ രോമാഞ്ചസുഖം ഇണകളിൽ വികാരത്തിന്റെ തിരയിളക്കം തന്നെ സൃഷ്ടിക്കും. ചർമ്മം ചർമ്മത്തോട് വികാരങ്ങൾ കൈമാറുമ്പോൾ ഇണയടുപ്പം വർദിക്കും. കൈകളിൽ തുടങ്ങുന്ന സ്പർശനം മുഖം, മുടികൾ, കഴുത്ത്, പുറം, മാറിടങ്ങൾ എന്നിങ്ങനെ പുരോഗമിച്ച് മേനി മുഴുവൻ നിറയുന്ന മൃദുവായ തഴുകലായി മാറണം.

ഇബ്നു ഹജർ(റ) പറയുന്നു: സല്ലാപത്തിനൊരുങ്ങുമ്പോൾ ചുംബനങ്ങൾ നൽകണം. ഉത്തേജനം സൃഷ്ടിക്കാൻ അത് നല്ലതാണ്.
ശരീരത്തിലെ വികാരോദീപകമേഖലകളിലെ ചുംബനം പങ്കാളിയെ പെട്ടെന്ന് ഉത്തേജിതയാക്കും. ചുണ്ട്, വായ, നാക്ക്, കവിൾ, കഴുത്ത്, കഴുത്തിന്റെ പിൻഭാഗം, ചെവിയുടെ അകം, ചെവിയുടെ പിൻഭാഗം, പുറം, സ്തനം, അടിവയർ, തുടകൾ, ജനനേന്ദ്രിയങ്ങൾ, നിതംബം മുതലായവയെല്ലാം സ്ത്രീ ശരീരത്തിന്റെ ചുംബനം കൊതിക്കുന്ന ഇടങ്ങളാണ്. കലാപരമായി പ്രത്യേകരീതിയിൽ ചുംബനം നൽകുന്നത് അതിശയിപ്പിക്കുന്ന ഫലം നൽകും. ചുണ്ടുകളും നാവും വായയുടെ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമാണ്. വിരൽതുമ്പി നേക്കാൾ നൂറിരട്ടി സംവേദന ക്ഷമമാണ് ചുണ്ടുകൾ. സ്ത്രീ ശരീരത്തിൽ പ്രത്യേകരീതിയിലുള്ള അധര സ്പർശനം നടത്തിയാൽ വികാര വിസ്ഫോടനം തന്നെയുണ്ടാക്കും.

നബി (സ) ഭാര്യമാരുമായി ബാഹ്യ ലീലകളിൽ ഏർപ്പെടുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസുകളിൽ കാണാം. ഇമാം അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു.
“നബി(സ) തന്റെ പത്നി ആഇശ (റ)യെ ചുംബിക്കുകയും നാവ് ഈമ്പുകയും ചെയ്യുമായിരുന്നു.”

ആലിംഗനം ചെയ്യൽ സെക്സിന് മുന്നോടിയായിട്ടുള്ളതാണ്. ആലിംഗനം പങ്കാളിയെ ശാരീരികമായി അംഗീകരിക്കലാണ്. കണ്ണുകളിൽ നോക്കി അരക്കെട്ടിൽ കൈ ചുറ്റി ഹൃദയം ഹൃദയത്തോട് ചേർത്ത് നിർത്തി ആലിംഗനം ചെയ്യുക. ആലിംഗനം ചെയ്ത ഉടൻ അത് അവസാനിപ്പിക്കാൻ ശ്രമിക്കരുത്.

സെക്സിന്റെ ആമുഖമായ ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കണം എന്നതിന് വ്യക്തമായ ഒരുത്തരം പറയാൻ കഴിയില്ല. സ്ത്രീയെ പരിപൂർണമായി ഉണർത്താൻ കഴിഞ്ഞോ എന്നറിയണമെങ്കിൽ അവളുടെ മനസ് അറിയണം. ചേരേണ്ടത് മനസുകൾ തമ്മിലാണ്. അതിന് സ്നേഹം ആത്മാർത്ഥമായിരിക്കണം. ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനെക്കാൾ സംയോഗത്തിനു മുമ്പ് സ്ത്രീയുടെ വികാരത്തെ പൂർണമായും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തോ എന്നതാണ് പ്രധാനം.

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹🔸🔹🔸


ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ്
|█║▌█║▌█║▌█|█║▌

സ്നേഹം-കഥ

ചെറുപ്പത്തിലെ ഉപ്പയും ഉമ്മയും നഷ്ടപെട്ട നസീര്‍ പഠിച്ചു വളര്‍ന്നതൊക്കെ യതീംഖാനയില്‍ ആയിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന അവന്‍ ഇന്ന് പഠിച്ചു വളര്‍ന്നു ഒരു അദ്ധ്യാപകനായി മാറിയിരിക്കുന്നു.
.
അവന്‍റെ നാട്ടില്‍ തന്നെയുള്ള ഒരു ഗേള്‍സ്‌ ഹൈസ്കൂളില്‍ കണക്ക് അദ്ധ്യാപകനായിട്ടായിരുന്നു നസീറിന് പോസ്റ്റിങ്ങ്‌ കിട്ടിയിരുന്നത്. കുട്ടികളോടും മറ്റു ടീച്ചര്‍സിനോടുമുള്ള നല്ല പെരുമാറ്റവും സ്നേഹവും നസീറിനെ ആ സ്കൂളിലെ എല്ലാവരുടെയും പ്രിയപ്പെട്ട അദ്ധ്യാപകനാക്കി മാറ്റിയിരുന്നു…
.
അങ്ങിനെയിരിക്കേ ഒരു സ്കൂള്‍ ദിവസം വൈകുന്നേരം…

നസീര്‍ ക്ലാസ്സൊക്കെ കഴിഞ്ഞു ടീച്ചര്‍സ് റൂമില്‍ ബുക്ക്സ് വായിച്ചു കൊണ്ടിരിക്കുംപ്പോളാണ് പ്രിന്‍സിപ്പള്‍ ഗോപാലന് മാഷ് അവിടേക്ക് കയറിവന്നത്. എന്നിട്ട് നസീറിനോട് ഇങ്ങിനെ പറഞ്ഞു.
.
” ഇന്ന് നമ്മുടെ ഷൈമ ടീച്ചര്‍ ലീവാണ്. 10 ബി ക്ലാസ്സില്‍ ഇപ്പൊ ആരുമില്ല. നസീര്‍ സര്‍ ക്ലാസ്സോന്നും എടുക്കേണ്ട ചുമ്മാ ക്ലാസ്സില്‍ പോയി ഒന്ന് നിന്നാല്‍ മാത്രം മതി. അവസാന പീരീഡ്‌ അല്ലേ കുട്ടികള്‍ ശബ്ദം ഉണ്ടാക്കിയാല്‍ മറ്റു ക്ലാസ്സുകള്‍ക്ക്‌ ബുദ്ധിമുട്ടാകും ”
.
” അയിനെന്താ മാഷേ… ഞാന്‍ ഇപ്പോള്‍ തന്നെ പോയികൊള്ളാം ”
.
അങ്ങിനെ നസീര്‍ മാഷ് 10 ബി ക്ലാസ്സിലേക്ക് പോയി. മാഷിനെ കണ്ടതും എല്ലാ കുട്ടികളും നിശബ്ദരായി.
.
” കുട്ടികളെ ഞാന്‍ നിങ്ങള്‍ക്ക് ക്ലാസ്സ്‌ എടുക്കുവാന്‍ വന്നതല്ല ”
.
” പിന്നെന്തിനാ മാഷേ…. ”
.
” പറയാം…. എല്ലാവരും ഒരു വെള്ള പേപ്പര്‍ എടുത്തേ… ഞാനൊരു ചോദ്യം ചോദിക്കാം. അതിനുള്ള ഉത്തരം നിങ്ങള്‍ ആ പേപ്പറില്‍ എഴുതണം. ആരും പരസ്പരം നോക്കി എഴുതരുത്. കൂടാതെ പേപ്പറില്‍ നിങ്ങളുടെ പേര് എഴുതുകയും ചെയ്യരുത്. എല്ലാവരും റെഡി അല്ലേ ”
.
” യെസ് സര്‍ ”
.
” ചോദ്യം 1 – ഈ ലോകത്തില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്ന മൂന്ന് ആളുകളെ പേരും അതിനുള്ള കാരണവും എഴുതുക.
.
ചോദ്യം 2 – ഈ ലോകത്തില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന മൂന്ന് ആളുകളെ പേരും അതിനുള്ള കാരണവും എഴുതുക.”
.
കൌണ്‍സിലിംഗ് ക്ലാസിനു പോയി പരിചെയമുള്ള നസീര്‍ കുട്ടികളുടെ മനസ്സറിയുവാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങള്‍ ചോദിച്ചത്.
.
ആ പീരീഡ്‌ അവസാനിക്കുവാന്‍ നേരം എല്ലാ കുട്ടികളുടെയും ഉത്തരകടലാസ് വാങ്ങി നസീര്‍ അവന്റെ ബാഗില്‍ വെച്ചു.വീട്ടില്‍ പോയ ശേഷമാണ് ഉത്തരകടലാസുകള്‍ നസീര്‍ വായിക്കുവാന്‍ തുടങ്ങിയത്..
.
ഏറ്റവും ഇഷ്ടപെട്ടവരുടെ ലിസ്റ്റില്‍ പ്രമുഖരായ എല്ലാവരും സ്ഥാനം പിടിച്ചിരുന്നു… മുഹമ്മദ്‌ നബി, ശ്രീ കൃഷ്ണന്‍, യേശു ക്രിസ്തു, എ.പി.ജെ അബ്ദുല്‍ കലാം, മദര്‍ തെരേസ്സ, മഹാത്മാഗാന്ധി, ദുല്‍ക്കര്‍ സല്‍മാന്, നിവിന്‍ പോളി…. അങ്ങിനെ ലിസ്റ്റുകള്‍ വലുതായിരുന്നു

പക്ഷേ നസീറിനെ സങ്കടപെടുത്തിയത് ഇഷ്ട്ടപെട്ടവരുടെ ലിസ്റ്റില്‍ വരേണ്ട കുട്ടികളുടെ ഉപ്പയും ഉമ്മയും അധികവും വെറുക്കപെട്ടവരുടെ ലിസ്ടിലാണ് വന്നുപെട്ടത് എന്നതായിരുന്നു. അതിനുള്ള കാരണമായി അവര്‍ എഴുതിയത് അവര്‍ക്ക് സ്നേഹമില്ല എന്നതായിരുന്നു…..
.
അതില്‍ ഒരു കുട്ടിയുടെ എഴുത്ത് നസീറിനെ വല്ലാതെ വേദനിപ്പിച്ചു. ആ എഴുത്ത് ഇങ്ങിനെയായിരുന്നു..
.
” ഇന്ന് ഞാന്‍ ഏറ്റവും വെറുക്ക പെട്ടവരുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനം എന്റെ ഉമ്മാക്കും രണ്ടാം സ്ഥാനം എന്‍റെ ഉപ്പാക്കുമാണ്. അതിനുള്ള കാരണക്കാര്‍ അവര്‍ തന്നെയാണ്. പറയുംപ്പോള്‍ എന്‍റെ പക്വത ഇല്ലായിമയായി പലര്‍ക്കും തോന്നിയേക്കാം. എന്‍റെ ഉമ്മാക്ക് ഞാന്‍ വെറുമൊരു പഠിക്കുന്ന ഒരു റോബോര്‍ട്ട്‌ മാത്രമാണ്. എന്നോട് അല്പം സംസാരിക്കുവാന്‍ പോലും സമയമില്ല. മുഴുവന്‍ സമയവും സീരിയലും വാട്ട്‌സ് അപ്പും മാത്രം. എന്‍റെ ഇഷ്ട്ടങ്ങള്‍ അറിയുവാന്‍ ശ്രമിക്കാറെയില്ല.ഉമ്മയുടെ ഇഷ്ടങ്ങള്‍ ഇന്നില്‍ അടിച്ചു ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതിപ്പോ ഡ്രസ്സിന്റെ കാര്യമായാലും ഭക്ഷണത്തിന്റെ കാര്യമാണേലും….
ഇതൊക്കെ ഒന്ന് ഉപ്പയോട്‌ തുറന്നു പറയാമെന്നു വെച്ചാല്‍ ഉപ്പ മക്കളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ പണം ഉണ്ടാക്കുന്ന തിരക്കിലാണ്, ആര്‍ക്കും ഒന്നും കേള്‍ക്കുവാന്‍ സമയവുമില്ല താത്പര്യവുമില്ല… ”
.
അവളുടെ കണ്ണുനീര്‍ ഇറ്റിയിട്ടാണെന്നു തോന്നുന്നു അവസാന വരികളില്‍ മഷി പടര്‍ന്നിരിന്നു…..
.
അന്ന് രാത്രി നസീറിന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. യത്തീംഖാനയില്‍ വളര്‍ന്ന നസീര്‍ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹത്തിന് ഒരുപാട് കൊതിച്ചിരുന്ന കാലമുണ്ടായിരുന്നു….

ഇന്നിപ്പോ ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അവര്‍ മക്കള്‍ക്ക് വെറുക്കപെട്ടവരായി മാറിയിരിക്കുന്നു. ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്… ചിന്തകള്‍ നസീറിനെ വല്ലാതെ തളര്‍ത്തി കളഞ്ഞു. അടുത്ത ദിവസം തന്നെ സ്കൂളില്‍ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് വിളിക്കണമെന്നു നസീര്‍ മനസ്സില്‍ ഉറപ്പിച്ചു. എന്നിട്ട് പറയാനുള്ള കാര്യങ്ങള്‍ ഓരോന്നായി നസീര്‍ തന്‍റെ ഡയറിയില്‍ എഴുതുവാന്‍ തുടങ്ങി…..
.
പ്രിയ രക്ഷിതാക്കളെ….
.
നിങ്ങളില്‍ എത്ര പേര്‍ക്ക് ഉറപ്പിച്ചു പറയുവാന്‍ കഴിയും ഈ ലോകത്തില്‍ നിങ്ങളെയാണ് നിങ്ങളുടെ മക്കള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതെന്ന്.. ?
.
നിങ്ങളില്‍ എത്ര പേര്‍ നിങ്ങളുടെ മക്കളുടെ സ്കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങള്‍ ചോദിച്ചറിയാറുണ്ട്…. ?
.
നിങ്ങളില്‍ എത്ര പേര്‍ നിങ്ങളുടെ മക്കളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ട്… ?
.
നിങ്ങള്‍ ആദ്യം നിങ്ങളുടെ മക്കള്‍ക്ക് ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ആവുക. എന്നിട്ടാവാം അച്ഛന്റെയും അമ്മയുടെയും വേഷം എടുത്തിടുന്നത്.
.
നിങ്ങളുടെ പണത്തെക്കാളും അവര്‍ക്ക് ആവിശ്യം നിങ്ങളുടെ സ്നേഹവും പരിചരണവുമാണ്. അത് നിങ്ങള്‍ കൊടുക്കാതിരിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും
അവസാന നഷ്ട്ടം നിങ്ങളുടെത് മാത്രമായിരിക്കും…
.
ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം നിങ്ങളുടെ മക്കളെ എങ്ങിനെ വളര്‍ത്തണമെന്ന്…………
.
എല്ലാം എഴുതി തീര്‍ത്ത് പാതി മയക്കത്തിലേക്കു പോകുംപ്പോളും ആ കുട്ടിയുടെ എഴുത്ത് നസീറിന്‍റെ മനസ്സിനെ വിഷമിപ്പിച്ചു കൊണ്ടെയിരുന്നിരുന്നു….
—————————————————

നമ്മുടെ മക്കളുടെ ഹീറോ നമ്മളാകുംപ്പോളാണ്
നമ്മള്‍ ശരിക്കും ജീവിതത്തില്‍ ഹീറോ ആകുന്നത്

കണ്ണീർമഴ

എന്റെ വയറിന് ചവിട്ടാൻ റാഹിലാത്ത കാലു പൊക്കിയതും “ഇനി ഇത്താത്താനെ തൊടരുതെന്ന് പറഞ്ഞ് റുഫൈദ അവരെ തട്ടിമാറ്റി .

“ഇങ്ങളെന്തറിഞ്ഞോണ്ടാ ഓ ലെ ഇങ്ങനെ തല്ലണെ.”

റാഹിലാ ത്താടെ കൈ പിടിച്ച് റുഫൈദാടെ ചോദ്യം. ആ സമയത്ത് അവളെ ഞാനൊട്ടും പ്രതീക്ഷിച്ചില്ല.

“റുഫീ …..ഇയ്യൊന്ന് മാറിക്ക് അല്ലെൽ അനക്കും കിട്ടും…. റാഹിലാത്താ റുഫൈദാനെ തള്ളിയിട്ടു. ”

“ന്നെ, തല്ലിക്കോ… ഇത്താത്ത എന്ത് കുറ്റാ ചെയ്തെന്ന് പറയ്. കാര്യായ ഒന്നും ചെയ്തില്ലല്ലോ.”

അപ്പൊ ഓള് നട്ടപ്പാതിരാക്ക് കൊഞ്ചണത് ഞങ്ങള് കേട്ടതോ…?”

“ഇത്താത്ത
വേറെ ആരോടും ഒന്നും പറഞ്ഞതല്ല. ഞാനും ഇത്താത്തയും രണ്ടു മണി വരെ മിണ്ടിയും പറഞ്ഞുരിക്കുന്നതാ ഇങ്ങള് കേട്ടത്.

അത് കേട്ടപ്പോൾ ഉമ്മയും റാഹിലാത്തയും മുഖത്തോട് മുഖം നോക്കി.

റുഫൈദായുടെ വാക്കു കേട്ട് എനിക്ക് സന്തോഷമായി.
“അനക്കെന്താ ഈ നെറികെട്ടോളോട് ഇത്രേം പറയാനുള്ളെ.. !”. റുഫൈദാനെ നിലത്തു നിന്നും എഴുന്നേൽപ്പിക്കുന്നതിനിടെ ഉമ്മാടെ ചോദ്യം വന്നു.
“നെറികെട്ടോര് ഇങ്ങളും റാഹിലാത്തയുല്ലെ ഉമ്മ…. അതോണ്ടല്ലെ. വാതിൽപടിയിൽ നിന്ന് ശാദിത്ത പറയുന്നത് ഇങ്ങള് രണ്ടാളും ഒളിഞ്ഞ് കേട്ടത്” ഓർക്കാപുറത്ത് ഇതും പറഞ്ഞോണ്ട് റുബൈദും രംഗത്തെത്തി .

“ഇങ്ങള് ആങ്ങളേം പെങ്ങളും കൂടി ഓളെ ന്യായീകരിക്ക്യാ…. റാഹിലാ ത്താക്ക് കലി അടങ്ങുന്നില്ല…..

“ഇത്താത്താ… കെട്ടിക്കൊണ്ടോയ സമയം തൊട്ട് നേരാംവണ്ണം എളേക്കാടെ വീട്ടിൽ നിക്കാതെ ആട്ന്ന് തല്ലിപ്പിരിഞ്ഞ് വന്ന് ഈടെ പൊരെം കെട്ടീത് പൊറത്തുള്ള പെണ്ടെ നെഞ്ചിൽ കേറാനായിരുന്നു ല്ലേ….. ”

കല്യാണം കഴിഞ്ഞ് വന്ന അന്നു മുതൽ റുബൈദിന്റെ നാവിൻ തുമ്പിൽ നിന്നും ഒരക്ഷരം പോലും ഞാൻ പുറത്ത് കേട്ടിരുന്നില്ല. ഇതുപോലുള്ള സൂപ്പർ ഡയലോഗാ അവന്റെ മനസ്സിലുള്ളതെന്ന് അറിഞ്ഞതുമില്ല.

ചില ആളുകൾ അങ്ങനെയാ…. തോന്നിയപോലെ ഒന്നും വിളിച്ചു പറയില്ല. അപൂർവ്വമായി വല്ലതും പറഞ്ഞാൽ തന്നെ അതൊരു മൊഴി മുത്തായിരിക്കും.

റുബൈദ് ചെറിയ വായിൽ വലിയ വർത്താനം പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നി. ഇത്രയ്ക്കും ഞാൻ അവനിൽ നിന്നും പ്രതീക്ഷിച്ചില്ല.

റുബീ: ഇയ്യ് മിണ്ടാണ്ടിരുന്നോ…. ആങ്ങളാണേന്നെന്നും നോക്കീല ഞാൻ …..” റാഹിലാത്ത ദേഷ്യം കൊണ്ട് വിറച്ചു.

“നോക്കണ്ട. എന്നെ ന്താന്ന് വെച്ച ചെയ്യ്.ഞാനൊന്നു കാണട്ടെ… ”

“റുബീ, ആവശ്യ ല്ലാത്ത കാര്യത്തിന് ഇയ്യെടപെടല്ലെ…”

“വിവരമില്ലാത്തോര് ചെയ്യണ കാര്യം കണ്ടില്ലാന്ന് നടിക്കാൻ പറ്റ്വോ ഇത്താത്ത . ‘”റു ബൈദും വിട്ടു കൊടുത്തില്ല.

“ന്നെം, ന്റെ മോളേം വിവരം പഠിപ്പിക്കാഇയ്യ്.”ഉമ്മ റുബൈദിനെ തല്ലാനായി കൈ ഓങ്ങി.

“വിവരം ഇല്ലെൽ അത് പഠിക്കേന്നെ വേണം ഉമ്മാ….” ആ ഇത്താത്താനെ തല്ലണേയ്ന് പകരം റാഹിലാത്താനെ ആരേലും തല്ലിയാ ഉമ്മ സഹിക്യോ …. ഇല്ലല്ലോ .. ഇനി അത്ര നിർബന്ധാണേ ഇങ്ങള് രണ്ടാളും കൂടി ന്നെ തല്ലിക്കോ…. ഞാൻ നിന്ന് കൊണ്ടോളാം. -ന്നാലും ഓലെ തല്ലാൻ ഞാൻ സമ്മയ്ക്കില്ല. പടച്ചോനിതൊക്കെ കാണണണ്ടന്ന് മറക്കണ്ട ഇങ്ങള് ….” പതിമൂന്നുകാരന്റെ പക്വത നിറഞ്ഞ പ്രതികരണം കേട്ട് ഞാൻ അന്തം വിട്ടു.

“റുബീ, ശെമിക്കണയ്നും ഒ രതിരൊണ്ട്. ന്റ മുന്നീന്ന് വെക്കം ഇയ്യ് പോയ്ക്കോ…. ”

റാഹിലാത്തയും വിടുന്ന ലക്ഷണമില്ല.ഒടുവിൽ വഴക്ക് റാഹിലാത്തയും റുബൈദും തമ്മിലായി.

“ഇത്താത്ത ബെർതെ പ്രശ്നണ്ടാക്കാ ഉമ്മാ…. ഇങ്ങ ളത് അറിയാതെ പോന്ന് – റാഹിത്താടെ കൂടെ കൂടി ഉമ്മ ശാദിത്താടെ ശാപം മാങ്ങണ്ട.”
റുബൈദ് ഓരോന്നും പറഞ്ഞ് ഉമ്മാനെ മനസ്സിലാക്കിക്കാൻ ശ്രമിച്ചു.

“നിക്ക് ഇതന്നെ കിട്ടണം. അന്നെയൊക്കെ നോക്കി വളർത്തിയയിന് ഉമ്മാടെ മോൻ തര്ന്ന ശിക്ഷ….

“ഇത്താത്ത ഒന്ന് പോയിത്തരോ….. ആവശ്യല്ലാണ്ട് ഇങ്ങള് ബഹളണ്ടാക്കല്ല.”

“പോയിത്തരാടാ… അല്ലേലും ഇനി ഞാനിബടെ ബെരാൻ പോണില്ല.അന്റെ എളയാക്ക പറഞ്ഞാർന്നു. ന്റെ പൊര വിട്ട് തറവാട്ടിലൊന്നും പോണ്ടാന്ന്.ഉമ്മാല്ലെ..: ആങ്ങളേല്ലെന്നൊക്കെ ബി ചാരിച്ച് കൂട്ടിന് ബന്നപ്പോ ഉമ്മാടെ നത്ത് പോലുള്ള മോൻ പറയണ കേട്ടോ…. ഒന്ന് പോയിത്തരോന്ന്….. ”

“ഇത്താത്ത ബടെ കൂട്ടിനല്ല ബരണെ – ശാദിത്ത ഇണ്ടാക്കണെ ഫുഡൊക്കെ ബെട്ടി ബിയ്ങ്ങാനല്ലെ ….. അല്ലാണ്ട് …..

“റുബീ… ഇയ്യൊന്നു മിണ്ടാണ്ടിരിര്ക്ക്….. ഉമ്മ റുബൈദിന്റെ വായ കൈ കൊണ്ട് അമർത്തിപ്പിടിക്കാൻ ശ്രമിച്ചു.

“ഞാൻ പറയുന്നതാകുറ്റം. ഇങ്ങള് കാട്ടിക്കൂട്ടുന്ന തൊക്കെ ഇങ്ങക്കന്നെ തിരിച്ചടിക്കും. റാഹിത്താക്കൂണ്ട് രണ്ട് പെന്മക്കള്. അത് മറക്കണ്ടാ…. “ഉമ്മാടെ കൈ തട്ടിമാറ്റി റുബൈദ് പറഞ്ഞൊപ്പിച്ചു.

“മനുഷ്യനെ ഒറങ്ങാനും സമ്മയ്ക്കില്ല. രാവിലെന്നെ തൊടങ്ങി. പണ്ടാരങ്ങള്….”

ഉറക്ക് നഷ്ടപ്പെട്ട ദേഷ്യത്തിൽ അപ്പുറത്തെ റൂമിൽ നിന്നും മർസൂഖ് വിളിച്ചു പറഞ്ഞു.

അവന്റെ ശബ്ദം കേട്ടതോടെ റാഹിലാത്ത കരഞ്ഞ് കൊണ്ട് എന്തൊക്കെയോ പിറുപിറുത്ത് റുബൈദിന് നെഞ്ചത്തൊരു കൊട്ട് കൊടുത്ത് കുട്ടികളേയും എടുത്ത് ഇത്താത്താടെ വീട്ടിലോട്ട് പോയി. എന്നെ തറപ്പിച്ചൊരു നോട്ടം നോക്കി പിന്നാലെ ഉമ്മയും.

എനിക്ക് റുബൈദിനൊരു ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്ന് തോന്നി.

ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്ന ഭാവമായിരുന്നു. റുബൈദിനും റുഫൈദാക്കും….
എന്നാലും റാഹി ലാത്ത എന്റെ മുടീൽ കേറിപ്പിടിക്കുന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതില്ല. കുഞ്ഞുനാളുമുതൽ ഷാഹിക്കയായിരുന്നു എണ്ണ തേച്ച് എനിക്ക് മുടി ചീകിത്തരാറുള്ളത്.

” ന്റെ റാണീടെ മുടി വല്യ തായി നിലത്തിട്ടു മുറ്റടിക്കാൻ പറ്റണം.”ന്നൊക്കെ പറയുമായിരുന്നു ഷാഹിക്ക.മാത്രമല്ല. കറ്റാർവാഴയും മറ്റും ചേർത്ത് ഇക്ക നല്ല എണ്ണയും തയ്യാറാക്കും. റാഹിലാത്ത എന്റെ മുടിക്കെട്ട് പിടിക്കുമ്പോൾ ഷാഹിക്കാന്റെ കോളറിൽ പിടിക്കുമ്പോലെയാ എനിക്ക് തോന്നിയത്.

സുബഹിനമസ്കാരത്തിന് വുളു ചെയ്യാനായി പോയ ഞാൻ എത്തിപ്പെട്ടത് രാക്ഷസക്കൂട്ടങ്ങൾക്കിടയിൽ ….അവിടെ മാലാഖരെ പോലെ വന്നു എന്നെ രക്ഷിച്ച റുബൈദും റുഫൈദയും…..

റാഹിലാത്ത തല പിടിച്ച് ചുമരിനിടിച്ചതിന് പകരം എന്റെ വയറിനു ചവിട്ടിയിരുന്നെങ്കിൽ എന്തായിരിക്കും എന്റെ അവസ്ഥ …. ഗർഭണി ആയശേഷം എന്റെ കുഞ്ഞിന്റെ ജീവൻ അള്ളാഹുവിൽ ഭാരമർപ്പിച്ചത് അവനത് സംരക്ഷിച്ചു…..

കുഞ്ഞുനാളിൽ മൂസാ നബിക്ക് ഫിർഔൻ തീയും സ്വർണ്ണവും കൊടുത്ത് പരീക്ഷണം നടത്തിയപ്പോൾ സ്വർണ്ണമെടുക്കാനായി മൂസാ നബി തുനിഞ്ഞതും ജീബ്രീൽ(അ) വന്നു നബിയുടെ കൈ തട്ടിമാറ്റിയ കഥയും എനിക്കോർമ്മ വന്നു.മൂസാ നബിക്ക് സംരക്ഷണത്തിന് അല്ലാഹു ജീബ്രീലിനെ അയച്ച പോലെ റുഫൈദ മോളെ അല്ലാഹു എന്റെ കുഞ്ഞിന്റെ സംരക്ഷണത്തിൽ വേണ്ടി അയച്ചു തന്ന പോലെ എനിക്കു തോന്നി. ഒരു പക്ഷേ ഇങ്ങനെയുള്ള അനുഭവങ്ങളെ ആയിരിക്കും റബ്ബിന്റെ നേരിട്ടുള്ള ഇടപെടൽ എന്ന് പണ്ടുള്ളോര് പറയുന്നത്.

റബ്ബേ, ന്റെ സുബഹ്…. ഞാൻ ക്ലോക്കിലോട്ട് നോക്കി. സമയം ആറര കഴിഞ്ഞു.നിസ് കാരം ഖളാ ആയി. ജീവിതത്തിൽ എല്ലാ സുഖവും നഷ്ടപ്പെട്ട പോലെ തോന്നി എനിക്ക്. കല്യാണദിവസം പോലും ഒരു നിസ്കാരവും ഖളാ ആക്കിയില്ല. ഇന്ന് നേരത്തെ എഴുന്നേറ്റിട്ട് പോലും…. അള്ളാഹു സ്വർഗ്ഗം അരുൾ ചെയ്തിട്ടുപോലും അസർ നിസ്കാരം ഖളാ ആയതിന്റെ പേരിൽ സൂര്യനെ തിരികെ വിളിച്ച് നിസ്കാരം നിർവ്വഹിച്ച് ഖുറൈശികൾക്ക് ശിക്ഷ ഇറക്കാൻ വേണ്ടി പ്രാർത്ഥിച്ചിരുന്ന ലോക ഗുരു മുഹമ്മദ് നബി (സ)…… ആ നബിയുടെ ഉമ്മത്തെന്ന് അവകാശപ്പെടുന്ന രണ്ടു പേരു കാരണമാ എനിക്ക് ഇന്ന് എന്റെ നിസ്കാരം നഷ്ടപ്പെട്ടത്.ഇതിനുള്ള ശിക്ഷ ഇവർക്കും നീ പെട്ടെന്ന് തന്നെ കൊടുക്കണേ റബ്ബേ…. എന്നെ ഉപദ്രവിച്ചത് ഞാൻ പൊരുത്തപ്പെടാം.പക്ഷേ ഇവര് കാരണം ഇന്നെനിക്ക് ഖളാ ആയ നിസ്കാരം എനിക്ക് പൊരുത്തപ്പെടാൻ പറ്റില്ല. നിസ്കാരം കഴിഞ്ഞ് ഞാൻ പൊട്ടിക്കരഞ്ഞ് ദുആ ചെയ്തു.

സുജൂദിൽ പോകുമ്പോൾ തലക്ക് നല്ല വേദന തോന്നിയിരുന്നു.കഴിഞ്ഞ ദിവസം വീണുപൊട്ടിയ തലയുടെ അതേ സ്ഥാനത്താണു റാഹിലാത്ത വീണ്ടും ചുമരിനിടിച്ചത്. എന്തോ കൃത്യമായി മനസ്സിലാക്കിയെന്ന പോലെ….
തലകറക്കം എന്നെ നന്നായി അലട്ടി – കുറച്ച് കിടക്കണമെന്നുണ്ടായിരുന്നു…. പക്ഷേ, എങ്ങനെ…. വേലക്കാരികൾക്ക് അതിനുള്ള അനുവാദം ഇല്ലല്ലോ ….
അടുക്കളയിൽ കയറിയപ്പോൾ തന്നെ എനിക്ക് ചർദ്ധിക്കണമെന്ന് തോന്നി.ഭക്ഷണം പാചകം ചെയ്യുമ്പോൾ എണ്ണയുടെ മണവും മീനിന്റെ മണവുമൊക്കെ ചർദ്ദിയുടെ ആക്കം കൂട്ടി. ഒരു വിധം ഭക്ഷണമുണ്ടാക്കി അലക്കാനുള്ള ബക്കറ്റും വസ്ത്രവുമായി കിച്ചണിലെ സിറ്റൗട്ടിൽ നിന്നും രണ്ടടി മുന്നോട്ട് വെച്ചതേ ഉള്ളൂ….. കാൽ വഴുതി ഞാൻ വീഴാൻ തുനിഞ്ഞു. നിലം തൊടുന്നതിനു മുമ്പേ റുബൈ ദെന്നെ താങ്ങി പിടിച്ചു.കൈയിലുള്ള ബക്കറ്റും തുണിയും നിലത്തു വീണു.
ഒരു ഗ്ലാസിലധികം എണ്ണ നിലത്ത് മറിഞ്ഞിരിക്കുന്നു.

“അള്ളോ….! ഇതെങ്ങനെയാ ഇത്രേം എണ്ണ ബടെ ബന്നത്.ആരെ കൈയ്യീന്ന് മറിഞ്ഞതാണാവോ….?”

“മറിഞ്ഞതല്ലിത്താത്താ. മറിച്ചതായിരിക്കും. ഇത്താത്താനെ വീഴ്ത്താൻ ബേണ്ടി.റാഹിലാത്തയും ഉമ്മയും ചേർന്ന് ….. ഇത്താത്ത സൂക്ഷിച്ചോ ….. അവരിനീം പണി തരും. എല്ലാ നേരോം ഞാനും റുഫിയും ഇണ്ടായീന്ന് വരില്ല.” നിലത്ത് വീണ ബക്കറ്റും തുണിയും എടുത്ത് തന്ന് ഇത്രയും പറഞ്ഞ് റുബി പോയി….

ന്തിനാ റബ്ബേ…. ഇവരെന്നോടിത്ര ക്രൂരത കാട്ടുന്നത്. എന്ത് കുതന്ത്രം പണിതാലും പs ച്ചോനേ…. നീ എന്നെ രക്ഷപ്പെടുത്തുന്നുണ്ടല്ലോ…. എനിക്കതു മതി.

സ്കൂളിൽ ബെല്ലടിക്കുന്നതിനു അര മണിക്കൂർ മുമ്പ് എഴുന്നേൽക്കുന്ന റുബൈദ് എന്തിനാ ഇന്ന് നേരത്തെ എണീറ്റത്.രാവിലത്തെ പ്രശ്നം കഴിഞ്ഞ് അവനു കുറച്ചുറങ്ങായിരുന്നില്ലെ …..? എന്നിട്ടും…. അത്യാവശ്യത്തിനു മാത്രം കിച്ചണിലേക്ക് വരുന്ന റുബൈദ് ഇന്നെന്തിനു വന്നു.?” എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ തന്നെ കണ്ടെത്തി.അത് മറ്റൊന്നുമല്ല.

അതാണു ഞാൻ ആദ്യമേ പറഞ്ഞത്.അല്ലാഹുവിൽ എന്റെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ ഭാരമേൽപ്പിച്ചത് കൊണ്ട് അവൻ അതേറ്റെടുത്തിരിക്കുന്നു. അതിന്റെ അപാരമായ തെളിവാണ് എനിക്കിന്ന് സംഭവിച്ച ഈ രണ്ടു കാര്യവും ….. [അല്ലാഹു അക്ബർ ] ……
അലക്കാനുള്ള വസ്ത്രവുമായി വീണ്ടും ഞാൻ അലക്കു കല്ലിനടുത്തേക്ക് പോയി….. അവിടെയും എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു ഉമ്മാടെയും റാഹിലാ ത്താ യുടെയും പുതിയ കരവിരുതുകൾ ……

ഖിള്ർ നബി (അ) ചരിത്രം

ഭാഗം-1
💖💖💖💖💖💖💖💖💖💖💖

മനുഷ്യരുടെ ഇരു ലോക വിജയത്തിന് അല്ലാഹു അവതരിപ്പിച്ച മതമാണ് പരിശുദ്ധ ഇസ്ലാം ..

അതിന്റെ പ്രബോധനത്തിന് വേണ്ടി വന്നവരാണ് ആദം നബി (അ) മുതല്‍ നമ്മുടെ മുത്ത് മുസ്തഫാ (സ) വരെയുള്ള ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം പ്രവാചകന്‍മാർ .അവർ ജനങ്ങളെ തൗഹീദിലേക്ക് (ഏക ദൈവ വിശ്വാസത്തിലേക്ക് ) ക്ഷണിച്ചു .
‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന മഹത്തായ ആശയം ജനങ്ങളില്‍ പ്രചരിപ്പിച്ചു..

അവര്‍ ജനങ്ങളെ സംസ്കരിച്ചെടുത്തു..

പ്രവാചകന്‍മാരുടെ കൂട്ടത്തില്‍ ഇനിയും മരണപ്പെടാത്തവർ ഉണ്ട് ..

അതിലൊരാളാണ് ഈസാ നബി (അ) അല്ലാഹു അവരെ ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നെന്ന് ഖുർആനിൽ വ്യക്തമാക്കിയതാണ് ..

അതുപോലെ ഭൂമിയില്‍ ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകനാണ് ഖിള്ർ (അ) . പക്ഷേ പ്രവാചകനെന്ന നിലക്കുള്ള ഔദ്യോഗിക പ്രവര്‍ത്തനം ഇപ്പോഴില്ല..അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ആഗമനത്തോടെ മറ്റെല്ലാ പ്രവാചകൻമാരുടെയും ഔദ്യോഗിക പ്രവര്‍ത്തനം അവസാനിച്ചിരിക്കുകയാണല്ലോ…

അത്കൊണ്ട് തന്നെ ഖിള്ർ നബി (അ) അടക്കം ജീവിച്ചിരിക്കുന്ന പ്രവാചകൻമാർ നബി (സ) യുടെ ശരീഅത്ത് അനുസരിച്ചാണ് ജീവിക്കുന്നത് ..
അവര്‍ പ്രവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും അതുതന്നെ .

അപാരമായ അദൃശ്യഞ്ജാനവും അസാമാന്യവും അസാധാരണമായ ജീവിത ചരിത്രവും ഉള്ള മഹാനാണ് ഖിള്ർ (അ)..

മൂസ നബി (അ) നോട് പോലും ഖിള്ർ നബി (അ) മുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് പഠിക്കാനാണ് അല്ലാഹു നിർദ്ദേശിച്ചത്..

സ്വഹാബാക്കളടക്കമുള്ള ഔലിയാക്കളിൽ പലരെയും ഖിള്ർ നബി (അ)നെ സമീപിച്ചിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം ..

അവർക്കെല്ലാം വിവരങ്ങള്‍ നൽകാനും മറ്റു പലവിധ സഹായങ്ങൾ ചെയ്യാനും ലോകത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന മഹാനാണ് ഖിള്ർ നബി (അ)….

Continue reading “ഖിള്ർ നബി (അ) ചരിത്രം”

പ്രസവ ശുശ്രൂഷ ചെയ്യുന്ന ‘രാജ്ഞി’

സമയം മഗ്‌രിബ് കഴിഞ്ഞിരുന്നു…..
മരുഭൂമിയിലെ ഒറ്റപ്പെട്ട
ആ കുടിലിനു മുമ്പില്‍ ഗൃഹനാഥന്‍ അസ്വസ്ഥനായി ഉലാത്തുന്നു…..
അത് ശ്രദ്ധിച്ച വഴിയാത്രക്കാരന്‍
വീട്ടിലേക്ക് കയറി വന്നു ചോദിച്ചു…..

”എന്താ… എന്താ പ്രശ്നം?
താങ്കള്‍ ഇങ്ങനെ ദുഃഖിതനാകാന്‍
എന്താ കാരണം????
”എന്‍റ ഭാര്യ അകത്ത്
പ്രസവ വേദനയുമായി കിടക്കുന്നു…
ഇവിടെ സഹായിക്കാനാരും ഇല്ല..
കഴിക്കാന്‍ ഭക്ഷണവും ഇല്ല……!

യാത്രക്കാരന്‍ ഉടന്‍ സ്ഥലം വിട്ടു…..
കുറച്ചു കഴിഞ്ഞ്
തന്‍റ ഭാര്യയെയും കൂട്ടി തിരിച്ചെത്തി….
കൈയിലെ സഞ്ചിയില്‍ കുറച്ച്
ഗോതമ്പ് പൊടിയും ഒലീവ് എണ്ണയും….

ആഗതന്‍റ ഭാര്യ വീട്ടിനകത്തേക്ക് കയറി..
പ്രസവ വേദനയുമായി കഴിയുന്ന
ആ സ്ത്രീയെ സഹായിക്കാന്‍……

വീട്ടുകാരനും വഴിയാത്രക്കാരനും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ ആരംഭിച്ചു…..
കൂട്ടത്തില്‍ കൊച്ചു വര്‍ത്തമാനങ്ങളും…..
”അല്ല,….
നമ്മുടെ പുതിയ ഖലീഫയെ കുറിച്ച്
എന്താ അഭിപപ്രായം?”
“ആള് കേമനാണ്…
എന്താ അഭിപപ്രായം?”

”ഓ, ആള് കേമനാണെന്നാ വെപ്പ്….
പക്ഷെ ഇത്തിരി കഠിന ഹൃദയനാ….
അങ്ങനെ
ലോകകാര്യങ്ങള്‍
സംസാരിച്ചു കൊണ്ടിരിക്കെ
വഴിയാത്രക്കാരന്‍റ ഭാര്യ വന്നു പറഞ്ഞു.
“അമീറുല്‍ മുഅ്മിനീന്‍, …
താങ്കളുടെ സുഹൃത്തിന്
ആണ്‍കുഞ്ഞ് പിറന്ന
സന്തോഷവാര്‍ത്ത അറിയിച്ചാലും”….

‘അമീറുല്‍ മുഅ്മിനീന്‍’…???
ആ വിളി, ആ വീട്ടുകാരനില്‍
നടുക്കവും അദ്ഭുതവും ഉണ്ടാക്കി.
കാരണം …..
അന്ന് അറബ്യയില്‍
അവരുടെ ഭരണാധികാരിയെ ആയിരുന്നു അങ്ങനെ വിളിക്കുക.
തന്‍റ ഭാര്യയുടെ ഈറ്റെടുക്കുന്ന
‘രാജ്ഞി’-
അത് ഏര്‍പാട് ചെയ്ത ഭരണാധികാരി,…
മുന്നില്‍ നിന്ന്
തനിക്ക് ചപ്പാത്തി മാവ്
കുഴക്കുന്ന ഖലീഫ-…
റോമ പേര്‍ഷ്യ
സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍..
വിശ്വസിക്കാന്‍ കഴിഞ്ഞില്ല….
ഗൃഹനാഥന്‍റ കണ്ണുകള്‍
നിറഞ്ഞു കവിഞ്ഞു……!
-തന്‍റ മുന്നില്‍ നില്‍ക്കുന്നത്
ഖലീഫ ഉമര്‍(റ)ആണന്നറിഞ്ഞപ്പോൾ
സ്നേഹവും ബഹുമാനവും കൊണ്ട്
അദ്ധേഹം പൊട്ടിക്കരഞ്ഞു…..!
അതെ,….
അതായിരുന്നു ഖലീഫ ഉമര്‍ (റ)

മക്കളുടെ ദൗർബല്യങ്ങൾ അന്യരുടെ മുമ്പിൽ വിളമ്പരുത്

വിശ്വാസി ജീവിതത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണ് സന്താനപരിപാലനത്തിന്റേത്. പ്രസ്തുതഘട്ടത്തിനായി അധികമാരും തയ്യാറെടുപ്പ് നടത്താറില്ലെന്നതാണ് വസ്തുത. കുട്ടികള്‍ നമ്മുടെ കടുത്തപരീക്ഷണമാണെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ പാരന്റിങ് വളരെ ഗൗരവമേറിയതാണെന്ന് ബോധ്യമാകുന്നു. അതിനാല്‍ കുട്ടികളും മാതാപിതാക്കളും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കണം. പാരന്റിങിലെ ചില ശരികളെ മാതാപിതാക്കള്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ഇവിടെ കുറിക്കുകയാണ്. അതിലുപേക്ഷിക്കേണ്ട കാര്യങ്ങളെ മറ്റൊരു ലേഖനത്തില്‍ ഇസ്ലാമിക പഠനങ്ങൾ എന്ന നമ്മുടെ ഗ്രൂപ്പിലൂടെ പിന്നീട് വിവരിക്കാം.

നമ്മുടെ മൂല്യങ്ങളെക്കുറിച്ച തീര്‍പ്പിലും അച്ചടക്കത്തിലും ധാര്‍മികസദാചാര കാഴ്ചപ്പാടുകളിലും ഊന്നി മാത്രമേ ശരിയായ പാരന്റിങ് നടപ്പാക്കാനാകൂ. പല മാതാപിതാക്കളും കുട്ടികളോടുള്ള പെരുമാറ്റത്തില്‍ ഇരട്ടത്താപ്പുനയം സ്വീകരിക്കുന്നത് കാണാറുണ്ട്. അതില്‍ പോലും ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടൂം സ്വീകരിക്കുന്ന സമീപനം വ്യത്യസ്തമാണ്.
സന്താനങ്ങള്‍ തമ്മില്‍ വൈരാഗ്യവും പകയും ഉണ്ടാക്കാനേ ഇത്തരം സമീപനങ്ങള്‍ സഹായിക്കുകയുള്ളൂ.

സുരക്ഷിതത്വവും നിര്‍ഭയത്വവും കളിയാടുന്ന ഇടത്തെയാണ് കുടുംബം എന്ന് വിളിക്കാനാകുക. അതായത് അവിടെ അംഗങ്ങള്‍ക്ക് പരസ്പരവിശ്വാസവും രഹസ്യങ്ങളെക്കുറിച്ച സുരക്ഷിതബോധവും ഉറപ്പാക്കാം. നിര്‍ഭാഗ്യവശാല്‍ , സന്താനങ്ങളുടെ ദൗര്‍ബല്യങ്ങളെ അന്യരുടെ മുമ്പില്‍ വാരിവിളമ്പി അവഹേളിക്കുന്ന സ്വഭാവം ചില രക്ഷകര്‍ത്താക്കള്‍ക്കുണ്ട്.

കുട്ടികള്‍ രക്ഷകര്‍ത്താക്കളെ അവിശ്വസിക്കുന്നതിലേക്കാണ് ഇത് ചെന്നെത്തുക. അതോടെ കുടുംബത്തിനുപുറത്ത് ഉറ്റവരെയും വിശ്വസ്തരെയും തേടുന്ന അവര്‍ ആദര്‍ശവ്യതിചലനത്തിലേക്കും ആത്മീയഭ്രംശത്തിലേക്കും ആപതിക്കുകയാണ് ചെയ്യുക.

കുട്ടികള്‍ക്ക് നല്‍കാനാകുന്നതില്‍വെച്ച് ഏറ്റവും വലിയ സമ്മാനമാണ് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാനാകുന്ന മനസ്സ്. നന്നെചെറുപ്രായത്തില്‍തന്നെ കുട്ടികളില്‍ അത്തരം മനസ്സ് വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം. എല്ലാ അനുഗ്രഹത്തിനും അല്ലാഹുവിനോട് നന്ദിപ്രകാശിപ്പിക്കാന്‍ അവരെപരിശീലിപ്പിക്കണം. അതോടൊപ്പം ഭൗതികാസക്തിയെ എല്ലാ അര്‍ഥത്തിലും നുള്ളിക്കളയാന്‍ ശ്രമിക്കണം. അല്ലാഹു നമുക്ക് ചെയ്ത അസംഖ്യം അനുഗ്രഹങ്ങളെ എടുത്തോതിയും നമ്മെക്കാള്‍ ഭാഗ്യഹീനരായ ആളുകളെ ചൂണ്ടിക്കാട്ടിയും അതിന് എളുപ്പവഴി കണ്ടെത്താനാകും.

ആത്മാര്‍ഥമായ പിന്തുണയും പ്രോത്സാഹനവും പ്രശംസയും നല്‍കി കുട്ടികളില്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കേണ്ട ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്. ആത്മവിശ്വാസം നേടുകവഴി കുട്ടികള്‍ സ്വയം എല്ലാപ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനുള്ള കരുത്ത് അവര്‍സ്വായത്തമാക്കുന്നു.

കണ്ടതും കേട്ടതും സ്വന്തമാക്കണമെന്ന സ്വഭാവത്തെ നിയന്ത്രിച്ച് ആത്മസംയമനം പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. ഭാവിയില്‍ അമിതമായ ഭൗതികാസക്തിക്കടിപ്പെടാതിരിക്കാന്‍ അത് സഹായിക്കും.

പ്രതികൂലാവസ്ഥകളില്‍ ചഞ്ചലചിത്തനാകാതെ ശാന്തതയും ധൈര്യവും കൈവരിക്കാന്‍ കുട്ടികളെ പര്യാപ്തരാക്കണം. അതിന് അല്ലാഹുവെക്കുറിച്ച ഭയഭക്തി അവരില്‍ ഊട്ടിവളര്‍ത്തണം. എന്തിനുമേതിനും അല്ലാഹുവിനെ മാത്രം ആശ്രയിക്കാന്‍ അവരെ പരിശീലിപ്പിക്കണം.

ദീനിനെക്കുറിച്ച ശരിയായ ചിത്രം നമ്മുടെ ജീവിതത്തിലൂടെ പ്രായോഗികമായി കാണിക്കുകയാണ് കുട്ടികളില്‍ ധൈര്യമെന്ന സ്വഭാവഗുണം വളര്‍ത്തിയെടുക്കാനുള്ള എളുപ്പവഴി. കുട്ടികളെ ഇസ്‌ലാമിന്റെ ഓരോ കാര്യങ്ങളും പഠിപ്പിക്കാന്‍ കിട്ടുന്ന എല്ലാ അവസരവും ഉപയോഗപ്പെടുത്തണം.

കുടുംബം എന്ന സംവിധാനം ഇഹ്‌സാന്‍ എന്ന ലക്ഷ്യംപ്രാപിക്കുന്നതും അങ്ങനെയാണ്. ഇത്തരം കുടുംബങ്ങളില്‍ ഓരോരുത്തരും കരുത്തുറ്റ വ്യക്തിത്വത്തിനുടമകളായി മാറുന്നു.

ഇസ്ലാമിക പഠനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ്
|█║▌█║▌█║▌█|█║▌

യമാമയുദ്ധം (PART-5)

 

തന്റെ കുഞ്ഞിനെ മാറോട്‌ ചേർത്തുപിടിച്ചു മലീഹ യമാമ ലക്ഷ്യംവെച്ചു യാത്ര തുടങ്ങി.

തന്റെ പ്രിയതമനെ കണ്ട് എല്ലാ സങ്കടങ്ങളും പറയാൻ അവൾക്ക് തിടുക്കമായി.

നീണ്ട യാത്രയാണ്.
രാവിലെ മുതൽ വൈകുന്നേ രം വരെ യാത്ര ചെയ്യും.

ഇരുട്ടായാൽ ഒട്ടകത്തെ എവിടെങ്കിലും മുട്ടുകുത്തിക്കും.
എന്നിട്ടു ആ മരുഭൂമിയിൽ വിശ്രമിച്ചു വീണ്ടും രാവിലെ യാത്ര തുടങ്ങും.

വാപ്പ കൊടുത്ത ഭക്ഷണം അൽപാൽപം കഴിച്ചു
കുഞ്ഞിന് പാലും കൊടുത്ത്
മലീഹ യാത്ര തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.

നാലാമത്തെ ദിവസം യാത്ര തുടങ്ങാൻ വേണ്ടി ആ പാവം പെണ്ണ് ഒട്ടകത്തെ നിർത്തിയിട്ട തന്റെ മകൻ ആബിദിനെ ഒട്ടക കട്ടിലിലേക്ക് വെച്ചിട്ട് ഈ വയസായ ഒട്ടകത്തിന്റെ മുട്ടിൻകാലിൽ ചവിട്ടിയിട്ട
മലീഹ കയറാൻ ശ്രമിക്കവേ
പെട്ടെന്ന് ഒട്ടകം ഒന്ന് ചെരിഞ്ഞു.

ഒട്ടകം ചെരിഞ്ഞപ്പോൾ ആബിദ് താഴേക്കു വീണു.

അവൻ വീഴുന്നത് കണ്ട മലീഹ അവനെ പിടിക്കാൻ ചാടി.

ആബിദ് വീണത് മണലിലേക്കായതുകൊണ്ടു അവനൊന്നും പറ്റിയില്ല.

പക്ഷെ മലീഹ വീണത് മരുഭൂമിയിലുണ്ടടാവുന്ന ഒരുതരം വെളുത്ത മൂർച്ചയുള്ള പാറകല്ലിലേക്കാണ്.

മലീഹയുടെ ശരീരമാസകലം
മുറിവ് പറ്റി.

വലത് കാൽമുട്ട് ആയത്തിൽ മുറിവായി.

അതൊന്നും കാര്യമാക്കാതെ ഓടിവന്നു വേഗം കുഞ്ഞിനെ വാരി എടുത്തു.
കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ലെന്ന് കണ്ടപ്പോൾ വീണ്ടും ഒട്ട്ക്പ്പുറത്ത കയറ്റി.

എന്നിട്ടവൾ ഒട്ടകപ്പുറത്തേക്കു വലിഞ്ഞുകേറാൻ ശ്രമിക്കുമ്പോൾ താൻ വന്ന വഴി മുഴുവൻ രക്തമാണ്.

സൂക്ഷിച്ചു നോക്കിയപ്പോൾ വലതുകാൽ ആയത്തിൽ മുറിഞ്ഞിട്ടുണ്ട്.
തന്റെ കയ്യിലുള്ള ഷാൾകൊണ്ടു അവൾ കാൽമുട്ട് വരിഞ്ഞുകെട്ടി.
വീണ്ടും ഒട്ടകപ്പുറത്തേക്കു കയറി.

ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച് മെല്ലെ തെളിച്ചു മരുഭൂമിയിലൂടെ വീണ്ടും അവൾ യ്മാമായിലേക്ക യാത്ര തിരിച്ചു.

അകലെ ഒരുപാട് ദൂരം വിശാലമായ മരുഭൂമിയാണ് കാണുന്നത്.
അതെല്ലാം യാത്രചെയ്ത് തീർക്കണം.

ഏകദേശം ഉച്ചയായപ്പോൾ തൂക്കിയിട്ട കാലിൽ നീർവന്നു വീർത്തു.
അസഹ്യമായ വേദന മലീഹക്ക് അനുഭവപെട്ടു.
മരുഭൂമിയിലെ ചൂടുള്ള കാറ്റ് അവളെ വല്ലാതെ തളർത്തി.
നന്നായിട്ട് പനി വരുന്നതുപോലെ അവൾക്കു തോന്നി.

ഒട്ട്കകട്ടിലിലേക്ക് അവൾ ചെരിഞ്ഞുകിടന്നു.
അവസാനം പനിവന്നു വിറക്കാൻ തുടങ്ങി.
മരുഭൂമി അവസാനിക്കുന്നില്ല.
വീണ്ടും ഒരുപാട് മുന്നോട്ട് പോയിക്കൊണ്ടിരിക്കണം അവൾക്ക്.

പനിയുടെ ശക്‌തി കൂടി അവളുടെ ബോധം പോയി.
ഒട്ടകം ഒരുപാട് സഞ്ചരിച്ചു.
എന്നിട്ടും തന്റെ ഏജമാനത്തി മുട്ട് കുത്താനുള്ള സിഗ്നൽ തരുന്നില്ല എന്ന് കണ്ടപ്പോൾ അവസാനം ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ അരികിൽ വന്നിട്ട് ആ പാവം ജീവി താനേ മുട്ടുകുത്തി.
എന്നിട്ടും മലീഹ എഴുന്നേൽക്കിണില്ല എന്ന് കണ്ടപ്പോൾ ഒട്ടകം ഒന്നു കുലുങ്ങി.

കണ്ണുതുറന്ന് മലീഹ കണ്ടത് സൂര്യൻ പടിഞ്ഞാറേ ച്ചക്രവാളത്തിൽ
അസ്തമിച്ചിരിക്കുന്നു.

അവൾ മെല്ലെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു.
ഒരുകയ്യിൽ ആബിദിനെ എടുത്തു.
മറുകയ്യിൽ ഭക്ഷണപൊതിയുമെടുത്തു അവൾ കാൽ താഴേക്കു
വെച്ചതെയുള്ളൂ.
അസാധ്യമായ വേദനകൊണ്ട്
കാൽ നീർത്താൻ പറ്റിണില്ല.
അവൾ ഒട്ടകപ്പുറത്തുതന്നെ ഏറെനേരം ഇരുന്നു.
പിന്നെ ഒറ്റക്കാലിൽ ചാടിയിറങ്ങി ഒരുകാലിൽ ചാടിചാടി ആ ഇടിഞ്ഞ കെട്ടിടത്തിനകത്തേക്കു അവൾ നടന്നു.

കുഞ്ഞിനെ അവിടെ ഇരുത്തി.
കയ്യിലുള്ള ഷാൾ നിലത്തു വിരിച്ചു അവൾ അതിലേക്കു വീണു.
വീണതെ അവൾക്ക് ഓർമയുള്ളു അപ്പോഴേക്കും വീണ്ടും അവൾ ബോധരഹിതയായി.

ആ പാവം കുഞ്ഞ് വിശന്നിട്ട ഉമ്മയെ കുറെ തട്ടിനോക്കി.
മലീഹക്ക് ഒരനക്കവുമില്ല.
ഒടുവിൽ അബിദ് മലീഹയുടെ നെഞ്ചത്ത് കിടന്ന് ഉറങ്ങി.

അടുത്ത ദിവസം രാവിലെ ആബിദ് എഴുന്നേറ്റു മരുഭൂമിയിലൂടെ നടക്കാൻ തുടങ്ങി.
ആ കൊച്ചുകുഞ്ഞിന് എന്തറിയാനാ.

മലീഹ ബോധംവന്നു കണ്ണ് തുറന്നപ്പോൾ തന്റെ കുഞ്ഞ് ദൂരേക്ക് നടന്ന് പോകുന്നതാണ് കണ്ടത്.

അവൾ കുഞ്ഞിനെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ നാവിൽനിന്ന് ശബ്ദം പുറത്തേക്ക് വരുന്നില്ല.
തളർന്ന് കിടക്കുകയാണവൾ

ആ കുഞ്ഞ് നടന്ന് നടന്ന് അകലേക്കുപോയി.

ഏറെ കഴിയും മുൻപേ ബദുക്കളായ ഒരു കാട്ടറബിസംഗം അതുവഴി വന്നു.

അവർ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനകത്തു ഒരു പെണ്ണ് കിടക്കുന്നത് കണ്ടു.
അവർ ഒട്ടകപ്പുറത്തുനിന്നും ഇറങ്ങി.
അവർ ചോദിച്ചു ഏ പെണ്ണേ എന്താ ഇവിടെ കിടക്കുന്നത്?
എഴുന്നേറ്റുപോ.

മലീഹ പറഞ്ഞു ഞാൻ ഒട്ടകപ്പുറത്തുനിന്നും വീണിട്ട് പരിക്ക് പറ്റിയിട്ടു കിട്ടക്കാണ്.

അറബികൾ: നീ എങ്ങോട്ടാ പോകുന്നത്?

മലീഹ: ഞാൻ യമാമയിലേക്ക് പോകാണ്.

അറബികൾ: യമാമയാണോ നിന്റെ നാട്?

മലീഹ: അല്ല. ഇറാഖിലെ ഉമാറയാണ് എന്റെ നാട്

അറബികൾ: പിന്നെന്തിനാണ് നീ യമാമയിൽ പോകുന്നത്?

മലീഹ: എന്റെ ഭർത്താവായ മസൂദ്ബിനുമുസൈലിമയുടെ വീട്ടിലേക്ക.

ഇത് കേൾക്കേണ്ട താമസം യമാമാക്കാരായ കാട്ടറബിസംഗം പരസ്‌പരം മുകത്തോടുമുഖം നോക്കി!

എന്നിട്ടവർ ചോദിച്ചിച്ചു മോളേ ഞങ്ങളൊക്കെ യമാമകാരാണ്.
നിന്റെ ഭർത്താവ് മുസൈലിമയുടെ മകൻ മസൂദ്തന്നെയാണോ?

മലീഹ: അതെ!

അറബികൾ: നിന്റെ ഭർത്താവ് നിന്നെ വിട്ടുപിരിഞ്ഞിട്ട് എത്രകാലമായി?

മലീഹ: ഏകദേശം ഒരു കൊല്ലത്തിലേറെയായി.

അറബികൾ: മസൂദിനെ കുറിച്ച് പിന്നെ നിനക്കൊരു വിവരവും കിട്ടിയിട്ടില്ലേ?

മലീഹ: ഇല്ല.

അറബികൾ: എന്നിട്ടാണോ നീ യമാമായിലേക്കു് പോകുന്നത്?
അവിടെ പോയിട്ട് നിനക്കൊരു കാര്യവുമില്ല.

ഖൽബിൽ അലിവ് തൊട്ട് തീണ്ടിയിട്ടില്ലാത്ത കാട്ടറബിവർഗം ഒരു മുഖവുരയുമില്ലാതെ അവളോടൊരു സത്യം വിളിച്ചുപറഞ്ഞു!

മലീഹ അതുകേട്ട് ഒരലർച്ചയോടെ ബോധരഹിതയായി വീണു!

യമാമയുദ്ധം (PART-1)

ഇസ്‌ലാമിക ചരിത്രതാളുകളിൽ രേഖപ്പെടുത്തിവെച്ച ഒരു യുദ്ധമാണ് യമാമയുദ്ധം.

പതിനാലു നൂറ്റാണ്ടുകൾക്കപ്പുറത്തു
പരിശുദ്ധ റസൂൽ(സ)ക്ക്
ബദൽപ്രവാചക പ്രഖ്യാപനവുമായി ലോകത്തു അവതരിച്ച ഒരു കള്ളപ്രവാചകന്റെ ജീവിതത്തിന്റെ.
അവന്റെ അസ്ത്തമയത്തിന്റെ ചരിത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

സർവ്വ സ്തുതിയും അല്ലാഹുവിലർപ്പിച്ചുകൊണ്ട് ഈ ചരിത്രം ഇറാഖിലെ ദിജിലയുടെ തീരത്തുനിന്നും
തുടങ്ങാം.

ഈ ദിജിലയുടെ തീരത്തിലൂടെയാണ് പഴയകാലത്ത് ഇറാഖിലെ നഗരങ്ങളായ ബസറ, കൂഫാ, ഭഗദാദ് പോലെയുള്ള നാടുകളിലേക്ക് കച്ചവടചരക്കുമായി വ്യാപാരികൾ പോകുന്നത്.

ഈ ദിജിലാനദിയുടെ തീരത്ത് ഉമാറാ എന്ന് പേരുള്ള ഒരു ചെറിയ ഗ്രാമമുണ്ടടായിരുന്നു.

ആ നാട്ടിൽ അതിനാൻബിൻഹുക്ബാ എന്ന് പേരുള്ള
അഗ്‌നിയാണ് എന്റെ ശ്രഷ്ട്ടാവു എന്ന് വിശ്വസിക്കുന്ന മജൂസിയായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു.

അയാൾക്ക് അതിസുനദ്‌ധരിയായ ഒരു പെൺകുട്ടി ഉണ്ടടായിരുന്നു.

പേര് മലീഹാ എന്നാണ്.
ആ പെണ്ണിന്റെ മാതാവ് മരിച്ചുപോയി.
അദ്‌നാന് ഈ ഒരൊറ്റ മകളെയുള്ളൂ.

കല്യണ പ്രായമായ തന്റെ മകളെ കെട്ടിച്ചുവിടാൻ അദ്‌നാൻ പല വാതിലുകളും മുട്ടിനോക്കി.
പക്ഷെ സാമ്പത്തികം വില്ലനായപ്പോൾ ഹുക്ബയുടെ മകൾക്ക് കല്യാണം നടന്നില്ല.

ഒരുദിവസം മലീഹാ ദിജിലാനദിയുടെ തീരത്ത് ഒരു പാറകല്ലിൽ വന്നിരുന്നിട്ടു മറ്റുചില ചെറിയ കല്ലുകൾ പെറുക്കി വെള്ളത്തിലേക്ക് എറിഞ്ഞുകൊണ്ടു വളരെ വിഷമത്തോടെ ചിന്തദ്ധിചച്ചു കൊണ്ടിരിക്കെ
ഇറാഖിലെ പുരാതന സ്ഥലമായ അഹുവാസിലേക്ക്
ഒരു കച്ചവടസംഗം ദിജിലയുടെ തീരത്തിലൂടെ കടന്നുവന്നു.

ആ കച്ചവടസംഗത്തിന്റെ നേതാവ് പാറപ്പുറത്ത് ചിന്തദ്ധാനിമഗ്നയായിരിക്കുന്ന മലീഹയെ കണ്ടു.

അയാൾ മെല്ലെ ഒട്ടകപ്പുറത്തുനിന്നും താഴേക്കിറങ്ങി. എന്നിട്ടു തന്റെ കൂടെയുള്ളവരോട് പറഞ്ഞു നിങ്ങൾ അഹുവാസിലേക്ക് പൊയ്‌ക്കൊള്ളു.
കച്ചവടം കഴിഞ്ഞു ലാഭമുണ്ടായാൽ അത് തിരിച്ചു യമാമയിലെത്തിയിട്ടു എന്റെ പിതാവിനെ ഏൽപ്പിച്ചാൽ മതി.

അപ്പോൾ അവർ ചോദിച്ചു നിങ്ങൾ വരുന്നില്ലേ?

ആ ചെറുപ്പക്കാരൻ പറഞ്ഞു ഞാൻ ചിലപ്പോൾ വരും ചിലപ്പോൾ വരില്ല.
എന്നെ നിങ്ങൾ പ്രതീക്ഷിക്കണ്ട.
കച്ചവടം നിങ്ങൾ നടത്തിക്കൊളൂ എന്ന്.

അവർ നേതാവിന്റെ വാക്കു കേട്ട് അതിവേഗം മുന്നോട്ടുപോയി.

അവർ പോയത്തിനുശേഷം പാറകെട്ടിലിരിക്കുന്ന മലീഹയുടെ അടുത്തേക്ക് ആ ചെറുപ്പക്കാരൻ നടന്നവന്നു്.

അയാൾ മലീഹയുടെ മുഖത്തേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി!!!!!😳

അവളുടെ ഭംഗികണ്ട് അവൻ അത്ഭുതപ്പെട്ടു!😳😳😳

ആ ചെറുപ്പക്കാരൻ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് മലീഹ കണ്ടു.

അവൾ പറഞ്ഞു ച്ചീ… നീ എന്താടാ എന്നെത്തന്നെ നോക്കുന്നെ.
നീയൊരു അന്യ പുരുഷനല്ലേ.

അവൻ പറഞ്ഞു അതുകൊണ്ടാ നോക്കുന്നെ.

ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടപ്പോൾ അവൾ വേഗം വീട്ടിലേക്കോടി.
അവൻ അവളുടെ പിന്നാലെ കൂടി….

തുടരും…..
Al ameen super shoppe
10/6/16, 09:07 – PenDraw: ⚔🛡⚔ *യമാമയുദ്ധം* ⚔🛡⚔

പാർട്ട് 6

എന്താണ് അറബികൾ മലീഹയോട് പറഞ്ഞ ആ സത്യം!

ഇത്രയും കാലം മലീഹ അറിയാതിരുന്ന ആ സത്യം അറിയണമെങ്കിൽ മസൂദ് അവളെ വിട്ട് പോയ ദിജിലാതീരത്തുതന്നെ നമുക്ക് മടങ്ങിയെത്താം.

അതെ… അന്ന് ആ കച്ചവട സംഗത്തിനൊപ്പം ആടിപ്പാടി മസൂദും ബാഗ്ദാദിലേക്ക് അവരുടെ നിർബന്ധത്തിന് വഴങ്ങി ഒപ്പംകൂടി.

ബാഗ്ദാദിൽ ഒരു സ്ഥലമുണ്ട്.
ഷാത്തേ അറബ് എന്ന അറബികൾ പറയുന്ന ഒരു സ്ഥലം!
ആ സ്ഥലത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാൽ രണ്ടു് നദികൾ ഒഴുകി വന്നുചേരുന്ന അഴിമുഖമാണ്!

ഒരു ഭാഗത്തുനിന്ന് ദിജിലയും മറുഭാഗത്തുനിന്നു ഫുറാത്തും ഒരുമിച്ചു ചേരുന്ന സ്ഥലം അറബികൾ പേരിട്ടു വിളിച്ചിരുന്നത് ശാത്തേ അറബ് എന്നാണു.

ആ സംഗമ നദിയിലെത്തിയപ്പോൾ മസൂദ് പറഞ്ഞു എന്തു ഭംഗിയാണ് ഈ പുഴ കാണാൻ
നമുക്കൊന്ന് ഇറങ്ങി കുളിച്ചാലോ?

അപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു ദേ… മസൂദേ…
രണ്ട് നദികൾ കൂടിചേർന്ന് ഒന്നിച്ചൊഴുകുന്ന സ്ഥലമാ ശാത്തെഅറബ്.
ഇവിടെ ഇറങ്ങിയാലെ ചുഴിയുണ്ടാകും.
പിന്നെ തിരിച്ചിങ്ട്ടു കേറലുണ്ടാവില്ല മസൂദേ.

അപ്പോൾ മസൂദ് പറഞ്ഞു
എടാ നിങ്ങൾക്കൊക്കെ മരണത്തെ പേടിയാണെടാ. ഒരു കാര്യം ചെയ്യാം.
ഞാൻ ആദ്യം ഇറങ്ങാം.
എനിക്കൊന്നും പറ്റിയില്ലെങ്കിൽ നിങ്ങളിറങ്ങൊ
എന്ന് ചോദിച്ച് മസൂദ് അവരുടെ വാക്കുകൾ ചെവികൊള്ളാതെ ശാത്തെഅറബിൽ ഇറങ്ങി.

മസൂദ് നീന്തികുളിച്ചിട്ടു പറഞ്ഞു ടാ… നിങ്ങൾ പറയുന്നപോലെ ഇവിടെ ഒരു പ്രശ്നവുമില്ലട്ടോ.
എടാ ഇറങ്ങി വാടാ.

പക്ഷെ അവരെല്ലാം പേടിച്ചു ഇറങ്ങാതെ നിന്നു.

പക്ഷെ മസൂദ് നീന്തി തിമർത്താടി വീണ്ടുംവീണ്ടും എല്ലാവരെയും വിളിച്ചുകൊണ്ടേയിരുന്നു.

അപ്പോൾ ചിലർക്ക് ഇറങ്ങാൻ തിടുക്കമായി.

അവർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ അസാധ്യമായ ഒരു വല്ലാത്ത ചുഴിയിൽ മസൂദ് കുടുങ്ങി.

ആ ചുഴി അവനെ വട്ടം കറക്കി താഴേക്ക് കൊണ്ടുപോയി.
പിന്നെ പെട്ടെന്ന് പൊങ്ങിയപ്പോൾ അവൻ അലമുറയിട്ടു
ഏയ്… എന്നെ പിടിക്കെടാ..

പിന്നെവനെ കാണുന്നില്ല.
പിനീട് കുറച്ചുകൂടെ അപ്പുറത്തു പൊങ്ങി
വീണ്ടും അവൻ നിലവിളിച്ചു.
ഏയ്… എന്നെ…പി….

പിന്നെയും മുങ്ങി…

പക്ഷെ ജീവനിൽ കൊതിയുള്ള അവന്റെ സുഹൃത്തുക്കൾ അവനെ രക്ഷിക്കാനിറങ്ങിയില്ല.

പിന്നെ താഴ്ന്നുപോയ മസൂദ് പൊങ്ങിയില്ല.
കാത്തിരുന്നിട്ട അവസാനം വിവരം യമാമയിലറിയിച്ചു.

ദിവസങ്ങൾക്കുള്ളിൽ മുസൈലിമതുസമാമ പരിവാരങ്ങൾ സമേതം ഇറാഖിലെ ശാത്തെഅറബിന്റെ മണ്ണിലേക്ക് വന്നു.

ആ സംഗമനദിയുടെ പൂമുഖത്ത് സ്വന്തം മകന്റെ ജഡം തേടിനടന്നു.
പക്ഷെ കിട്ടിയില്ല.

ദിവസങ്ങൾക്കൊടുവിൽ ദിജിലാനദിയുടെ മറ്റൊരു തീരത്ത് മരിച്ചു ശവമായ് പൊങ്ങിയപ്പോൾ മസൂദിന്റെ ജീർണ്ണിച്ച ജഡവുമായി മുസൈലിമ യമാമായിലേക്ക് യാത്ര തിരിച്ചപ്പോൾ
ഈ സമയം ഇതൊന്നുമറിയാതെ ഉമാറയിൽ ആ പാവം പെണ്ണ് തന്റെ പ്രിയതമനേയും കാത്തിരിക്കുകയായിരുന്നു.

അതെ ആ കാട്ടറബികൾ മലീഹയോട് ചോദിച്ചു
നിന്റെ ഭർത്താവിന് സംഭവിച്ച ദുരന്തങ്ങൾ വല്ലതും നീ അറിഞ്ഞിരുന്നോ?

മലീഹ: ഇല്ല

അറബികൾ: എന്നിട്ടാണോ നീ യമാമായിലേക്ക് പോകുന്നത്.
അവിടെ പോയിട്ട് വല്ല്യ കാര്യമൊന്നുമില്ല.
നിന്റെ ഭർത്താവ് ഒരു കൊല്ലം മുന്പ് ശാത്തേ അറബ് എന്ന സംഗമനദിയിൽ മുങ്ങി മരിച്ചിരിക്കുന്നു എന്ന് തുറന്നടിച്ചപ്പോൾ ഒരലർച്ചയോടെ മലീഹ ബോധരഹിതയായ് കിടന്നു.

ഖൽബിൽ സഹതാപം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാട്ടറബിവർഗം അവരുടെ പാട്ടിന് പോകുകയും ചെയ്‌തു.

ഈ സമയം ആബിദെന്ന ആ ചെറിയ കുഞ്ഞ് മരുഭൂമിയിലൂടെ മെല്ലെമെല്ലെ നടന്നു് നീങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഉദിച്ചു വരുന്ന വെയിൽ കാരണം മണൽ ചൂടാവാൻ തുടങ്ങി.
അപ്പോൾ ആ ബിദിന്റെ കാൽ പൊള്ളി.
കാൽ പൊള്ളിയപ്പോൾ ആ പാവം കുഞ്ഞു അവിടിരുന്നു
അപ്പോൾ അവന്റെ ആസനവും പൊള്ളി.

ആ ചുട്ടുപൊള്ളുന്ന മണൽതരിയിൽ എന്ത് ചെയ്യണമെന്നറിയാതെ ആബിദ് കിടന്നു പിടയുകയാണ്.

ആ സമയത്താണ് മരുഭൂമിയുടെ മറുഭാഗത്തുനിന്നു രണ്ടുപേർ നടന്നു വരുന്നത്.

 

 

——————————– 5

തന്റെ കുഞ്ഞിനെ മാറോട്‌ ചേർത്തുപിടിച്ചു മലീഹ യമാമ ലക്ഷ്യംവെച്ചു യാത്ര തുടങ്ങി.

തന്റെ പ്രിയതമനെ കണ്ട് എല്ലാ സങ്കടങ്ങളും പറയാൻ അവൾക്ക് തിടുക്കമായി.

നീണ്ട യാത്രയാണ്.
രാവിലെ മുതൽ വൈകുന്നേ രം വരെ യാത്ര ചെയ്യും.

ഇരുട്ടായാൽ ഒട്ടകത്തെ എവിടെങ്കിലും മുട്ടുകുത്തിക്കും.
എന്നിട്ടു ആ മരുഭൂമിയിൽ വിശ്രമിച്ചു വീണ്ടും രാവിലെ യാത്ര തുടങ്ങും.

വാപ്പ കൊടുത്ത ഭക്ഷണം അൽപാൽപം കഴിച്ചു
കുഞ്ഞിന് പാലും കൊടുത്ത്
മലീഹ യാത്ര തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.

നാലാമത്തെ ദിവസം യാത്ര തുടങ്ങാൻ വേണ്ടി ആ പാവം പെണ്ണ് ഒട്ടകത്തെ നിർത്തിയിട്ട തന്റെ മകൻ ആബിദിനെ ഒട്ടക കട്ടിലിലേക്ക് വെച്ചിട്ട് ഈ വയസായ ഒട്ടകത്തിന്റെ മുട്ടിൻകാലിൽ ചവിട്ടിയിട്ട
മലീഹ കയറാൻ ശ്രമിക്കവേ
പെട്ടെന്ന് ഒട്ടകം ഒന്ന് ചെരിഞ്ഞു.

ഒട്ടകം ചെരിഞ്ഞപ്പോൾ ആബിദ് താഴേക്കു വീണു.

അവൻ വീഴുന്നത് കണ്ട മലീഹ അവനെ പിടിക്കാൻ ചാടി.

ആബിദ് വീണത് മണലിലേക്കായതുകൊണ്ടു അവനൊന്നും പറ്റിയില്ല.

പക്ഷെ മലീഹ വീണത് മരുഭൂമിയിലുണ്ടടാവുന്ന ഒരുതരം വെളുത്ത മൂർച്ചയുള്ള പാറകല്ലിലേക്കാണ്.

മലീഹയുടെ ശരീരമാസകലം
മുറിവ് പറ്റി.

വലത് കാൽമുട്ട് ആയത്തിൽ മുറിവായി.

അതൊന്നും കാര്യമാക്കാതെ ഓടിവന്നു വേഗം കുഞ്ഞിനെ വാരി എടുത്തു.
കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ലെന്ന് കണ്ടപ്പോൾ വീണ്ടും ഒട്ട്ക്പ്പുറത്ത കയറ്റി.

എന്നിട്ടവൾ ഒട്ടകപ്പുറത്തേക്കു വലിഞ്ഞുകേറാൻ ശ്രമിക്കുമ്പോൾ താൻ വന്ന വഴി മുഴുവൻ രക്തമാണ്.

സൂക്ഷിച്ചു നോക്കിയപ്പോൾ വലതുകാൽ ആയത്തിൽ മുറിഞ്ഞിട്ടുണ്ട്.
തന്റെ കയ്യിലുള്ള ഷാൾകൊണ്ടു അവൾ കാൽമുട്ട് വരിഞ്ഞുകെട്ടി.
വീണ്ടും ഒട്ടകപ്പുറത്തേക്കു കയറി.

ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച് മെല്ലെ തെളിച്ചു മരുഭൂമിയിലൂടെ വീണ്ടും അവൾ യ്മാമായിലേക്ക യാത്ര തിരിച്ചു.

അകലെ ഒരുപാട് ദൂരം വിശാലമായ മരുഭൂമിയാണ് കാണുന്നത്.
അതെല്ലാം യാത്രചെയ്ത് തീർക്കണം.

ഏകദേശം ഉച്ചയായപ്പോൾ തൂക്കിയിട്ട കാലിൽ നീർവന്നു വീർത്തു.
അസഹ്യമായ വേദന മലീഹക്ക് അനുഭവപെട്ടു.
മരുഭൂമിയിലെ ചൂടുള്ള കാറ്റ് അവളെ വല്ലാതെ തളർത്തി.
നന്നായിട്ട് പനി വരുന്നതുപോലെ അവൾക്കു തോന്നി.

ഒട്ട്കകട്ടിലിലേക്ക് അവൾ ചെരിഞ്ഞുകിടന്നു.
അവസാനം പനിവന്നു വിറക്കാൻ തുടങ്ങി.
മരുഭൂമി അവസാനിക്കുന്നില്ല.
വീണ്ടും ഒരുപാട് മുന്നോട്ട് പോയിക്കൊണ്ടിരിക്കണം അവൾക്ക്.

പനിയുടെ ശക്‌തി കൂടി അവളുടെ ബോധം പോയി.
ഒട്ടകം ഒരുപാട് സഞ്ചരിച്ചു.
എന്നിട്ടും തന്റെ ഏജമാനത്തി മുട്ട് കുത്താനുള്ള സിഗ്നൽ തരുന്നില്ല എന്ന് കണ്ടപ്പോൾ അവസാനം ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ അരികിൽ വന്നിട്ട് ആ പാവം ജീവി താനേ മുട്ടുകുത്തി.
എന്നിട്ടും മലീഹ എഴുന്നേൽക്കിണില്ല എന്ന് കണ്ടപ്പോൾ ഒട്ടകം ഒന്നു കുലുങ്ങി.

കണ്ണുതുറന്ന് മലീഹ കണ്ടത് സൂര്യൻ പടിഞ്ഞാറേ ച്ചക്രവാളത്തിൽ
അസ്തമിച്ചിരിക്കുന്നു.

അവൾ മെല്ലെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു.
ഒരുകയ്യിൽ ആബിദിനെ എടുത്തു.
മറുകയ്യിൽ ഭക്ഷണപൊതിയുമെടുത്തു അവൾ കാൽ താഴേക്കു
വെച്ചതെയുള്ളൂ.
അസാധ്യമായ വേദനകൊണ്ട്
കാൽ നീർത്താൻ പറ്റിണില്ല.
അവൾ ഒട്ടകപ്പുറത്തുതന്നെ ഏറെനേരം ഇരുന്നു.
പിന്നെ ഒറ്റക്കാലിൽ ചാടിയിറങ്ങി ഒരുകാലിൽ ചാടിചാടി ആ ഇടിഞ്ഞ കെട്ടിടത്തിനകത്തേക്കു അവൾ നടന്നു.

കുഞ്ഞിനെ അവിടെ ഇരുത്തി.
കയ്യിലുള്ള ഷാൾ നിലത്തു വിരിച്ചു അവൾ അതിലേക്കു വീണു.
വീണതെ അവൾക്ക് ഓർമയുള്ളു അപ്പോഴേക്കും വീണ്ടും അവൾ ബോധരഹിതയായി.

ആ പാവം കുഞ്ഞ് വിശന്നിട്ട ഉമ്മയെ കുറെ തട്ടിനോക്കി.
മലീഹക്ക് ഒരനക്കവുമില്ല.
ഒടുവിൽ അബിദ് മലീഹയുടെ നെഞ്ചത്ത് കിടന്ന് ഉറങ്ങി.

അടുത്ത ദിവസം രാവിലെ ആബിദ് എഴുന്നേറ്റു മരുഭൂമിയിലൂടെ നടക്കാൻ തുടങ്ങി.
ആ കൊച്ചുകുഞ്ഞിന് എന്തറിയാനാ.

മലീഹ ബോധംവന്നു കണ്ണ് തുറന്നപ്പോൾ തന്റെ കുഞ്ഞ് ദൂരേക്ക് നടന്ന് പോകുന്നതാണ് കണ്ടത്.

അവൾ കുഞ്ഞിനെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ നാവിൽനിന്ന് ശബ്ദം പുറത്തേക്ക് വരുന്നില്ല.
തളർന്ന് കിടക്കുകയാണവൾ

ആ കുഞ്ഞ് നടന്ന് നടന്ന് അകലേക്കുപോയി.

ഏറെ കഴിയും മുൻപേ ബദുക്കളായ ഒരു കാട്ടറബിസംഗം അതുവഴി വന്നു.

അവർ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനകത്തു ഒരു പെണ്ണ് കിടക്കുന്നത് കണ്ടു.
അവർ ഒട്ടകപ്പുറത്തുനിന്നും ഇറങ്ങി.
അവർ ചോദിച്ചു ഏ പെണ്ണേ എന്താ ഇവിടെ കിടക്കുന്നത്?
എഴുന്നേറ്റുപോ.

മലീഹ പറഞ്ഞു ഞാൻ ഒട്ടകപ്പുറത്തുനിന്നും വീണിട്ട് പരിക്ക് പറ്റിയിട്ടു കിട്ടക്കാണ്.

അറബികൾ: നീ എങ്ങോട്ടാ പോകുന്നത്?

മലീഹ: ഞാൻ യമാമയിലേക്ക് പോകാണ്.

അറബികൾ: യമാമയാണോ നിന്റെ നാട്?

മലീഹ: അല്ല. ഇറാഖിലെ ഉമാറയാണ് എന്റെ നാട്

അറബികൾ: പിന്നെന്തിനാണ് നീ യമാമയിൽ പോകുന്നത്?

മലീഹ: എന്റെ ഭർത്താവായ മസൂദ്ബിനുമുസൈലിമയുടെ വീട്ടിലേക്ക.

ഇത് കേൾക്കേണ്ട താമസം യമാമാക്കാരായ കാട്ടറബിസംഗം പരസ്‌പരം മുകത്തോടുമുഖം നോക്കി!

എന്നിട്ടവർ ചോദിച്ചിച്ചു മോളേ ഞങ്ങളൊക്കെ യമാമകാരാണ്.
നിന്റെ ഭർത്താവ് മുസൈലിമയുടെ മകൻ മസൂദ്തന്നെയാണോ?

മലീഹ: അതെ!

അറബികൾ: നിന്റെ ഭർത്താവ് നിന്നെ വിട്ടുപിരിഞ്ഞിട്ട് എത്രകാലമായി?

മലീഹ: ഏകദേശം ഒരു കൊല്ലത്തിലേറെയായി.

അറബികൾ: മസൂദിനെ കുറിച്ച് പിന്നെ നിനക്കൊരു വിവരവും കിട്ടിയിട്ടില്ലേ?

മലീഹ: ഇല്ല.

അറബികൾ: എന്നിട്ടാണോ നീ യമാമായിലേക്കു് പോകുന്നത്?
അവിടെ പോയിട്ട് നിനക്കൊരു കാര്യവുമില്ല.

ഖൽബിൽ അലിവ് തൊട്ട് തീണ്ടിയിട്ടില്ലാത്ത കാട്ടറബിവർഗം ഒരു മുഖവുരയുമില്ലാതെ അവളോടൊരു സത്യം വിളിച്ചുപറഞ്ഞു!

മലീഹ അതുകേട്ട് ഒരലർച്ചയോടെ ബോധരഹിതയായി വീണു!

Continue reading “യമാമയുദ്ധം (PART-1)”

ഉപ്പച്ചിക്ക് സ്നേഹ പൂർവ്വം

സ്വർഗത്തിൽ നിന്ന് ഉപ്പച്ചിന്റെ പൊന്നു മോൾ 😢

അസ്സലാമു അലൈക്കും…
പ്രിയപ്പെട്ട ഉപ്പച്ചി അറിയാൻ ..! ഉപ്പാ നിങ്ങൾക്ക് സുഖമാണോ.? എനിക്കും വാവാക്കും ഉമ്മച്ചിക്കും ഇവിടെ സുഖം തന്നെ.
എന്താ ഉപ്പച്ചി ഇതുവരെ ഈ മോളെ കാണാൻ വരാഞ്ഞത്.? വാവയോടും ഉമ്മച്ചിയോടും ഉള്ള പിണക്കം മാറിയില്ലേ ഇതുവരെ.? ഉപ്പായെ ഈ മോൾക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടോ .. എന്റെ ഉപ്പച്ചിയെ കുറിച്ച്’ എന്റെ കുട്ടുകാരി സഹന എന്നോട് പറയും നിന്റെ ഉപ്പച്ചി ദുഷ്ടനാണ് എന്നൊക്കെ,!
അതിന് ഞാൻ എന്നും അവളോട് വഴക്കും കൂടാറുണ്ട്.
എന്റെ ഉപ്പച്ചിയെ അത്രയ്ക്ക് ഇഷ്ട്ടാണ് ഈ മോൾക്ക്…
ഉപ്പാ. … ഇവിടെ ഞങ്ങളെ നോക്കാൻ ഒരുപാട് പേര്ണ്ട് ഉപ്പാ… ഉപ്പ അടിക്കുന്ന പോലെ ആരും ഇവിടെ ഞങ്ങളെ അടിക്കാറില്ല ഇപ്പൊ. . എന്നാലും ഉപ്പച്ചീ
ഉപ്പച്ചിയോട് ഈ മോൾ എപ്പോഴും ചോദിക്കാറുള്ള മുത്തം ഈ മോൾക്ക് തന്നില്ലല്ലൊ .. റയാനും സാനിബയും ഫയസും ഒന്നും എനിക്ക് കൂടെ കളിക്കാൻ ഇവിടെ ഇല്ല ഉപ്പാ…. അവർ ഈ മോളുടെ അടുത്ത് വരുമോ …?
വലിയുപ്പാപ്പയും ഉമ്മാമയും എല്ലാം തരുന്ന മിട്ടായിയും,’ ഉറങ്ങാൻ വേണ്ടി പറഞ്ഞു തരുന്ന കഥകളും എല്ലാം കേൾക്കാൻ ഈ മോൾക്ക് പൂതിയാവുന്നുണ്ട് ഇപ്പൊ. ..
ഇവിടെ ഉള്ള ഒരു മാമൻ പറഞ്ഞു ഉപ്പച്ചി ഈ മോളേയും വാവയേയും ഉമ്മച്ചിയേയും വെള്ളത്തിൽ മുക്കി കൊന്നതാണ് എന്ന്’..
എന്നും ഉമ്മയെ അടിക്കാറുള്ള ഉപ്പ കുറച്ചു ദിവസങ്ങളായി ഉമ്മയോടും വാവയോടും ഈ മോളോടും കാണിച്ച സ്നേഹം കണ്ടപ്പോൾ എത്ര സന്തോഷായി ഈ മോൾക്ക് എന്ന് അറിയ്യ്വോ….
സ്‌കൂൾ വിട്ടു വന്നാൽ എന്നും ഉമ്മച്ചി കരഞ്ഞോണ്ടിരിക്കുന്നത് കാണുമ്പോൾ ഉപ്പച്ചിയോട് ദേഷ്യം തോന്നാറുണ്ട് .
എന്നാലും എന്റെ ഉമ്മച്ചി പറയും ഉപ്പ പാവാണ് എന്ന് ..
അവസാന നാളുകളിൽ ഉപ്പച്ചി കാണിച്ച സ്നേഹം കണ്ടപ്പോൾ, ഈ മോൾ ആഗ്രഹിച്ച മുത്തം തന്നപ്പോൾ മോൾടെ കണ്ണ് നിറഞ്ഞത് ഉപ്പ ശ്രദ്ധിച്ചിരുന്നോ.? അത് എന്റെ ഉപ്പച്ചിയെ ഞങ്ങൾക്ക് തിരിച്ച്കിട്ടിയെന്ന സന്തോഷം കൊണ്ടായിരുന്നു ഉപ്പാ ..
പെരുന്നാളുകൾക്ക് പോലും ഉപ്പച്ചി ഡ്രസ്സെടുത്തു തരാത്തതോണ്ടല്ലെ വലിയുപ്പായും മാമൻ മാരും വാവാക്കും മോൾക്കും ഡ്രസ്സ് എടുത്തു തന്നത് ..അതിനും ഞങ്ങൾ എന്തോരം തല്ല് കൊണ്ടു..
എങ്കിലും ഈ പെരുന്നാളിന് ഡ്രസ്സ് ഉപ്പച്ചി എടുത്തു തരും എന്ന് ഉമ്മ പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു.
ഞാൻ എന്റെ സ്‌കൂളിലെ കുട്ടുകാരെ കാണിക്കാൻ വേണ്ടി കാത്തിരുന്നതാണ് .. അന്ന് ഡ്രസ്സ് എടുക്കാൻ പോയത് ഈ മോളുടെ അവസാനയാത്ര ആണെന്ന് ഒരു തവണ ഉപ്പ പറഞ്ഞിരുന്നെങ്കിൽ..!!! ഒരുപാട് തവണ ഉപ്പാനെ ഉമ്മവെക്കാൻ ഈ മോൾ കൊതിച്ചേനേ.
ഉപ്പച്ചി ഞങ്ങളെ മടിയിലിരുത്തി കൊണ്ട് പോവുമ്പോൾ എനിക്കെന്ത് സന്തോഷമായിരുന്നെന്ന് അറിയാമോ..ഉമ്മച്ചിയുടെ പുഞ്ചിരിയും വാവയുടെ കളിയും ഒക്കെ കണ്ടപ്പോൾ ഉപ്പയെന്നും ഞങ്ങളെ കൂടെ ഉണ്ടാവാൻ പടച്ചോനോട് മനസ്സിൽ പ്രാർത്ഥിച്ചു ഒരുപ്പാട് തവണ… ഞങ്ങളെ ആരുമില്ലാത്ത ലോകത്തേക്ക് പറഞ്ഞയക്കാനാണെന്ന് തീരേ കരുതിയില്ല ഉപ്പാ …
അന്ന് ഉപ്പയുടെ വണ്ടിയിൽ നിന്നും എന്നെയും വാവയെയും വെള്ളത്തിനടുത്തേക്ക് കൊണ്ട് പോയപ്പൊ ഞാൻ കരുതി ഉപ്പ ഞങ്ങളെ കുളിപ്പിക്കാനായിരിക്കുമെന്ന്.!!!
പക്ഷെ ഉമ്മച്ചിയെ ആദ്യം വെള്ളത്തിലേക്ക് തള്ളിയിട്ടപ്പോ
ഈ മോൾക് വല്ലാതെ വേദനിച്ചു..ട്ടോ
പിന്നെ വാവയെയും വെള്ളത്തിൽ ഇട്ടപ്പോ നമ്മളെല്ലാവരും കൂടി വെള്ളത്തിൽ കുളിക്കാൻ പോവുകയാണെന്നാ ഞാൻ കരുതിയത്. .
അവസാനം എന്നെ വെള്ളത്തിലേക്കിട്ടപ്പോ മുങ്ങി അടിയിലേക്ക് പോവുമ്പൊ ഞാൻ കണ്ടു’ വാവ എന്നെ കണ്ടിട്ടും മിണ്ടാതെ കിടക്കുന്നു… ഉമ്മച്ചി വാവയെ പിടിക്കാൻ നോക്കിയിട്ടും കിട്ടാതെ വാവക്ക് നേരേ കൈനീട്ടി അപ്പുറത്തു കിടക്കുന്നു…
ഇത് പറയാനല്ലേ ഉപ്പച്ചീ ഞാൻ വീണ്ടും കൈകാലിട്ടടിച്ച് മരണവെപ്രാളത്തോടെ പൊങ്ങിവന്നത്..?
എന്നിട്ടും എന്തിനാ ഉപ്പച്ചീ എന്നെ തലയിൽ പിടിച്ചു വിണ്ടും അടിയിലേക്ക് തള്ളിയത് ..?
എന്റെ കഴുത്ത് അപ്പോ ശരിക്കും വേദനിച്ചു..ട്ടോ. .
പിന്നെയെനിക്ക് പൊങ്ങിവരാൻ കഴിഞ്ഞില്ല ഉപ്പാ…
കണ്ണിലെല്ലാം ഇരുട്ട് കയറുന്ന പോലെ തോന്നി .. ഉമ്മയും വാവയും എല്ലാം കാണുന്നുണ്ട്. . കണ്ണ് തുറന്നു കിടക്ക്യാ…രണ്ടും. .
എന്നെ കാണാത്ത പോലെ.. പിന്നെ കുറേക്കഴിഞ്ഞ് ആരൊക്കെയോ വന്ന് ഞങ്ങളെ പൊക്കിയെടുത്തു ഒരു കട്ടിലിൽ കിടത്തിയപ്പോളും ഞാൻ തിരഞ്ഞത് ഉപ്പയെ ആയിരുന്നു..
പക്ഷേ കണ്ടില്ല. .. ഉപ്പ എവിടെ പോയതായിരുന്നു..?
എന്നെ എപ്പോഴും അടിക്കാറുള്ള കിച്ചുപോലും വന്നിട്ടുണ്ടായിരുന്നല്ലോ… എന്തിനാ ഉപ്പാ അവനും കരയുന്നത്.? ഉമ്മുമ്മയൂം മാമനും എല്ലാം കരയുന്നു. ഈ പെരുന്നാളിനുള്ള ഡ്രസ്സാണോ ഉപ്പാ ഇത്,?
അതും വെള്ളത്തുണി മാത്രമാണോ ഉള്ളത്.?
ഉമ്മച്ചി അന്ന് പറഞ്ഞത് ഉപ്പച്ചി നല്ല ഉടുപ്പ് വാങ്ങി തരും എന്നാണല്ലോ.. ഇത് എന്ത് ഉടുപ്പാ….. ഇത് വേണ്ട ഉപ്പച്ചീ. ..മാമനോട് ഇടേണ്ട എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല ….
മാമൻ കരഞ്ഞോണ്ടാണിത് ഇട്ടു തരുന്നത്… വാവയേയും ഉമ്മച്ചിയേയും ഇതേ ഉടുപ്പിൽ പൊതിഞ്ഞു കെട്ടുന്നു… എന്നെയും കെട്ടാൻ തുടങ്ങി ഉപ്പച്ചീ… വേഗം വാ..
മാമനും വായിച്ചിയും ഒന്നും ഞങ്ങൾ പറഞ്ഞത് കേൾക്കുന്നില്ല.!!
ഉപ്പാ…ഇതാ മുഖത്തും തുണി കെട്ടുന്നു… വാവയും ഉമ്മയും എവിടെ പോയി അവരെ കാണുന്നില്ല ..
അച്ചുവിന്റെ ഉപ്പയെ കൊണ്ട്പോയ പോലെ പള്ളിയിലേക്ക് കൊണ്ട് പോവും എന്ന് പറയുന്നു…
വേണ്ട എന്ന് പറയാൻ പോലും ഉപ്പച്ചി ഇവിടെ വന്നില്ലല്ലോ… എനിക്ക് സങ്കടണ്ട് ട്ടോ ഉപ്പച്ചീ… ഉപ്പച്ചി ഇപ്പോഴും അവിടെ വെള്ളത്തിൽ കളിക്കുകയാണോ.? ഇനി എന്നാ ഉപ്പാ ഇവിടെ ഞങ്ങൾടെ അടുത്ത് വരുക ..?
ഉപ്പ ഞങ്ങളെ കൊന്നതാണെന്ന് ഉമ്മച്ചിയും വാവയും പറയുന്നു.. അത് സത്യമാണോ ഉപ്പച്ചീ..?
ഉപ്പച്ചീടെ മാറിൽ കിടക്കാറുളള ഈ മോളെയും വാവയെയും കൊല്ലാൻ എന്റെ ഉപ്പച്ചിക് ആവുമോ..?എന്തിന് വേണ്ടയാണ് ഉപ്പ ഇത് ചെയ്തത് …? എന്നാലും ഈ മോളേം വാവയേം ഉമ്മച്ചിയേം കൊല്ലാൻ തോന്നിയത് എന്തിനാണ് ..?
ഇതിനുള്ള ഉത്തരം ഈ മോൾക്ക് ആര് പറഞ്ഞു തരാനാണ്. ഉപ്പാ .? ഉപ്പവരുന്നതും കാത്തിരിക്ക്യാ ഞാൻ….അതിനുള്ള ഉത്തരം കിട്ടാൻ…!!

– അബു ആക്കോട്

നായയേക്കാൾ തരംതാണവൻ

ഇമാം ഹസനുൽ ബസ്വരി (റ) പറയുന്നു നായക്ക് 9 ഗുണങ്ങൾ ഉണ്ട്.ഈ ഗുണങ്ങൾ തീരെയില്ലാത്തവൻ നായയേക്കാൾ തരംതാണ വനാണ്.
1) വിശപ്പ് സഹിക്കും. ഇത് സജ്ജനങ്ങളുടെ സ്വഭാവമാണ്.
2) നായ രാത്രിയിൽ കുറച്ചേ ഉറങ്ങൂ. ഇത് ഭക്തന്മാരുടെ ഗുണമാണ്.
3) നായയ്ക്ക് സ്വത്തില്ല. ഇത് വിരക്തിയുടെ അടയാളമാണ്.
4) നായ യജമാനനോട് നന്ദി കാണിക്കും. ഇത് സത്യവിശ്വാസിയുടെ ലക്ഷണമാണ്.
5) നായയ്ക്ക് കിടക്കാൻ മോശമായ സ്ഥലം മതി. ഇത് വിനയത്തിന്റെ അടയാളമാണ്.
6) കിടപ്പറയിൻ നിന്ന് പുറത്താക്കിയാൽ ഒന്നും മിണ്ടാതെ മറ്റൊരു സ്ഥലം തെരെഞ്ഞെടുക്കും. അത് തൃപ്തിയുടെ അടയാളമാണ്.
7 ) നായയെ ഉപദ്രവിച്ച ശേഷം സ്നേഹം കാണിച്ചാൽ കഴിഞ്ഞതെല്ലാം മറക്കും. വിശുദ്ധരുടെ സ്വഭാവമാണ്
8) യജമാനൻ ഭക്ഷണം കഴിക്കുമ്പോൾ ദൂരെമറി നിന്ന് നോക്കി നിൽക്കും. ഇത് അനുസരണയുടെ ലക്ഷണമാണ്.
9 ) സ്ഥലം വിട്ടു പോയതിനു ശേഷം ആ സ്ഥലത്തെക്കുറിച്ച് ചിന്തിക്കുകയില്ല. ഇന്ന് പരിത്യാഗിയുടെ സ്വഭാവമാണ്….

പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്‌

ഗൾഫ്‌ നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ് . അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , മഴ ആസ്വദിച്ചു കൈലി മുണ്ടും ഉടുത്തു , പോത്തിറച്ചിയും കപ്പയും മത്തിയും ഒക്കെ അടിച്ചു , അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല . പക്ഷേ , എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വ ത്തിനും ചില പരിധിയുണ്ട് . അത് കഴിഞ്ഞാൽ ഗൃഹാതുരത്വ ത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും .
അത് കൊണ്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്
👇👇
1) സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക്‌ മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്‌. പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാൽ ദീര്‍ഘ കാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാൻ ഇത്തിരി പ്രയാസം ആണ് .
മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാൻ ‘ഒരു സാധാരണ പ്രവാസിക്ക് ‘പൊതുവേ സാധിക്കുകയും ഇല്ല
2) ഗള്‍ഫിലെ ബിസിനസ്സും നാട്ടിലെ ബിസിനസ്സും തമ്മില്‍ വലിയ അന്തരമുണ്ട് . നാട്ടിലെ എക്സിപീരിയൻസ് പലപ്പോഴും മറു നാട്ടിൽ ഉപകാരപ്പെടും . പക്ഷേ ഗള്‍ഫിലെ എക്സ്പീരിയൻസ് നാട്ടിൽ അത്ര ഗുണപ്രദ മാവില്ല
3) പ്രവാസി ആകുന്നതോടെ , അവന്റെ ഉള്ളിന്റെ ഉള്ളില്‍ കുടിയേറുന്ന ഒരു തരം ഭീതി , ആധി , വെപ്രാളം ഇതൊന്നും നാട്ടിലെ ഒരു പദ്ധതിക്കും പറ്റില്ല . ധൈര്യത്തോടെ ഇറങ്ങാൻ കഴിഞ്ഞാലെ നാട്ടിൽ ഏതു പദ്ധതിയും വിജയിപ്പിക്കാൻ പറ്റൂ . ശാരീരികമായും മാനസികമായും തളര്‍ന്ന ഒരു പ്രവാസിക്ക് ഒരിക്കലും നാട്ടില്‍ ക്ലച്ച് പിടിക്കാൻ കഴിയാതെ പോകുന്നത് അത് കൊണ്ടാണ് .
4) സ്നേഹബന്ധങ്ങളൊക്കെ കാര്യ ലാഭം ഉണ്ടെങ്കിൽ മാത്രമേ ഉണ്ടാവൂ . അത് സൌഹൃദം ആയാലും കുടുംബ ബന്ധം ആയാലും . നമുക്ക് ക്ഷേമം ഉണ്ടെങ്കിലേ നമ്മെ ആര്‍ക്കും
ആവശ്യമുള്ളൂ .
5) കുടുംബത്തെ സഹായിക്കുക തന്നെ വേണം . ബാധ്യതകൾ നിറവേറ്റുകയും വേണം . പക്ഷേ അതൊന്നും സ്വയം മറന്നാവരുത് . നമുക്ക് വേണ്ടി അല്പസ്വല്‍പം എന്തെങ്കിലും കരുതി വെച്ചേ മതിയാവൂ .
6) വിഷമ ഘട്ടങ്ങളിൽ ആരും സഹായിക്കാനുണ്ടാവണം എന്നില്ല . നാം സഹായിച്ചവരിൽ നിന്നാവും ഒരു പക്ഷേ നമുക്ക് വേദനാജനകമായ തിരിച്ചടി കിട്ടുക
7) കയ്യില്‍ എത്ര കാശ് ഉണ്ടായാലും അത് തീരാൻ ഒരു പണിയും ഇല്ല . വരവില്ലാതെ ചെലവ് മാത്രമാകുമ്പോൾ സുറുമ ക്കുപ്പിയിലെ കോല് പോലെ ആവും നമ്മൾ . വളരെ കുറച്ചേ എടുക്കൂ . പക്ഷേ മെല്ലെ മെല്ലെ കുപ്പി കാലിയാകും . ഒടുവില്‍ കുപ്പിയും കോലും മാത്രം അവശേഷിക്കും
8) നിലവിലുള്ള എതൊന്നു നാം കൈവിട്ടാലും പിന്നെ അത് തിരിച്ചു കിട്ടാൻ വലിയ പ്രയാസം ആയിരിക്കും . അത് കൊണ്ട് കയ്യിലുള്ളത് കൈവിടും മുമ്പ് നൂറു വട്ടം ആലോചിക്കുക
9 ) കാലിയായ പോക്കറ്റ് നമ്മെ നിന്ദ്യനും കൊള്ളരുതാത്തവനും ആക്കും . ഭാര്യക്കും മക്കള്‍ക്കും പോലും നമ്മെ പറ്റില്ല . പിന്നെ . വെറും ഒരു ‘മൊടക്കാ ചെരക്ക് ‘ അല്ലെങ്കിൽ ഒരു ശല്യക്കാരൻ , അതുമല്ലെങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാത്ത മുന്‍ പ്രവാസി ഇതൊക്കെയാവും നമ്മെ കുറിച്ചുള്ള അഭിപ്രായങ്ങൾ
10) എക്സിറ്റിൽ നാട്ടിലേക്ക് പോയ തൊണ്ണൂറ് ശതമാനം ആളുകളും തിരിച്ചു പോരാൻ വല്ല വഴിയും ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ്. കാരണം നാട്ടില്‍ അവര്‍ക്ക് ഒരു സീറ്റും ഇല്ല , സുഹൃത്തുക്കളില്ല , കയ്യില്‍ കാശ് വരാത്ത ആളായത് കൊണ്ട് ആശ്രിതര്‍ക്ക്പോ ലും ഒരു അധികപ്പറ്റായി മാറാനുള്ള സാധ്യത ഏറെയാണ്‌
💎💎💎💎💎💎💎
ഗൾഫു വിട്ട് നാട്ടിൽ പോയാൽ ആനയാക്കാം കുതിരയാക്കാം എന്നൊക്കേ ഗുൾഫിലിരുന്നു ബഡായിവിടുന്നവരുടെ വാക്ക് കേട്ട് നാട്ടിലേക്കു പോകാതിരിക്കുക .നല്ല കാലത്ത് ഭാവിയിലേക്ക് വല്ലതും കരുതി വെച്ചിട്ടുണ്ടെങ്കിൽ ,വല്ല വരുമാനവും അവിടെ ഉണ്ടെങ്കിൽ . അതുമല്ലെങ്കിൽ വല്ലതും ചെയ്യാൻ മനക്കരുത്തും ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ നിങ്ങൾ ധൈര്യമായി പ്രവാസം മതിയാക്കി പോയ്കോളൂ
പോകാനാണ് ഉദ്ദേശ്യം എങ്കിൽ നാല്പതു വയസ്സിനു മുൻപേ പോവുക
‘ഒന്നിന്നും കഴിയാത്ത’ അവസ്ഥയില്‍ രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമായി അങ്ങോട്ട്‌ ചെന്ന് എല്ലാവരുടെയും അനിഷ്ട കഥാപാത്രം ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് ഏറെ കാലമായി ഇവിടെ ഉണ്ടാക്കിയെടുത്ത സൌഹൃദവും നാലു കാലുള്ള കട്ടിലും ഒരിത്തിരി ഇടവും തന്നെ ആയിരിക്കും .
പിന്‍ മൊഴി :
ഇത് ഗൾഫ്‌ നിര്‍ത്തി പോകുന്നവരെ നിരുത്സാഹ പ്പെടുത്തുന്നതിന് വേണ്ടിയുള്ള പൊസ്റ്റല്ല .
ചില മുന്നറിയിപ്പുകളാണ് , നഗ്ന സത്യങ്ങളാണ് . പറയുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത കയ്പ്പ് തോന്നും എങ്കിലും യാഥാര്‍ത്ഥ്യം വലിയ ഒരു പരിധി വരെ ഇതാണ് .
ആഡംബരവും ,പൊങ്ങച്ചവും അനാവശ്യ ആഘോഷങ്ങളും ചിലവും , ധൂർത്തും ഒഴിവാക്കി കൊക്കിലൊതുങ്ങുന്നതുമായി
മുന്നോട്ട് പോകുകയും നാളേക്ക് വേണ്ടി വല്ലതും കരുതിവെക്കുകയും ചെയ്യുക ,ബാങ്കിൽ നിന്നും കാർഡിൽ നിന്നും എടുത്തും ,കടം വാങ്ങിയും ഓരോ വർഷം കഴിയുന്തോറും ദേശാടന പക്ഷിയെ പോലെ നാട്ടിൽ വന്ന് ഉള്ളത് മുഴുവൻ ഒന്നോ രണ്ടോ മാസം കൊണ്ട് ദൂർത്തടിച്ചുതീർക്കുന്നവരായി നാം മറാതിരിക്കുക ,കേവലം ചികിത്സക്ക് വേണ്ടിയെങ്കിലും മറ്റുള്ളവരുടെ മുന്പിൽ കൈ നീട്ടാതിരിക്കാൻ പണം മാറ്റിവെക്കുക

ഭർതാക്കൻമാരുടെ ശ്രദ്ധയ്ക്ക്

മുതര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോ ളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു..,

സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു – “ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?”
“എന്ത് ഗെയിം ?” എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.

“ഷംസീന എഴുന്നേറ്റു വരൂ” അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.

“നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ” –
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
ഷംസി തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി..,

“ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ” – അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ ഷംസിക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല..,

“ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ”..

അല്‍പ്പം ആലോചിച്ച് ഷംസി അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു…

ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു..,

അത് ഷംസിയുടെ ഉമ്മ ,
ഉപ്പ ,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ ഖൈസ് എന്നിവരുടെതായിരുന്നു….

അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി..,

ഷംസിയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു..,

“ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ” -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം ഷംസീന മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു…..

“ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ”..

വിറയ്ക്കുന്ന കരങ്ങളോടെ, …
തുളുമ്പുന്ന കണ്ണുകളോടെ…
ഷംസി തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. …

അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ ഷംസീനയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു…

ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഷംസീന ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു –
“ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?…

നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? …
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? “…

ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത..,

എല്ലാവരുടെയും ദൃഷ്ടികള്‍ ഷംസീനയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,…
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു..,

ഷംസീന വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -…..

“എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -………
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും…..
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും……. അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും…..

എന്നാല്‍ …..

എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ.”….

ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു..,

കാരണം ഷംസീന പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു…
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം….
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക..,

കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് അള്ളാഹുവാണ് …💍

എന്തിനെക്കാളുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്..

പെൺകുഞ്ഞ്

നബി(സ്വ) പറയുന്നു: *”ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്.* 🔵

നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: “അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും.” ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)
നബി(സ്വ) പറയുന്നു: “ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും”

*📝പെൺമക്കൾക്ക്/സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന സ്ഥാനം*

ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഇരുണ്ട യുഗത്തിന് കാവലാളായാണ് മുത്ത്നബി(സ്വ)യുടെ ആഗമനം. അവിടുന്ന് ഉയർത്തിപിടിച്ച ഇസ്ലാമിന്റെ മാനവീക മൂല്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രത്യുത ജഡാവസ്ഥയെ ഉന്മൂലനം ചെയ്തത്. പെൺങ്കുട്ടികളെ സംരക്ഷിക്കുന്നതിലും അനുചിത സ്ഥാനം നൽകുന്നതിലും ഇസ്ലാം മതത്തേക്കാളും മുൻപന്തിയിലായ മറ്റൊരു മതമില്ലെന്നു വേണം പറയാൻ. അൽപ്പം ചില പെൺമഹാത്മ്യങ്ങളിലൂടെ സഞ്ചരിക്കാം.

*🌼പെൺമക്കളെ സന്തോഷിപ്പിച്ചാൽ*
————————————————————————–
*നബി തങ്ങൾ പറയുന്നു:* ” ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു”. ഇതിനെ വിശദീകരിച്ച് *ഇമാമീങ്ങൾ പറയുന്നു:* “എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം”
*നബി(സ്വ) പറയുന്നു:*” ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും”

*🌼സ്ത്രീകളോടുള്ള ദയ*
————————————————–
അല്ലാഹു തആല സ്ത്രീകളോട് വലിയ ദയയാണ് കാണിച്ചിട്ടുള്ളത്. *നബി(സ്വ) പറയുന്നു:* 🌿”ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്”,
🌿”നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും”

*🌼പെൺകുഞ്ഞിന്റെ ജനനത്തിൽ സന്തോഷിക്കുന്നത്*
———————————————————————–
*ഇമാമീങ്ങൾ പറയുന്നു:* “പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺങ്കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്”. ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക.

*ചുരുക്കത്തിൽ,* പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺങ്കുട്ടികളുടെ മഹത്തത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരൊട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം,അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്.

മൂഡ്‌ എന്ന വില്ലന്‍

💡സാഹചര്യ മനുസരിച്ച് മനുഷ്യന്‍ ഏറ്റവും തന്ത്ര പരമായി ഉപയോഗിക്കുന്ന വാചകമാണ് *”എനിക്കൊരു മൂഡില്ല”* എന്നത്. പതിവായി പലരില്‍ നിന്നും ഈ വാചകം കേള്‍ക്കാറുണ്ട്. *സൗകര്യവും, സന്ദര്‍ഭവും* അനുസരിച്ച് പലരോടും നമ്മളിത് പറയാറുമുണ്ട്‌.

💡എനിക്ക് *താല്പര്യമില്ല,* എനിക്ക് *മടിയാണ്,* എന്നെക്കൊണ്ട് *പറ്റില്ല* എന്നിങ്ങനെയുള്ള വാചകങ്ങള്‍ക്ക് പകരമായാണ് “എനിക്കൊരു മൂഡില്ല” എന്ന് നാം പറയുന്നത്. പലപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കാനുള്ള *ഒഴിവ് കഴിവായാണ്* ഈ വാചകം പ്രയോഗിക്കുത്.

💡കര്‍മ്മ മാര്‍ഗത്തില്‍ നിന്ന് നമ്മെ *പിന്നോട്ട്* വലിക്കുന്ന ഒരു നെഗറ്റീവ് എനര്‍ജി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം… പഠിക്കാന്‍ പറയുന്ന അമ്മയോട് മകന്‍റെ *പ്രതികരണമാകാം,* കാര്യക്ഷമമായി ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്ന മേലുദ്യോഗസ്ഥനുള്ള *മറുപടിയാകാം,* വീട്ടില്‍ ഭക്ഷണം പാകം ചെയ്യാതെ ഹോട്ടലില്‍ പോകുന്നതിന്ന് വീട്ടമ്മയുടെ *ന്യായവാദമാകാം*.

💡ഈ സാഹചര്യങ്ങളെല്ലാം *പരിശോധിച്ചാല്‍* ഒരു കാര്യം വെക്തമാകും. നമുക്ക് മൂഡില്ലാതാകാന്‍ കൃത്യമായ ഒരു *കാരണമുണ്ടാകും.* അത് ആലോചിച്ചാല്‍ കണ്ടെത്താനും കഴിയും. *മടി അലസത* തുടങ്ങിയവ തന്നെയാകും *മുഖ്യ* പ്രശ്നം.

💡ചെയ്യേണ്ട കാര്യങ്ങള്‍ പിന്നത്തേക്ക് *മാറ്റിവെക്കുന്ന* സ്വഭാവം ഇത്തരക്കാരുടെ പ്രത്യേകതയാണ്. ഇത്തരം അവസ്ഥയെ മനസ്സുകൊണ്ട് തിരിച്ചറിഞ്ഞാല്‍ *മറികടക്കുക* എളുപ്പമാണ്.

💡നടക്കാന്‍ മൂഡില്ലെന്ന് പറഞ്ഞിരിക്കുന്ന വെക്തിയെ ഒരു പട്ടി *ഓടിച്ചാല്‍* എന്ത് സംഭവിക്കും?… തീര്‍ച്ചയായും അയാള്‍ ഓടും. അലസതയിലേക്ക് തിരിയുമ്പോള്‍ തന്നെ *ഉന്മേഷത്തിന്‍റെ* പാതയിലേക്ക് മനസ്സിനെ *തിരിച്ചെത്തിക്കുകയാണ്* വേണ്ടത്.

💡ഇതിന് പല ഉപാധികളുണ്ട്. ചിലപ്പോള്‍ ഒരു കപ്പ് *ചായ* മതിയാകും. മറ്റു ചിലപ്പോള്‍ നല്ല *പുസ്തകങ്ങള്‍* പ്രചോദനമേകാം. നല്ല സുഹൃത്തുക്കളുമായുള്ള *സംസാരം* നമുക്ക് ഊര്‍ജദായകമാകും. വിശ്വാസികള്‍ക്ക് *ആത്മീയത* മതിയാകും.

💡നമ്മുടെ മൂഡ്‌ *നാമാണ്* സൃഷ്ടിക്കുന്നത്. നമ്മുടെ വികാരങ്ങളും വിചാരങ്ങളും നമ്മുടെ *നിയന്ത്രണത്തിലാണെങ്കില്‍* നമ്മുടെ മൂഡും നമ്മുടെ നിയന്ത്രണത്തിലായിരിക്കും.

 

ഭക്ഷണം തികയില്ല എന്ന് ഭയപ്പെട്ടാൽ

🎾 ഭക്ഷണം തികയില്ല എന്ന് ഭയപ്പെട്ടാൽ സൂറത്തുൽ ഖുറൈശ് ഓതി ഊതുക. ബർക്കത്ത് വർദ്ധിക്കും.

🎾 വാതിൽ അടക്കുംബോൾ ബിസ്മി ചൊല്ലുക.

🎾 സ്വുബ്ഹിയുടെ മുമ്പത്തെ രണ്ട് റകഅത്തിന് ശേഷം വലത് ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കലും ആ സമയം ഖബറിലെ കിടത്തത്തെ ഓർക്കലും
اَللَّهُمَّ رَبَّ جِبْرِيلَ وَمِيكاَئِيل وَإِسْرَافِيلَ وَمُحَمَّدٍ صلي الله عليه وسلم اَجِرْنِي مِنَ النَّار എന്ന് പറയലും സുന്നത്താണ്.

🎾 വീട്ടിൽ പ്രവേശിക്കുംബോൾ വലത് കാലും വീട്ടിൽ നിന്നറങ്ങുംബോൾ ഇടത് കാലുമാണ് മുന്തിക്കേണ്ടത്.

🎾 വീട്ടിൽ നിന്നിറങ്ങുംബോൾ بِسْمِ اللَّهِ تَوَكَّلْتُ عَلَي اللَّهِ لاَحَوْلَ وَلاَقُوَّةَ اِلاَّ بِاللَّه എന്ന് പറയാൻ മറക്കാതിരിക്കുക.

🎾 ചെരുപ്പ് ധരിക്കുംബോൾ ആദ്യം വലത് കാലിലും അഴിക്കുംബോൾ ഇടത് കാലിൽ നിന്നുമാണ് സുന്നത്ത്.

🎾 മുൻഭാഗത്ത് തുപ്പൽ കറാഹത്താണ്.

🎾 അന്യരെ കുറ്റം പറയാനോ കേൾക്കാനോ പാടില്ല. അത്തരം ഒരുമിച്ച് ചേരലിൽ നിന്ന് ഒഴിവാകുക.

🎾 സ്വുബ്ഹി, മഗ്രിബ് എന്നീ നിസ്ക്കാരങ്ങൾക്കു ശേഷം, اَللَّهُمَّ اَجِرْنِي مِنَ النَّار എന്ന് 7 തവണ ചൊല്ലുക.

🎾 സൂറത്തുൽ വാഖിഅ രാത്രിയിൽ പതിവാക്കുക. ഐശ്വര്യം ലഭിക്കും. ദാരിദ്രൃം ഇല്ലാതാകും.

🎾 സൂറത്തുൽ മുൽഖ് പതിവാക്കുക. ഖബർ ശിക്ഷയെ അത് തടഞ്ഞ് നിർത്തും.

🎾 ദുആ ചെയ്യുംബോൾ റബ്ബനാ എന്ന് തുടങ്ങുന്ന ഖുർആനിൽ വന്ന ദുആകൾക്ക് മുൻഗണന നൽകുക. (മലയാളത്തിൽ ദുആ ചെയ്യുന്നവർ ഹംദും സ്വലാത്തും ആദ്യവും അവസാനവും ചൊല്ലാൻ മറക്കാതിരിക്കുക, കൈകൾ രണ്ടും തുറന്ന് പിടിക്കുകയും, ചുമലിനോട് സമാനമാകുന്നത് വരെ ഉയർത്തുകയും ചെയ്യുക).

🎾 കുടുംബബന്ധം ചേർക്കൽ മുഖേന ആയുസ് വർദ്ധിക്കുന്നതും ഭക്ഷണം വിശാലമാകുന്നതുമാണ്. (ഇന്ന് നമുക്കിടയിൽ തീരെ ഇല്ലാതെ പോയതും ഇതു തന്നെയാണ്, അത് കൊണ്ട് തന്നെ മനുഷ്യന് ആയുസ്സും വളരെ കുറവാണ്, മാത്രവുമല്ല ഉള്ള ആയുസ്സ് തന്നെ മാറാവ്യാതി രോഗം കൊണ്ടും മറ്റും വളരെ ഞെരുക്കം അനുഭവിക്കുന്നതുമാണ്, കൂടെപ്പിറപ്പിന് പുറമെ മാതാവിന്റെയും പിതാവിന്റെയും ബന്ധുക്കളെയാണ് ഉദ്ദേശിക്കുന്നത്, അവരുടെയൊക്കെ മക്കളും നമ്മുടെ സഹോദരങ്ങളാണ് ).

🎾 തസ്ബീഹ് ചൊല്ലുന്നതിന് വിരലുകൾകൊണ്ട് എണ്ണം പിടിച്ചാൽ ആ വിരലുകളും പരലോകത്ത് അത് ചൊല്ലിയ ആൾക്ക് ശുപാർശ ചെയ്യും.

🎾 രാവിലെയും വൈകുന്നേരവും ലൗ അൻസൽനാ പതിവാക്കുക. എഴുപതിനായിരം മലക്കുകളാലുളള സംരക്ഷണവും ശുഹദാഇൻറെ സീൽ ചെയ്യപ്പെടുന്നതുമാണ്.

🎾 ഇങ്ങനെ ലൗ അൻസൽനാ ഓതുംബോൾ ആദ്യത്തിൽ,  اَعُوذُ بِاللَّهِ السَمِيع الْعَلِي مِنَ الشَّيْطَانِ الرَّجِيم.
എന്ന് ചൊല്ലിയ ശേഷം ബിസ്മി ചൊല്ലുക.

🎾 اَعُوذُ بِكَلِمَاتِاللَّهِ التَّامَّاةِّ مِنْ شَرِّمَاخَلَقْ. എന്നത് സന്ധ്യാ സമയം മൂന്ന് തവണ ചൊല്ലുക. വിഷ ജന്തുക്കളുടെ ഉപദ്രവത്തെതൊട്ട് കാക്കപ്പെടും…
(ഹദ്ദാദ് അല്ലെങ്കിൽ വിർദുല്ലത്ത്വീഫ് പതിവാക്കിയാൽ വളരെ ഉത്തമം, അവകളിലെലെ എല്ലാ ആയത്തുകളും ദിക്റുകളും ഹദീസിൽ വാരിദായവയാണ്, (ശേഷമുള്ള ഫാത്വിഹകൾ ഒഴികെ)

🎾 ഫർള് നിസ്കാരം അല്ലാഹുവിന് നൽകാനുളള നമ്മുടെ ബാധ്യതയാണ്. ഒന്ന് ഒഴിഞ്ഞാൽ അത് കടബാധ്യതയാകും.

🎾 സ്വുബ്ഹിയുടെ ശേഷം അൽപ്പമെങ്കിലും ഖുർആൻ ഓത്ത് ശീലമാക്കുക. ഓരോ ആയത്തിനും ഒരു ഒട്ടകം സംബാദിച്ചത് പോലുളള പ്രതിഫലം ലഭിക്കും.

🎾 മുഅവ്വിതതൈനി  ( قل أعوذ برب الفلق & قل أعوذ برب الناس )
രാവിലെയും വൈകുന്നേരവും 3 തവണ വീതം ഓതുക. സിഹ്റ് ഫലിക്കില്ല. നാശങ്ങൾ, ഉപദ്രവങ്ങൾ എന്നിവയെ തൊട്ട് കാക്കപ്പെടും.

🎾 ഒരു വുളു ഇരിക്കെ വുളു പുതുക്കൽ സുന്നത്താണ്. നൂറുൻ അലാനൂർ (പ്രകാശത്തിന്മേൽ പ്രകാശമാണത്) എന്ന് നബി(സ) തങ്ങൾ പറഞ്ഞിട്ടുണ്ട്.

🎾 രണ്ട് റക്അത്തെങ്കിലും ളുഹാ നിസ്ക്കരിച്ചാൽ സന്ധികളുടെ എണ്ണതിൻറെ കണക്കനുസരിച്ച് (360) സ്വദഖ ചെയ്തതിന് തുല്യ കൂലി ലഭിക്കും.

🎾 മരണാസന്ന രോഗത്തിൽ 100 തവണ ഇഖ്ലാസ് സൂറത്ത് ഓതിയാൽ ഖബറിൽ പ്രയാസങ്ങൾ ഇല്ലാതാകും. മലക്കുകളുടെ ചിറകുകളിൽ സ്വർഗത്തിൽ പ്രവേശിക്കാനാകും.

🎾 لاَاِلاَهَ اِلاَّ اَنتَ سُبْحَانَكَ اِنِّي كُنت ُمِّنَ الظَّالِمِين എന്ന ആയത്ത് ദുആഉൽ കർബ് ആകുന്നു. ദോഷം പൊറുക്കാനും പ്രയാസങ്ങൾ നീങ്ങാനും ഇത് അധികരിപ്പിക്കുക. മരണാസന്ന രോഗി 40 തവണ ഇത് ചൊല്ലുകയും ആ നിലക്ക് മരണപ്പെട്ടാൽ ശഹീദിൻറെ കൂലി കിട്ടും.
ഗർഭിണികൾ ഇത് അധികരിപ്പിച്ചാൽ പ്രസവം പ്രയാസമാകാതെ നടക്കും.

🎾 ഇശാ നിസ്ക്കാരത്തിന് ശേഷം അനാവശ്യ സംസാങ്ങൾ പ്രത്യേകിച്ചും ഉപേക്ഷിക്കേണ്ടതാണ്. ശേഷമുള്ള സുന്നത്ത് പോലും തഹജ്ജുദിന്റെ സമയത്ത് നിർവ്വഹിക്കൽ ഉത്തമമാണ്… അപ്പോൾ ശേഷം അനാവശ്യമായി സമയം കളയുന്നതിന്റെ വഭിശത്ത് മനസ്സിലാകുമല്ലൊ!!!

🎾 വാതിൽ പടിയിലിരുന്ന് ഭക്ഷണം കഴിക്കരുത്. ദാരിദ്ര്യമുണ്ടാക്കും.

🎾 ഭക്ഷണം കഴിക്കുന്നവരോട് സലാം പറയൽ സുന്നതില്ല.

🎾 നിസ്ക്കാരത്തിലെ മുഴുവൻ ഓത്ത്, ദിക്റ്, ദുആ എന്നിവയുടെ അർത്ഥം പഠിക്കുക. അർത്ഥം ഗ്രഹിച്ച് നിസ്ക്കരിച്ചാൽ ഭക്തിയുണ്ടാകും. പിശാച് ചിന്ത തെറ്റിക്കുന്നത് ഇല്ലാതാകും.

🎾 പുണ്യ നബി(സ) തങ്ങളുടെ മേൽ പത്ത് സ്വലാത്തെങ്കിലും ചൊല്ലാത്ത ദിവസമുണ്ടാകരുതെന്ന് ശപഥം ചെയ്യുക.

🎾 ഭൂമിയിലുളളവരോട് കരുണ കാണിക്കുക. ആകാശത്തിലുളളവൻ നിങ്ങളോട് കരുണ കാണിക്കും…

🎾 ഷയർ ചെയ്യാൻ മത്സരിക്കുന്നതിന് പകരം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. നമ്മുടെ മക്കളെ അല്ലെങ്കിൽ കുഞ്ഞനിയന്മാരെ അനിയത്തിമാരെ ബന്ധുക്കളിലുള്ള മക്കളെ ശീലിപ്പിക്കുക. പെൺമക്കളുള്ള ഉമ്മമാരും ഉപ്പമാരും അവരുടെ തലമുടി പൂർണ്ണമായി മറക്കുന്നതിലും വസ്ത്രങ്ങൾ വാങ്ങുമ്പോൾ സ്കിൻ ഡ്രസ്സ് ആവാതിരിക്കാനും പരമാവധി ശ്രമിക്കുക.

🎾 ഞാൻ എന്റെ ജീവിതത്തിൽ പകർത്തും എന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം Forward ചെയ്യാൻ ശ്രമിക്കുക…

 

ബാങ്ക്

ബാങ്ക് വിളി” യിലെ ഈ സത്യം അറിയുന്ന എത്രപേരുണ്ട്.
*** *** *** ***

‘ബാങ്ക്’
ഭൂമധ്യ രേഖയുടെ കിഴക്കേത്തലക്കലുള്ള ഇന്തോനേഷ്യ. നിരവധി കൊച്ചു കൊച്ചു ദ്വീപുകളടങ്ങുന്ന രാജ്യമാണല്ലോ ഇന്തോനേഷ്യ. ജാവ, സുമാത്ര, ബോർനിയോ, സൈബിൽ അങ്ങനെ. ഇന്തോനേഷ്യയുടെ കിഴക്കുള്ള സൈബിലിൽ രാവിലെ അഞ്ച് മുപ്പതിന് പ്രഭാത നിസ്കാരത്തിനുള്ള ബാങ്കിന് സമയമായി എന്നിരിക്കട്ടെ. അവിടുത്തെ ആയിരക്കണക്കിന് പള്ളികളിൽ നിന്ന് സുബ്‌ഹി ബാങ്ക് ഉയരുകയായി.

ഈ പ്രക്രിയ അങ്ങനെ പടിഞ്ഞാറൻ ഇന്തോനേഷ്യയിലേക്ക് തുടരുന്നു. കിഴക്കൻ-പടിഞ്ഞാറൻ ഇന്തോനേഷ്യകൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മാണിക്കൂറാണ്. സൈബിലിൽ ബാങ്ക് വിളി കഴിയുന്ന ഉടൻ ജക്കാർത്തയിൽ തുടങ്ങുകയായി. പിന്നെ സുമാത്രയിൽ. ഒന്നര മണിക്കൂർ തുടർച്ചയായ ബാങ്ക് വിളികളാണ്. ഇന്തോനേഷ്യയിലെ ബാങ്ക് വിളികൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ മലേഷ്യയിൽ ബാങ്ക് വിളി തുടങ്ങിക്കഴിയും. അടുത്തത് ബർമ്മയാണ്. ജക്കാർത്തയിലെ ബാങ്ക് വിളിക്ക് ഒരു മണിക്കൂർ ശേഷം ധാക്കയിൽ സുബ്‌ഹി ബാങ്കിന്റെ സമയമാകും.
പിന്നെ കൽക്കട്ട മുതൽ ശ്രീ നഗർ വരെ ബാങ്ക് വിളി മുഴങ്ങാൻ തുടങ്ങും. പിന്നെ ബോംബെയിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും ബാങ്ക് വിളി വ്യാപിക്കുന്നു.

(ഇന്ത്യയിൽ സ്റ്റാൻഡേഡ് ടൈം ആണെങ്കിലും സൂര്യാദയത്തിൽ സമയ വ്യത്യാസമുണ്ടല്ലോ.
അതായത് സൂര്യനുദിക്കുമ്പോൾ ഡൽഹിയിൽ കാണുന്ന യഥാർത്ഥ സമയാന്തരീക്ഷം ആയിരിക്കില്ല തിരുവനന്തപുരത്ത്. അസ്തമയവും അങ്ങനെ തന്നെ. ഗുജറാത്തും ആസ്സാമും തമ്മിൽ ബാങ്ക് വിളിയിൽ നാൽപ്പത് മിനുട്ടിലേറെ വ്യത്യാസമുണ്ട്. കേരളത്തിൽ തന്നെ തെക്കൻ കേരളവും വടക്കൻ കേരളവുമായി ബാങ്ക് വിളിയിൽ പത്ത് പന്ത്രണ്ട് മിനുട്ട് വ്യത്യാസമുണ്ട്).

ശ്രീനഗറിലും പാക്കിസ്ഥാനിലെ സിയാൽക്കോട്ടും സുബ്‌ഹി ബാങ്ക് ഒരേ സമയത്താണ്. എന്നാൽ കോത്ത, കറാച്ചി, ബലൂചിസ്ഥാനിലെ ഗൊവാദാർ എന്നിവടങ്ങളുമായി സിയാൽക്കോട്ടിലെ സമയത്തിന് 40 മിനുട്ട് വ്യത്യാസമുണ്ട്. ഈ വ്യത്യസ്ത സമയമത്രയും സുബ്‌ഹി ബാങ്ക് നിരവധി പള്ളികളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.

ബലൂചിസ്ഥാനിൽ തീരും മുമ്പ് അഫ്‌ഗാനിസ്ഥാനിൽ തുടങ്ങും.

പിന്നെ മസ്‌കറ്റിൽ. മസ്‌കറ്റും ബാഗ്‌ദാദും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസമുണ്ട്.

ഈ ഒരു മണിക്കൂറിൽ ബാങ്ക് മുഴങ്ങുന്നത് മസ്കറ്റിൽ നിന്ന് സൗദി അറേബ്യയിലേക്ക്, മക്കയിലും മദീനയിലുമായിരിക്കും. തുടർന്ന് യെമൻ, യു എ ഇ, കുവൈറ്റ് അങ്ങനെ ഇറാഖിൽ. ബാഗ്‌ദാദും ഈജിപ്തിലെ അലക്സാണ്ട്രിയയും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസം. ഈ സമയത്ത് വാങ്ക് മുഴങ്ങുന്നത് സിറിയയിലും ഈജി‌പ്തിലും സോമാലിയയിലും സുഡാനിലും ആയിരിക്കും. അലക്സാണ്ട്രിയയും ഇസ്തംബൂളും ഒരേ രേഖാംശത്തിലാണ്. കിഴക്കൻ-പടിഞ്ഞാറൻ തുർക്കികൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മണിക്കൂർ. ഈ സമയത്ത് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ബാങ്ക് വിളി മുഴങ്ങിത്തുടങ്ങും.

അലക്സാണ്ട്രിയയും ട്രിപ്പോളിയും തമ്മിൽ സമയ വ്യത്യാസം ഒന്നരമണിക്കൂർ. ഈ സമയത്ത് ആഫ്രിക്ക മുഴുവൻ ബാങ്ക് വിളി കേൾക്കുകയായി. അങ്ങനെ ഇന്തോനേഷ്യയിൽ തുടങ്ങിയ ബാങ്ക് വിളി ഒമ്പതര മണിക്കൂറിന് ശേഷം അറ്റ്‌ലാന്റിക്കിന്റെ കിഴക്കൻ തീരത്തെത്തുകയായി. ഓർക്കുക, ഈ സമയമത്രയും ഭൂമിയിൽ ബാങ്ക് വിളി നിലക്കുന്നില്ല.

സുബ്‌ഹി ബാങ്ക് അറ്റ്‌ലാന്റിക്ക് തീരത്ത് എത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ ളുഹർ ബാങ്കിന്റെ സമയയിക്കഴിഞ്ഞിരിക്കും. അവിടെ ളുഹർ ബാങ്ക് മുഴങ്ങും. അവിടുത്തെ ളുഹർ ബാങ്ക് മസ്‌കറ്റിലെത്തുന്നതിന് മുമ്പ് തന്നെ വീണ്ടും കിഴക്കൻ ഇന്തോനേഷ്യയിൽ അസർ ബാങ്ക് മുഴങ്ങിക്കഴിഞ്ഞിരിക്കും ! ഈ അസർ ബാങ്ക് ധാക്കയിലെത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ മഗ്‌രിബ് ബാങ്ക് വിളിക്കും. സുമാത്രയിൽ മഗ്‌രിബ് ആകുമ്പോഴേക്കും സൈബിലിൽ ഇശാ ബാങ്ക് മുഴങ്ങും !

ഇന്തോനേഷ്യയിൽ സുബ്‌ഹി ബാങ്ക് മുഴങ്ങുമ്പോൾ ആഫ്രിക്കയിൽ ഇശാ ബാങ്ക് മുഴങ്ങുകയാവും.
ഭൂഗോളത്തിന്റെ മറുപകുതിയിൽ ഈ പ്രക്രിയ ആവർത്തിക്കപ്പെടുന്നു…
വടക്കേ അമേരിക്കയിലെയും യൂറൂപ്പിലെയും തെക്കേ അമേരിക്കയിലെയും സ്ഥിതി ഇതു തന്നെ.

ചുരുക്കത്തിൽ 24 മണിക്കൂറും ഭൂമിയിൽ *അല്ലാഹുവാണ് ഏറ്റവും ഉന്നതന്‍, അല്ലാഹുവല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാകുന്നു, നമസ്ക്കാരത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ…* എന്ന ആശയമുള്ള ബാങ്കിന്റെ അലയൊലികൾ ഉയരുന്നതായി മനസ്സിലാക്കാം.

സ്ത്രീ തന്റെ ശരീരം മറക്കണമെന്ന നിര്‍ബന്ധശാസന നല്‍കിയത് എന്തുകൊണ്ട്?

ഭര്‍ത്താവിന് വേണ്ടി കാത്തിരിക്കുകയും ഏതു സാഹചര്യത്തിലും ഭര്‍ത്താവിന്റെ മുമ്പിലല്ലാതെ തന്റെ സൌന്ദര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുക സ്തീയുടെ കടമയാണ്. തന്റെ ശരീരവും സൌന്ദര്യവും ചന്തവും ചമയങ്ങളുമെല്ലാം ഭര്‍ത്താവിനുമാത്രം ആസ്വദിക്കാനുള്ളതാണ്.

പരപുരുഷന്‍മാര്‍ക്കു മുമ്പില്‍ സൌന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരും ഭര്‍ത്താവല്ലാത്ത പുരുഷന്‍മാരുമായി ഇടപഴകി അവരുടെ വികാരനിര്‍വൃതിക്ക് പാത്രമായിത്തീരുന്നവരും ഭര്‍ത്താവിനെ വഞ്ചിക്കു കയാണ്. ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ലല്ലോ എന്ന ന്യായം ഇവിടെ സ്വീകാര്യമല്ല.

ലൈംഗികബന്ധം ഭര്‍ത്താവിനു മാത്രമാണ് അവകാശപ്പെട്ടത് എന്ന് അംഗീകരിക്കുന്നവര്‍ തന്റെ സൌന്ദര്യവും ശരീരവും ആഭരണങ്ങളുമെല്ലാം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണെന്നുകൂടി അംഗീകരിച്ചേ പറ്റൂ.
പുഞ്ചിരിയും കുശലം പറച്ചിലും താളലയങ്ങളും അംഗചലനങ്ങളും വാല്‍ക്ക ണ്ണുകൊണ്ടുള്ള നോട്ടവും തൊട്ടുരുമ്മിയും കഥപറഞ്ഞു കമന്റുകള്‍ നടത്തിയുമുള്ള പരപുരുഷസമ്പര്‍ക്കവുമെല്ലാം ലൈംഗികബന്ധത്തിന്റെ മുഖവുരകളാണ്.

തിരുനബി(സ്വ) പറഞ്ഞു: കണ്ണിന്റെ വ്യഭിചാരമാണ് നോട്ടം, കാതിന്റെ വ്യഭിചാരം കേള്‍വിയാണ്. കൈ വ്യഭിചാരത്തിലേര്‍പ്പെടുന്നത് സ്പര്‍ശനത്തിലൂടെയാണ്. കാലാകട്ടെ സ്ത്രീ സാമീപ്യത്തിലേക്ക് നടത്തിച്ച് വ്യഭിചാരത്തില്‍ പങ്കാളി യാകുന്നു.
മനസ്സു ചിന്തിച്ചും ആസൂത്രണങ്ങള്‍ ചെയ്തും. അവസാനം ഇവയൊക്കെ തുടങ്ങിവെച്ച അവിഹിത ബന്ധം സാക്ഷാല്‍ക്കരിക്കുകയാണ് ലൈംഗികാവയവം ചെയ്യുന്നത്.

ലൈംഗികാവയത്തിന്റെ പെട്ടെന്നുള്ള ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനമല്ല വ്യഭിചാരം. മറിച്ച് കണ്ണും കാതും പുഞ്ചിരിയും ദര്‍ശനസ്പര്‍ശനങ്ങളുമെല്ലാം ഒരുക്കിവെച്ച ഒരു തിന്‍മയുടെ മഹാഗര്‍ത്തത്തില്‍ ചെന്ന് വീഴുകമാത്രമാണ് ലൈംഗികാവയവം ചെയ്യുന്നത്. ഇതുകൊണ്ട് തന്നെയാണ് പരസ്ത്രീദര്‍ശനവും വികാരോത്തേജകമായ ശബ്ദശ്രവണവുമൊക്കെ ഇസ്ലാം വിലക്കിയത്.

സ്ത്രീക്ക് തന്റെ ശരീരം മറക്കണമെന്ന നിര്‍ബന്ധശാസന നല്‍കിയതും ഇതു കൊണ്ടുതന്നെ. അന്യപുരുഷന്‍മാരെ കാണുകയോ അവര്‍ക്കുമുമ്പില്‍ തന്റെ സൌന്ദര്യം പ്രകടിപ്പിച്ച് അവരെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ വ്യഭിചാരവും ബലാല്‍സംഗവും നടക്കില്ലെന്നു വ്യക്തം.

സിനിമ, നാടകം തുടങ്ങിയ കലകളോട് ഇസ്ലാം നിഷേധാകത്മക നിലപാട് സ്വീകരിച്ചതിന് പിന്നിലും പ്രധാ നമായും ഇത്തയൊണ് കാരണം.
മുസ്ലിംകള്‍ക്കെല്ലാം ഈ വിഷയങ്ങളൊക്കെ ബാധ്യതയാണ്.

ഭര്‍തൃമതിയായ സ്ത്രീ ഈ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുമ്പോള്‍ അല്ലാഹുവിന്റെ നിയമം ലംഘിക്കുന്നതിനുപുറമെ ഭര്‍ത്താവിനെ വഞ്ചിക്കുക കൂടി ചെയ്യുകയാണ്. ഭര്‍തൃമതിയായ സ്ത്രീ അന്യപുരുഷൻമാരെ തന്നിലേക്കാകര്‍ഷിക്കുകയും അവരുടെ വികാരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സ്ത്രീത്വത്തിന് നേരെയും ഭീഷണി ഉയര്‍ത്തുകയും സ്ത്രീ എന്ന നിലക്കും പത്നി എന്ന നിലക്കുള്ള വ്യക്തിത്വത്തിന് കളങ്കവും സുരക്ഷിതത്വത്തിന് ഭീഷണിയും ക്ഷണിച്ച് വരുത്തുകയുമാണ് ചെയ്യുന്നത്.

ഉമ്മയുടെ സങ്കടം

ഗൾഫിൽ നിന്ന് പെരുന്നാളിന് രണ്ടാഴ്ചത്തെ ലീവിന് നാട്ടിലേക്ക് വന്നതാണ് മുജീബ്. നാട്ടിലെത്തിയ പിറ്റേ ദിവസം തന്നെ ഭാര്യയേയും, രണ്ട് മക്കളെയും, ഉമ്മയേയും കൂട്ടി നഗരത്തിലെ ഏറ്റവും വലിയ ടെക്സ്‌റ്റൈൽസിൽ തന്നെ ഷോപ്പിങ്ങിന് പോയി..

മണിക്കൂറുകൾ നീണ്ട പർച്ചേസിന് ശേഷം ബില്ലടക്കാനായി മുജീബ് ക്യാഷ് കൗണ്ടറിലെത്തി. തന്റെ കളിക്കൂട്ടുകാരൻ കൂടിയായ നിസാമാണ് ക്യാഷ് കൗണ്ടറിലുള്ളത്. ഓരോരോ ഐറ്റംസ്‌ എടുത്ത് പ്രൈസ് നോക്കി ബില്ലടിക്കുന്നതിനടയിൽ നിസാം ചോദിച്ചു..

“കുറെ ലീവുണ്ടോടാ..”?

“ഇല്ലെടാ രണ്ടാഴ്ച്ച., 22 ന് തിരിച്ച് പോവും..

ഉമ്മയും, കുട്ടികളും ഭാര്യയും കുറച്ച് മാറി സോഫയിലിരിക്കുകായാണ്.

16,000 രൂപയുടെ ബില്ല് കൊടുത്ത് ക്യാഷ് വാങ്ങി എണ്ണി നോക്കി നിസാം മുജീബിനോട് ചോദിച്ചു..

“അല്ലാ മുജീബേ.. ഇതില് ഉമ്മാക്കുള്ള ഐറ്റംസ് ഒന്നും കണ്ടില്ലാലോ..”

“ഓ അതോ.. ഉമ്മാക്ക് ഞാൻ ചെറിയ പെരുന്നാൾക്ക് എടുത്ത് കൊടുത്തതാടാ.. പിന്നെ ഉമ്മാക്ക് ഞാൻ മാത്രമല്ലാലോ മകനായി ഉള്ളത്. വേറെയും മൂന്നാൾ ഇല്ലേ.. കല്യാണമായാലും, പെരുന്നാളായാലും, അസുഖം വന്നാലും ഒക്കെ ഞാൻ തന്നെ ചിലവാക്കണം.. മാത്രമല്ല ഞാനിപ്പം കുറച്ച് ട്ടൈറ്റിലാ..”

അവന്റെ മറുപടി കേട്ട നിസാം ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചു..

“ഒന്നും വാങ്ങിക്കൊടുക്കുന്നില്ലേൽ പിന്നെ എന്തിനാടാ ആ പാവത്തിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്.”?

“അത് പിന്നെ.. കുട്ടികളെ നോക്കാൻ ഒരാളില്ലെങ്കിൽ ഒന്നും നോക്കി എടുക്കാൻ കഴിയില്ലടാ. അവര് അവിടേം ഇവിടേം ഒക്കെ ഓടി നടന്ന് അതും ഇതും ഒക്കെ വലിച്ചിട്ട് ഒരു സമാധാനവും തരില്ല. ഉമ്മ ഉണ്ടേൽ പിന്നെ ഉമ്മ നോക്കിക്കോളുമല്ലോ..”

വളരെ നിസ്സാരമായി അത് പറഞ്ഞ് സാധനങ്ങൾ എല്ലാം എടുത്ത് അയാൾ തിരിഞ്ഞു നടന്നു..

മുജീബിനും, ഭാര്യക്കും പിറകിലായി രണ്ട് കുഞ്ഞുങ്ങളുടെ കൈപിടിച്ച് പുറത്തേക്ക് നടക്കുന്ന ആ ഉമ്മയെ കണ്ടപ്പോൾ നിസാമിന് വല്ലാത്ത സങ്കടം തോന്നി. അടുത്തുണ്ടായിരുന്ന നൗഷാദിനോടായി ഇങ്ങനെ പറഞ്ഞു..

” ഭാര്യക്ക് മൂന്ന് കൂട്ടവും, മക്കൾക്കും അവനും ഈരണ്ട് കൂട്ടവും എടുത്ത അവന് ഉമ്മാക്ക് ഒരു കൂട്ടം എടുത്ത് കൊടുക്കാൻ ട്ടൈറ്റ് ആണ് പോലും.! ചെറിയ പെരുന്നാളിന് എടുത്തു കൊടുത്തിട്ടുണ്ടെത്രേ.! ആ ഉമ്മയുടെ കൈപിടിച്ച് പോകുന്ന മക്കള് ഇതൊക്കെ കണ്ട് വളരട്ടെ.. പലിശ സഹിതം തിരിച്ചു കിട്ടുമ്പോഴേ ഇവനൊക്കെ പഠിക്കൂ..”

അന്ന് രാത്രി കിടക്കാൻ നേരത്ത് മുജീബിന്റെ ഉപ്പ ആ ഉമ്മയോട് ചോദിച്ചു..

“അവരെ കൂടെ പോയിട്ട് നീയൊന്നും എടുത്തില്ലേ..”?

“ഇല്ല.. മുജീബും, മോളും കുറെ നിർബന്ധിച്ചതാ ഞാൻ വേണ്ടാന്ന് പറഞ്ഞതാ..!”

കരഞ്ഞു പോകുമെന്ന് ഭയം ഉള്ളത് കൊണ്ടാവണം തല താഴ്ത്തികൊണ്ടാണ് ഉമ്മ അത് പറഞ്ഞത്.

കളവ് പറഞ്ഞു ശീലമില്ലാത്തത് കൊണ്ടും ശബ്ദത്തിലെ പതർച്ച കൊണ്ടും ഉപ്പാക്ക് പെട്ടെന്ന് കാര്യം മാനസ്സിലായി..

“നീയതൊന്നു എന്റെ മുഖത്തേക്ക് നോക്കിപറഞ്ഞേ..”

കണ്ണുകളുയർത്തി ആ മുഖത്തേക്ക് നോക്കിയപ്പോഴേക്കും ഉമ്മയുടെ കവിളിലേക്കു രണ്ട് തുള്ളി കണ്ണീര് ഉറ്റി വീണിരുന്നു.!

ഉമ്മയെ ചേർത്ത് പിടിച്ച് കൈവിരലുകൾ കൊണ്ട് കണ്ണീര് തുടച്ച് കൊണ്ട് ഉപ്പ പറഞ്ഞു..

“സാരമില്ലാ.. പോട്ടേ.. നമ്മളെ കുട്ടികളല്ലേ.. അവർക്ക് അത്രയല്ലേ അറിവുള്ളൂ.. അല്ലേലും പുതിയതൊക്കെ ഇട്ട് ഈ വയസ്സ് കാലത്ത് നമ്മളെവിടെപ്പോവാനാ..”?

“പുതിയത് ഇടാനുള്ള പൂതി കൊണ്ടൊന്നല്ല.. ഇന്നാലും ന്റെ കുട്ടി ‘ഉമ്മാക്ക് എന്തേലും വേണോ’ ന്നൊരു വാക്ക് പോലും ചോദിച്ചില്ലാലോ.. ഞാൻ എങ്ങനെ പോറ്റിവളർത്തിയ കുട്ടിയാ..ഓന്..” അത് പറഞ്ഞു കഴിയുമ്പോഴേക്കും ഉമ്മയുടെ കവിളിലൂടെ കണ്ണുനീര് ഒരു മഴയായ് പെയ്തു തുടങ്ങിയിരുന്നു..!!

ഒരു ചുമരിനപ്പുറം തൻറെ അവഗണന കൊണ്ട് വിങ്ങിപ്പൊട്ടുന്ന ഒരു മാതൃഹൃദയമുണ്ടെന്നറിയാതെ മുജീബും ഭാര്യയയും പെരുന്നാളിന്നെടുത്ത പുതുക്കോടി ഓരോന്നായി എടുത്തു നോക്കി അതിന്റെ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു..!

ഒരുപക്ഷെ ഇത് വായിക്കുന്നവരിൽ ഇതുപോലെയുള്ള മുജീബുമാരുണ്ടാവാം.. അല്ലെങ്കിൽ നമുക്ക് ചുറ്റും ഇത് പോലെയുള്ള ധാരാളം മുജീബുമാരുണ്ട്.. അവരോടായി ചില കാര്യങ്ങൾ കൂടി പറഞ്ഞു അവസാനിപ്പിക്കാം..

ഒരു പെരുന്നാളിന് ഡ്രസ്സ് എടുത്ത് കൊടുക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ കാര്യമൊന്നും അല്ല. പെരുന്നാളിന് പുതിയ ഡ്രസ്സ് കിട്ടാത്തത് കൊണ്ടല്ല ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്. ഭാര്യയേയും, മക്കളെയും പരിഗണിക്കുന്നതിനിടയിൽ അവഗണിക്കയപെട്ടുപോയ ഒരു മാതാവിന്റെ ഹൃദയവേദനയായിരുന്നു അത്.

ഇത് പോലെ നിത്യജീവിതത്തിൽ നമ്മൾ നിസ്സാരമായി കരുതുന്ന പല അവസങ്ങളിലും ഇത്തരം അവഗണനകൾ മാതാപിതാക്കൾ അനുഭവിക്കാറുണ്ട്. അതൊന്നും കാണാനുള്ള കാഴ്ച്ച നമ്മുടെ കണ്ണുകൾക്ക് ഉണ്ടാവാറില്ല എന്ന് മാത്രം.!

പത്ത് ഇരുപത്തിയഞ്ചു വയസ്സ് വരെ ഓരോ മാതാപിതാക്കളും എത്ര കഷ്ടപ്പെട്ടാണ് മക്കളെ വളർത്തികൊണ്ട് വരുന്നത്. പിന്നീട് തരക്കേടില്ലാത്ത ഒരു ജോലിയും ഒരു പെണ്ണും ജീവിതത്തിലേക്ക് വരുമ്പോഴാണല്ലോ മാതാപിതാക്കൾ രണ്ടാം നമ്പറായി മാറുന്നത്.

മാതാപിതാക്കൾക്ക് ഡ്രസ്സ് എടുത്ത് കൊടുക്കുന്നതിനും, മരുന്ന് വാങ്ങിക്കൊടുക്കുന്നതിനും വരെ പിശുക്ക് കാണിക്കുകയും, കണക്ക് പറയുകയും ചെയ്യുന്നവർ ഈ ചരിത്രം കൂടി ഒന്ന് വായിക്കണം.

ഒരു മനുഷ്യൻ തന്റെ ഉമ്മയെ ഷാമിൽ നിന്ന് മക്കയിലേക്ക് ‘ആയിരക്കണക്കിന് കിലോമീറ്റർ’ ചുമലിൽ ഏറ്റി കൊണ്ട് വന്നു. ഉമ്മയേയും ചുമലിലേറ്റി ത്വവാഫ് ചെയ്തു, സഅയ് ചെയ്തു. എന്നിട്ട് അബ്ദുല്ലാഹിബ്നു ഉമർ (റ) നോട് ചോദിച്ചു.

“ഞാൻ എന്റെ ഉമ്മയെ ഷാമിൽ നിന്ന് ചുമലിലേറ്റിയാണ് കൊണ്ട് വന്നത്. ഉമ്മയുടെ ഹജ്ജ് കഴിയുന്നത് വരെ ഉമ്മ എന്റെ ചുമലിൽ തന്നെയായിരുന്നു . എന്റെ ഉമ്മാക്ക് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധിയാണിത്. ഞാൻ എന്റെ ഉമ്മയോടുള്ള ബാധ്യത പൂർത്തീകരിച്ചുവോ ..??”

” ഇല്ല.. ഒരിക്കലുമില്ല പ്രയാസങ്ങളുടെ മേൽ പ്രയാസം സഹിച്ചു കൊണ്ട് നിന്റെ ഉമ്മ നിന്നെ ഗർഭം ചുമന്നതിന്റെ ഒരംശത്തിന്ന് പോലും ഇത് പകരമാകുന്നില്ല..”!! എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി..

ഒരു പെരുന്നാളിന് ഡ്രസ്സ് എടുത്ത് കൊടുത്തത് കൊണ്ടോ, അവർക്ക് വേണ്ടി ഹോസ്പിറ്റലിലെ ബില്ലടച്ചത് കൊണ്ടോ, ഗൾഫിൽ നിന്ന് പോകുമ്പോൾ ഉമ്മാക്ക് ഒന്നര പവന്റെ മാല കൊണ്ടുപോയി കൊടുത്തത് കൊണ്ടോ തീരുന്നതല്ല മാതാവിനോടുള്ള കടപ്പാട്..!

മാതാപിതാക്കൾക്ക് പ്രായമായാൽ
നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അവര്
നമ്മെ പോറ്റിവളർത്തിയപോലെ സ്നേഹത്തോടെ, വാത്സല്യത്തോടെ, പരിഗണനയോടെ, അവരെ ചേർത്ത് പിടിക്കാൻ സാധിക്കണം.. അപ്പോൾ അവരുടെ മുഖത്തിനും, ജീവിതത്തിനുമൊരു തിളക്കമുണ്ടാകും.! ആ തിളക്കം വെളിച്ചമേകുന്നതാകട്ടെ നമ്മുടെ തന്നെ ജീവിതത്തിനുമായിരിക്കും..

മാതാപിതാക്കളെ നിഷ്കളങ്കമായ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മക്കളാവാൻ നമുക്കൊക്കെ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..(കടപ്പാട്)

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം…?

തലച്ചോർ…

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!
ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു..!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ…!
ഭാരം 1.3 കിലോഗ്രാം മാത്രം… !
വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!

⚡⚡⚡⚡⚡⚡⚡⚡⚡⚡
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം〰

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ …!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു…!
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!

#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!
ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ…!
അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം… !
കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!
എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി…!

ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ…?

കിഡ്നി☀

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു….
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി…!
ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!
ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും..!
എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു…!?
കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ♒

ഏറ്റവും വലിയ വിവര ശേഖരണി..!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!
ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

☝സുഹൃത്തെ…
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓

ആ സ്രഷ്ടാവിനു അറബിയിൽ പറയുന്ന പേരാണ് “അല്ലാഹു…”
■ഏകനാണവൻ , പിതാവല്ല , പുത്രനല്ല ,
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,
■പശുവിന്റെ പാമ്പിന്റെ സ്രഷ്ടാവ്,
■ശൈഖിന്റേയും വലിയ്യിന്റേയും റബ്ബ്….

✌”അവനു പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.(35:13 )

കാതോർക്കുക….

സുഹൃത്തെ,
അന്ന് യാത്ര തുടങ്ങിയ ബീജകണത്തിൽ നിന്ന് താങ്കൾ എന്ന വ്യക്തിയെ ഒരുക്കിയവന്റെ വാക്കുകൾക്ക് നാം കാതോർക്കേണ്ടേ..?✅

ഖുർആൻ സ്രഷ്ടാവിന്റെ സംസാരമാണ്,
★മനുഷ്യന്റെ വഴികാട്ടി, ★വൈരുദ്ധ്യങ്ങളില്ലാത്ത ഗ്രന്ഥം…!
★നിസ്സംശയം സമ്പൂർണമായും ദൈവികമായ ഏക മതഗ്രന്ഥം..
★മനസ്സുകളെ മാറ്റി മറിക്കുന്ന വചനശേഖരം…
★ശാസ്ത്ര പരാമർശങ്ങളെല്ലാം നൂറു ശതമാനം സത്യം..

→ആ ഗ്രന്ഥം മാനവതക്ക് പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി ( സ്വ ).
→നിരക്ഷരൻ, അനാഥൻ, ഉപജീവനത്തിനു ആടിനെ മേയ്ച്ച ഇടയൻ.
→പക്ഷേ മനുഷ്യരാശിയോടദ്ദേഹം സംസാരിച്ച കാര്യങ്ങൾ ഒന്നു പോലും പിഴച്ചില്ല,
ശാസ്ത്രം, സാഹിത്യം,നിയമം, നീതി, കുടുംബം, സമൂഹം തുടങ്ങി മുഴുവൻ മേഖലകളിലും അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ മനുഷ്യനെ മാറ്റി മറിച്ചു ,
↑ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് കാരണമായി,
↑ആറാം നൂറ്റാണ്ടിലെ അറബിയോട് സംസാരിച്ച കാര്യങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗവേഷകനേയും അത്ഭുതപ്പെടുത്തി.

♦കാരണം..!
മുഹമ്മദ് നബി ( സ്വ ) മതമായി പറഞ്ഞതൊന്നും സ്വാഭിഷ്ടപ്രകാരമായിരുന്നില്ല,
മറിച്ച് നമ്മുടെ സൃഷ്ടിപ്പിന്റെയും സങ്കീർണ്ണമായ സംവിധാനങ്ങളുടെയും പിന്നിലെ ശക്തിയുടേതായിരുന്നു.
അതെ പ്രപഞ്ച നിർമാതാവിന്റെ വചനങ്ങൾ.

ഖുർആൻ ദൈവികം:-
ടൊറോണ്ടോ യൂണിവേഴ്സിറ്റിയിലെ അനാട്ടമി വിഭാഗം പ്രൊഫസർ ഡോ: കീത്ത് മൂർ മൈക്രോസ്കോപ്പിനു മുന്നിലിരുന്ന് ഖുർആൻ നടത്തിയ ഭ്രൂണശാസ്ത്ര പരാമർശങ്ങളുടെ കൃത്യത കണ്ട് അത്ഭുതം കൂറി…!!
” അലഖ ” എന്ന അറബി വാക്കാണ് ഭ്രൂണാവസ്ഥക്ക് ഖുർആൻ പ്രയോഗിച്ചത്, അലഖ എന്നാൽ അട്ട എന്നാണ് അർത്ഥം.
☑പ്രകൃതം കൊണ്ടും രൂപം കൊണ്ടും ഭ്രൂണാവസ്ഥയോട് ഏറ്റവും ചേർന്ന അവസ്ഥയാണിത്.
☑രക്തം ഊറ്റിക്കുടിക്കുന്ന പ്രകൃതമാണ് അട്ടക്കുളളത്.
☑ഈ അവസ്ഥയിൽ ഭ്രൂണത്തിന്റെ രൂപം അട്ടക്ക് സമമായിരിക്കും.

ഇതെല്ലാം അറിയുന്ന ഡോ: കീത്ത് മൂർ അത്ഭുതപ്പെട്ട് ഇപ്രകാരം പറഞ്ഞു : ആറാം നൂറ്റാണ്ടിലെ വ്യക്തിക്ക് സ്വയം പറയാൻ കഴിയുന്നതല്ല ഈ കാര്യങ്ങളൊന്നും. ഗർഭ ഗ്രഹത്തിൽ മനുഷ്യ സൃഷ്ടി നടത്തുന്ന ദൈവം മുഹമ്മദിനെ അറിയിച്ചത് തന്നെയാകും ഇതെല്ലാം എന്നെനിക്ക് മനസ്സിലായി “.✅

സ്രഷ്ടാവിന്റെ വചനങ്ങൾ താങ്കളെ പുതിയൊരു മനുഷ്യനാക്കും,..
കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ അത് മസ്തിഷ്കത്തെ കീഴ്പെടുത്തും ,..
ആ വചനങ്ങൾ കണ്ണിലും കാതിലും ഹൃദയത്തിലും പുതിയ പ്രഭ പരത്തും,
⚫ഇരട്ട മുഖം , തിന്മ പുരണ്ട മനസ്സ് , അശാന്തി നിറഞ്ഞ കുടുംബം, മദ്യം,മയക്കുമരുന്ന് തുടങ്ങി ഇരുട്ടിന്റെ അപശബ്ദങ്ങൾ കെട്ടടങ്ങും.

✳” തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു ” (17:09)

▶ സുഹൃത്തേ , നിർബന്ധിത മത പരിവർത്തനം നിഷിദ്ധമാക്കിയ മത ഗ്രന്ഥം ( 2:256)

▶ഒരു വ്യക്തിയെ അന്യായമായി കൊല്ലുന്നത് സർവ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്ന് പഠിപ്പിച്ച ഗ്രന്ഥം ( 5:32)

▶ഒരാൾക്ക് ജീവിതം നൽകിയാൽ മനുഷ്യർക്ക് മുഴുവൻ ജീവൻ നൽകുന്നതിനു തുല്യമാണെന്നരുളിയ മഹാ ഗ്രന്ഥം (5:32)

▶പണക്കാരന്റെ വിയർപ്പിൽ ദരിദ്രനു രണ്ടര ശതമാനം അവകാശമാക്കിയ ഗ്രന്ഥം ( 9:34)

▶മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ച് പഠിപ്പിച്ച ഗ്രന്ഥം ( 19:23)

▶ദമ്പതികളുടെ കടമകളെ കുറിച്ച് സംസാരിച്ച ഗ്രന്ഥം (30:20)

▶വർണവെറിയേയും ജാതിപ്പോരിനെയും നിരാകരിച്ച ഗ്രന്ഥം ( 49:13)

▶ഇതര മതസ്ഥരുടെ ദൈവങ്ങളെ ‌ ചീത്ത വിളിക്കരുതെന്നു
പഠിപ്പിച്ച ഗ്രന്ഥം (6:108)

▶സഹജീവിയെ ദുഷിച്ച് പറയുന്നത് ശവം തിന്നുന്നതിനു തുല്യമാണെന്ന് ഉണർത്തിയ ഗ്രന്ഥം (49:12)

ഇത്തരം സാരോപദേശങ്ങൾ കൊണ്ട് മാനവികതക്ക് വഴി കാണിച്ച ദൈവിക ഗ്രന്ഥവും, അത്, വഴിയും വെളിച്ചവുമായി സ്വീകരിക്കുന്ന വിശ്വാസികൾ, അരാജകത്വങ്ങൾക്ക് കൊലയാളി സംഘങ്ങളെ അംഗീകരിക്കുകയില്ല, ഇതെല്ലാം സിയോണിസ്റ്റ് ഗൂഢാലോചനയാണെന്ന് അവർ തിരിച്ചറിയുകയും ചെയ്യും.

അവർ പഠിച്ച ജിഹാദ് ഗൊറില്ലാ യുദ്ദമല്ല, മറിച്ച് സഹജീവികൾക്ക് സമർപ്പിക്കലും ദേഹേച്ഛയെ നിയന്ത്രിക്കലുമാണ് അവർ പഠിച്ച ജിഹാദ്.

മരണം…!!!
ക്ഷണിക്കപ്പെടാത്ത അതിഥി..!!
പണക്കാരനും പണിക്കാരനും രാജാവും പ്രജയും ഒരു പോലെ അനുഭവിക്കുന്ന പ്രതിസന്ധി…!!
സെക്കന്റുകൾ കൊഴിഞ്ഞു വീഴുന്നത് ആ അതിഥിയെ തേടിയാണ്…!!
അപ്രതീക്ഷിത നിമിഷത്തിൽ അത് കടന്നെത്തുന്നു‌…!!
സ്വപ്നങ്ങളെ അത് കടന്നാക്രമിക്കുന്നു…!!
മരണം ജീവിതാന്ത്യമോ..???

“മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.”(75:3,4)

സുഹൃത്തേ ഈ കുറിപ്പിന്റെ വായന തീരുമ്പോൾ ആദ്യപാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ആവർത്തിച്ച് വായിക്കുക.
അവർണനീയ രീതിയിൽ മനുഷ്യനെ ആസൂത്രണം ചെയ്തവൻ മണ്ണിൽ നിന്ന് പുനഃസൃഷ്ടിക്കുകയില്ലെന്ന് ഇനിയും താങ്കൾ വിശ്വസിക്കുന്നുണ്ടോ…?

♨”നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.”(2:281)
തിരുത്താനും തിരിച്ചറിയാനും…
അല്ലാഹു അനുഗ്രഹിക്കട്ടെ…

ഓമാനൂർ ശുഹദാക്കളുടെ ചരിത്രം

മലപ്പുറം  കൊണ്ടോട്ടി യിൽ നിന്ന് എടവണ്ണപ്പാറയിലേക്കുള്ളവഴിയിൽ 9.KM യാത്ര ചെയ്താൽ ഓമാനൂർ എന്നസ്ഥലത്ത് എത്താം,ഓമാനൂരിന്റെആദ്യനാമം’ ബിംബ നൂർ”എന്നായിരുന്നു,അബലങ്ങളും,ബിംബങ്ങളും,പരിപാലകരുംഅധികരിച്ചതായി
രുന്നുഅതിനു കാരണം.അവിടെയുള്ളമുഴുവൻ വീട്ടുകാരുംഹൈന്ദവരായിരുന്നുആകെ മൂന്ന് മുസ്ലീം വീടുകളാണ്അവിടെ
ഉണ്ടായിരുന്നത്.മുഹ്യുദ്ധീൻ,കുഞ്ഞാലി, കുഞ്ഞിപ്പോകർ എന്നിവരുടെതായിരുന്നു ആ മൂന്ന് വിടുകൾ.കുഞ്ഞാലിയുടെ സഹോദരി പുത്രൻമാരാണ്കുഞ്ഞിപ്പോർ, മുഹ്
യുദ്ധീൻ എന്നവർ.തിരൂരിൽ നിന്ന്”നയ്യാർ”കുടുംബത്തിൽപെട്ട ഒരു ചെറുപ്പകാരനെ ചില കാരണത്താൽ ആ കുടുംബത്തിൽ നിന്നും നാട്ടിൽനിന്നും പുറത്താക്കി.ആ ചെറുപ്പക്കാരൻ ചുറ്റിതിരിഞ്ഞ് അവസാനം എത്തിപ്പെട്ടത് ഇന്നത്തെ ഓമാനുരിലാണ്.

അദ്ദേഹത്തിന്റെ കുലതൊഴിലായബിംബനിർമാണവുംബിംബാരാധനയുംഅവിടെ കൂടുതലായതാ ണ് അവിടെ എത്താനുള്ള കാരണം. എന്നാൽ ആ യുവാവിന് അവൻ ഉദ്ദേശിച്ചസഹായം ലഭിച്ചില്ല.വെള്ളമോ ഭക്ഷണമോ ലഭിക്കാതെ മാറി ഉടുക്കാൻ വസ്ത്ര മില്ലാതെ താമസിക്കാൻവീടില്ലാതെ കഷ്ടപെട്ടആ യുവാവിനെ “കുഞ്ഞാലി” എന്ന മുസ്ലീംയുവാവ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി വേണ്ട സഹായംചെയ്ത് കൊടുത്തു!ഈ സംഭവം അവർക്ക് മുസ് ലിമിങ്ങളോടുള്ള ശത്രുത വർദ്ദിക്കാൻ കാരണമായിആ യുവാവിനെ മുസ്ലിം വീട്ടിൽ നിന്ന് പുറത്താക്കാൻ അവർ ശ്രമിച്ചു.ഇതിനിടയിലാണ്മറ്റൊരു സംഭവം ഉണ്ടായത്! ഓമാനൂരിനടുത്ത നാടായ ‘പള്ളിക്കുന്ന്’ എന്നറിയപെടുന്ന ” പാലോയി ‘ എന്ന സ്ഥലത്ത് ബിംബാരാധയായിരുന്ന” അമ്മാളുഎന്ന ഹിന്ദു സ്ത്രീ മു സ്ലിമായി ‘ഹലീമ ‘ എന്ന പേര് സ്വികരിച്ചു.

ഈ രണ്ട് സംഭവങ്ങൾഅവരുടെ ഇസ്ലാം വി രോധംആളികത്തിച്ചുതൽഫലമായി ആ മുസ്ലീം സ്ത്രീയെ നിർബദ്ധ പൂർവ്വം അവരുടെമതത്തിലേക്ക് നന്നേ തിരിച്ച് കൊണ്ട് പോയി.ഇതോടു കൂടിമുസ്ലിംകളെ ആ നാട്ടിൽനിന്ന് ആട്ടിയോടിക്കാൻ അവർ കുടിലതന്ത്രം പ്രയോഗിച്ചു. കരുണാകരൻ എന്ന വർഗ്ഗിയ വാദിയുടെ നേതൃത്വത്തിൽആർ പേർ അവിടത്തെ മഹാരാജാവായ സാമൂതിരിയോട് മുസ്ലീംകൾക്കെതിരിൽ യുദ്ധം ചെയ്യാൻഅനു മതിക്കായി നിവേദനം നൽകി പക്ഷേ മുസ്ലിംകളുടെ ദേശഭക്തിയും ദേശസ്നേഹവും കണ്ടറിഞ്ഞ സാമുതിരി രാജാവ് അനുമതിനൽകിയില്ല.സാമുതിരി രാജാവിന്റെ മന്ത്രിയായ ‘കൃഷണൻ’ എന്നയാളെ കൊണ്ട് റെക്ക മെന്റ്ചെയ്തെങ്കിലും അതും തള്ളപെട്ടുഅവസാനം ചതിയിലൂടെ മുസ്ലിമിങ്ങളെ അക്രമികാൻ വേ ണ്ടി ഒരു പന്നിയെ കൊന്ന് പള്ളിയിൽകൊണ്ട് വന്നിട്ടു.മുസ്ലിമീങ്ങൾ ക്ഷമിച്ചു. പിന്നീട് അവർ ഒരു പശുവിനെ കൊന്ന് തലയറുത്ത് അവരുടെ അബലത്തിൽ കൊണ്ടുവന്നിട്ടു.അബലത്തിലെ പൂചാരി ഉറഞ്ഞ് തുള്ളി കൊണ്ട് കള്ള പ്രസ്താവന നടത്തി ” അമ്പല നട അശുദ്ധമായിരിക്കുന്നു ദൈവം കോപി ച്ചിരിക്കുന്നു. ദൈവകോപം മാറാൻ ഇതിന് കാരണക്കാരായമുസ്ലീമീങ്ങളെ ഈ നാട്ടിൽ നിന്നുംആട്ടിപ്പായിപ്പിക്കുക.അല്ലെങ്കിൽ ദൈവ ശാപം ഈ നാട്ടിൽ ഉണ്ടാകും” ശത്രുകൾ ഇളകി പുറപ്പെട്ടു.അവർ ആദ്യമായി പള്ളികുന്നത്തുള്ള പള്ളികത്തിച്ചു. സമ്പത്തുകൾ കൊള്ളയടിചു. മുസ്ലിംകളെ ആട്ടിയോടിച്ചു.

മുസ്ലീം കൾ കാർക്കും അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. കാരണം മുസ്ലീംകൾ എണ്ണത്തിലുംവണ്ണത്തിലും വളരെകുറവായിരുന്നു; ഓമാനൂരിലെ മുസ്ലിം സഹോദരൻമാർ ഈ പാവപെട്ട മുസ്ലിംകളെ ആശ്വസിപ്പിക്കാൻ തയ്യാറായി ഈപരാക്രമം നേരിൽ കണ്ട അവർ അതീവ ദു:ഖി: തരായി. ശത്രുകൾ ഇനിയും അക്രമംതുടങ്ങുകയാണെങ്കിൽ പ്രതിരോധിക ണമെന്ന് അവർ തീരുമാനിച്ചു.അതിനിടയിലാണ്മറ്റൊരു സംഭവം നടക്കുന്നത്. അവരിൽപെട്ട ഒരാൾ ഒരു മുസ്ലിമിനെ ജോലിക്ക് വിളിച്ചു. ആ മുസ്ലീം ജോലി ചെയ്ത് കൊണ്ടിരിക്കേ ആ മനുഷ്യൻമുസ് ലിമിങ്ങളെയുംഇസ്ലാമിനെയും കടുത്ത ഭാഷയിൽ ആക്ഷേപിക്കാനും പരിഹസ്സിക്കാനും തുടങ്ങി. ഇത്കേട്ട് സഹികെട്ട മുസ്ലീംതന്റെ കയ്യിലുള്ള ആയുധം കൊണ്ട് അവനെവെട്ടി. അവന്റെകൈ മുറിഞ്ഞു; പിടിവിട്ടുവെന്ന് മനസ്സിലായപ്പോൾ മുസ്ലീം അവിടുന്ന് ഓടിപ്പോയി. കാരണം കിട്ടാൻകാത്തിരിക്കുന്ന ശത്റുക്കൾ ഒന്നിച്ച്സർവ്വ സന്നാഹങ്ങളുമായി മുസ്ലിമിങ്ങളെ ആട്ടിയോടിക്കാൻ പുറപെട്ടു. ഓമാനൂരിൽനിന്നും എട്ട് “ഫർസഖ് ‘(14. K.M) ദൂരത്തേക്ക്മുസ് ലിമീങ്ങളെ ആട്ടിയോടിക്കണമെന്ന് അവർ തിരൂമാനിച്ചു.

പലവീടുകളുംതകർത്ത്അടുത്തത് മുഹ് യുദ്ദീൻ എന്നവരുടെ വിടാണ് അവരുടെ ലക്ഷ്യ മെന്നറിഞ്ഞ കുഞ്ഞാലിയും കുഞ്ഞിപ്പോക്കരും മുഹ് യുദ്ധിൻഎന്നവരുടെ വിട്ടിലെത്തി. അപ്പോൾ അദ്ദേഅവിടെ ഉണ്ടായിരുന്നില്ല. തന്റെ ആയുധംസജ്ജീകരിക്കാൻപോയതായിരുന്നു.അൽപസമത്തിനകംതിരിച്ചെത്തിയപ്പോൾഅവർ മൂന്ന് പേരും ശത്രുക്കളോട് യുദ്ദം ചെയ്യാനും ശഹീദായിസ്വർഗ്ഗം പുൽകാനുംപ്രതിജ്ഞ എടുത്തു. താമസ്സിയാതെ ശത്റുകൾ മുഹ് യുദ്ധീൻ എന്നവരുടെ വീട് വളഞ്ഞു. അവർ ശത്രുകളുമായി ശക്തമായുദ്ധം ചെയ്തു ഈമാനികശക്തി കൊണ്ട്യുദ്ധം ചെയ്യുന്ന അവരേ നേരിടാൻ ശത്രുകൾ ക്ക് കഴിഞ്ഞില്ല. അവർപിന്തിരിഞ്ഞോടിശഹീദാവണമെന്ന അടങ്ങാത്ത മോഹത്താൽ
ആ മൂന്ന്പേരും ശത്രുകളെ പിന്തുടർന്നു.നമുക്ക് സംഘമായി യുദ്ധം ചെയ്യേണ്ട.ഒരാൾ യുദ്ദ ചെയ്തത്ശഹീദായ ശേഷം മറ്റൊരാൾ ഇറങ്ങുകഎന്നതീരുമാനത്തിൽ അവർഎത്തി, അങ്ങനെ ആദ്യം യുദ്ധം ചെയ്യാൻ ഇറങ്ങിയത് മുഹ്യിദ്ധീൻ എന്നവരാണ് ഹിജ്റ:1128. ദുൽഹിജ്ജ.8 വെള്ളിയാഴ്ച്യായിരുന്നു ഇത്. അന്നേദിവസം ജുമുഅയുടെ സമയത്ത് മുഹ്യിദ്ധീൻ എന്നവരും അസറിന്റെ സമയത്ത്കുഞ്ഞാലി എന്ന വരുംമഗ് രിബിന്റെസമയത്ത് കുഞ്ഞിപോകർ എന്ന വരുംശഹീദായി. കുഞ്ഞി പോകർ എന്നവർക്ക്അന്ന് 18 വയസ്സായിരുന്നു.ഓമാനൂരിൽ നിന്ന് 9 KM ദുര മുള്ള കൊണ്ടോട്ടിയിലെ ബസ്റ്റാന്റിന്റെ മുൻവശം പഴയങ്ങാടി ജുമുഅമസ്ജിദ് ഖബർസ്ഥാനിലാണ് ഇവർ അന്ത്യവിശ്രമം കൊള്ളുന്നത്.

പേഴ്സണാലിറ്റി ഡവലപ്മെന്റിന് മുഹമ്മദ്‌ നബി (സ്വ) യുടെ ഫോർമുല

 

_⚠സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി._

_⚠ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്._

_⚠ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്._

_⚠അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല._

_⚠ നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ നൽകുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം._

_⚠ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. 1)ദാനത്തിന്റെതും 2)ബന്ധം ചേര്‍ത്തതിന്റെതും._

_⚠മതം ഗുണകാഷയാകുന്നു.._
_മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്._

_⚠കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല._

_⚠വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്._

_⚠വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം._

_⚠ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്._

_⚠നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്._

_⚠നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്._

_⚠നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്._

_⚠മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്._

_⚠നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം._

_⚠ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം…_

_⚠ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം._

_⚠അതിഥികളെ ആദരിക്കണം._

_⚠അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്._

_⚠ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്._

_⚠തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും [റ. സ]._

_⚠വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍._

_⚠അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക._

_⚠ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.._

_⚠മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല._

_⚠നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്._

_⚠ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം._

_⚠നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും._

_⚠സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്._

_⚠ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നതയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും._

_⚠ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.._

_⚠അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും._

_⚠സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്._

_⚠ദൈവ പ്രീതിഠ മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്._

_⚠ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്._

_⚠മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്._

_⚠കോപം വന്നാല്‍ മൗനം പാലിക്കുക._

_⚠നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക._
_പ്രയാസപ്പെടുത്തരുത്._ _വെറുപ്പിക്കരുത്._

_⚠മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്._

_⚠നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക._

_⚠നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്._

_⚠മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല._

_⚠ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും._

_⚠തീ വിറകിനെ തിന്നുന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും._

_⚠കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്._

_⚠ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്._

_⚠മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു._

_⚠കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു,,_

_⚠പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.._

_⚠മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം._

_⚠സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല._

_⚠പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങൾ വിശ്രമിക്കരുത്._

 

മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ…!

നമ്മളിൽ പലരും വെളിച്ചെണ്ണ കൊളസ്ട്രോളുണ്ടാക്കും അതിനാൽ സൺഫ്ലവർ ഓയിൽ ഉപയോഗിക്കണമെന്ന് ചിന്തിക്കുന്നവരാണ്.
എന്നാൽ എന്താണ് യാഥാർത്ഥ്യം

നമ്മൾ വില കൊടുത്തു വാങ്ങുന്ന സൺഫ്ലവർ ഓയിലുകൾ സത്യത്തിൽ ക്രൂഡോയിൽ വേസ്റ്റുകളാണ്. ഇന്ന മാർക്കറ്റിൽ കിട്ടുന്ന സൺഫ്ലവർ ഓയിൽ ലിറ്ററൊന്നിനു 90 രൂപ മുതൽ 110 രൂപവരെ വിലക്കാണ് ലഭിക്കുന്നത്‌. സത്യത്തിൽ 8 കിലോ സൺഫ്ലവർ സീഡ് വേണം ഒരു ലിറ്റർ ഓയിലുണ്ടാക്കാൻ. അപ്പോൾ എങ്ങനെ ഈ കംബനികൾ 100 രൂപക്ക്‌ ഒരു ലിറ്റർ ഓയിൽ നമുക്ക്‌ നൽകുന്നത്‌ ?
ഒരു കിലോ സൺഫ്ലവർ സീഡിന്ന് 30 മുതൽ, 40 രൂപവരെയാണ് മാർക്കറ്റ് വില. അപ്പോൾ 8 കിലോക്ക് 30 വെച്ച് കൂട്ടിയാൽ തന്നെ 240 ഉം 40 വെച്ചായാൽ 320 ഉം രൂപയായി. പിന്നെ എങ്ങനെയാ നമുക്ക് 100 രൂപക്ക് ഒരു ലിറ്റർ പായ്കറ്റ് കിട്ടുന്നത് ?
അതറിയണമെങ്കിൽ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ നിന്ന് പുറന്തളളുന്ന ക്രൂഡോയിൽ വേസ്റ്റുകൾ ടാങ്കറുകളിൽ നിറച്ച് എങ്ങോട്ട് പോകുന്നു എന്നറിയണം.
ഇതു പോലുളള ഓയിൽ കംബനികളിലേക്ക്‌ അവരിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ കുറച്ച് സൺഫ്ലവർ ഓയിലിനോടോപ്പം മറ്റനേകം വിഷ ചേരുവകളുമായി നമ്മുടെ കൈകളിലേക്ക്‌.
ഇതൊക്കെ വായിച്ച് ആരും ഇതോന്നും വാങ്ങാതിരിക്കില്ല എന്ന് എനിക്ക് അറിയാം.
നമ്മൾ ദയാലുക്കളായത് കൊണ്ട്‌ വൃക്ക ചികിൽസക്ക്‌ കൂണുപോലെ അടുപ്പിച്ച്‌ അടുപ്പിച്ച്‌ വളർന്ന ഡയാലീസ് സെന്ററുകാരനെയും സഹായിച്ച് പുണ്യം നേടാൻ കാത്തിരിക്കുന്നവരാണല്ലോ നമ്മൾ…

സ്വന്തം പറമ്പിലെയും തൊടിയിലെയും തേങ്ങയുപയോഗിച്ച് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കൂ..
ഇല്ലെങ്കിൽ നാട്ടിൽ കിട്ടുന്ന നല്ല തേങ്ങ വാങ്ങിച്ച് ആട്ടിയെടുക്കൂ.. നാട്ടിൻപുറത്തെ ഓയിൽ മില്ലുകളിൽ ആട്ടിയെടുക്കുന്ന എണ്ണ ചൂടോടെ വാങ്ങൂ…

ശത കോടീശ്വരനായ കുത്തക മുതലാളിയെ സഹസ്രകോടീശ്വരനാക്കാനായി വെറുതേ സൺഫ്ലവർ ഓയിൽവാങ്ങി സ്വന്തമായി വൃക്കരോഗം സമ്പാദിക്കരുത്.
ഉണരൂ ഉപഭോഗ്താക്കളേ ഉണരൂ…

ഹാജിമാർക്ക് തെളിനീരൊഴുക്കി സുബൈദ അരുവി

നൂറ്റാണ്ടുകള്‍ പലത് പിന്നിട്ടെങ്കിലും സുബൈദ അരുവി ഇന്നും കാണികള്‍ക്ക് അല്‍ഭുതമാണ്. കിടയറ്റ എഞ്ചീനീയറിങ്ങിന്‍റെയും കൃത്യമായ രൂപകല്‍പനയു ടെയും കണിശമായ വൈദഗ്ദ്യത്തിന്‍റെയും പര്യായമായ ഐന്‍ സുബൈദ, നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇസ്‌ലാമിക ഖിലാഫത്തിന്‍റെ പ്രതാപവും ഐശ്വര്യവും വിളിച്ചോതുകയാണ് ഇന്നും.

കാലപ്പഴക്കത്താലും പില്‍കാലത്ത് നേരിട്ട അശ്രദ്ധമൂലവും, പ്രകൃതി ദുരന്തത്താലും,  പല ഇടങ്ങളിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും 1200 വര്‍ഷങ്ങളായി, മുസ്‌ലിം പൈതൃകത്തിന്‍റെ വലിയ ഒരു അടയാളമായ ഈ അരുവി ഇന്നും ഹാജിമാര്‍ക്ക് തെളിനീര്‍ ഒരുക്കുന്നതില്‍ അതിന്‍റേതായ പങ്ക് വഹിച്ച് കൊണ്ടിരിക്കുന്നു.

ഇസ്‌ലാമിക ഭരണത്തിന്‍റെ സുവര്‍ണ്ണകാലത്തെ മികവിന്‍റെ അടയാളമായ ഈ അരുവിയെ കൂടുതല്‍ സജീവമക്കാനും വരും കാലങ്ങളില്‍ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സഊദി ഭരണകൂടം തീരുമാനിച്ചതോടെയാണ് അരുവി വീണ്ടും ജനശ്രദ്ധ നേടുന്നത്.

ചരിത്രം

അല്ലാഹുവിന്‍റെ അതിഥികളായി ഹജ്ജിനെത്തുന്നവര്‍ക്ക് ആവുന്നത്ര സൌകര്യങ്ങളൊരുക്കുക എന്നത് പുണ്യഭൂമിയുടെ ഭരണാധികരികള്‍ എക്കാലവും വലിയ സേവനമായി സാഭിമാനം ഏറ്റെടുത്തിട്ടുള്ള ഒരു ഉത്തരവാദിത്തമാണ്. ഹജ്ജ് വേളയില്‍ അറഫയിലും മിനായിലും മക്കത്തും മുസ്ദലിഫയിലുമെല്ലാം ആവശ്യത്തിന് വെള്ളമെത്തിക്കുക എന്നത് മുന്‍കാലത്ത്തന്നെ വലിയ വെല്ലുവിളിയായി നിലനിന്നിരുന്നു.

മക്കയിലെയും പരിസരത്തെയും കിണറുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളമായിരുന്നു അറഫയിലേക്കും മിനയിലേക്കുമെല്ലാം ഹാജിമാര്‍ കൂടെ കരുതിയിരുന്നത്.  വര്‍ഷാവര്‍ഷം ഹാജിമാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് വന്നതോടെ ഈ സംവിധാനം  അപര്യാപ്തമായി മാറി.

ഹിജ്റ 40 – 60 കാലഘട്ടങ്ങളില്‍ (എ. ഡി 660 – 680) അക്കാലത്തെ ഭരണാധികാരിയായിരുന്ന മഹാനായ മുആവിയ ബിന്‍ അബീസൂഫ്‍യാന്‍ (റ) മക്കയിലെ മലഞ്ചെരുവിലെയും മറ്റുമുള്ള അരുവികളില്‍ നിന്നും കിണറുകളില്‍ നിന്നും മക്കക്ക് പുറത്തുള്ള പരിസര പ്രദേശങ്ങളില്‍ ജലസംഭരണികളും കുളങ്ങളും നിര്‍മിച്ച് അതിലേക്ക് വെള്ള മെത്തിക്കാനായി ചെറിയ കനാലുകളും കൈതോടുകളും നിര്‍മിച്ചതോടെയാണ് ശാസ്ത്രീയമായ ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പില്‍കാലത്ത് വന്ന ഖലീഫമാരും ഭരണാധികരികളും അവരുടേതായ സംഭാവനകളും നവീകരണ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ നടത്തുകയുണ്ടായി.

പിന്നീട് അബ്ബാസിയ്യ ഭരണാധികരികളില്‍ പ്രശസ്തനായ ഖലീഫ ഹാറൂന്‍ റഷീദിന്‍റെ കാലത്താണ് ഐനു സുബൈദ (സുബൈദ അരുവി) എന്ന പേരില്‍ അറിയപ്പെടുന്ന ബൃഹത്തായ ജലസേചന പദ്ധതി നടപ്പിലാക്കിയത്. അബ്ബാസി ഭരണത്തിന്‍റെ ശില്‍പികളിലൊരാളായ ജഅഫര്‍ ബീന്‍ അബൂമന്‍സൂറിന്‍റെ പുത്രിയും ഖലീഫാ ഹാറൂന്‍ റശീദിന്‍റെ ഭാര്യയുമായ സുബൈദ ബിന്‍ത് അബീജഅ്ഫര്‍ എന്ന മഹതിയാണ് കാലത്തെ തോല്‍പിച്ച ഈ വലിയ സംരംഭത്തിന് പിന്നിലെ ചാലകശക്തി.

വലിയ ധര്‍മിഷ്ടയും ഭക്തയുമായിരുന്ന സുബൈദ, ഹജ്ജിന് പോയപ്പോഴാണ് വെള്ളത്തിന്‍റെ അപര്യാപ്തതമൂലം ഹാജിമാര്‍ അനുഭവിക്കുന്ന പ്രയാസം നേരിട്ട് മനസ്സിലാക്കിയത്. അതിനൊരു ശാശ്വത പരിഹാരം വേണമെന്ന് തീരുമാനിച്ച അവര്‍ സ്വന്തം ചെലവില്‍ തന്നെ അതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അക്കാലത്ത് ബഗ്ദാദിലും മറ്റുമുള്ള വലിയ എഞ്ചീനീയര്‍മാരെയും ശാസ്ത്രജ്ഞരെയും അറിയപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തകരെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് പദ്ധതികളാവിഷ്കരിച്ചു.
വ്യക്തവും കൃത്യവുമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ വിവിധ സംരംഭംങ്ങള്‍ക്ക് അവര്‍ തുടക്കം കുറിച്ചു.

ത്വാഇഫിന് സമീപമുള്ള വാദീ നുഅ്മാനിലെ ഒരു മലമുകളിലുള്ള ജലസമൃദ്ധമായ തടാകത്തില്‍ നിന്നും മക്ക, മിന, മുസ്ദലിഫ, അറഫാ തുടങ്ങിയ മശാഇറുകളിലേക്ക് നിര്‍ലോഭം വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി.  ഹിജ്റ് 194 (എ ഡി 809) ലാണ് ബൃഹത്തായ ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രസ്തുത മലമുകളില്‍നിന്നും കനാല്‍ നിര്‍മ്മിച്ച് അരുവിയായി അറഫയിലെ ജബലുറഹ്‍മയുടെ പരിസരത്തേക്കും, അവിടെനിന്ന് മസാമീന്‍ താഴ്വരവഴി മുസ്ദലിഫയിലേക്കും തുടര്‍ന്ന് മിനായിലേക്കും അങ്ങനെ അവസാനം മക്കക്കടുത്തുള്ള വലിയ ഒരു കിണറിലേക്കും വെള്ളം എത്തിക്കുന്ന രീതിയാണ് നടപ്പിലാക്കിയത്. ഈ കിണര്‍ ഇന്നും അസീസിയ്യ ഭാഗത്തുള്ള ശൈഖ് ഇബ്നുബാസ് മസ്ജിദിന് സമീപം സുബൈദ കിണര്‍ എന്ന പേരില്‍ നിലകൊള്ളുന്നു. ഈ കനാലിന്‍റെ നിര്‍മ്മാണത്തിലെ എഞ്ചീനീയറിംഗ് സംവിധാനം ഇന്നും ഏറെ അതിശയിപ്പിക്കുന്നതാണ്.

ദിവസവും മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം ഘനം (3000 – 4000 ടാങ്കര്‍ ലോറി) വെള്ളം ഈ കനാല്‍ വഴി ഒഴുകിയിരുന്നതായി ഇതേകുറിച്ച ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല അറഫ ദിനം വെള്ളത്തിന്‍റെ ഒഴുക്ക് 90 ശതമാനവും അറഫയിലേക്ക് തിരിച്ച് വിടാനും അറഫക്ക് ശേഷം അവിടത്തേക്കുള്ള ഒഴുക്ക് നിറുത്തി പിന്നീട് മുസ്ദലിഫയിലേക്കും അതിന് ശേഷം വെള്ളം മുഴുക്കെയും മിനായിലേക്കും ഒഴുകുന്നു. ജനങ്ങളുടെ ഒഴുക്കിനനുസരിച്ച് വെള്ളത്തെ തിരിച്ച് വിടാനുള്ള അതിശാസ്ത്രീയമായ സംവിധാനങ്ങളായിരുന്നു ഇതില്‍ ഉപയോഗപ്പെടുത്തിയിരുന്നത്.

41 കിലോമീറ്ററുകള്‍ നീളമുള്ള ഈ ബൃഹത്തായ ജലസേചന പദ്ധതി, ചുണ്ണാമ്പും വെള്ളം ചോര്‍ന്ന് പോകാത്ത പ്രത്യേകതരം വിലപിടിപ്പുള്ള പാറകള്‍കൊണ്ടും മറ്റുമാണ് നിര്‍മിച്ചിരിക്കുന്നത്. വെള്ളം മലിനമാകാതെ സുഗമമായ ഒഴുക്കിന് തടസ്സം നേരിടാത്ത കൃത്യമായ എഞ്ചിനീയറിംഗ് സംവിധാനമാണ് ഇതിന് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.  കൂടാതെ മഴവെള്ളം ശുദ്ധജലമാക്കി ഈ കനാലിലേക്ക് ഒഴുകിയെത്താനുള്ള നൂതനമായ സംവിധാനങ്ങളും ഇടക്കിടക്ക് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പാറ മടകളിലൂടെയും മലഞ്ചെരുവുകളിലൂടെയും ഒഴുകന്ന കനാലിന്‍റെ ഭാഗങ്ങള്‍ കേട് കൂടാതെ ഇന്നും നിലനില്‍ക്കുന്നു.
മക്കയിലെ അല്‍ഹുദാ
റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് ഇന്നും അത് കാണാം.

കൂടാതെ മക്കയിലേക്ക് പ്രത്യേകമായി ചില ജലസേചന പദ്ധതികളും അവര്‍ നിര്‍മിക്കുകയുണ്ടായി. ഇതിനായി ഐന്‍ ഹനീന്‍ എന്ന പ്രദേശം വിലക്ക് വാങ്ങി മഴവെള്ളവും മലകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും തടഞ്ഞ് നിര്‍ത്തി അണക്കെട്ട് നിര്‍മ്മിച്ച് വലിയ ജലസംഭരണി ഉണ്ടാക്കുകയും അതില്‍നിന്ന് കനാലുകള്‍വഴി മക്കയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കുകയും ചെയ്തു.

സുബൈദ തന്‍റെ സര്‍വ്വ മുതലും ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ചെലവഴിക്കുകയായിരുന്നു.  അവസാനം ധരിച്ചിരുന്ന ആഭരണങ്ങള്‍ വരെ ഇതിനായി ചെലവഴിക്കേണ്ടി വന്നതായി ചരിത്രത്തില്‍ നിന്നും നമുക്ക് വായിക്കാനാവുന്നു.

പുനരുദ്ധാരണങ്ങള്‍

കൃത്യമായ സംരക്ഷണം ലഭിക്കാതെ ഈ കനാലുകള്‍ക്ക് പലഭാഗത്തും കേടുപാടുകള്‍ സംഭവിച്ചെങ്കിലും പില്‍കാലത്ത് വന്ന ഭരണാധികരികളില്‍ ചിലര്‍ പല നവീകരണ പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണങ്ങളും നടത്തി സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

തുര്‍ക്കി ഭരണാധികാരികളില്‍പെട്ട സുലൈമാന്‍ ഖാന്റെ ഭാര്യ (ഖാനം സുല്‍ഥാന്‍ ) ഹിജ്റ 979 ല്‍ (എ ഡി 1571) ഈ കനാലിനെ വീണ്ടും പുനരുദ്ധരിച്ച് പഴയ രീതിയിലേക്ക് തിരിച്ച് കൊണ്ട് വന്നിരുന്നു. പിന്നീടങ്ങോട്ട് പലപ്പോഴായി ചെറിയ തോതില്‍ സംരക്ഷണവും അതോട് കൂടെതന്നെ വലിയ തോതില്‍ നാശവും നേരിട്ടിട്ടുണ്ട്.  സഊദ് രാജ കുടംബത്തിന്‍റെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവും ഇതു പുനരുദ്ധാരണം നടത്തിയവരില്‍ പ്രമുഖനാണ്.

 

 ഇസ്ലാമികപഠനങ്ങൾ
|█║▌█║▌█║▌█|█║▌█

പെൺമക്കൾ

*സ്വയ്യാദത്തുൽ ഇൽമ്–*1⃣0⃣1⃣
💐💐💐💐💐💐💐💐💐💐💐💐💐💐💐
*وفي الحديث* “من بركة المرأة تبكيرها بالبنات” أي : يكون أول ولدها بنتاً , ألم تسمع *قوله تعالى* : {يَهَبُ لِمَن يَشَآءُ إِنَـاثًا وَيَهَبُ لِمَن يَشَآءُ الذُّكُورَ} (الشورى : 49) حيث بدأ بالاناث , *وفي الحديث* “من ابتلى من هذه البنات بشيء فأحسن إليهن كن له ستراً من النار” والابتلاء هو الامتحان )روح البيان )
🔺🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
👉 നബി(സ്വ) പറയുന്നു: *”ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്.* നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: “അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും.” ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)
നബി(സ്വ) പറയുന്നു: “ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും”

*📝പെൺമക്കൾക്ക്/സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന സ്ഥാനം*

ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഇരുണ്ട യുഗത്തിന് കാവലാളായാണ് മുത്ത്നബി(സ്വ)യുടെ ആഗമനം. അവിടുന്ന് ഉയർത്തിപിടിച്ച ഇസ്ലാമിന്റെ മാനവീക മൂല്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രത്യുത ജഡാവസ്ഥയെ ഉന്മൂലനം ചെയ്തത്. പെൺങ്കുട്ടികളെ സംരക്ഷിക്കുന്നതിലും അനുചിത സ്ഥാനം നൽകുന്നതിലും ഇസ്ലാം മതത്തേക്കാളും മുൻപന്തിയിലായ മറ്റൊരു മതമില്ലെന്നു വേണം പറയാൻ. അൽപ്പം ചില പെൺമഹാത്മ്യങ്ങളിലൂടെ സഞ്ചരിക്കാം.

*🌼പെൺമക്കളെ സന്തോഷിപ്പിച്ചാൽ*
————————————————————————–
*നബി തങ്ങൾ പറയുന്നു:* ” ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു”. ഇതിനെ വിശദീകരിച്ച് *ഇമാമീങ്ങൾ പറയുന്നു:* “എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം”
*നബി(സ്വ) പറയുന്നു:*” ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും”

*🌼സ്ത്രീകളോടുള്ള ദയ*
————————————————–
അല്ലാഹു തആല സ്ത്രീകളോട് വലിയ ദയയാണ് കാണിച്ചിട്ടുള്ളത്. *നബി(സ്വ) പറയുന്നു:* 🌿”ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്”,
🌿”നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും”

*🌼പെൺകുഞ്ഞിന്റെ ജനനത്തിൽ സന്തോഷിക്കുന്നത്*
———————————————————————–
*ഇമാമീങ്ങൾ പറയുന്നു:* “പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺങ്കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്”. ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക.

*ചുരുക്കത്തിൽ,* പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺങ്കുട്ടികളുടെ മഹത്തത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരൊട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം,അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്.
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-ആമീൻ
💐💐💐💐💐💐💐💐💐💐💐💐💐💐💐💐

——————————-

Written by:
*അബൂബക്കർ അഹ്സനി പറപ്പൂർ*
“`✉abuahsaniparappur@gmail.com“`

ഭക്ഷണം

*”മനുഷ്യൻ നിറക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശം പാത്രം വയറാണ്..”*
🐑🐑🐑🐑🐑🐑🐑🐑🐑🐑🐑

”നിങ്ങൾ ഭക്ഷണം ഒറ്റയ്ക്ക് കഴിക്കരുത്.. ഒരാളുടെ ഭക്ഷണം രണ്ടു പേർക്കും, രണ്ടു പേരുടെ ഭക്ഷണം മൂന്നു പേർക്കും മതിയാകും..”

”മനുഷ്യന്‍റെ മുതുകു നിവർന്നു നടക്കാൻ ഒരു പിടി ഭക്ഷണം മതിയാകും..”

വിശപ്പ്‌ കാരണം രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു നമ്മുടെ നബിﷺ. പത്നി ആയിഷ നബിയുടെ വയർ തടവിക്കൊടുക്കും..

” അങ്ങെന്തിനാണ് നബിയെ ഇങ്ങനെ കഷ്ടപ്പെടുന്നത്..? ” എന്ന് ചോദിച്ച ബീവി യോട് നബി ﷺ പറഞ്ഞു:

” ആയിഷ എനിക്ക് മുൻപ് വന്ന നബിമാർ എല്ലാവരും ഇത് പോലെ കഷ്ടപ്പെട്ടവരാണ് ”

ഒരിക്കൽ വിശപ്പ്‌ സഹിക്ക വയ്യാഞ്ഞ് അബൂബകറും ഉമറും രാത്രി മരുഭൂമിയിലൂടെ
നടക്കുകയായിരുന്നു.. മുന്നിലോരാളുടെ നിഴൽ കണ്ടു അവർ ചോദിച്ചു..

”ആരാണത്”

”മുഹമ്മദാണ്”

”എന്താണ് നബിയെ അങ്ങീ രാത്രിയിൽ ഇറങ്ങി നടക്കുന്നത്?”

‘?”നിങ്ങൾ ഏതു കാരണത്താലോ വന്നത്, അതെ കാരണം..”

വിശപ്പായിരുന്നു ആ കാരണം..

അവർ മൂവരും ഒരു നബി ശിഷ്യന്‍റെ വീട്ടിലെത്തി.. അദ്ദേഹം അവർ മൂവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുത്തപ്പോൾ അതിൽ നിന്നും ഒരു റൊട്ടി എടുത്തു നബി ﷺ ആ വീട്ടിലെ വേലക്കാരനോട്‌ പറഞ്ഞു.

” സഹോദരാ, ഇത് എന്‍റെ മകൾ ഫാത്തിമയ്ക്കു നൽകാമോ.. ഒരാഴ്ചയായി എന്‍റെ മോൾ പട്ടിണിയിലാണ്..”

� നബിയുടെ👉🏻അനുയായികൾ ഭക്ഷണ മാമാങ്കങ്ങൾ കൊണ്ടാടുകയും, പിന്നെ കുഴിച്ചിട്ടു വീര വാദം പറയുകയും ചെയ്യുന്നതെത്ര പരിതാപകരമായ കാര്യമാണ്..!

☄ഒരിക്കൽ മദീനയിൽ ഒരു വിദേശ വൈദ്യൻ വന്നു താമസമാക്കി.. 2 മാസം കഴിഞ്ഞിട്ടും ആരും രോഗികളായി അദ്ദെഹത്തെ സമീപിക്കാത്തതിൽനിരാശനായ അദ്ദേഹം നബിയോട് യാത്ര പറഞ്ഞു പോകാനിറങ്ങി..

” അല്ലയോ നബിയെ, എന്തു കൊണ്ടാണ് ഇവിടെ വലുതായി രോഗം കാണാത്തത്..”

എന്ന് ചോദിച്ച അദ്ദേഹത്തോട് നബി ﷺ പറഞ്ഞ മറുപടി

” സഹോദരാ, ഞങ്ങൾ വിശക്കുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ, കഴിക്കുമ്പോൾ വയറു നിറയ്ക്കാറില്ല ” എന്നാണ്..

അതെ നബിയുടെ അനുയായികളെന്ന് ഊറ്റം കൊള്ളുന്നവർക്ക് അമിത ഭക്ഷണം കാരണം ഇന്ന് ആശുപത്രി വിട്ടു ഇറങ്ങാൻ നേരമില്ല.. ഏതു ആശുപത്രി എടുത്താലും രോഗികളിൽ ഭൂരിഭാഗവും മുസ്ലിംകളാണ്..

ഒരിക്കൽ യുദ്ധത്തിൽ അണിയൊപ്പിച്ചു നിന്ന ഒരാളുടെ കുട വയറിനു തട്ടിയിട്ടു നബി ﷺ പറഞ്ഞു..”

”ഇത് നമുക്ക് പറഞ്ഞതല്ല” എന്ന്..

എന്തെ ഇക്കാര്യം ആരും കാണാതെ പോകുന്നു..

*”കുറഞ്ഞ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടുന്ന അടിമയെ, കുറഞ്ഞ ആരാധന കൊണ്ട് അല്ലാഹുവും തൃപ്തിപ്പെടും..”* ( നബി വചനം )

”ഭക്ഷണത്തളികയിൽ നിന്നും വീണ ഭക്ഷണം പോലും വെറുതെ കളയരുത്” എന്ന് നബി ﷺ പഠിപ്പിക്കുന്നു..

കുപ്പത്തൊട്ടിയിൽ നിന്ന് പോലും ഭക്ഷണം എടുത്തു കഴിക്കേണ്ടി വരുന്ന പാവങ്ങൾക്കറിയാം ഒരു തരി ഭക്ഷണത്തിന്‍റെ വില.. നമ്മൾ ചിലവാക്കുന്ന ഓരോ ചില്ലിക്കാശും അള്ളാഹു നാളെ വിചാരണ ചെയ്യും.. അപ്പോൾ പട്ടിണി കിടന്നവനും, ദരിദ്രനുമൊക്കെ വേഗം രക്ഷപ്പെടും..

ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്

ചെറിയ ഒരു മയക്കത്തിനിടയിലാണ്😴 ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയുണർന്നു എയർഹോസ്റ്റസാണ്‌ തട്ടിയുണർത്തിയത് ”സീറ്റ് മുറുക്കാനുള്ള📢 അപേക്ഷയാണ് മുഴങ്ങുന്നത്… ഒപ്പം വിമാന🛬 ലാന്റ് ചെയ്യാന്‍ പോവുകയാണ് എന്ന മുന്നറിയിപ്പും..📛.വിമാനം ഒന്നുകൂടി മുരണ്ടു.മേഘപാളികളെ⛈ഉരുമ്മിക്കൊണ്ട് യന്ത്രപ്പക്ഷി☃താഴ്ന്നു പറക്കുകയാണ്. ദൂരെ പൊട്ടുപോലെ തുരുത്തുകള്‍ തെളിയാന്‍ തു ടങ്ങി. ഇനി അല്‍പംകൂടി താഴേക്കു വരുമ്പോള്‍ തെങ്ങിന്‍ തലപ്പുകളുടെ മോഹനരൂപം കണ്ണില്‍ തെളിയും.
നാട്ടിലേക്ക്… പച്ചയുടെയും പാടത്തിന്റെയും നടുവിലേക്ക്… സ്‌നേഹത്തിന്റെയും കിളികളുടെയും നാട്ടിലേക്ക്…
റണ്‍വേ തൊട്ട കുലുക്കം അറിഞ്ഞതും കണ്ണ് നിറഞ്ഞു… പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു.
എല്ലാവരും കാത്തുനില്‍ക്കുകയാവും.. ഭാര്യക്ക് അസുഖമായത് കൊണ്ട് അവളെ പ്രതീക്ഷിച്ചില്ല മക്കളും അളിയന്മാരും ഉണ്ടാവുമായിരിക്കും ,
കൈയില്‍ ലഗേജുകള്‍ അധികമൊന്നുമില്ലാത്തതു കൊണ്ട് അല്‍പം ആശ്വാസമുണ്ട് ,മുകളിൽ നിന്ന് പുറത്തെ ആഹ്ലാദക്കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിച്ചു. സ്വീകരിക്കാനെത്തിയവരുടെ ബാഹുല്യമാണ്. സെക്യൂരിറ്റി ജീവനക്കാര്‍ ലാത്തിയും തോക്കുമൊക്കെയായി യുദ്ധത്തിന് തയ്യാറാണെന്ന മട്ടില്‍ നില്‍ക്കുന്നു.
കൊണ്ടുപോകാന്‍ ആരാണ് വന്നിട്ടുണ്ടാവുക? പുറത്തെ കൂട്ടപ്പൊരിച്ചിലിനിടയിലൂടെ കണ്ണ് പാഞ്ഞു… ആഘോഷിക്കുകയാണ് ആളുകള്‍.
കേവലാഹ്ലാദങ്ങളുടെ ഇത്തിരി മധുരം എല്ലാ ദുഖങ്ങളും മറന്ന് ഗള്‍ഫുകാരും പങ്കുവെക്കുന്നു.
കെട്ടിപ്പിടിച്ചും, മുത്തമിട്ടും തലോടിയും, തങ്ങളുടെ സ്‌നേഹത്തിന് തേയ്മാനം വന്നിട്ടില്ലെന്ന് പ്രഖാപിക്കുന്നു ചിലര്‍,
വര്‍ഷങ്ങളുടെ നീണ്ട പ്രവാസ ജീവിതത്തിനുശേഷം ബന്ധുക്കളുടെ മുഖം ഒരിക്കല്‍ക്കൂടി കണ്ട നിര്‍വൃതിയില്‍ ചിലര്‍ കരയുന്നു. ടാക്‌സി ഡ്രൈവര്‍മാരും, റിയാലിന്റെ ആവശ്യക്കാരും ശര്‍ക്കരയില്‍ ഉറുമ്പ് പൊതിയുന്നതുപോലെ ഗള്‍ഫുകാരെ വലംവെക്കുന്നു. ആകെ ബഹളമയമായ അന്തരീക്ഷം

ബാഗുകളും, രേഖകളും ഒരു ട്രോളിയില്‍ വെച്ച് മുഖത്ത് പ്രസാദപൂര്‍ണമായ ഒരു ചിരിയും ഫിറ്റ് ചെയ്ത് പതുക്കെ ഞാൻ പുറത്തേക്ക് നടന്നു.ആരായിരിക്കും സ്വീകരിക്കാനായി വന്നത് എന്നറിയാനുള്ള ചിരപുരാതനമായ ഒരാകാംക്ഷ എന്നിട്ടുമുണ്ടായിരുന്നു കണ്ണുകളില്‍. ഇല്ല.. പരിചിത മുഖങ്ങളൊന്നും കാണാനില്ല.
ഒരുപക്ഷേ പുറത്തു വെയിറ്റ് ചെയ്യുകയാവും..
ടാക്‌സിക്കാരുടെ പരിധിവിട്ട ബഹളമാണ് എങ്ങും.. ഒരു ഡ്രൈവര്‍ സമീപത്തേക്ക് വന്ന് ട്രോളി ബലമായി പിടിക്കാന്‍ ഒരു ശ്രമം നടത്തി.”വേണ്ട…. വണ്ടി വന്നിട്ടുണ്ട്…”
അതു കേട്ടതും അയാള്‍ മുഖം കറുപ്പിച്ച് അടുത്ത ഇരയെ തേടിപ്പോയി.എന്നിട്ടും അല്പസമയം നോക്കി ആരെയും കാണുന്നില്ല ആരെ മോബൈലിലാണ് ഒന്ന് വിളിക്കുക ഞാൻ ചുറ്റും പരതി പരിചയമുള്ള ഒരു മുഖവും കാണുന്നില്ല !!
ദൂരെനിന്നും തന്റെ സമീപത്തേക്ക് ഓടിക്കിതച്ച് വരുന്നു ഭാര്യയുടെ മൂത്ത ആങ്ങളയും ചെറിയ ആങ്ങളയും മകനും ,
ഞങ്ങൾ അല്പ്പം താമസിച്ചു പോയി അളിയാ ബ്ലോക്കിൽ പെട്ടു സൗദിയിലെ പോലെ ഇവിടെ റോഡുകൾ വികസിക്കുന്നില്ല വാഹനങ്ങളെ വികസിക്കുന്നുള്ളൂ ഇവിടുത്തെ രാസ്ട്രീയക്കാര്ക്ക് സരിതയുടെ പുറകെ നടക്കാനേ സമയമുള്ളൂ എന്താ ചെയ്യാ ? ഞാൻ ഒന്നും മിണ്ടിയില്ല ,
ഒന്നര മണിക്കൂറോളം നീണ്ട ഓട്ടം കഴിഞ്ഞ് വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് കാര്‍ പ്രവേശിച്ചു അല്പ്പദൂരം കഴിഞ്ഞപ്പോഴേക്കും വീട് ദൂരെനിന്നും കാണുന്നുണ്ട് ഒരു മുരള്ച്ചയോടെ കാർ മുറ്റത്തേക്ക് കയറി നിന്നു,
എല്ലാവരും വീടിന്റെ പൂമുഖതുതന്നെ കാത്തു നില്ക്കുന്നു ഭാര്യയെ മാത്രം അവിടെയെങ്ങും കാണാനില്ല ,ഞാൻ നേരെ അവൾ കിടക്കുന്ന മുറിയിലേക്ക് കയറി ചെന്നു, എന്നെ കണ്ടതും അവൾ കട്ടിലിൽനിന്നും എഴുന്നേല്ക്കാൻ പാട് പെടുന്നുണ്ടായിരുന്നു ,ഞാൻ പതുക്കെ പിടിച്ചു എഴുന്നേല്പ്പിച്ചു കൈ പിടിച്ചു സലാം പറഞ്ഞു ആ വേദനകള്ക്കിടയിലും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ പതുക്കെ അവളുടെ നെറുകെയിൽ ഒരു ഉമ്മ കൊടുത്തു ”
ഫോണിൽ കൂടി പറഞ്ഞു കേട്ടതിലും കൂടുതലായി ശരീരം നന്നേ ശോഷിച്ചിരിക്കുന്നു

ഒന്നര വർഷം മുൻപ് മക്കയിൽ നിന്ന് ഞങ്ങൾ പിരിയുമ്പോൾ ഉള്ളതിനെക്കാളും പാടെ മെലിഞ്ഞിരിക്കുന്നു വയർ ആണങ്കിൽ സാമാന്യത്തിലധികം വീർത്തിരിക്കുന്നു.
പരസ്പരം ഞങ്ങൾ ഒരു നിമിഷം കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു
രണ്ട് പേർക്കും ഒന്നും പറയാനില്ല എന്നാൽ എന്തൊക്കെയോ പറയാനുണ്ട് താനും !!
ഭക്ഷണമൊക്കെ കഴിച്ച് ചെറുതായി ഒന്ന് മയങ്ങിയിട്ടേ ഉള്ളു പെട്ടന്ന് ശബ്ദം കേട്ട് ലൈറ്റ് തെളിയിച്ച് നോക്കുമ്പോൾ ഭാര്യ ഒരു കപ്പും കയ്യിൽ പിടിച്ച് അതിലേക്ക് ശർദ്ധിക്കുന്നു !!
കൊഴുത്ത ഒരു തരം നീരാണ് ശർദ്ധിക്കുന്നത് !!
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു
ഒ പി യുടെ ദിവസമല്ലാത്തത് കൊണ്ട് നേരെ കാഷ്വാലിറ്റിയിലേക്കാണ് പോയത് കയ്യിലുണ്ടായിരുന്ന എല്ലാ റിസൾട്ടുകളും അവിടെ കൊടുത്തു…
രണ്ട് ഡൊക്ടർമാർ നോക്കിയിട്ട് മറക്ക് പുറത്തേക്ക് വന്നിട്ട് എന്നോട് ചോദിച്ചു ,

”ഭാര്യക്ക് ഗർഭമുണ്ടോ ?

ഞാനാകെ ഞെട്ടിപോയി ഇവരെന്താ ഈ ചോദിക്കുന്നത് ഇവർ MBBS തന്നെയാണോ പഠിച്ചത് എന്ന് ഞാൻ സംശയിച്ചു ,

”ഇല്ല എന്ന് പറഞ്ഞു “

”ഉറപ്പാണോ ?

സാറെ ഞാൻ ഒന്നര വർഷമായി സൗദിയിലാണ് ഇന്നലെയാണ് എത്തിയത് ഭാര്യക്ക് കാൻസറാണ് വയറ്റിൽ
“ഓഹോ
നിങ്ങൾ രോഗിയേയും കുട്ടി പോയി ഈ ടെസ്റ്റുകൾ ചെയ്ത് റിസൾട്ടും കൊണ്ട് വരിക ,ഓകെ ”
യൂറിൻ ബ്ലഡ്‌ സ്താനിംഗ് എക്സറേ ഇത് എഴുതി തന്നിട്ട് അവർ അടുത്ത രോഗിയെ പരിശോധിക്കാൻ പോയി ,
ഉച്ചയായപ്പോഴേക്കും എല്ലാ റിസൾട്ടുകളും കിട്ടി
റിസൾട്ടുകൾ എല്ലാം നോക്കിയിട്ട് ഭാര്യയെ വീണ്ടും പരിശോധിച്ചു എന്നിട്ട് പറഞ്ഞു മൂത്രം പോവാത്ത കുഴപ്പമുണ്ട് റ്റ്യൂബ് ഇടണ്ടി വരും എനമോ മരുന്ന് കൊടുത്ത് കഴിഞ്ഞാൽ മലം പോയികൊള്ളും ,
അധികം താമസിയാതെ മൂത്രം പോവാൻ റ്റ്യൂബിട്ടു
എനമോ മരുന്ന് ഉള്ളിലേക്ക് കൊടുത്തു ബാത്ത് റൂമിൽ പോയതും ഭാര്യയുടെ നിലവിളിയാണ് കേൾക്കുന്നത് എന്ത് ചെയ്യണമെന്ന് എനിക്കറിയുന്നില്ല , അത് അൽപ നേരം നീണ്ടുനിന്നു
വീട്ടിലേക്ക് തിരിക്കാം നേരം ഞാൻ ഡൊക്ടറോട് ചോദിച്ചു

സാറെ ഭാര്യയുടെ ഈ വയർ കുറയാൻ യാതൊരു മാർഗ്ഗവും ഇല്ലേ ?
” ഇല്ല യാതൊരു മാർഗ്ഗവും ഇല്ല ”
ഈ അസുഖത്തിന്റെ ലക്ഷണമാണ് അത് ”
അല്ല വന്നപ്പോൾ എല്ലാ റിസൾട്ടുകളും നോക്കിയിട്ട് ഞങ്ങളോട് ചോദിച്ചു ഭാര്യക്ക് ഗർഭമുണ്ടോ എന്ന് ഗർഭം വല്ലതും കണ്ടോ ? അല്ല ശരിക്കും നിങ്ങൾ MBBS തന്നെയാണോ പഠിച്ചത് ?
അയാൾ ഒന്നും മിണ്ടാതിരുന്നതോടെ ഞാൻ ഭാര്യയേം കൂട്ടി മെഡിക്കൽ കോളേജിന്റെ പഠിയിറങ്ങി ”
വീട്ടിലെത്തിയ അന്നു മുതൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്
ഭാര്യയുടെ അസുഖത്തെതുടർന്നുള്ള വേദന താങ്ങാൻ പറ്റാതെയുള്ള കരച്ചിൽ ചെവിയിൽ വന്നലച്ചുകൊണ്ടിരുന്നു, ഇനി എന്താണ് ചെയ്യുക എന്ന് ഞാൻ പല വട്ടം ആലോചിച്ചു ,

രണ്ട് ദിവസത്തിന് ശേഷം അടുത്തുള്ള ഹെൽത്ത് സെന്റർ പാലിയേറ്റീവ് കെയറിൽ പോയി വിവരം പറഞ്ഞു അവിടെയുള്ള നല്ലൊരു സിസ്റ്റർ വീട്ടിൽ വന്നു ഭാര്യയുടെ വയർ തൊട്ട് നോക്കിയിട്ട് പറഞ്ഞു
ഇതിൽ നല്ല നീരുണ്ട് ഇവിടെ ഹെൽത്ത് സെന്ററിൽ കുത്തിയെടുക്കാനുള്ള സൗകര്യമില്ല നിങ്ങൾ മെഡിക്കൽ കോളേജിലെ പാലിയേറ്റിവിൽ പോയി അവിടെ നിന്ന് നീര് കുത്തിയെടുക്കണം ഞാൻ അങ്ങോട്ട് ചീട്ട് എഴുതി തരാം ”
സിസ്റ്ററേ ഇതൊന്നും കോളേജ് കാഷ്യലിറ്റിയിലെ ഡൊക്ടർമാർ പറഞ്ഞില്ലല്ലോ ”
” അതൊന്നും അവർക്കറിയാത്തത് കൊണ്ടാണ് ചികിത്സ എന്നത് ഇന്ന് ആതുര സേവനത്തിൽ നിന്ന് ബിസിനസിലേക്ക് മാറിയത് കൊണ്ടാണ് അവർക്കറിയാത്തത് ,
നിങ്ങൾ നാളെ രാവിലെ തന്നെ പോവണം ഇവിടെ നീര് കുത്തിയെടുക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞത് നീര് എടുക്കുന്നതിന് മുമ്പ് ഒരു മരുന്ന് വയറ്റിലേക്ക് കൊടുക്കും അതിവിടെയില്ല ,മാത്രവുമല്ല നീര് എടുക്കുമ്പോൾ ഏത് നിമിഷവും ബി പി കുറയാൻ സാധ്യതയുണ്ട് അത് കൊണ്ട് തന്നെ രോഗിയുടെ കൂടെ ഡൊക്ടർ എപ്പോഴും വേണം ,ഒരു ഡൊക്ടറുടെ സാനിധ്യത്തിലേ നീര് കുത്തിയെടുക്കാൻ പാടുള്ളത് എന്നും പറഞ്ഞ് ചീട്ട് എന്റെ കയ്യിൽ തന്നു “

പിറ്റേന്ന് രാവിലെ ഞങ്ങൾ മെഡിക്കൽ കോളേജ് പാലീയേറ്റീവ് കെയറിൽ എത്തി,
,
ഭാര്യയുടെ വയറിന്റെ രണ്ട് മൂന്ന് ഭാഗങ്ങളിലായി കുത്തി നോക്കിയിട്ടും നിര് കിട്ടുന്നില്ല അവസാനം അവർ പറഞ്ഞു നിങ്ങൾ അടുത്തുള്ള ഒരു സ്കാനിംഗ് സെന്ററിൽ പോയി നീര് നിൽക്കുന്ന സ്ഥാനം അടയാളപെടുത്തിയിട്ട് വരണം എന്ന് പറഞ്ഞു ‘
പോയി വന്നപ്പോഴേക്കും BP കുറവായത് കൊണ്ടും അന്ന് നീര് കുത്തിയെടുത്തില്ല അന്നവിടെ അഡ്മിറ്റാക്കി പിറ്റേന്ന് രാവിലെ തന്നെ നാലു ലിറ്റർ നീര് കുത്തിയെടുത്തു
അപ്പോൾ തന്നെ വയർ പകുതി കണ്ട് കുറഞ്ഞു. നീര് മുഴുവനായി വാർന്ന് കഴിഞ്ഞപ്പോൾ വയറ്റിലെ കാൻസർ സെല്ലുകൾ വലുതായി മുഴച്ച് നിൽക്കുന്നത് കാണാം
ഇതോടെ ഒരു കാര്യം മനസിലായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചിലരെങ്കിലും LKG വിദ്യാർത്ഥികളെ പോലെയാണ് ഒരു ഹെൽത്ത് സെന്ററിലെ നെഴ്സി നെറെ അത്രയും വിവരമില്ല എന്ന് ചുരുക്കം ,അത് കൊണ്ടാണല്ലോ ഈ രോഗത്തിന്റ ആദ്യ ഘട്ടത്തിൽ നാലര മാസം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും അവർക്ക് രോഗം കണ്ടു പിടിക്കാൻ കഴിയാതെ പോയത് ,
മൂന്നാംദിവസംവീണ്ടും നീര് കുത്തിയെടുത്തു അപ്പോഴും മൂന്നര ലിറ്റർ എടുത്തു ഇതങ്ങിനെ തുടർന്നു
നീര് കുത്തിയെടുക്കന്ന ദിവസങ്ങളിൽ ശർദ്ധി അൽപം കുറവ് വരും വയറിൽ നിര് കൂടുന്നതിനനുസരിച്ച് നീര് നീക്കം ചെയ്യാതെ വരുമ്പോൾ വയറ്റിലെ നീര് ശരദ്ധിയിലൂടെ പുറത്ത് വരും ദിവസം ചെല്ലുന്തോറും രോഗത്തിന്റെ സ്വഭാവം മാറി വരാൻ തുടങ്ങി നിര് കാലിലേക്കും വ്യാപിച്ചു ,ചിലപ്പോൾ കടും പച്ച നിറത്തിലായിരിക്കും ശർദ്ധിക്കുക ചിലപ്പോൾ കറുത്ത മുന്തിരിയുടെ കളറിൽ മറ്റു ചിലപ്പോൾ മഞ്ഞ കളറിൽ പിന്നെ ഇറച്ചി കഴുകിയ വെള്ളം പോലെ അതിൽ ഇറച്ചി കഷണം പോലെയുംഇതങ്ങിനെ തുടർന്നു ”
ഇപ്പോൾ നീര് കുത്തിയെടുക്കുമ്പോൾ ഇടത്കാലിൽ നിന്ന് വയറിലേക്ക് ഒരു പ്രത്യേക വേദനയാണ് കയറുന്നത് വേദനസംഹാരിയായ കാൻസർരോഗികൾക്ക് കൊടുക്കുന്ന (മോർഫിൻ) ഗുളിക കൊടുത്താലും ചിലപ്പോൾ വേദന ശമനത്തിന് നാവിൽ മരുന്ന് ഉറ്റിച്ച്കൊടുത്താലും വേദനക്ക് ശമനമുണ്ടാവില്ല നിലവിളി തുടർന്നു കൊണ്ടേയിരിക്കും അത് കൊണ്ട് തന്നെ വേദന വരുമ്പോൾ തന്നെ നീര് കുത്തിയെടുക്കൽ നിർത്തും ,,
ഞാൻ പല പ്രാവശ്യം ചിന്തിച്ചു ,ഒന്നേമുക്കാൽ വർഷമായി അവളിൽ നിന്ന് മറച്ചു വെച്ച രോഗത്തെ പറ്റി ഇനി പറയണം ,
ഇനിയും അവളോട് രോഗത്തെ പറ്റി പറഞ്ഞില്ലെങ്കിൽ മരണ വേദന വന്നാൽ പോലും അവൾ ദിക്ക്ർ ചൊല്ലില്ല .രോഗം അറിഞ്ഞാൽ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ഒരു വിഷമംഉണ്ടാവാം സാരമില്ല പറയണം രോഗ മറിഞ്ഞാൽ പല നേട്ടങ്ങളുമുണ്ട് ,ഒന്നാമതായി ദിക്ർ ചൊല്ലി മരിക്കാം രണ്ടാമത് തൗബ ചൊല്ലാം (കഴിഞ്ഞ് പോയ തെറ്റുകളെ ഏറ്റു പറഞ്ഞ് പശ്ചാതപിക്കാം ) മൂന്ന് മറ്റുള്ളവരോട് എന്തെങ്കിലും തെറ്റ് വന്ന് പോയിട്ടുണ്ടങ്കിൽ അവരോട് ( പൊരുത്തപെടാൻ) ക്ഷമിക്കാൻ പറയാം നാല് വസിയത്ത് എന്തെങ്കിലും ഉണ്ടങ്കിൽ അവൾക്ക് പറയാം ഇതൊക്കെയാണ് നേട്ടങ്ങൾ, ”
ഞാൻ രോഗത്തെ കുറിച്ച് പറയാൻ ഉറപ്പിച്ചു “.

ഇത് വരെ അവളോട്‌ അസുഖം പറയാതിരുന്നത് അവളെ പരിശോദിക്കുന്ന ഡൊക്ടർ പറഞ്ഞിട്ടാണ് അവൾ രോഗം അറിയാതെ എത്രത്തോളം പോവുന്നോ അത്രയും പോയിക്കോട്ടെ എന്നാണ് പറഞ്ഞത് ഡൊക്ടർ തന്നെ ഒരിക്കൽ പറഞ്ഞു രോഗം അറിയാതെ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ആയത് കൊണ്ടാണ് ഒന്നേമുക്കാൽ വർഷം തുടർച്ചയായി കീമോ ചെയ്യാൻ സാധിച്ചത്, ഈ ഒന്നേമുക്കാൽ വർഷം കൊണ്ട് മുപ്പത്തിയെട്ട് കീമോയാണ് എടുത്തത് സാദാരണ രോഗം അറിഞ്ഞെങ്കിൽ അത്ര തന്നെ മുന്നോട്ട് പോവില്ലായിരുന്നു എന്നും ഡൊക്ടർ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് ,
ഭാര്യ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് അത് കൊണ്ടാണല്ലോ കഴിഞ്ഞ മാസം ഞാൻ ഗൾഫിൽ നിന്ന് വിളിച്ചപ്പോഴും നിങ്ങൾ ഇപ്പോൾ തന്നെ വരണ്ട എനിക്കൊരു രോഗവുമില്ല ഒരു വീടിനുള്ള തയ്യാറെടുപ്പിൽ മാത്രം നിങ്ങൾ വന്നാൽ മതി എന്ന് പറഞ്ഞത് ”
അസുഖത്തെ കുറിച്ച് പറഞ്ഞാൽ എന്തായിരിക്കും അവളുടെപ്രതികരണം എന്നതിനെ ഞാൻ ഭയപ്പെട്ടു ,ഈ ദൗത്യം മറ്റാരെയെങ്കിലും ഏൽപ്പിക്കാനും പറ്റില്ല ആരും പറയില്ല എന്ത് ചെയ്യും ഞാൻ കുറെ ചിന്തിച്ചു ,
വീട്ടിലാണങ്കിലും ഹോസ്പിറ്റലിലാണങ്കിലും അവളെ കാണാൻ കുടുബക്കാരും അയൽവാസികളും നാട്ടുക്കാരും അവളുടെ കൂട്ടുകാരികളും ഒക്കെയായി വന്നു കൊണ്ടേയിരിക്കുന്നുണ്ട് ”
അന്നും പതിവ് പോലെ നാല് ലിറ്ററോളം നീര് കുത്തിയെടുത്തു രണ്ട് ദിവസം മുമ്പാണ് മൂന്ന് ലിറ്റർ കുത്തിയെടുത്തത് ഇപ്പോൾ പതിനാല് ദിവസം കൊണ്ട് തന്നെ പതിനഞ്ചര ലിറ്റർ നീര് കുത്തിയെടുത്തു ,
മെഡിക്കൽ കോളേജ് പാലിയേറ്റീവ് ലെ നല്ല ഒരു ഡൊക്ടറാണ് Dr അമീർ അലി ആൾ എന്നെ വിളിച്ചിട്ട് പറഞ്ഞു നിങ്ങളുടെ ഭാര്യ വളരെ ക്രിട്ടിക്കൽ സ്റ്റേജിലാണ് പോവുന്നത് അതായത് കാൻസറിന്റെ അവസാന സ്റ്റേജായ ഫോർത്തിലാണ് ഇപ്പോൾ സാധാരണ ഒരു പ്രാവശ്യം ഒരു പ്രാവശ്യം നീരെടുത്തു കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വിടവുണ്ടാക്കും ഇതിപ്പോൾ അതില്ല ദുആ ചെയ്യുക വേദനയില്ലാതെ അല്ലാഹു ഇഷ്ടപെടുന്നത് നടക്കാൻ !!
ഞാൻ ആകെ തളർന്നു പോയി അന്ന് ഉച്ച കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും മാത്രമെ മുറിയിലുള്ളൂ ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു എന്നിട്ട് മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി എന്നിട്ട് ചോദിച്ചു
“നിനക്ക് മരിക്കാൻ ഭയമുണ്ടോ ?
ഞാൻ മരിക്കാൻ ഭയന്നിട്ട് എന്താ കാര്യം അല്ലാഹു എന്നെ മരിപ്പിക്കാതെ ഇവിടെ ഇടുമോ ? പിന്നെ ആരും ഇവിടെ കാലാ കാലവും ജീവിച്ചിരിക്കില്ലല്ലോ എന്നാണങ്കിലും ഒരിക്കൽ മരിക്കേണ്ടവരല്ലേ നമ്മൾ പിന്നെ കുറച്ച് കാലം കൂടി നിങ്ങളെ ഒപ്പം ഇവിടെ ജീവിക്കണമെന്നുണ്ട് അതും അല്ലാഹു വിന്റെ അനുഗ്രഹമുണ്ടങ്കിൽ മാത്രം ”
എന്താപ്പോ ണ്ടായി ഇങ്ങനൊക്കെ ചോദിക്കാൻ ”
ഇത് പറഞ്ഞ്തീർന്നതും കുറെ നേരം അവളെയും കെട്ടി പിടിച്ച് കരഞ്ഞു അവൾ ആകെ അന്തം വിട്ട് നോക്കുകയും ചെയ്യുന്നു അവസാനം ഞാൻ പറഞ്ഞു നിനക്ക് ഏതെങ്കിലും തരത്തിൽ വേദന വരുന്നുണ്ടങ്കിൽ നീയ് ദിക്റ് ചൊല്ലണം ട്ടോ
” ന്റെ കാര്യ ഒക്കെ കഴിഞ്ഞ്ക്ക്ണ് ലേ ഞാനപ്പെഴും ദിക്റിൽ തന്നേണല്ലോ ,ന്നാലും ചില വേദന വരുമ്പോ ദിക്റൊക്കെ മറന്ന് പോണ് ,സക്കറാത്തുൽ മൗത്തിന്റെ സമയം വരുമ്പോ മറക്കാതിരുന്നാ മതി “

ദിവസങ്ങൾ ചെല്ലുന്തോറും അസുഖം കൂടി വന്നു ശരീരം മെലിഞ്ഞും ഇപ്പോൾ ഒരു രൂപം മാത്രമായി മാറിക്കൊണ്ടിരിക്കന്നു!!
അന്നും പതിവ് പോലെ എന്റെ മടിയിൽ തലയും വെച്ചാണ് കിടപ്പ് നെറ്റിയിൽ തലോടികൊണ്ട് ഞാൻ അവളോട് ചോദിച്ചു “നിന്റെ അസുഖമെന്താണന്ന് നിനക്കറിയ്യോ ?
“ആകാംക്ഷയോടെയും തെല്ല് ഭയത്തോടെയും എന്റെ മുഖത്തേക്ക് നോക്കി ,
” എന്താണെങ്കിലും എന്നോട് പറഞ്ഞോളി എന്താണങ്കിലും എനിക്ക് മരണം ഉറപ്പാണ് ചിലപ്പോൾ ഞാൻ മരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് പിന്നെ എന്നോട് പറയാൻ കഴിയില്ല,
“നീ എന്താ ഇതുവരെ കരുതിയത് ”
“എനിക്ക് കാൻസറാണോ ?”
“ഞാൻ പതുക്കെ അവളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ച് ഒന്ന് മൂളി ”
അവൾ എന്റെ മുഖം മാറ്റി പിടിച്ചു എഴുന്നേറ്റിരുന്നു എന്നിട്ട് അൽപസമയം എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അൽപം ഭയപ്പാടോടെ!!
ഞാനാകെ ഭയപ്പെട്ടു അൽപ നേരത്തിന് ശേഷം അവൾ എന്റെ മുഖം അവളുടെ മുഖത്തിന് അഭിമുഖമായി അടുപ്പിച്ച് പതുക്കെ പറഞ്ഞു
“സന്തോഷായി ,ഇപ്പോഴെങ്കിലും ഞാനറിഞ്ഞല്ലോ ”
പിന്നെ ഒന്നും സംസാരിച്ചില്ല എന്റെ മേൽ പുറംചാരി ജനാലയിലൂടെ അങ്ങ് ദൂരെ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു കുറെ നേരം ”
പിന്നീടവൾ വീടിനെ പറ്റിയോ കുട്ടികളെ പറ്റിയോ ഒന്നും സംസാരിച്ചില്ല ,ഒരിക്കലവൾ മുത്തമകനെ അടുത്ത് വിളിച്ചിരുത്തി കൂട്ടി പിടിച്ചിട്ട് പറഞ്ഞു ,
“മോൻ നല്ല കുട്ടിയായി വളരണം ട്ടോ ആരെ കൊണ്ടും ഒരു മോശമായ കുട്ടിയാണ് എന്ന് പറയിക്കരുത് ,അഞ്ച് വക്തിലും നമസ്കാരം നിർവ്വഹിക്കണം മോൻ ഇത് മാത്രമെ നിന്റെ ഉമ്മാക്ക് മോനോട് പറയാനുള്ളൂ ”
വേദനക്കുള്ള മോർഫിൻ ഗുളികകൾ തുടരെ തുടരെ കൊടുത്തു കൊണ്ടിരുന്നു എന്നിട്ടും വേദന കുറവില്ലാതായപ്പോൾ ഗുളിക മാറ്റി ഒരു ദിവസം മൂന്ന് ഗുളിക, ഒന്ന് കൊണ്ട് ഏകദേശം എട്ട് മണിക്കുർ നേരം മയങ്ങി കിടക്കും പലപ്പോഴും ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങി ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങിയ അന്നുവരെ ഒറ്റ വക്ത് നമസ്കാരം പോലും ഒഴിവാക്കിയിരുന്നില്ല കസേരയിൽ ഇരുന്നിട്ടും പിന്നിട് കിടന്നിട്ടും നമസ്ക്കരിച്ചിരുന്നു ഇപ്പോഴാണ് നമസ്കാരത്തിന് ഭംഗം വരാൻ തുടങ്ങിയത് ,അപ്പോഴാണ് അവൾ ആദ്യമായി അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ”
ഓർമ്മ നഷ്ടപെടുത്തി എന്നെ നീ ഭൂമിയിൽ ഇടല്ലേ റബ്ബേ എന്ന് ”
അവളുടെ അസുഖത്തെ പറ്റി ഒരിക്കൽ പോലും അവൾ അല്ലാഹുവിനോട് പരാതിയോ വേവലാതിയോ പറഞ്ഞിട്ടില്ല പക്ഷെ ഇന്ന് ആദ്യമായി ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങിയപ്പോഴാണ് നല്ലൊരു ദിവസത്തിൽ നിന്റടുക്കലേക്ക് എന്നെ കൊണ്ട് പോവണേ അല്ലാഹ് എന്ന് പ്രാർത്ഥിച്ചത് !!
ദിവസങ്ങൾ കഴിയുന്തോറും
ശരദ്ധിയും വേദനയുടെ കാഠിന്യവും കൂടി കൂടി വന്നു ,ഒരിക്കൽ എന്നോട് ചോദിച്ചു “ഈ അസുഖമുള്ളവർ കുറെ കാലംകിടക്കുമോ ”
അപ്പോൾ ഞാൻ പറഞ്ഞു,
“അല്ലാഹു തൃപ്തി പെടുന്ന ദിവസം നിന്നെ വിളിക്കും ”
അഞ്ച് വക്ത് നമസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന നിനക്കാണല്ലോ അല്ലാഹു ഈ രോഗം തന്നത് ? ലേ
” നിങ്ങൾ അങ്ങിനെ പറയരുത് നമ്മൾ അല്ലാഹു വിന്റെ അടിമകളാണ് അവൻ തരുന്നത് വാങ്ങിക്കുക എന്നല്ലാതെ അതിൽ പരാതി പറയാൻ പാടില്ല ,പരാതി പറഞ്ഞ് ദുനിയാവുംആഖിറവും ഇല്ലാതാക്കരുത് നമ്മൾ !
നിങ്ങളും അത് പറയാൻ പാടില്ല ഞാൻ ഇവിടെ കിടന്നാൽ എന്താ ചെയ്യാ ”
അവളുടെ ഈ സംസാരം കേട്ടതോട് കൂടി പിന്നെ ഞാനൊന്നുംമിണ്ടിയല്ല
പിന്നെയും അവൾ ദിവസങ്ങൾ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങി ഓരോ നല്ല ദിവസങ്ങൾ നല്ല ദിവസങ്ങൾ കഴിയുന്തോറും അടുത്ത നല്ല ദിവസത്തേക്ക് പ്രതീക്ഷിച്ചിരിക്കും ”
ഇപ്പോൾ ആംബുലൻസിലാണ് കോളേജിൽ പോവാറ് വയറിന്റെ മേൽപ്പോട്ട് ഒരു രൂപം മാത്രമായി രണ്ട് വർഷം മുമ്പ് വരെ സാമാന്യം സൗന്ദര്യം ഉണ്ടായിരുന്ന എന്റെ ഭാര്യ തന്നെയാണോ ഇത് എന്ന് ഞാൻ സങ്കടത്തോടെ നോക്കി ,ചാരിയിരുത്തി കഞ്ഞി ജ്യൂസടിച്ചത് കൊടുക്കുമ്പോൾ അവളുടെ പുറത്തെ എല്ല് കുത്തിയിട്ട് തലയണ വെച്ചാണ് ചാരാറ് ,ഇപ്പോൾ തന്നെ അഞ്ച് ദിവസത്തോളമായി മൂത്രവും മലവും പോയിട്ട് മൂത്രം പോവാൻ ഇട്ട റ്റ്യൂബ് വേദന കൂടിയപ്പോൾ ആദ്യമെ എടുത്തു ഒഴിവാക്കിയിരുന്നു ,മാത്രവുമല്ല ശരീരം പൊട്ടുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടി ഉടനെ അടുത്ത ഹെൽത്ത് സെന്ററിൽ പോയി മുമ്പ് വീട്ടിൽ വന്ന സിസ്റ്ററോട് കാര്യം പറഞ്ഞു ഉടനെ അവർ പുതിയ ഒരു വാട്ടർ ബെഡ് എടുത്തു തന്നു അതിൽ വെള്ളം നിറക്കുന്ന രീതിയ പറഞ്ഞു തന്നു ,

പതിവ് പോലെ നീര് കുത്തിയെടുക്കാൻ അന്നും ഞങ്ങൾ മെഡിക്കൽ കോളേജിലെ പാലിയേറ്റിവിലേക്ക് പുറപ്പെട്ടു ഡൊക്ടറോട് മലവും മൂത്രവും പോവാത്തതിനെ പറ്റിയും കൂട്ടത്തിൽ പറഞ്ഞു ,അപ്പോൾ ഡൊക്ടർ പറഞ്ഞു നീര് കുത്തിയെടുത്ത് നോക്കാം എന്നിട്ടും മലം പോവുന്നില്ലെങ്കിൽ മലം പോവാൻ റ്റ്യൂബ് ഇടേണ്ടി വരും ഈ ഒരു അവസ്ഥയിൽ സർജറി വിഭാഗത്തിൽ പോയാൽ അവർ റ്റ്യൂബിടില്ല കാൻസർ സെല്ലുകൾ വളർന്ന് വൻ കുടൽ ബ്ലോക്കായതാണ് മാത്രവുമല്ല മൂത്രനാളിയും ബ്ലോക്കാവും ഏതായാലുംനീരെടുക്കാം എന്നിട്ട് നോക്കാം ,ഭാര്യയെ അവർ നീരെടുക്കുന്ന മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി ഒപ്പം ഞാനും അനുഗമിച്ചു ,
നീരെടുക്കാൻ തുടങ്ങിയപ്പോൾ തന്നെ ഡൊക്ടർ അവളോട് പറഞ്ഞു വേദന തോന്നുന്നെങ്കിൽ അപ്പോൾ പറയണം നീരെടുക്കൽ നിർത്താം ,
എന്നെ പുറത്തേക്ക് വിളിച്ചിട്ട് ഡൊക്ടർ പറഞ്ഞു രോഗിയെ വേദനിപ്പിക്കാതെ എത്രത്തോളം ജീവിപ്പിക്കാൻ പറ്റും അത്രയും ഞങ്ങൾ ചെയ്യും അതാണ് പാലിയേറ്റീവിന്റെ ഉദ്ധേശം, വയറ്റിലെ നീര് മുഴുവനായി വാർന്ന് കഴിയുമ്പോൾ അത് വരെ നീരിൽ കിടന്നിരുന്ന വയറ്റിലെ അവയവങ്ങൾ കൂട്ടിമുട്ടുമ്പോഴാണ് വേദന ഉണ്ടാവുന്നത് ,പിന്നെ പ്രധാന കാര്യം ഭാര്യക്ക് ശ്വാസത്തിൽ ചെറിയ വലിവ് വന്നു തുടങ്ങിയിരിക്കുന്നു വളരെ ശ്രദ്ധിക്കണം ,എന്നിട്ട് എന്റെ തോളിൽ കൈവെച്ചിട്ട് ഡൊക്ടർ പറഞ്ഞു വിഷമിക്കുകയൊന്നും വേണ്ട നിങ്ങളുടെ ഭാര്യക്ക് അല്ലാഹു ശഹീദിന്റെ കൂലിയാണ് വെച്ചിരിക്കുന്നത് വയറ്റിലെ അസുഖത്തിന് അല്ലാഹു വിന്റെ പ്രതിഫലം അതാണ് എന്നും പറഞ്ഞ് ഡൊക്ടർ നടന്നകന്നു !!

ഇന്ന് ഒന്നര ലിറ്റർ നീര് മാത്രമെ എടുത്തതുള്ളൂ വേദന തുടങ്ങിയപ്പോൾ തന്നെ നിറുത്തി ,നീരെടുത്ത് കഴിഞ്ഞ് ബാത്ത് റൂമിൽ പോയ തോട് കൂടി മലവും മൂത്രവും നന്നായി പോയി ഇപ്പോൾ നാൽപ്പത്തിയെട്ട് ദിവസം കൊണ്ട് നൽപ്പത്തി മൂന്നര ലിറ്ററോളം നീര് അവളുടെ ശരീരത്തിൽ നിന്ന് എടുത്തു ,ആദ്യ ദിവസങ്ങളിൽ നീര് മഞ്ഞ നിറത്തിലായിരുന്നെങ്കിൽ ഇപ്പോൾ ചുവന്ന നിറത്തിലാണ് നീര് വരാറ് ഒരു ഉറവ പോലെ അത് നിറഞ്ഞ് കൊണ്ടേയിരിക്കും അതാണ് വയറ്റിലെ കാൻസർ രോഗത്തിന്റെ പ്രത്യേകത !!
രക്തസാമ്പിൾ എടുക്കാൻ നോക്കുമ്പോൾ ഒരു തുള്ളി രക്തം പോലും അവളുടെ ശരീരത്തിൽ നിന്ന് കിട്ടാതായിരിക്കുന്നു ഒരാഴ്ച മുമ്പാണ് ഒരു കുപ്പി രക്തം കയറ്റിയത് അതെല്ലാം വറ്റി പോയിരിക്കുന്നു !
അന്ന് തന്നെ പാലിയേറ്റീവ് ഒ പി യിൽ നിന്ന് അഡ്മിറ്റാക്കുന്ന സ്ഥലത്തേക്ക് മാറ്റി കൂടെ ഞാനും ഭാര്യയുടെ ഉമ്മയും ജേഷ്ടത്തിയുമുണ്ട് എപ്പോഴാണ് ശർദ്ധി വരിക എന്നറിയില്ല അത് കൊണ്ട് തന്നെ ആ കട്ടിലിൽ അവളോട് സംസാരിച്ചുകൊണ്ട് അവളുടെ അടുക്കൽ ഞാനും കിടന്നു ,ഇടക്കൊന്ന് ശരദ്ധിച്ചു വീണ്ടും മയക്കത്തിലേക്ക് വീണു പിറ്റേന്ന് ഒരു ബുധനാഴ്ചയാണ് ഉച്ചയാവാറായപ്പോഴേക്കും ഇടത് കാലിൽ നല്ല വേദന ,
വേദനക്കുള്ള മോർഫിൻ ഗുളിക കൊടുത്തിട്ടും ഇൻജക്ഷൻ കൊടുത്തിട്ടും വേദന കുറയുന്നില്ല അത് പലപ്പോഴും നിലവിളിയായി മാറി ,വീട്ടിൽ നിന്ന് ഉപ്പാനോടും ആങ്ങളമാരോടും വരാൻ പറഞ്ഞു ഉച്ചകഴിഞ്ഞിട്ടും വേദനക്ക് ശമനമില്ലാതായപ്പോൾ ഞാൻ ഏറെ ബഹുമാനിക്കുന്ന ആദരിക്കുന്ന ഉസ്താദിനെ വിളിച്ചു കാര്യം പറഞ്ഞു ഉടനെ ആൾ പറഞ്ഞു ദിക്റ് ചൊല്ലി കൊടുക്കാൻ ,ആൾ എന്തോ മനസിലാക്കിയത് കൊണ്ടായിരിക്കണം അങ്ങിനെ പറഞ്ഞത് !! കുറെ നേരം ഞാൻ ചെവിയിൽ ദിക്ർ ചൊല്ലി കൊടുത്തു കൊണ്ടിരുന്നു ,

ഉച്ചകഴിഞ്ഞപ്പോൾ ചെറുതായൊന്ന് വേദന കുറഞ്ഞു ഡൊക്ടർമാരും നേഴ്സ്മാരും ഇടക്കിടെ വന്ന് കൈയ്യിന്റെ നാഡി ഞരമ്പ് പിടിച്ച് നോക്കി എന്നിട്ട് എന്നോട് പറഞ്ഞു പൾസ് വീക്കാണ് ചിലപ്പോൾ അത് വേദന കൊണ്ടും വരാം “

നാലു മണി ആയപ്പോഴേക്കും വീണ്ടും വേദന വലത് കാലിലേക്ക് മാറി അപ്പോഴേക്കും വീട്ടിൽ നിന്ന് കുട്ടികളും കുടുബക്കാരും എല്ലാരും എത്തി ,ഒരു ഗ്ലാസിൽ സംസം വെള്ളം എടുത്ത് സ്പൂണുകൊണ്ട് ഉറ്റി ഉറ്റിയായി കൊടുത്തു കൊണ്ടിരുന്നു ” വേദന അൽപ്പം ശമിച്ചപ്പോൾ ഒന്ന് ബാത്ത് റൂമിൽ പോവണമെന്ന് പറഞ്ഞപ്പോൾ ബാത്ത്റൂമിലും പോയി ,ഏഴു മണി ആയപ്പോഴേക്കും എല്ലാവരും കുറച്ച് നേരം ഇരുന്ന് ഖുർആൻ പാരായണവും ദുആ യും ചെയ്ത് വീട്ടിലേക്ക് തിരിച്ചു ഭാര്യയുടെ കൂടെ ഞാനും ഭാര്യയുടെ ഉമ്മയും ജേഷ്ട്ത്തിയും മാത്രമായി ”
വേദന വീണ്ടും കൂടിയപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചു ഇപ്പോൾ എവിടെയാണ് വേദന ”
ഇപ്പോൾ വയറിലാണ് ” എന്ന മറുപടിയാണ് കിട്ടിയത് !
എനിക്ക് അപകടം മണത്തു എനിക്കെന്ത് ചെയ്യാൻ കഴിയും അല്ലാഹു വിന്റെ പരീക്ഷണത്തിൽ മനുഷ്യൻ നിസ്സഹായനല്ലേ ? അടുത്ത് തന്നെയിരുന്നു കുറച്ച് നേരം ഞങ്ങൾ ഖുർആൻ പാരായണം ചെയ്തു ,
അത് എല്ലാ ദിവസവും പതിവുള്ളതാണ് മഗ് രിബ് നമസക്കാരം കഴിഞ്ഞാൽ എല്ലാവരും അവളുടെ അടുക്കലിരുന്ന് കുറച്ച് നേരമുള്ള ഖുർആൻ പാരായണം അത് വീട്ടിലാണങ്കിലും ആശുപത്രിയിലാണങ്കിലും ”
വേദന കൂടി കൂടി കരച്ചിൽ ഉച്ചത്തിലായപ്പോൾ ഞാൻ ഡൊക്ടറെ വിളിക്കാൻ പോയി പക്ഷെ അവിടെയൊന്നും ഡൊക്ടറെ കാണുന്നില്ല ഡൊക്ടർ മറ്റു വാർഡിലേക്ക് റൗണ്ട് സിന് പോയിരിക്കുന്നു !

പെട്ടന്നാണ് തൊട്ടടുത്ത റൂമിലുള്ള ഒരു ചെറുപ്പക്കാരൻ ഓടി വന്നു പറയുന്നു നിങ്ങളോട് വേഗം വരാൻ പറഞ്ഞു ഞാൻ ഓടി റൂമിലെത്തിയപ്പോൾ ഭാര്യ ഓരോ ശ്വാസത്തിന് വേണ്ടിയും ആഞ്ഞു വലിക്കുന്ന കാഴ്ചയും ഒപ്പം ഓരോ ശ്വാസം വലിക്കുമ്പോഴും ഉച്ചത്തിൽ ദിക്ർ ചെല്ലുന്ന കാഴ്ചയുമാണ് കണ്ടത് ” പെട്ടന്ന് എന്റെ നിലയും ഞാൻ മറന്നു നിലവിളിച്ചു ഉമ്മയം ജേഷ്ടത്തിയും ദിക്ർ ചൊല്ലി കൊടുക്കുന്നതോടൊപ്പം എന്റെ പുറത്ത് തട്ടിയതും ഞാൻ ബോധവാനായി ,
ഒപ്പം ഞാനും അവരോടൊപ്പം ഇരുന്നു ദിക്ർ ചൊല്ലി കൊടുത്തു ”
അപ്പോഴേക്കും വീട്ടിൽ
നിന്ന് ഫോൺ കോൾ മറ്റൊന്നും സംസാരിച്ചില്ല, എല്ലാവരോടും പെട്ടന്ന് ആശുപത്രിയിലേക്ക് എത്താൻ പറഞ്ഞു ,,

ശ്വാസത്തിന്നായുള്ള പിടച്ചിൽ പത്ത് മിനിട്ടോളം തുടർന്നു എപ്പോഴോ ഒരിക്കൽ ആ ആഞ്ഞുള്ള ശ്വാസം വലിയിൽ ഞങ്ങൾ മൂന്നുപേരെയും മാറി മാറി ഒന്ന് നോക്കി അവളും ഉറപ്പിച്ചു പോവുകയാണ്” യാത്ര പറയുന്ന നോട്ടം

പിന്നെ പതുക്കെ പതുക്കെ നെഞ്ചടിപ്പ് നിലച്ചു അപ്പോഴും എന്റെ പ്രിയതമയുടെ നാവ് ചലിച്ച് കൊണ്ടിരിക്കുന്നു ആദ്യമാദ്യം ഉച്ചത്തിലുള്ള ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിൽ നിന്ന് അവസാനമായപ്പോഴേക്കും അല്ലാഹ് അല്ലാഹ് വാക്ക് ഉരുവിട്ടു കൊണ്ടിരിക്കുന്നു !!
ആ മരണത്തിന്റെ വേദനക്കിടയിൽ അതിനെ തൃണവൽക്കരിച്ചുക്കൊണ്ട് ദിക്റ് ചൊല്ലുന്നത് കണ്ടപ്പോൾ ആ വിഷമത്തിനിടയിലും അൽഭുതമാണ് തോന്നിയത്

” പെട്ടന്ന് സർവ്വശക്തിയുമെടുത്ത് കൈ കൊണ്ട് ചങ്കിന്റെ സ്ഥാനത്ത് നിന്ന് എന്തോ വലിച്ച് പുറത്തേക്കിട്ടത് പോലെ ,

പിന്നെ പതുക്കെ പതുക്കെ ശരീരം നിശ്ചലം ,വായയുടെ ഭാഗത്ത് കൈ വെച്ചിരുന്ന ജേഷ്ടത്തിയുടെ കയ്യിലൂടെ ഒരു ചുടു നിശ്വാസം പുറത്തേക്കിറങ്ങി പോയി !!!

ഡൊക്ടർ വന്നു നാഡിയിൽ സ്റ്റതസ്കോപ് വെച്ച് നോക്കി എന്നിട്ടു എന്റെ തിരിഞ്ഞിട്ട് പറഞ്ഞു ഒരു അഞ്ച് മിനിട്ട് കഴിയട്ടെ ഉള്ളിൽ സ്പന്ദനമുണ്ട്
ഞാൻ അവളുടെ അരികത്തിരുന്നു യാസീൻ ഓതി തീരുന്നതിന് മുൻപേ ഡൊക്ടർ വീണ്ടും വന്നു നാഡിയയും നെഞ്ചിലും സ്റ്റതസ്കോപ്പ് വെച്ച് പരിശോധിച്ചു എന്നിട്ടു വിഷമത്തോടെ തലയാട്ടി കൊണ്ട് എന്നോട് പറഞ്ഞു …….. പോയി ……

സഫർ മാസത്തെ (യാത്ര) എന്ന മാസത്തെ അർത്ഥവത്താക്കി ആ പതിനാലാം രാവിൽ 2015 നവംബര് 25 നു രാത്രി
സമയം .7.40 PM ന് യാത്രയായി ”
ഞാൻ ഇപ്പോൾ വീണു പോകുമോ എന്ന് സംശയിച്ചു സർവ്വശക്തിയുമെടുത്ത് കട്ടിലിൽ പിടിച്ച് നിന്നു
ഡൊകടർ എന്നെ പുറത്തേക്ക് ആംഗ്യം കാട്ടി വിളിച്ചിട്ട് പറഞ്ഞു ,നിങ്ങൾ വരികയാണങ്കിൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഒന്ന് പൂരിപ്പിക്കാമായിരുന്നു പോകുന്ന വഴിയിൽ പോലീസ് എങ്ങാനും കൈ കാണിച്ചാൽ ഈ പേപ്പർ കാണിച്ച് കൊടുത്താൽ മതി ,
അപേക്ഷ പൂരിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിന്ന് അളിയൻമാർ എല്ലാരും എത്തി പിറകെ ഭാര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്ന ആംബുലൻസ് പുറത്ത്എത്തിയിരിക്കുന്നു എന്റെ പ്രിയതമയെ കൊണ്ട് പോവാൻ !!

ഞങ്ങൾ വീട് അടുക്കാറായപ്പോഴേക്കും ഞങ്ങളെ പ്രതീക്ഷിച്ചു റോഡിന്റെ രണ്ട് ഭാഗത്തും ആളുകൾ നിൽക്കുന്നു ,വീട്ടിലും ആളുകൾ നിറഞ്ഞിരിക്കുന്നു ”
ഉമ്മ നഷ്ടപ്പെട്ട കുട്ടികളോട് ഉപ്പാക്ക് എന്ത് പറഞ്ഞ് സാമാധാനിപ്പിക്കും ,മൂത്തവർ രണ്ട് പേരും ഉമ്മാന്റെ മയ്യത്തിന്റെ അടുക്കൽ ഇരുന്ന് ഖുർആൻ ഓതുമ്പോൾ ഇതൊന്നുമറിയാതെ നാലു വയസ്ക്കാരൻ ചെറിയ മകൻ സമപ്രായക്കാരോടൊപ്പം അവിടെയൊക്കെ ഓടി കളിച്ചു കൊണ്ടിരുന്നു !!
പുലർച്ചെ മൂന്ന് മണി ആയപ്പോഴേക്കും ഭാര്യയുടെ മയ്യത്ത് കുളിപ്പിക്കാനെടുത്ത് വെച്ചു ,രാവിലെ 8. 45 ആയപ്പോഴേക്കും പള്ളിയിലേക്ക് പുറപ്പെട്ടു കൂടെ നല്ല ജനവുമുണ്ടായിരുന്നു, അസുഖമായിരുന്ന സമയത്ത് അവൾക്ക് വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം ദുആ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ചെറുപ്രായത്തിലുള്ള അവളുടെ മരണം വിഷമത്തോടെയാണ് കേട്ടത് ”
മയ്യത്ത് നമസ്ക്കാരവും കഴിഞ്ഞ് പള്ളികാട്ടിലേക്ക് ഖബറിലേക്ക് ഇറക്കി ഓരോ വെട്ടുകല്ല് മുകളിൽ വെച്ച് കണ്ണിൽ നിന്ന് മറയുന്നതും നോക്കി
നെടുവീർപ്പോടെ ഞാൻ നിന്നു ,
,ഇന്നലെ വരെ വാരി പുണർന്ന കൈ കൊണ്ട് മൂന്ന് പിടി മണ്ണും വാരിയിട്ടു എന്റെ കരളിന്റെ ഖബറിനരികിൽ കുറച്ചു നേരം ദുആ ചെയ്ത് അവളെയും നോക്കി നിന്നു ,ഇൻഷാ അല്ലാഹ് അല്ലാഹു വിന്റെ വിധിയുണ്ടെങ്കിൽ അധികം താമസിയാതെ ആഖിറത്തിൽ നമുക്ക് കണ്ടു മുട്ടാം എന്ന് മൗനാനുവാദത്തോടെ യാത്ര പറഞ്ഞു പിരിയുമ്പോൾ എന്റെ കൈ പിടിച്ച് വലിക്കുന്നുണ്ടോ എന്നൊരു തോന്നൽ ,
കൈ ഉയർത്തി സലാം പറഞ്ഞു കുട്ടികളെ അടുത്തേക്ക് നടന്നകന്നു ”
വീട്ടിലെത്തിയ പാടെ ചെറിയ നാലു വയസ് കാരൻ മകൻ ഓടി വന്ന് തോണ്ടി കൊണ്ട് ചോദിച്ചു ,
“ഉപ്പച്ചീ ഉപ്പച്ചീ ഉമ്മച്ചിയെ എങ്ങട്ടാ കൊണ്ടോയത് ,?
എനിക്ക് പെട്ടന്ന് ഉത്തരം മുട്ടി പോയി ,ധൈര്യം സംഭരിച്ച് അവന്റെ കവിളിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു ഉമ്മ സ്വർഗ്ഗത്തിലേക്ക് പോയതാ മോനെ ”
അത് കേട്ടതും അവൻ സാമാധാനത്തോടെ തിരിഞ്ഞോടി കൂട്ടുകാരന്റൊപ്പം കളിക്കാൻ ,പിന്നീട് പലപ്പോഴും അവളുടെ ഖബറിനരികിലേക്ക് പോവുമ്പോൾ അവനും കയ്യിൽ തൂങ്ങും പിന്നെ കുട്ടികളേയും ഒപ്പം കൂട്ടും ,എന്നിട്ട് ഉമ്മാന്റെ ഖബർ കാണിച്ച് കൊടുത്തിട്ട് ഇവിടെയാണ് ഉമ്മ ഉള്ളത് ,എന്ന് പറയും,,
അപ്പോഴും അവന് സംശയം ,ഇതാണോ ഉപ്പച്ചീ സ്വര്ഗ്ഗം ??
അതെയെന്ന് തലയാട്ടിയിട്ട് ഞാനൊന്ന് മൂളി ”

NB ഓർക്കുക ! നാമും നമ്മുടെ മരണവും ഒരു നെഞ്ച് വേദനയുടെ ദൂരമേയുള്ളൂ … സമ്പത്ത്‌, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒന്നാമന്‍ പറയും: “ഞാന്‍ നിന്റെ ജീവിതകാലത്ത്‌ നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌. രണ്ടാമന്‍ പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന്‍ പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും…. കാൻസർ പോലുള്ള എല്ലാ മാരക രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ രക്ഷിക്കട്ടെ …

.കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലിയെറ്റീവ് വിഭാഗം എല്ലാ ഡോക്റ്റർ മാര്ക്കും നേഴ്സ് മാര്ക്കും ഓമശ്ശേരി ഹെൽത്ത് സെന്ററിലെ ദേവി സിസ്റ്റർക്കും എന്റെ നന്ദിയ കടപ്പാടും അറിയിക്കുന്നു ..

ഏർവാടി ചരിത്രം

ervadidargah

ഹിജ്റ 630 റമദാൻ 3… മദീനയിലെ തിരുനബി ( സ ) തങ്ങളുടെ കുടുംബ പരമ്പരയിലെ സയ്യിദ് അലിയുടെയും സയ്യിദ: ഫാത്തിമയുടെയും മകനായിട്ടാണ് ബഹുമാന്യരായ സയ്യിദ് സുൽത്താനുശ്ശഹീദ് ഇബ്രാഹീം ബാദുഷ തങ്ങള്‍ ജനിച്ചത്. തികഞ്ഞ ഭക്തിയും ദീനീബോധവും സത്യസന്ധതയും പക്വതയും നിറഞ്ഞ ഒരു ഉത്തമ പുരുഷനായിട്ടാണ് മാതാപിതാക്കൾ വളർത്തിയത്.
മദീനയിലെ അന്നുണ്ടായിരുന്ന യുവാക്കളിൽ വെച്ച് ഏറ്റവും ആദരണീയനായ യുവാവായിരുന്നു മഹാനവർകൾ. തൗഹീദീ മാർഗ്ഗത്തിൽ ജന മനസ്സുകളെ അല്ലാഹു വിലേക്ക് അടുപ്പിക്കുകയും ദീനീബോധവും വിജ്ഞാനങ്ങൾ പഠിപ്പിക്കുകയും ചെയ്തു മദീനയിൽ കഴിയവെ , പിതാമഹനും ലോകത്തിന്റെ നേതാവമായ പുണ്യ ഹബീബ് ( സ ) തങ്ങൾ വന്നു കൊണ്ട് പറഞ്ഞു : “താങ്കളുടെ പ്രബോധന ദൗത്യം അങ്ങകലെ ‘ഹിന്ദി’ ലാണ്. എത്രയും പെട്ടെന്ന് ഹുദൈവാരാധനകരുടെ കൂടാരമായ ഇന്ത്യ യില്‍ പോയി തൗഹീദിന്റെ പ്രകാശം ജനങ്ങളിലെത്തിക്കുക!”..മഹാനായ ഇബ്രാഹിം ബാദുഷ തങ്ങള്‍ ആയിരക്കണക്കിന് സൈനികരെയും കുടുംബാംഗങ്ങളെയും കൂട്ടി ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യ യിലേക്ക് നീങ്ങി.

അഫ്താബ് സിംഗ് എന്ന ഏകാധിപതിയായിരുന്നു സിന്ധ് പ്രദേശം ഭരിച്ചിരുന്നത്. ബാദുഷ( റ ) തങ്ങള്‍ ഓരോ സംഘങ്ങളെ വേർ തിരിച്ചു ഓരോ സ്ഥലങ്ങളിലേക്ക് നിയോഗിച്ചു ദഅവത്ത് നടത്തി കൊണ്ടിരുന്നു. ധാരാളം ആളുകള്‍ ദീനിലേക്ക് ഒഴുകി കൊണ്ടിരുന്നു. പക്ഷേ ഛത്രാതിപതിയായ അഫ്താബ് സിംഗ് മഹാനവർകൾക്ക് വളരെ കഠിനവും പ്രയാസമേറിയതുമായ തിരിച്ചടി നല്‍കാന്‍ തീരുമാനം എടുത്തു.

രാജാവ് വലിയ ഒരു സന്നാഹവുമായി യുദ്ധത്തിനൊരുങ്ങി. ആ യുദ്ധത്തിൽ രാജാവ് കൊല്ലപ്പടുകയും സഹോദരന്‍ മെഫ്താബ് സിംഗ്‌ രാജാവാകുകയും മഹാനവർകളോട് യുദ്ധം ചെയ്ത് പരാജയം സംഭവിച്ച് കൊല്ലപ്പടുകയും ചൈതു.

സിന്ധ് കീഴടക്കിയ ഇബ്രാഹിം ബാദുഷ തങ്ങള്‍ ഗുജറാത്തി ലേക്ക് പ്രവേശിച് ദഅവത്ത് ചെയ്തു. ധാരാളം ആളുകള്‍ പരിശുദ്ധ ഇസ് ലാമിലേക്ക് വന്നു കൊണ്ടിരുന്നു. അക്കാലത്ത് ഗുജറാത്തിലെ ഭരണാധികാരി ഘോടാസിംഗ് മഹാനവർകൾ ക്കെതിരെ തിരിയുകയും ഒരു വലിയ യുദ്ധം തന്നെ ഉണ്ടാവുകയും രാജാവ് വധിക്കപ്പടുകയും ചെയ്തു. പിന്നീട് വന്ന കിരീടവകാശി ഇംപൃത് സിംഗ് ഇസ്ലാം സ്വീകരിക്കുകയും ആലി ജനാബ് എന്ന പേരില്‍ ഗുജറാത്തിലെ അമീറായി നിയോഗിക്കുകയും ചെയ്തു. അതേസമയം സിന്ധിൽ ദുൽഫുഖാർ അലി ഖാനെ അമീറാക്കുകയും ചെയ്തു. പിന്നീട് ബാദുഷ തങ്ങള്‍ മദീനയിൽ തിരിച്ചു പോയി.

പഴയ പോലെ ദീനീദഅവത്തുമായി പോകവെ ഗവര്‍ണര്‍ ആയിരുന്ന പിതാവ് വഫാതാവുകയും ആ സ്ഥാനം ഏറ്റെടുക്കേണടി വരികയും ചെയ്തു.പക്ഷേ വീണ്ടും തിരുനബി ( സ ) തങ്ങളുടെ നിർദ്ദേശമനുസരിച്ച് ഇന്ത്യ യിലേക്ക് വരികയാണ് ഉണ്ടായത്. തെക്കേ ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി പാണ്ഡ്യ രാജാവ് വിക്രമ പാണ്ഡ്യ നായിരുന്നു. അയാളുടെ കരുത്തുറ്റ സൈനികബലത്തോട് പൊരുതുവാനുൾള ആളും അര്‍ഥവും തുർക്കി ഭരണാധികാരി ‘മഹ്‌മൂദ്‌ ബാദുഷ’ യോട് ആവശ്യപ്പെട്ടു.

ഹിജ്റ 681 ഇബ്രാഹിം ബാദുഷ ( റ ) ടെയും അമീര്‍ അബ്ബാസിന്റെയും നേതൃത്വത്തിലാണ് ഇന്ത്യയിൽ എത്തിയത്. 3 ഡോക്ടര്‍മാരും നിരവധി യുവാക്കളും ബാദുഷ ഉപ്പാപ്പായുടെ മക്കളായ സയ്യിദ് ശ്ശഹീദ്അബൂ താഹിര്‍ ( റ ) 18 വയസ്സ്, സൈനുൽ ആബിദീൻ( റ ) 8 വയസ്സ്, വനിതകളും സയ്യിദന്മാരും സൈന്യത്തിൽ ഉൾപ്പെട്ടിരുന്നു. ജിദ്ദ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കേരളത്തിലെ കണ്ണൂര് കടപ്പുറത്തെത്തി. അന്നത്തെ രാജാവ് ബാദുഷ( റ ) തങ്ങള്‍ ക്ക് ദീനീബോധനം നടത്താന്‍ എല്ലാ സഹായങ്ങളും നല്‍കി. അങ്ങനെ കണ്ണൂരിലും പരിസരപ്റദേശങ്ങളിലും തൗഹീദ് പ്രചരിപ്പിച്ചു. കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീങ്ങുകയും ദൗത്യം നിര്‍വ്വഹിച്ച് തമിഴ് നാട്ടിലെ കായൽപട്ടണത്തെത്തുകയും‍ ചെയ്തു.

പാണ്ഡ്യ രാജ്യം മൂ ന്ന് നാടുകള്‍ ഉൾപ്പെട്ടിരുന്നു. തിരുനെൽവേലി, മധുര,രാമനാഥപുരം എന്നിവ. പാണ്ഡ്യ ന്റെ മരണത്തിന് ശേഷം മക്കളായ കുലശേഖര പാണ്ഡ്യൻ തിരുനെൽവേലിയും തിരുപാണ്ഡ്യൻ മധുരയും വിക്രമ പാണ്ഡ്യൻ രാമനാഥപുരവും വീതം വെച്ച് ഭരിക്കാന്‍ തുടങ്ങി യിരുന്നു.

ശൈഖവർകൾ കുലശേഖര പാണ്ഡ്യ ന്റെ സ്ഥലമായ തിരുനെൽവേലി യിലെത്തി.. ദീനിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നു. രാജാവ് സഹായങ്ങള്‍ ചെയ്തു കൊടുത്തു. അവിടെ ഫത്ഹാക്കിയ ശേഷം മധുര യിലേക്ക് നീങ്ങി. പക്ഷേ തിരു പാണ്ഡ്യൻ ശൈഖവർകൾക്ക് നേരെ വൻ സൈന്യത്തെ ഒരുക്കി യുദ്ധം ചെയ്തു. ..ആ സമയം ചോളൻമാർ മധുര ആക്രമിച്ചു. തിരുപാണ്ഡ്യൻ തോറ്റോടി.

ബാദുഷ ഉപ്പാപ്പയും മുരീദുമാരും ദൗത്യവുമായി മധുര യിലെത്തി. അതേസമയം വീരപാണ്ഡ്യനും വിക്രമ പാണ്ഡ്യ നും വലിയ ഒരു സന്നാഹവുമായി യുദ്ധത്തിനൊരുങ്ങി വൈപറിലെത്തി. ഇതറിഞ്ഞ ബാദുഷ തങ്ങള്‍ ഭൂരിപക്ഷം സൈനികരെയും കൂട്ടി വൈപറിലേക്ക് കുതിച്ചു. മധുരയിലെ നേതൃത്വം സിക്കന്തർ ബാദുഷ ( റ ) നെ ഏല്പിച്ചു.

വിക്രമ പാണ്ഡ്യ ന്റെ മകന്‍ ഇന്ദിരാ പാണ്ഡ്യൻ, സർവ്വ സൈന്യാധിപൻ വീര പാണ്ഡ്യൻ,സർവ്വ ആയുധരായ അനേകം പാണ്ഡ്യ പട്ടാളങ്ങൾ ഒരു ഭാഗത്ത്. , അമീര്‍ അബ്ബാസി( റ)ന്റെ കീഴില്‍ ശത്രു സൈന്യത്തിന്റെ പകുതി പോലുമില്ലാത്ത മുസ്ലീം സൈന്യം. പക്ഷേ അവരുടെ ഈമാനിന്റെ കരുത്ത് കൊണ്ട് ഒരു ബദ്റായി മാറുകയായിരുന്നു അവിടെ. സയ്യിദ് ഖാദര്‍ ( റ ) കുതിരപ്പുറത്ത് പറക്കുകയാണ്.ശത്രു ശിരസ്സുകൾ വെട്ടി നിരത്തി പറക്കുന്ന തിനിടയിൽ സുന്ദരപാണ്ഡ്യൻ പാഞ്ഞെത്തി. പക്ഷേ അയാള്‍ ഖാദറോരുടെ വാളിന്നിരയായി. എന്നാല്‍ സുന്ദരപാണ്ഡ്യൻറെ അനുജന്‍ ഇത് കണ്ടു പിന്നില്‍ പതുങ്ങി നിന്നു സയ്യിദ് ഖാദര്‍ ( റ ) നെ ശഹീദാക്കി.. എന്നാല്‍ ,ഈ രംഗം കണ്ട് ഷംസുദീന്‍ ( റ ) പറന്നു വന്നു അവന്റെ ശിരസ്സറുത്തു.

രണ്ട് അതിശക്തരായ നേതാക്കള്‍ പോർക്കളത്തിൽ മരിച്ചത് കണ്ട് അനുയായികൾക്ക് അടിപതറി തോറ്റോടി. എന്നാൽ വിക്റമപാണ്ഡ്യന് ഈ തോല്‍വി കടുത്ത പകയിലേക്ക് തന്നെ എത്തിച്ചു. ബാദുഷ ഉപ്പാപ്പയുടെ മകൻ അബൂ താഹിര്‍ (റ)നെ ആയിരുന്നു അയാള്‍ ഉന്നം വെച്ചത്. അടുത്ത വൻ യുദ്ധത്തിന് കോപ്പ് കൂട്ടി സൈനികരെയും കൂട്ടി പുറപ്പെട്ടു.

വൈപറിലേക്ക് പുറപ്പെട്ട ശത്രു സൈന്യവും മുസ് ലിം സൈന്യവും തമ്മില്‍ ഏറ്റ് മുട്ടുമ്പോൾ ശത്രു ക്കൾ ഒളിപോരിലൂടെ യുദ്ധതന്തൃം മാറ്റി കൊണ്ടിരുന്നു. ഹസ്രത്ത് ഷംസുദീന്‍ ( റ ) അതിവീരനെ വീഴ്ത്തി. ഇത് കണ്ട ജയസൂര്യ പാണ്ഡ്യൻ ഒളിപോരിലൂടെ ഷംസുദീന്‍ ( റ ) നെ അമ്പൈത് ശഹീദാക്കി. ആ മഹാന്റെ ജനാസ ഏർവാടി യിലേക്ക് കൊണ്ട് പോയി മറമാടി.
അമീര്‍ അബ്ബാസ്(റ ) നെ യും ഒളിഞ്ഞിരുന്ന് അമ്പൈതു…അവരും ഷഹീദായി…

യുദ്ധം തുടങ്ങി യിട്ട് അമ്പത് ദിവസങ്ങളായി. ധീര യോദ്ധാക്കൾ ഓരോ ദിവസവും പരലോകം പുൽകികൊണ്ടിരുന്നു. അബൂ താഹിര്‍ ( റ ) ന്റെ ഈമാനിന്റെ കരുത്ത് തെളിയിച്ചു മുന്നേറിക്കൊണ്ടിരുന്നു. വിക്രമ പാണ്ഡ്യൻറെ രഥത്തിലേക്ക് ചാടിക്കയറി വെട്ടി യപ്പോൾ അയാളുടെ വലതു കൈ അറ്റ് വീണു. അയാള്‍ ഘോര വനത്തിലൂടെ ഓടി മറഞ്ഞു. അബൂ താഹിര്‍ ( റ ) പിന്നാലെ പാഞ്ഞു. പക്ഷേ അയാളെ കാണാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഒരു സൈന്യം മുന്നിലേക്ക് എടുത്തു ചാടി. മാരക അസ്ത്രങ്ങൾ പ്രയോഗിച്ചു. അബൂ താഹിര്‍ ( റ ) അവസാന ശ്വാസം വരെ പോരാടി…ആ ധീര യുവാവ് അല്ലാഹു വിലേക്ക് പാറിപ്പറന്നു ….ഇന്നാ ലില്ലാഹ്!

ബാദുഷ ( റ ) തങ്ങളും സൈന്യവും വിക്രമ പാണ്ഡ്യ ന്റെ കോട്ട വളഞ്ഞു ശക്തമായ പോരാട്ടം നടത്തി. വിക്രമ പാണ്ഡ്യൻ നിലം പതിച്ചു.

പൗത്രമാണിക്യം പട്ടണം ഇസ്ലാമിക ഭരണത്തിന് കീഴിലായി. ‘എർബദ്’ എന്ന പേരില്‍ അറിയപ്പെട്ടു. പിൽകാലത്ത് അത് ‘ഏർവാടി’ യായി മാറി.
അങ്ങനെ സമാധാനവും നീതിപൂർവ്വവുമായ 12 വർഷങ്ങൾ കടന്നു പോയി. സ്ഥാനഭൃഷ്ഠനായ തിരുപാണ്ഡ്യൻ മധുരയില്‍ നുഴഞ്ഞു കയറി ബാദുഷ ( റ ) തങ്ങള്‍ ക്ക് എതിരെ തിരിഞ്ഞു. ചതിച്ചു വീഴ്ത്താൻ അവൻ ഒരുമ്പെട്ടു. പെട്ടെന്ന് ശത്രു ക്കൾ ആക്രമണം നടത്തി. പക്ഷേ ബാദുഷ ഉപ്പാപ്പ തളർന്നില്ല. ശക്തമായി പ്രതിരോധിച്ചു. ഒടുവില്‍ തിരുപാണ്ഡ്യൻ ആ ദിവ്യ ജ്യോതിയെ കുത്തി വീഴ്ത്തി. മഹാനവർകൾ ആ രണ ഭൂവിൽ ഷഹീദായി. ..انا للله وانا اليه راجعون

ഒരുപാട് കാലം ഏർവാടി ആരാലും അറിയപ്പെടാതെ കാട് മൂടി കിടക്കുക യായിരുന്നു. 18 നൂറ്റാണ്ട് നല്ല ഇബ്രാഹിം എന്ന മഹാനായ വ്യക്തി സ്വപ്നത്തിലൂടെ ബാദുഷ തങ്ങള്‍ ( റ ) നെ കാണുകയും മഖാം ഉള്ള സ്ഥലം അറിയിച്ചു കൊടുക്കുകയും ചെയ്തു. നല്ല ഇബ്രാഹിം എന്ന വർ കുടുംബ സമേതം ഏർവാടി യിലേക്ക് താമസം മാറ്റുകയും ചെയ്തു.

രാമനാഥപുരത്തെ രാജാവിന് മാറാവ്യാധി പിടിപെട്ടു .കുഷ്ഠം മാറാതെ വന്നപ്പോൾ ഏർവാടി മഖാമിൽ പോയി അവിടുത്തെ മണ്ണ് കലക്കി കുടിച്ചു രോഗം മാറി യത് നാടു മുഴുവന്‍ അറിയുകയും ചെയ്തു.. അതേസമയം രാജ്ഞി ഗർഭം ധരിക്കാതെ ഏർവാടി യിലെ മണ്ണ് കലക്കി കുടിച്ചത് കാരണം കുഞ്ഞു പിറന്നു. വാര്‍ത്ത കേട്ട് ജനങ്ങള്‍ ഏർവാടി യിലേക്ക് കൂട്ടം കൂട്ടമായി എത്താന്‍ തുടങ്ങി.

ഏതു കേസും തീരുമാനമാക്കുന്ന കോടതി.അതാണ് ഏർവാടി.
ഇന്നും ആ വീര ശുഹദാക്കളുടെ സന്നിധിയിൽ മാനസിക, ശാരീരിക. , രോഗങ്ങള്‍ പേറുന്ന വരും സന്താനങ്ങളില്ലാത്തവരും മതമോ ജാതിയോ വ്യത്യാസമില്ലാതെ വന്നു ഉദ്ദേശ്യം സാധിച്ചു മടങ്ങുന്നു.

അതിനേക്കാളുപരി ലക്ഷോപ ലക്ഷം ഹൃദയങ്ങളില്‍ ഈമാനിന്റെ അടിത്തറ യായ തൗഹീദ് പാകി ഇസ്ലാമിന്റെ വെന്നിക്കൊടി പാറിപ്പറത്തിയ ‘ ഇന്ത്യ യിലെ മക്ക’ എന്ന പേരില്‍ അറിയപ്പെട്ട ഏർവാടി നഗരി എന്നും മുഅ്മിനുകളുടെ ഹൃദയം ത്രസിപ്പിക്കുന്ന കേന്ദ്രമാണ് .

“അല്ലാഹു വിൻറെ മാർഗ്ഗത്തിൽ ഷഹീദായവർ എന്നെന്നും അവര്‍ ജീവിക്കുന്നവരാണ് . രക്ഷിതാവിന്റെ അടുക്കൽ അവർക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കും”

അല്ലാഹു നമുക്കും നമ്മെ സ്നേഹിക്കുന്നവർക്കും പരിശുദ്ധ രായ സുൽതാനുശ്ശഹീദ് ഇബ്രാഹിം ബാദുഷ ( റ ) തങ്ങളുടെ യും ഏർവാടി ശുഹദാക്കളുടെയും ഹഖിനാൽ ഈമാൻ യഖീൻ ആക്കി തരട്ടെ. ..
ആമീന്‍!

ഇതൊന്ന് ശ്രദ്ധിക്കൂ…

Selimiye Mosque in Edirne - Turkey (summer)

റമളാന്‍ മാസത്തിലും മറ്റു മാസങ്ങളിലും അഞ്ച് നേരത്തെ ഫര്‍ള്്വ നിസ്‌ക്കാരത്തെ ഉപേക്ഷിക്കുകയോ ഖള്വാ ആക്കുകയോ ചെയ്യരുത്.  ഒരുനേരത്തെ നിസ്‌ക്കാരം അത് നിര്‍വ്വഹിക്കേണ്ട സമയവും വിട്ട് പിന്തിച്ച് നിസ്‌ക്കരിക്കുന്നതിനാണ് ഖള്വാ ആക്കുകയെന്ന് പറയുന്നത്.  ഇന്ന് പലര്‍ക്കും നിസ്‌ക്കാരത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയില്ല.  തീരെ നിസ്‌ക്കരിക്കാത്തവരും തോന്നുമ്പോള്‍ നിസ്‌ക്കരിക്കുന്നവരും സമയം ഒത്തുകിട്ടിയാല്‍ മാത്രം നിസ്‌ക്കരിക്കുന്നവരും മുസ്‌ലിംകളില്‍ ഉണ്ട്.  അതുപോലെ സ്ഥിരമായി നിസ്‌ക്കാരമുണ്ടെങ്കിലും കല്യാണം, യാത്ര, വസ്ത്രം ശുദ്ധിയില്ലായ്മ, തിരക്ക് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നിസ്‌കാരം ഖള്വാ ആക്കുന്നവരുമുണ്ട്.നിസ്‌ക്കാരം ഉപേക്ഷിക്കുന്നതിന്റേയും ഖള്വാ ആക്കുന്നതിന്റെയും ഗൗരവം ഇവര്‍ക്കൊന്നും അ റി യില്ല.

മറവി സംഭവിക്കല്‍ പോലെ മതം അംഗീകരിച്ച കാരണങ്ങള്‍ കൊണ്ട് നിസ്‌ക്കാരം ഖള്വാ ആക്കല്‍ ഹറാമല്ല.  എന്നാല്‍ മതം അംഗീകരിക്കാത്ത കാരണങ്ങള്‍ കൊണ്ട് നിസ്‌ക്കാരം ഖള്വാ ആക്കല്‍ വന്‍ പാപമാണ്.  യാത്രക്കാര്‍ക്ക് നിസ്‌ക്കാരം ഖള്വാ ആക്കാന്‍ നിയമമില്ല.  നമ്മുടെ മദ്ഹബനുസരിച്ച് അവര്‍ക്ക് ജംഉം ഖസ്‌റും ആയി നിസ്‌ക്കരിക്കാം.  ഇതിന്റെ നിയമങ്ങള്‍ പുറകെ വിവരിക്കുന്നുണ്ട്.  ഗള്‍ഫില്‍ പോകാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഡല്‍ഹി പോലെയുളള ദൂരസ്ഥലങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ക്കും ജംഅ് ആക്കാനുളള സാഹചര്യം ലഭിച്ചില്ലെങ്കില്‍ വാഹനങ്ങളില്‍ വച്ചുതന്നെ അവര്‍ നിസ്‌ക്കരിക്കണം.  വിമാനത്തില്‍ വുള്വൂഅ് ചെയ്യാനുളള സൗകര്യമില്ലെങ്കില്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് വുള്വൂഅ് എടുത്തിരിക്കണം.  വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ നിസ്‌ക്കാരത്തിന് വുള്വൂഅ് ചെയ്യാന്‍ കഴിയാതെ വരുമെന്നുകണ്ടാല്‍ തയമ്മും ചെയ്യാനുളള മണ്ണ് കൂടി കരുതല്‍ നല്ലതാണ്.

ഫര്‍ള്വ് നിസ്‌കാരത്തില്‍ നില്‍ക്കാനോ ഖിബിലയിലേക്ക് മുന്നിടാനോ കഴിയാതെ വരികയാണെങ്കില്‍ ഉള്ള സൗകര്യമനുസരിച്ച് യാത്രക്കാര്‍ വാഹനത്തില്‍ വെച്ച് നിസ്‌കരിക്കുകയും പിന്നീടത് മടക്കി നിസ്‌കരിക്കുകയും വേണം.  യാത്രക്കാര്‍ക്കും  അല്ലാത്തവര്‍ക്കും സുന്നത്ത് നിസ്‌ക്കാരത്തില്‍ നില്‍ക്കലും ചെറിയ യാത്രയിലും ദീര്‍ഘ യാത്രയിലും യാത്രക്കാര്‍ക്ക് സുന്നത്ത് നിസ്‌കാരത്തില്‍ ഖിബ്‌ലക്ക് മുന്നിടലും നിര്‍ബന്ധമില്ല.  അപ്പോള്‍ യാത്രക്കാര്‍ക്ക് വാഹനം നീങ്ങുന്ന ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സീറ്റില്‍ ഇരുന്നു തന്നെ സുന്നത്ത് നിസ്‌കരിക്കാം.  അപ്പോള്‍ സൂജൂദ് പൂര്‍ണ്ണമായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ റുകൂഇനെക്കാള്‍ അല്‍പ്പം കൂടി സുജൂദിന് തല കുനിച്ചാല്‍ മതിയാകും.  എന്നാല്‍ വുള്വൂഅ് ഇല്ലാതയോ തയമ്മും ചെയ്യാതെയോ സുന്നത്ത് നിസ്‌കാരം നിര്‍വ്വഹിക്കരുത്.  ഇതുപോലെയുള്ള യാത്രകളില്‍ ഫര്‍ള്വ് നിസ്‌ക്കാരം നിര്‍വ്വഹിക്കേണ്ട സാഹചര്യം ഉണ്ടാവുകയും വുള്വൂഅ് ചെയ്യാനോ പകരം തയമ്മും ചെയ്യാനോ കഴിയാതെ വരുകയും ചെയ്താല്‍ സമയത്തെ ബഹുമാനിക്കുന്നതിനു വേണ്ടി ഫര്‍ള്വൂ നിസ്‌കാരം മാത്രം നിര്‍വ്വഹിക്കുകയും പിന്നീടത് മടക്കുകയും ചെയ്യണം.

വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ എത്തിയപ്പോഴാണ് ഫര്‍ള്വ് നിസ്‌ക്കാരത്തിനു സമയമായതെങ്കില്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് നിസ്‌കരിക്കണം.  കാരണം ഫര്‍ള്വുകളും ശര്‍ത്വുകളും പൂര്‍ണ്ണമായിയെടുത്ത് വാഹനത്തില്‍ വെച്ച് നിസ്‌കരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

റോഡുകളില്‍ കൂടി സഞ്ചരിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ നിസ്‌കാര സമയമെത്തിയാല്‍ പള്ളി കണ്ടെത്തിയില്ലെങ്കിലും വാഹനം നിര്‍ത്തി സൗകര്യമുള്ള സ്ഥലത്ത് വെച്ച് നിസ്‌കരിക്കണം.  നിസ്‌കാരത്തിന് പള്ളിയോ വീടോ വേണമെന്ന് നിര്‍ബന്ധമില്ല.  പ്രത്യക്ഷത്തില്‍ നജസില്ലാത്ത സ്ഥലങ്ങള്‍ നിസ്‌കാരത്തിന് യോഗ്യമാണ്.

ഹോസ്പിറ്റലിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നവര്‍ മടങ്ങി വീട്ടില്‍ എത്തുമ്പോഴേക്കും നിസ്‌കാരം ഖള്വാ ആകുമെന്നു കണ്ടാല്‍ അവിടെ വെച്ചു തന്നെ നിസ്‌കരിക്കണം.

രോഗികള്‍ വീട്ടിലാണെങ്കിലും ഹോസ്പിറ്റലിലാണെങ്കിലും അവര്‍ക്കും നിസ്‌കാരം നിര്‍ബന്ധം തന്നെയാണ്.  ഹോസ്പിറ്റലില്‍ രോഗികള്‍ അഡ്മിറ്റാകുമ്പോള്‍ കഴിവുള്ളവര്‍ റൂം കിട്ടുമെങ്കില്‍ എടുക്കുക.  അത് രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്യലാണ്.

സൗകര്യമില്ലെന്ന കാരണം പറഞ്ഞ് കല്യാണത്തിനും മരിപ്പിനും പങ്കെടുക്കുന്ന ചിലര്‍ നിസ്‌കാരം ഖള്വാ ആക്കുന്നതായി കാണുന്നുണ്ട്.  കല്യാണവും മരിപ്പും നിസ്‌കാരം ഖള്വാ ആക്കാനുള്ള കാരണങ്ങളല്ല.

ജംഅ് തഅ്ഖീര്‍

Palayam Mosque in Karala - India

ജംഉ തഅ്ഖീറില്‍ (പിന്തിച്ച് ജംഅ് ആക്കുമ്പോള്‍) അതായത് ളുഹറിനെ അസറിലേക്കും മഗ്‌രിബിനെ ഇശാഇലേക്കും പിന്തിക്കുമ്പോള്‍ രണ്ടു നിബന്ധനകള്‍ ശ്രദ്ധിക്കണം.

1 – ‘ആദ്യ നിസ്‌ക്കാരത്തെ ശേഷമുള്ളതിലേക്ക് പിന്തിച്ച് ജംഅ്  ആക്കുന്നു’ എന്ന് ആദ്യ നിസ്‌ക്കാരത്തിന്റെ വഖ്ത് (സമയം) അവസാനിക്കുന്നതിനു മുമ്പായി കരുതണം.  അതായത് ളുഹറിനെ അസറിലേക്ക് പിന്തിക്കുന്നവര്‍ ളുഹറിന്റെ വഖ്തിലും മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിക്കുന്നവര്‍ മഗ്‌രിബിന്റെ വഖ്തിലും കരുതണം.  ഇങ്ങനെ കരുതിയില്ലെങ്കില്‍ ആദ്യ നിസ്‌ക്കാരം ഖള്വാഅ് ആയതായി കണക്കാക്കും.

2 – രണ്ടാമത്തെ നിസ്‌കാരം കഴിയുന്നതുവരെ യാത്രയിലായിരിക്കണം.  നാടിന്റെ അതിര്‍ത്തിയില്‍ മടങ്ങിയെത്തുന്നതോടെ യാത്രാനുകൂല്യം അവസാനിച്ചു.  അപ്പോള്‍ നാടിന്റെ അതിര്‍ത്തിയില്‍ വെച്ചോ നാട്ടിലേക്ക് കടന്നിട്ടോ വീട്ടിലെത്തിയിട്ടോ പിന്തിച്ചു ജംആക്കാം എന്ന ധാരണ ശരിയല്ല.

പിന്തിച്ച് ജംഅ് ആക്കുമ്പോള്‍ ആദ്യ നിസ്‌ക്കാര ശേഷം രണ്ടാം നിസ്‌ക്കാരം എന്ന ക്രമം പാലിക്കലും ഒന്നാം നിസ്‌ക്കാരം കഴിഞ്ഞ ഉടനെ രണ്ടാം നിസ്‌ക്കാരം നിര്‍വ്വഹിക്കലും ആദ്യ നിസ്‌ക്കാരത്തില്‍ പിന്തിച്ചു ജംഅ് ആക്കുന്നു എന്ന കരുതലും സുന്നത്താണ് നിര്‍ബന്ധമില്ല.

ജംഅ് ആക്കുമ്പോള്‍ രണ്ടു നിസ്‌ക്കാരങ്ങളും പൂര്‍ത്തീകരിച്ചും രണ്ടായി ചുരുക്കി ഖസറാക്കിയും നിസ്‌ക്കരിക്കാം.  അല്ലെങ്കില്‍ ഒരു നിസ്‌ക്കാരത്തെ പൂര്‍ത്തീകരിച്ചും മറ്റൊരു നിസ്‌ക്കാരത്തെ ഖസ്‌റാക്കിയും നിര്‍വ്വഹിക്കാം.  ളുഹര്‍ നിസ്‌ക്കാര ശേഷവും അസര്‍ നിസ്‌ക്കാരത്തിനു മുമ്പുമുള്ള സുന്നത്ത് നിസ്‌ക്കാരങ്ങള്‍ അസര്‍ നിസ്‌ക്കാര ശേഷവും മഗ്‌രിബിനു ശേഷവും ഇശാഇനു മുമ്പുള്ള സുന്നത്ത് നിസ്‌ക്കാരങ്ങള്‍ ഇശാ നിസ്‌ക്കാര ശേഷവുമാണ് മുന്തിച്ചും പിന്തിച്ചും ജംആക്കുന്നവര്‍ നിര്‍വ്വഹിക്കേണ്ടത്.  ഇശാഇനെ മഗ്‌രിബിലേക്ക് മുന്തിച്ച് ജംആക്കിയവര്‍ക്ക് ജംഇനു ശേഷം മഗ്‌രിബിന്റെ വഖ്തില്‍ തന്നെ വിത്ര്‍ നിസ്‌ക്കരിക്കാം.

ജംഉ തഖ്ദീം

Tent City of Mina in Saudi Arabia

ജംഇന് പാലിച്ചിരിക്കേണ്ട മുമ്പ് പറഞ്ഞ നിബന്ധനകള്‍ക്ക് പുറമേ ജംഉ തഖ്ദീം (മുന്തിച്ച് ജംഅ്) ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍ :

  1. ജംഅ് ആക്കുന്നുവെന്ന് കരുതല്‍ :-

രണ്ടാം നിസ്‌ക്കാരത്തെ ആദ്യ നിസ്‌ക്കാരത്തിന്റെ കൂടെ ജംആക്കി നിസ്‌ക്കരിക്കുന്നുവെന്ന് ആദ്യ നിസ്‌ക്കാരത്തിന്റെ തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സന്ദര്‍ഭത്തില്‍ കരുതണം.  അതാണ് നല്ലത്.  അല്ലെങ്കില്‍ ഒന്നാമത്തെ നിസ്‌ക്കാരത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി കരുതണം.  അതായത് അസറിനെ ളുഹറിലേക്ക് മുന്തിക്കുമ്പോള്‍ ളുഹര്‍ നിസ്‌ക്കാരത്തിലും ഇശാഇനെ മഗ്‌രിബിലേക്ക് മുന്തിക്കുമ്പോള്‍ മഗ്‌രിബ് നിസ്‌ക്കാരത്തിലുമാണ് ജംഇനെ കരുതേണ്ടത്.

  1. ആദ്യത്തെ നിസ്‌കാരം കൊണ്ടാരംഭിക്കല്‍ :-

അസറിനേ ളുഹറിലേക്ക് മുന്തിക്കുമ്പോള്‍ ആദ്യം ളുഹറും ഇശാഇനെ മഗ്‌രിബിലേക്ക് മുന്തിക്കുമ്പോള്‍ ആദ്യം മഗ്‌രിബും നിസ്‌ക്കരിക്കണം.

  1. രണ്ടു നിസ്‌ക്കാരങ്ങള്‍ക്കിടയില്‍ തുടര്‍ച്ച ഉണ്ടായിരിക്കല്‍ :- ഒന്നാം നിസ്‌ക്കാരം കഴിഞ്ഞ ഉടനെ വൈകാതെ രണ്ടാമത്തെ നിസ്‌ക്കാരവും നിര്‍വ്വഹിക്കണം.

നിസ്‌ക്കാരത്തിന്റെ ഫര്‍ള്വുകള്‍ മാത്രം എടുത്ത് രണ്ട് റക്അത്ത് നിസ്‌ക്കരിക്കാന്‍ എത്ര സമയം വേണം അതിനേക്കാള്‍ ചുരുങ്ങിയ സമയം താമസിക്കുന്നതിന് വിരോധമില്ല.  ആകയാല്‍ രണ്ടു നിസ്‌ക്കാരങ്ങള്‍ക്കിടയില്‍ താമസം വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.  അവിടെ ഇഖാമത്ത് മാത്രം നിര്‍വ്വഹിക്കുക.

  1. രണ്ടാമത്തെ നിസ്‌ക്കാരത്തില്‍ പ്രവേശിക്കുന്നതുവരെ യാത്ര നീണ്ടു നില്‍ക്കണം:-

രണ്ടാമത്തെ നിസ്‌ക്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നാടിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയോ യാത്ര അവസാനിക്കുകയോ അവസാനിച്ചെന്നു കരുതുകയോ ചെയ്താല്‍ പിന്നെ മുന്തിച്ച് ജംഅ് ആക്കാന്‍ പാടില്ല.  ഈ സാഹചര്യത്തില്‍ ആദ്യ നിസ്‌ക്കാരത്തിനു തകരാറില്ല.  രണ്ടാമത്തെ നിസ്‌ക്കാരം അതിന്റെ വഖ്തില്‍ നിര്‍വ്വഹിച്ചാല്‍ മതിയാകും.

ഖസ്‌റാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

Star Mosque in Dakha - Bangladesh

മുമ്പ് പറഞ്ഞവയ്ക്ക് പുറമെ ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നിബന്ധനകള്‍

1 – ഖസ്‌റാക്കി (ചുരുക്കി) നിസ്‌ക്കരിക്കുന്നുവെന്ന് കരുതല്‍:

തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സന്ദര്‍ഭത്തില്‍ സാധാരണ നിസ്‌കാരത്തിന്റെ നിയ്യത്ത് ചെയ്യുന്ന സമയത്താണ് ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നു എന്ന് കരുതേണ്ടത്.  ഇങ്ങനെ കരുതിയില്ലെങ്കില്‍ ഖസ്ര്‍ ആക്കാന്‍ പാടില്ല.  പൂര്‍ത്തിയാക്കി (നാല് റക്അത്ത്) തന്നെ നിസ്‌ക്കരിക്കണം.

2 – പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കുന്നവരോട് തുടരാതിരിക്കല്‍ :-  പൂര്‍ത്തിയാക്കി (നാലുറക്അത്ത്) നിസ്‌ക്കരിക്കുന്ന ഇമാമിനോട് ഖസ്‌റാക്കി (രണ്ടായി ചുരുക്കി) നിസ്‌ക്കരിക്കുന്നവര്‍ തുടരാന്‍ പാടില്ല.  ഇനി അങ്ങനെ തുടര്‍ന്നാല്‍ പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കല്‍ നിര്‍ബന്ധമാണ്.

3 – നിയ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കുമ്പോള്‍ ഉണ്ടാവാതിരിക്കല്‍ :-

ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നവര്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കാനാണല്ലോ നിയ്യത്ത് ചെയ്തത് (കരുതിയത്) എന്നാല്‍ നിസ്‌ക്കാരം തീരുന്നതുവരെ ഈ അവസ്ഥ തുടരണം.  അതായത് ഖസ്‌റാക്കി നിയ്യത്തു ചെയ്തു നിസ്‌ക്കാരം തുടങ്ങിയ ശേഷം നിസ്‌ക്കാരം അവസാനിക്കുന്നതിനു മുമ്പ് നാല് റക്അത്ത് പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കാന്‍ കരുതുകയോ പൂര്‍ത്തിയാക്കിയാലോ എന്ന് ആലോചിക്കുകയോ ചെയ്താല്‍ പൂര്‍ത്തിയാക്കി നിസ്‌ക്കരിക്കണം.  അതുപോലെ നിസ്‌കാരത്തിന്റെ തുടക്കത്തില്‍ ഖസ്‌റാക്കി നിസ്‌ക്കരിക്കാന്‍ നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് സംശയിച്ചാലും പൂര്‍ത്തിയാക്കി തന്നെ നിസ്‌ക്കരിക്കണം.

4 – നിസ്‌ക്കാരം തീരുന്നതുവരെ യാത്രയിലായിരിക്കല്‍ :-    യാത്ര കഴിഞ്ഞ് മടങ്ങിയവന്‍ നാടിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതോടെ ഖസ്‌റിന്റെ ആനുകൂല്യം കഴിഞ്ഞു.  അതുപോലെ ഖസ്‌റാക്കി നിസ്‌ക്കരിക്കുന്നതിനിടയ്ക്ക് യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയോ യാത്ര തുടരണമോ എന്ന് ആലോചിക്കുകയോ ചെയ്താല്‍ പിന്നെ പൂര്‍ത്തിയാക്കി തന്നെ നിസ്‌ക്കരിക്കണം. ഖസ്‌റാക്കരുത്.

5 – ചുരുക്കി നിസ്‌ക്കരിക്കല്‍ അനുവദനീയമാണെന്ന് അറിഞ്ഞിരിക്കല്‍ :-

നിശ്ചിത ദൂരമുള്ള ഹലാലായ യാത്രയില്‍ ചുരുക്കി നിസ്‌ക്കരിക്കാമെന്ന് അറിയാത്ത യാത്രക്കാര്‍ ചുരുക്കി നിസ്‌ക്കരിച്ചാല്‍ നിസ്‌ക്കാരം ശരിയാവുകയില്ല.

പാലിക്കേണ്ട നിബന്ധനകള്‍

One-Way-Bridge-HD

ഖസ്‌റും ജംഉം അനുവദനീയമാവണമെങ്കില്‍ ഈ നിബ

ന്ധനകള്‍ ഉണ്ടായിരിക്കണം :-

  1. ദീര്‍ഘ യാത്രയായിരിക്കണം

രണ്ട് മര്‍ഹല (132 കി. മീ) ല്‍ കുറയാത്ത ദൂരമുള്ള യാത്രയാണ് ദീര്‍ഘ യാത്ര.

  1. ഉദ്ദിഷ്ട സ്ഥാനം അറിഞ്ഞിരിക്കണം :-

ഒരു പ്രദേശത്തെ ഉദ്ദേശിച്ചുകൊണ്ടും അവിടേക്ക് 132 കിലോമീറ്ററോ അതിലധികമോ ദൂരമുണ്ടെന്നും അറിഞ്ഞു കൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടത്.  അപ്പോള്‍ ഒരു മുതലാളി 132 കി. മീറ്ററോ അതിലധികമോ ഉള്ള ഒരു ഉദ്ദിഷ്ട സ്ഥലം ലക്ഷ്യമായി പോകാന്‍ തീരുമാനിക്കുകയും മുതലാളിയുടെ വാഹനമോടിക്കുന്ന ഡ്രൈവറിന് ഈ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് അറിയാതെ വരുകയും ചെയ്താല്‍ മുതലാളിക്ക് കസ്‌റും ജംഉം പറ്റുമെങ്കിലും ഉദ്ദിഷ്ട സ്ഥലം അറിയാത്തതു കൊണ്ട് ഡ്രൈവറിന് അത് അനുവദനീയമല്ല.

  1. കുറ്റകരമല്ലാത്ത യാത്രയായിരിക്കണം :-

ഇസ്‌ലാം അനുവദിച്ച കാര്യം ചെയ്യാനുള്ള യാത്രയാണ് കുറ്റകരമല്ലാത്ത യാത്ര.  വിരോധിച്ച കാര്യം ചെയ്യാനുള്ള യാത്ര കുറ്റകരവുമാണ്.  അപ്പോള്‍ മദ്യ വില്‍പ്പനയ്ക്കുള്ള യാത്രയും പലിശ ഇടപാടുകള്‍ നടത്തുന്നതിനുള്ള യാത്രയും, തതുല്യമായ യാത്രകളും കുറ്റകരമാണ്.  ഭര്‍ത്താവുമായി പിണങ്ങി പോകുന്ന ഭാര്യയുടെ യാത്രയും അവധിയെത്തിയ കടമുള്ളവര്‍ അതുവീട്ടാന്‍ വകയുള്ളതോടു കൂടി കടം നല്‍കിയവന്റെ സമ്മതം കൂടാതെ യാത്ര ചെയ്യലും കുറ്റകരമാണ്.  മാതാപിതാക്കളുടെ സമ്മതമില്ലാതെ പോകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് സന്താനങ്ങള്‍ യാത്ര ചെയ്യലും കുറ്റകരമാണ്.    ഫര്‍ള്വായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ മാതാപിതാക്കളുടെ സമ്മതമില്ലെങ്കിലും യാത്ര ചെയ്യാം.

  1. യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധി വിട്ട് കടക്കണം.

യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ അതിര്‍ത്തി കടക്കുന്നതിനു മുമ്പ് ജംഉം ഖസ്‌റും ആക്കാന്‍ പറ്റുകയില്ല. അതുപോലെ മടക്കയാത്രയില്‍ ഈ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ യാത്ര അവസാനിക്കുന്നതായി കണക്കാക്കും. പിന്നെ ഖസ്‌റോ ജംഅാ അനുവദിക്കപ്പെടുകയില്ല.

ഉദ്ദിഷ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ ചെന്ന ദിവസവും അവിടെ നിന്നു തിരിച്ചു വരുന്ന  ദിവസവും കൂടാതെ നാലു ദിവസം ഖസ്‌റും ജംഉം അനുവദനീയമാകും.  എന്നാല്‍ നാലു ദിവസത്തില്‍ കൂടുതല്‍ അവിടെ തങ്ങണമെന്നാണ് ഉദ്ദേശ്യമെങ്കില്‍ ഈ ആനുകൂല്യം എടുക്കാന്‍ പറ്റുകയില്ല.

പതിനെട്ടു ദിവസം വരെ യാത്രാനുകൂല്യം ലഭിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്.

ഉദാ :- തിരുവനന്തപുരത്ത് നിന്ന് ഒരാള്‍ ഡല്‍ഹിയിലേക്ക് ഒരു ആവശ്യത്തിനു പോയി നാലു ദിവസത്തിനുള്ളില്‍ ആവശ്യം നിര്‍വഹിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ അവന്‍ അവിടെ തങ്ങി.  നാല് ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് തന്നെ ഈ സന്ദര്‍ഭത്തില്‍ യാത്രാനുകൂല്യം അവന് പറ്റാവുന്നതാണ്.  എന്നാല്‍ നാലിനും അഞ്ചിനും ആവശ്യം നേടിയില്ല.  ഇന്ന് കാര്യം നേടും എന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും അവന്‍ അവിടെ തങ്ങുകയാണ്.  ഈ സാഹചര്യത്തില്‍ 18 ദിവസം വരെ ഖസ്ര്‍ ജംഇന്റെ ആനുകൂല്യം അവന് ലഭിക്കും.

ഒരാള്‍ ഖസ്‌റിന്റെ ദൂരം യാത്ര ചെയ്യാന്‍ തീരുമാനിച്ചു.  അല്‍പം യാത്ര ചെയ്തപ്പോള്‍ തിരികെ പോരാന്‍ ഉദ്ദേശിച്ചു.  ഈ സന്ദര്‍ഭത്തില്‍ ഖസ്‌റും ജംഉം പറ്റുകയില്ല. എന്നാല്‍ ഖസ്‌റിന്റെ ദൂരം യാത്ര ചെയ്യാനുദ്ദേശിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയവന്‍ നാടിന്റെ അതിര്‍ത്തി കഴിഞ്ഞ ശേഷം ഖസ്‌റും ജംഉം ആക്കി നിസ്‌ക്കരിച്ച ശേഷമാണ് യാത്ര വേണ്ടെന്ന് തീരുമാനിച്ചതെങ്കില്‍ മുമ്പ് നിസ്‌ക്കരിച്ച നിസ്‌ക്കാരങ്ങളെ മടക്കി നിസ്‌ക്കരിക്കേണ്ടതില്ല.

ഇനി ഒരാള്‍ ഖസ്‌റിന്റെ ദൂരത്തേയ്ക്ക് യാത്ര ചെയ്തു വഴിയില്‍ നാലു ദിവസത്തില്‍ അധികം തങ്ങി എന്നാല്‍ അവന്റെ യാത്ര അവസാനിച്ചതായി കണക്കാക്കും.  പിന്നീട് വീണ്ടും യാത്ര തുടരാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവിടന്നങ്ങോട്ട് ഖസ്‌റിന്റെ ദൂരം (132 കി. മീറ്ററോ അതില്‍ കൂടുതലോ) ഉണ്ടെങ്കിലേ ജംഉം ഖസ്‌റും പറ്റുകയുള്ളൂ.

ഖസ്‌റും ജംഉം

romanian_way-t2

അനുവദനീയമായ യാത്രയില്‍ നിബന്ധന പാലിച്ചുകൊണ്ട് നാലുറക്അത്തുള്ള ഫര്‍ള്വ് നിസ്‌ക്കാരത്തെ രണ്ടായി ചുരുക്കി നിസ്‌ക്കരിക്കുന്നതിനാണ് ഖസ്ര്‍ എന്നു പറയുന്നത്.  അതുപോലെ നിബന്ധന പാലിച്ചുകൊണ്ട് ളുഹറിനേയും അസറിനേയും ഒന്നിച്ചും മഗ്‌രിബിനേയും ഇശാഇനേയും ഒന്നിച്ചും നിസ്‌ക്കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. അസറും മഗ്‌രിബും ഒന്നിച്ചോ സുബഹിയും മറ്റു നിസ്‌കാരങ്ങളും ഒന്നിച്ചോ നിസ്‌ക്കരിക്കല്‍ അനുവദനീയമല്ല.

ള്വുഹറിന്റെ സമയത്ത് അസറിനേയും മഗ്‌രിബിന്റെ സമയത്ത് ഇശാഇനേയും മുന്തിച്ച് നിസ്‌ക്കരിക്കുന്നതിന് ജംഅ്തഖ്ദീം (മുന്തിച്ച് ജം ആക്കല്‍) എന്നും അസറിന്റെ സമയത്ത് ള്വഹറിനേയും ഇശാഇന്റെ സമയത്ത് മഗ്‌രിബിനേയും പിന്തിച്ച് നിസ്‌ക്കരിക്കുന്നത് ജംഅ് തഅ്ഖീര്‍ (പിന്തിച്ച് ജംആക്കല്‍) എന്നും പറയുന്നു.

രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കാണ് ഖസ്‌റും ജംഉം അനുവദനീയമാകുന്നത്. രണ്ട് മര്‍ഹല എന്നു പറയുന്നത് ഏകദേശം 132 കിലോമീറ്ററാണ്. മൂന്നു മര്‍ഹലയോ (198 കി.മീ) അതിലധികമോ യാത്ര ചെയ്യുന്നവര്‍ക്ക് ഖസ്‌റാക്കലാണ് ഉത്തമം.

എന്നാല്‍ ഹനഫീ മദ്ഹബില്‍ യാത്രക്കാര്‍ക്ക് ജംഅ് അനുവദനീയമല്ല.  ഈ ഒരു വിത്യസ്ത വീക്ഷണവും കൂടി പരിഗണിക്കുമ്പോള്‍ ശാഫിഈ മദ്ഹബുകാരും കഴിയുമെങ്കില്‍ ജംഅ് ഒഴിവാക്കി ഖസ്‌റില്‍ മാത്രം ചുരുക്കലയാരിക്കും നല്ലത്.  അല്ല യാത്രയില്‍ നിസ്‌ക്കാരം ഖള്വാ ആയിപ്പോകുമെന്നു കണ്ടാല്‍ ജംഅ് ആക്കി തന്നെ നിസ്‌ക്കരിക്കണം.

ഖബ്‌റില്‍ തീ കത്തുന്നു

fire1

ഒരു മുന്‍ഗാമിയായ വ്യക്തിയില്‍ നിന്നുദ്ധരിക്കുന്നു : അദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടപ്പോള്‍ അവളെ ഖബറടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പണസഞ്ചി ഖബ്‌റില്‍ വീണുപോയി.  പക്ഷേ അദ്ദേഹമത് അറിഞ്ഞിരുന്നില്ല.  ഖബറടക്കം കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് അതിനെക്കുറിച്ചോര്‍ത്തത്.  അങ്ങനെ അദ്ദേഹം മടങ്ങി വന്ന് ഖബ്‌റുമാന്തി നോക്കുമ്പോള്‍ ഖബ്‌റില്‍ അവളുടെ മേല്‍ തീകത്തുന്നു.  പിന്നെയദ്ദേഹം മണ്ണിട്ടു ഖബ്‌റുമൂടിയ ശേഷം വേദനയോടെ കരഞ്ഞുകൊണ്ട് സ്വന്തം ഉമ്മയുടെ സമീപത്തു വന്നു ചോദിച്ചു,

ഓ ഉമ്മാ എന്റെ സഹോദരിയുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് എന്നെ അറിയിക്കണം.

ഉമ്മ ചോദിച്ചു, അവളെക്കുറിച്ച് നീ ചോദിക്കാന്‍ കാരണമെന്ത് ?

മകന്‍ : ഓ ഉമ്മാ ഖബ്‌റില്‍ അവളുടെ മേല്‍ തീ ആളിക്കത്തുന്നു.

ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു : ഓ എന്റെ മോനെ നിന്റെ സഹോദരി നിസ്‌ക്കരിക്കുന്ന വിഷയത്തില്‍ വീഴ്ച വരുത്തുകയും നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ തൊട്ടു പിന്തിക്കുകയും ചെയ്തിരുന്നു.

ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബല ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവും ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)യുടെ ഗുരുവര്യരുമായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി (റ) ഈ സംഭവം സവാജിറില്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു.

നിസ്‌കാരത്തെ അതിന്റെ സമയത്തെയും വിട്ട് പിന്തിച്ചവര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍ തീരെ നിസ്‌ക്കരിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?’ (സവാജിര്‍ 1 : 196)

നിസ്‌കാരത്തെ അവഗണിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍

hqdefault (2)

നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും.  അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

ദുനിയാവില്വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ :

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും.  ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

ഖബ്റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും.  രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും.  അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്.  അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്.  ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്.  ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു.  ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും.  ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഖബ്റില്നിന്ന് പുറപ്പെടുമ്പോഴുള്ള ശിക്ഷകള്‍ :

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്.  പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും.  അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും.  മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.

നിസ്‌കരിച്ചാല്‍ ലഭിക്കുന്ന ഗുണം

ppd05e9857_02

ഒരാള്‍ ശ്രദ്ധിച്ച് ശരിയായ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അഞ്ചു ഗുണങ്ങള്‍ കൊണ്ട് അല്ലാഹു അവനെ ആദരിക്കും.

1 – ജീവിത പ്രയാസം അല്ലാഹു അവനില്‍ നിന്നുയര്‍ത്തും

2 – ഖബ്ര്‍ ശിക്ഷയെ അവനില്‍ നിന്നുയര്‍ത്തും

3 – അവന്റെ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവന്റെ വലം കൈയ്യില്‍ നല്‍കും.

4 – അവന്‍ മിന്നല്‍ വേഗത്തില്‍ സ്വിറാത്വ് കടക്കും

5 – ഹിസാബ് കൂടാതെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.

ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമി(റ) സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ ഇതെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. (1 : 195)

ചുരുക്കത്തില്‍ നിസ്‌ക്കാരം ശരിയായ നിലയില്‍ ശ്രദ്ധിച്ച് നിര്‍വ്വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ഗുണം ജീവിത പ്രയാസം നീങ്ങലാണ്.  മറ്റു ഗുണങ്ങള്‍ മരണാനന്തരമാണ് ലഭിക്കുന്നത്.

നിസ്‌കാരം: നജസ് പുരണ്ടാല്‍

floor-clipart-clip-art-cleaning-

കുഞ്ഞുങ്ങളെ പോറ്റുന്ന ഉമ്മമാര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ധാരാളം പ്രതിഫലം ലഭിക്കും.  എന്നാല്‍ കുഞ്ഞുങ്ങളുടെ മലവും മൂത്രവും കൊണ്ട് വസ്ത്രവും സ്ഥലവും അശുദ്ധമാകുന്നു എന്ന കാരണം പറഞ്ഞ് നിസ്‌കാരം ഉപേക്ഷിക്കുന്ന ചില്ല ഉമ്മമാരുണ്ട്.  അത് തെറ്റാണ്.

കുഞ്ഞുങ്ങളില്‍ നിന്ന് പുറപ്പെടുന്ന നജസ് ശരീരത്തിന്റെ ഒരു ഭാഗത്ത് ആയാല്‍ കുളിച്ചെങ്കിലേ നിസ്‌കാരം ശരിയാവുകയുള്ളൂവെന്നും വസ്ത്രത്തിന്റെ ഒരു ഭാഗത്തായാല്‍ വസ്ത്രം മുഴുവനും കഴുകണമെന്നും വീട്ടിന്റെ ഒരു ഭാഗത്തായാല്‍ വീടു മുഴുവന്‍ കഴുകണമെന്നും മനസ്സിലാക്കിയവരുണ്ട്.  ഇത് ശരിയല്ല.  ശരീരത്തിന്റെയോ വസ്ത്രത്തിന്റെയോ ഒരു ഭാഗത്ത് നജസ് പുരണ്ടാല്‍ ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയാവും.  നജസായ സ്ഥലത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.  അല്ലാതെ നസജ് പുരണ്ട കയ്യോ തുണിയോ പാത്രത്തിലുള്ള വെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ അവ നജസില്‍ നിന്ന് ശുദ്ധിയാവുകയില്ല.

നജസായ തുണി വാഷിങ്ങ് മെഷീനില്‍ ഇടുന്നതിനു മുമ്പ് നജസിനെ പൂര്‍ണ്ണമായും കഴുകിക്കളയണം.  പിന്നെ തുണിയിട്ട ശേഷം വെള്ളം ഒഴിക്കുക. മെഷീനില്‍ വെള്ളം നിറച്ച ശേഷം അതില്‍ നജസായ തുണിയിട്ടു കഴുകിയതുകൊണ്ട് മാത്രം ശുദ്ധിയാവുകയില്ല.

വീട്ടിനുള്ളില്‍ കുട്ടികള്‍ കാഷ്ഠിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ആദ്യം തുണികൊണ്ടോ മറ്റോ നജസിന്റെ തടി മണവും നിറവുമൊന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണം.  ശേഷം അവിടെ വെള്ളം ഒഴിക്കുന്നതോടെ ആ സ്ഥലം ശുദ്ധിയുള്ളതാകും.  വേണമെങ്കില്‍ ശുദ്ധമായ ഒരു തുണികൊണ്ടോ മറ്റോ അവിടെ ഒഴിച്ച വെള്ളം ഒപ്പിയെടുക്കാവുന്നതാണ്.

നജസായ തുണി വെള്ളമുള്ള പാത്രത്തില്‍ ഇട്ടുകഴുകിയാല്‍ ആ വെള്ളവും കൂടി നജസാവും.  ഇനി ആ തുണികൊണ്ട് വേറെ എവിടെയെങ്കിലും തുടച്ചാല്‍ തുടച്ച സ്ഥലവും നജസാവും.

ബാങ്ക്, ഇഖാമത്ത്

masjid-al-nabawi
ബാങ്കും ഇഖാമത്തും പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. അവന്‍കുട്ടിയോ ഒറ്റക്ക് നിസ്‌കരിക്കുന്നവനോ മറ്റൊരാളുടെ ബാങ്ക് കേട്ടവനോ ആണെങ്കിലും എന്നാല്‍ ജമാഅത്തിന്റെ ബാങ്ക് കേള്‍ക്കുകയും അവരുടെ കൂടെ നിസ്‌കരിക്കാന്‍ ഉദ്ധേശിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ബാങ്ക് സുന്നത്തില്ല.
നഷ്ടമാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയോ. ജംആക്കി നിസ്‌കരിക്കുകയോ ആസന്നമായതും നഷ്ടമായതും കൂടി നിര്‍വഹിക്കുകയോ ഒന്നിലേറെ നിസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നിര്‍വഹിക്കുമ്പോള്‍ ആദ്യത്തേതില്‍ ബാങ്കും ഇഖാമത്തും ശേഷിക്കുന്നവയില്‍ ഇഖാമത്ത് മാത്രവും നിര്‍വഹിക്കല്‍ സുന്നത്താണ്.
സ്ത്രീകള്‍ക്ക് പതുക്കെ ഇഖാമത്ത് നിര്‍വഹിക്കല്‍ മാത്രമാണ് സുന്നത്ത്. പെരുന്നാള്‍ നിസ്‌കാരം, തറാവീഹ് നിസ്‌കാരം, റമളാനില്‍ തറാവീഹിന്റെ കൂടെയില്ലാതെ നിസ്‌കരിക്കുന്ന വിത്‌റ്, ഗ്രഹണ നിസ്‌കാരം എന്നിവയുടെ ജമാഅത്തിനുവേണ്ടി *** എന്നുവിളിക്കല്‍ സുന്നത്താണ്.
ജമാഅത്തിന് വേണ്ടി ബാങ്ക് വിളിക്കുന്നവര്‍ അതിന്റെ മുഴുവന്‍ വാചകങ്ങളും ഒരാളെങ്കിലും കേള്‍ക്കുന്നവിധത്തില്‍ ശബ്ദത്തില്‍ അത് നിര്‍വഹിക്കണം. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കുന്നതിന് വേണ്ടി വാങ്കും ഇഖാമത്തും സ്വശരീരത്തെ കേള്‍പ്പിച്ചാല്‍ മതി.
എല്ലാ ബാങ്കിലും തര്‍ജീഅ് ആയാതയത് രണ്ട് സഹാദത്തിന്റെ വചനങ്ങള്‍ ഉറക്കെ പറയലും അടുത്തുള്ളവര്‍ കേള്‍ക്കും വിധം പറയല്‍ സുന്നത്താണ്. നിന്ന്‌കൊണ്ട് ബാങ്ക് നിര്‍വഹിക്കുമ്പോള്‍ * എന്ന് രണ്ട് തവണ പറയുമ്പോഴും ആദ്യം വലതുഭാഗത്തേക്കു തിരിഞ്ഞ് പിന്നീട് മുഖം ഖിബ്‌ലയുടെ നേരെയാക്കി പിന്നീട് പിന്നീട് * പറയുമ്പോള്‍ മുഖം ഇടതു ഭാഗത്തേക്കും തിരിക്കല്‍ സുന്നത്താണ്. ഖുത്വുബയുടെ ബാങ്കിലും സ്വന്തമായി നിസ്‌കരിക്കുമ്പോഴുള്ള ബാങ്കിലും ഇത് സുന്നത്ത്‌തന്നെ.

ജമാഅത്ത് നിസ്‌കാരം

Sabanci Mosque in Adana - Turkey
സംഘടിത നിസ്‌കാരം ഒറ്റക്കു നിസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി മഹത്വമുണ്ട്. അതായത് ഒറ്റക്കു നിസ്‌കരിക്കുന്നതിലേറെ ഇരുപത്തേഴ് നേട്ടങ്ങള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ ഉണ്ടെന്ന് ഹദീസ വിവക്ഷ. മാത്രമല്ല ജമാഅത്ത് ഉപേക്ഷിക്കല്‍ പുരുഷന്‍മാര്‍ക്ക് കറാഹത്താണ്. ഒരു നാട്ടില്‍ ഓരോ ഫര്‍ള് നിസ്‌കാരങ്ങള്‍ക്കും ജമാഅത്ത് നിസ്‌കാരം നടക്കുകയെന്നത നാട്ടുകാരുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.

നിസ്‌കാരം ബാത്വിലാക്കുന്ന കാര്യങ്ങള്‍

muslim-praying
നിസ്‌കാരം മുറിക്കുന്നുവെന്ന് കരുതുക. ഏതെങ്കിലും കാര്യത്തോട് ബന്ധപ്പെടുത്തി നിസ്‌കാരം മുറിക്കുന്നുവെന്നോ സംശയിക്കുകയോ ചെയ്യുക. നിസ്‌കാരത്തന്റെ പ്രവര്‍ത്തനങ്ങളുടെ ഗണത്തില്‍ പ്രവര്‍ത്തികള്‍ തുടരെ അധികം സംഭവിച്ചെന്ന് ഉറപ്പാവുക തുടങ്ങിയ കാരണങ്ങളാല്‍ നിസ്‌കാരം ബാത്വിലാകും.
ചാട്ടമില്ലാതെ രണ്ടടി നടക്കുക. രണ്ട് പ്രാവശ്യം അടിക്കുക പോലുള്ള കുറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ട് നിസ്‌കാരത്തിന് കുഴപ്പമില്ല. എങ്കിലും തുടര്‍ച്ചയായി മൂന്ന് പ്രവര്‍ത്തി ഉദ്ദേശിച്ചവന്‍ ഒന്നു ചെയ്താലും അതു തുടങ്ങിയാല്‍ തന്നെയും നിസ്‌കാരം ബാത്വിലാകും.
തുടര്‍ച്ചയായ മൂന്ന് ചവക്കലകൊണ്ടും മൂന്ന് ചവിട്ടടികൊണ്ടും നിസ്‌കാരം ബാത്വിലാകും. ഒരു ചവിട്ടടികൊണ്ട് ഉദ്ധേശം ഒരു കാല്‍ മുന്നോട്ടോ മറ്റോ നീക്കുക എന്നാണ്. അതിന്റെ കൂടെ അടുത്ത കാല്‍ കൂടി നീക്കിയാല്‍ അത് ഉടന്‍ തന്നെ അല്ലെങ്കിലും രണ്ട് ചവിട്ടടിയായി. എന്നാല്‍ തലയും ഇരു കൈകളും ഒരു പ്രാവശ്യം ചലിപ്പിച്ചാലും നിസ്‌കാരം ബാത്വിലാകും. അത് ഒപ്പമാണെങ്കിലും ശരി. ഇപ്രകാരം നിസ്‌കാരത്തില്‍ ഒരു പ്രാവശ്യമാണെങ്കിലും ചാടിയാലും നിസ്‌കാരം ബാത്തിലാകും.
നിസ്‌കാരത്തില്‍ സംഭവിക്കുന്ന നേരിയ ചലനങ്ങള്‍ നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുകയില്ല. മാന്തുമ്പോഴോ തസ്ബീഹ് മാല മറിക്കുമ്പോഴോ കൈപ്പടം മുഴുവന്‍ ചലിപ്പിക്കാതെയുള്ള വിരലുകളുടെ അനക്കം കണ്‍ പോളകള്‍, ചുണ്ട്, ലിംഗം, നാവ് എന്നിവയുടെതിന് ഉദാഹരണണമാണ്. പക്ഷെ ഒരു വ്യക്തി മുന്‍ കൈ മൂന്ന് പ്രാവശ്യം ചലിപ്പിച്ചാല്‍ നിസ്‌കാരം അസാധുവാണ്.

ശബ്ദങ്ങള്‍
ഖുര്‍ആന്‍ ദിക്‌റ്, ദുആ അല്ലാത്ത തുടര്‍ച്ചയായ രണ്ടക്ഷരം മനപ്പൂര്‍വ്വം ഉച്ചരിക്കുന്നതുകൊണ്ട് ബാത്വിലാകും ആയതിനാല്‍ തൊണ്ടയനക്കുമ്പോഴും ചുമ, കരച്ചില്‍, തുമ്മല്‍, ചിരി തുടങ്ങിയവ കാരണമായി രണ്ട് അക്ഷരം ഉണ്ടായാല്‍ നിസ്‌കാരം അസാധുവാകും . ഇപ്രകാരം തന്നെ ഖുനൂത്, സൂറത്ത് എന്നിവക്കുവേണ്ടി അല്ലെങ്കില്‍ ഫാത്വിഹ ഉറക്കെ ഓതാന്‍ വേണ്ടി രണ്ടക്ഷരം പുറപ്പെടുന്ന പക്ഷം നിസ്‌കാരം ബാത്തിലാണ്. എന്നാല്‍ നിയന്ത്രണാധിതമായ ചുമ തുമ്മല്‍ തുടങ്ങിയവ മൂലം നിസ്‌കാരം ബാത്വിലാകില്ല.
മാത്രമല്ല, അര്‍ത്ഥമുള്ള ഒരക്ഷരം ഉച്ചരിക്കുക, അല്ലെങ്കില്‍ ദീര്‍ഘാക്ഷരം മൊഴിയുക ഇവയെല്ലാം നിസ്‌കാരത്തെ അസാധുവാക്കുന്ന കാര്യങ്ങളാണ്. കാരണം ദീര്‍ഘാക്ഷരം യഥാര്‍ത്ഥത്തില്‍ രണ്ടക്ഷരം തന്നെയാണ്.

ഭക്ഷണം കഴിക്കുക
നോമ്പ് മുറിക്കുന്ന വസ്തുക്കള്‍ അതെത്ര കുറച്ചാണെങ്കിലും ഉള്ളിലേക്ക് പ്രവേശിക്കുക, തലയില്‍ നിന്ന് വായയുടെ ബാഹ്യ പരിധിയിലേക്ക് ഇറങ്ങിയ കഫം വിഴുങ്ങുക. ഊ നില്‍ നിന്നുള്ള രക്തം കൊണ്ട് നജസായ തുപ്പുനീര്‍, അത് കലര്‍പ്പില്ലെങ്കിലും കീഴ്‌പോട്ട് ഇറക്കുക. വെറ്റിലയുടെ ചുവപ്പുകൊണ്ട് നിറഭേദം വന്ന തുപ്പുനീര്‍ വിഴുങ്ങുകതുടങ്ങിയ കാര്യങ്ങള്‍ സംബവിക്കുന്നത് നിസകാരം ബാത്തിലാകന്‍ കാരണമാകും. പല്ലുകള്‍ക്കിടയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇറങ്ങിപ്പോയാലും ഇപ്രകാരം തന്നെ.
മനപ്പൂര്‍വ്വം സുജൂദ് റുകൂഅ് തുടങ്ങിയ ഒരു കര്‍മപരമായ ഫര്‍ളിനെ കൂടുതലാക്കുക. അല്ലെങ്കില്‍ നിസ്‌കാരത്തിന്റെ ഫര്‍ളുകളില്‍ നിന്ന് നിര്‍ണിതമായ ഒന്നിനെ സുന്നത്തെന്ന് തുടങ്ങിയ കാരണവും സ്‌കാരം അസാധുവാകാന്‍ മതിയായവയാണ്.

നഗ്നത വെളിവായാല്‍
ഉദ്ദേശപൂര്‍വ്വമല്ലെങ്കിലും അശുദ്ധിയുണ്ടായാല്‍ നിസ്‌കാരം ബാത്വിലാകും.ഇപ്രകാരമാണ് മാപ്പില്ലത്ത നജസ് ദേഹത്ത് ഉടന്‍ തട്ടിമാറ്റുകയും ചെയ്തിട്ടില്ലെങ്കിലുള്ള വിധി. അവിചാരിതമായി നഗ്നത വെളിവാക്കുന്നതും തഥൈവ.
ബോധ പൂര്‍വ്വം ഒരു ഫര്‍ളിനെ ഉപേക്ഷിക്കുക. നിയ്യത്തിലോ ശര്‍ത്തുകളിലോ സംശയിക്കുകയും അതേ അസ്ഥയില്‍ ഒരു വാചികമോ കര്‍മ്മപരമോ ആയ ഫര്‍ള് കഴിയുക, അല്ലെങ്കില്‍ സമയം ദീര്‍ഘിപ്പിക്കുക എന്നിവകൊണ്ടും നിസ്‌കാരം നഷ്ടമാകും.

.

നിസ്‌കാരത്തിന്റെ കറാഹത്തുകള്‍

tumblr_m3c80g9Wav1rndtfbo1_500
കുറ്റമറ്റ ഒരു സമ്പൂര്‍ണ്ണ നിസ്‌കാരത്തിന് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് കറാഹത്തുകള്‍. ഇവ നിസ്‌കാരത്തിന്റെ സമ്പൂര്‍ണ്ണതയെ നഷ്ടപ്പെടുത്തുന്നതോടൊപ്പം ഒത്തിരി പ്രതിഫലങ്ങളും നഷ്ടപ്പെടുത്തുന്നു.
1. തിരിഞ്ഞുനോക്കല്‍
ശ്രദ്ധതിരിക്കുന്ന ചിത്രപണികളുള്ള വസ്ത്രത്തിലേക്കോ മറ്റോ നോക്കലും കറാഹത്താണ്. അതുകൊണ്ടുതന്നെ വരകളുള്ള വസ്ത്രം ധരിച്ചോ അതിലേക്ക് അഭിമുഖമായോ അതില്‍ നിന്നോ നിസ്‌കരിക്കലും കറാഹത്താണ്.
2. തുപ്പല്‍
നിസ്‌കാരത്തിലും അല്ലാത്തപ്പോഴും മുമ്പിലേക്കും വലതുഭാഗത്തേക്കും തുപ്പല്‍ കറാഹത്താണ്. പള്ളിയില്‍ ഏതുവശത്തേക്കാണെങ്കിലും തുപ്പല്‍ ഹറാമാണ്.
3. തലമറക്കാതിരിക്കല്‍
തലയും ചുമലും തുറന്നിടുക. ത്വവാഫിലെ പോലെ പൂണൂല്‍ വേഷം ധരിക്കുക തുടങ്ങിയവ കറാഹത്താണ്.
4. വിസര്‍ജ്ജന ശങ്കയില്‍ നിസ്‌കാരം
കാഷ്ടിക്കാനോ മൂത്രക്കാനോ കീഴ്‌വായുവിനോ ശക്തമായ ശങ്കയുള്ളപ്പോള്‍ നിസ്‌കരിക്കല്‍ കറാഹത്താണ്.
5. ഭക്ഷണ സാന്നിധ്യത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് ആശയുണ്ടായിരിക്കെ അവയുടെ സാന്നിധ്യത്തില്‍ നിസ്‌കാരം കറാഹത്താണ്.
6. വഴിയില്‍ വച്ചുള്ള നിസ്‌കാരം

സഹ്‌വിന്റെ സുജൂദ്

PrayerBook05ap29
സലാമിന്റ മുമ്പ് ഘട്ടത്തില്‍ രണ്ട് സുജൂദ് ചെയ്യല്‍ സുന്നത്താണ്. സാധാരണ ചെയ്യുന്ന സുജൂദ്, ഇടയിലുള്ള ഇരുത്തം എന്നിവക്കും സമാനമായത് തന്നെയാണ് ഇതിലെ സുജൂദും ഇടയിലുള്ള ഇരുത്തവുമെല്ലാം. എന്നാല്‍ സുജൂദ് ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ സഹ്‌വിന്റെ ചെയ്യുന്നുവെന്ന് കരുതല്‍ നിര്‍ബന്ധമാണ്.

നിസ്‌കാരത്തിന്റെ സുന്നത്തുകള്‍

A Muslim pilgrim prays near where the Hiraa cave is located, at the top of Noor Mountain on the outskirts of Mecca, Saudi Arabia, Tuesday, Nov. 24, 2009. According to tradition, Islam's Prophet Mohammed received his first message to preach Islam while he was praying in the cave. An estimated 2.5 million Muslims have converged on Mecca to attend the annual hajj pilgrimage. (AP Photo/Hassan Ammar)
മുമ്പ് വിശദീകരിച്ച 14 ഫര്‍ളുകളൊഴികെയുള്ളതെല്ലാം സുന്നത്തായ കര്‍മങ്ങളാണ്. ഈ സുന്നത്തുകളെ അബ്ആള് എന്നും  ഹൈആത്ത് എന്നും വേര്‍തിരിച്ചിരിക്കുന്നു. ആദ്യത്തെ അത്തഹിയാത്ത് അതിനുവേണ്ടി ഇരിക്കല്‍, ഖുനത്ത്, ഖുനൂത്തിന് വേണ്ടി നില്‍ക്കല്‍, ആദ്യത്തെ അത്തഹിയാത്തിനും സ്വലാത്തിനും ശേഷം നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍. അവസാനത്തെ അത്തഹിയാത്തിനും ഖുനൂത്തിനും ശേഷം നബികുടുംബത്തിന് വേണ്ടി സ്വലാത്ത് തുടങ്ങിയവയെല്ലാം അബ്ആള് സുന്നത്തുകളാണ്. ഇവയിലൊന്ന് ഉപേക്ഷിച്ചാല്‍ സഹ്‌വിന്റെ സുജൂദ് ചെയ്ത് പരിഹരിക്കണം.

ദുആഇന്റെ മര്യാദകള്‍

tahajud
തന്റ സങ്കടങ്ങളും ആവലാതികളും കേള്‍ക്കാനും പരിഹരിക്കാനും പൂര്‍ണ്ണവും പരമവുമായ ആയ കഴിവുള്ള നാഥനോട് ഇരവ് തേടുമ്പോള്‍ നിര്‍ബന്ധമായും ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ട് പ്രാര്‍ത്ഥനയുടെ തുടക്കവും ഒടുക്കവും ഹംദ് സ്വലാത്ത് എന്നിവകൊണ്ടായിരിക്കണം. മാത്രവുമല്ല, അവസാനിക്കുമ്പോള്‍ ആമീന്‍ ഉണ്ടായിരിക്കണം. ഇവയെല്ലാം സുന്നത്താണ്.
ശുദ്ധമായ കൈകള്‍ ചുമലിന്റെ നേരെ ഉയര്‍ത്തി ഇമാമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും ഖിബ്‌ലക്കഭിമുഖമായും നിസ്‌കര ശേഷം ഇമാം വലതുഭാഗം മഅ്മൂമിലേക്കും ഇടതുഭാഗം ഖിബ്‌ലയിലേക്കുമായി തിരിഞ്ഞ് ദുആ ചെയ്യലും ദുആയില്‍ നിന്നും വിരമിക്കുേമ്പോള്‍ കൈകള്‍കൊണ്ട് മുഖം തടവലും സുന്നത്താണ്.

ദുആഇന്റെ ശ്രേഷ്ഠതകള്‍

A Muslim pilgrim prays near where the Hiraa cave is located, at the top of Noor Mountain on the outskirts of Mecca, Saudi Arabia, Tuesday, Nov. 24, 2009. According to tradition, Islam's Prophet Mohammed received his first message to preach Islam while he was praying in the cave. An estimated 2.5 million Muslims have converged on Mecca to attend the annual hajj pilgrimage. (AP Photo/Hassan Ammar)
പ്രാര്‍ത്ഥന ഒരു ആരാധനയാണ്. മാത്രമല്ല അത് വിശ്വാസിയുടെ ആയുധം കൂടിയാണ്. അടിമയുടെ സന്താപങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ പരിഹാര മാര്‍ഗ്ഗവും ലഭിക്കുന്ന പരമമായ ഒരിടമാണത്. നബി(സ്വ) ഒരിക്കല്‍ അരുള്‍ ചെയ്തു. കുറ്റകരമായതോ കുടുംബ ബന്ധം മുറിക്കുന്നതോ അല്ലാത്ത വിശ്വാസിയുടെ ഏതൊരു പ്രാര്‍ത്ഥനക്കും മൂന്നിലൊരു പ്രതിഫലം സുനിശ്ചിതമാണ്. ഒരു പക്ഷെ അവന്റെ തേട്ടത്തിന് ഉടനടി പരിഹാരമുണ്ടാകും. അതല്ലെങ്കില്‍ പരലോകത്തേക്ക് അതിന്റ പ്രതിഫലം മാറ്റിവെക്കും. അതുമല്ലെങ്കില്‍ വല്ല ആപത്തും അതുമൂലം നീങ്ങിപ്പോകും അതുകൊണ്ടുതന്നെ വിശ്വാസിയുടെ തേട്ടങ്ങള്‍ ഒരു നിലക്കും വിഫലമാവുന്നില്ല. പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. പ്രാര്‍ത്ഥനാ നിരതനാവുക.
ഒരവസരത്തില്‍ തിരുനബി(സ്വ)യോട് ചോദിച്ചു ഏത് പ്രാര്‍ത്ഥനയാണ് നബിയെ ഉടനടി മറുപടി പ്രതീക്ഷിക്കപ്പെടുന്നത്. അവിടുന്ന് പ്രതിവധിച്ചു. പാതിരാ സമയങ്ങളിലും ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ത്ഥനകള്‍.

സലാം വീട്ടല്‍

15-salam-right
അവസാനത്തെ അത്തഹിയാത്ത്, സ്വലാത്ത്, ദുആ എന്നിവക്ക് ശേഷം **** എന്നു പറഞ്ഞ് പിന്നിലുള്ളവര്‍ക്ക് വലതുകവിള്‍ കാണും വിധം വലത്തോട്ടും ഇടതുകവിള്‍ കാണും വിധം ഇടത്തോട്ടും മുഖം തിരിക്കണം. സലാമിനെ അധികം നീട്ടരുത്. അഭിമുഖമായി സലാം ആരംഭിക്കുകയും **** എന്ന് തുടങ്ങുമ്പോള്‍ തിരിയാന്‍ തുടങ്ങുകയും സലാം പൂര്‍ത്തിയാവലോടെ മുഖം തിരിക്കല്‍ പൂര്‍ണ്ണമാവുകയും ചെയ്യണം.
നിസ്‌കാരത്തില്‍ ചൊല്ലുന്ന മുഴുവന്‍ ദികറുകളും അര്‍ത്ഥം ചിന്തിച്ചുകൊണ്ടായിരിക്കല്‍ പ്രത്യേകം സുന്നത്താണ്.

അത്തഹിയ്യാത്ത്

tawarruk
രണ്ട് റക്അത്തുള്ള നിസ്‌കാരത്തില്‍ രണ്ടാം റക്അത്തിന്റെ അവസാനത്തില്‍ അതായത് സുജൂദിന് ശേഷം ഇരുത്തത്തിലേക്ക് മടങ്ങി വന്നാണ് അത്തഹിയാത്ത് ഓതേണ്ടത്. അവസാനത്തെ അത്തഹിയാത്ത് ഫര്‍ളാണ്. ഇത് നാല് റക്അത്തുള്ള നിസ്‌കാരത്തില്‍ നാലാം റക്അത്തില്‍ രണ്ടാം സുജൂദിന് ശേഷമായിരിക്കും.
അത്തഹിയാത്തിന്റെ രൂപം
*****

തുടര്‍ന്ന് താഴെ പറയുന്ന സ്വലാത്ത് ചൊല്ലുക
*****
അത്തഹിയാത്ത്, സ്വാലത്ത് എന്നിവക്ക് ശേഷം ദുആ ചെയ്യണം
*****
ശദ്ദുകള്‍ സൂക്ഷിക്കുക, അക്ഷരങ്ങള്‍ മാറിപ്പോകാതിരിക്കുക തുടര്‍ച്ച ശ്രദ്ധിക്കുക എന്നിവയെല്ലാം അത്തഹിയാത്തും നിര്‍ബന്ധമാണ്.
അത്തഹിയാത്ത് സ്വലാത്ത്, സലാം എന്നിവക്ക് വേണ്ടി ഇരിക്കുക
അവസാനം സലാം ഉള്ള ഈ ഇരുത്തത്തില്‍ വലതുഭാഗത്തുകൂടി ഇടതുകാല്‍ പുറത്തേക്കിട്ട് പൃഷ്ഠം നിലത്തു ചേര്‍ത്തുള്ള തബര്‍റുകിന്റെ രൂപത്തിലുള്ള ഇരുത്തം സ്വീകരിക്കലാണ് സുന്നത്ത്.
ആദ്യത്തെയും അവസാനത്തെയും അത്തഹിയാത്തുകളില്‍ വിരല്‍കൊടികള്‍ കാല്‍മുട്ടിന്റെ അഗ്രത്തോട് നേരിടും വിധം കൈകള്‍ കാല്‍മുട്ടിനടുത്ത് വെക്കല്‍ സുന്നത്താണ്. എന്നാല്‍ കാല്‍മട്ടുകള്‍ മുന്‍കൈകൊണ്ട് കൂട്ടിപ്പിടിക്കരുത്. ഇടതുകൈവിരലുകള്‍ ചേര്‍ത്ത് നിവര്‍ത്തിയും വലതുകൈവിരലിലെ ചൂണ്ടുവിരല്‍ ഒഴികെയുള്ളവ കൂട്ടിപ്പിടിച്ചുകൊണ്ടാണ് വെക്കേണ്ടത്. ചൂണ്ടുവിരല്‍ കൂട്ടിപ്പിടക്കേക്കേണ്ടതില്ല. അത്തഹിയാത്തില്‍ ഇല്ലല്ലാഹു എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ അല്‍പം ചെരിവോടെ ഖിബ്‌ലയിലേക്ക് ഉയര്‍ത്തണം. മാത്രവുമല്ല ഒന്നാമത്തെ അത്തഹിയാത്താണെങ്കില്‍ എഴുനേല്‍ക്കുകയോ രണ്ടാം അത്തഹിയാത്തെങ്കില്‍ സലാം വീട്ടുകയോ ചെയ്യുംവരെ വിരല്‍ ഉയര്‍ത്തിത്തന്നെ പിടിക്കണം. ഉള്ളം കയ്യിന്റെ അഗ്രത്തില്‍ ചൂണ്ടുവിരലിന് താഴെയായി പെരുവിരലിന്റെ തലവച്ചുപിടക്കലാണ് ശ്രേഷ്ടം 53 ലെ പിടുത്തം എന്നാണ് ഇതിന് പറയുക. മാത്രവുമല്ല വിരല്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമയങ്ങളത്രയും അതിലേക്ക് നോക്കലും സുന്നത്താണ്.
അത്തഹിയാത്തിലും മറ്റുള്ളവയെപ്പോലെത്തന്നെ ഇരിക്കേണ്ട രൂപവും കൈ കൈവിരലുകള്‍, കാല്‍, കാല്‍ വിരലുകള്‍ എന്നിവ വെക്കേണ്ട രൂപങ്ങളും പ്രത്യേകം ശ്രദ്ധിച്ചു ശീലിക്കുക. മൂന്നോ നാലോ റക് അത്തുള്ള നിസ്‌കാരമാണെങ്കില്‍ രണ്ടാം റക്അത്തിന്റെ അവസാനം മുകളില്‍ പറഞ്ഞ പ്രകാരം അത്തഹിയാത്ത് ഓതി ശേഷം ****എന്ന് നബി(സ്വ)യുടെ മേല്‍ ഉള്ള സ്വലാത്ത് മാത്രം ചൊല്ലുക. സ്വലാത്തിന്റെ ബാക്കി ഭാഗമോ ശേഷമുള്ള ദുആയോ ചെയ്യരുത്.
ഇവിടെ രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തമായ തവര്‍റുകിന്റെ ഇരുത്തമാണ് സ്വീകരിക്കേണ്ടത് മുമ്പ് പറഞ്ഞ രൂപത്തില്‍ ഇടത് കൈവിരലുകള്‍ മുട്ടിന്റ അടുത്ത് നിവര്‍ത്തിയും വലതുകൈവിരലുകള്‍ ചൂണ്ടുവിരലുകള്‍ ഒഴികെയുള്ളവ മടക്കി, പെരുവിരല്‍ ചൂണ്ടുവിരലിന്റെ താഴെ അറ്റത്ത് വെക്കുകയും ചെയ്യണം. ശേഷം അത്തഹിയാത്തിലെ ‘ഇല്ലള്ളാ’എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും വേണം. ഇങ്ങനെ അത്തഹിയാത്ത് സ്വലാത്ത് എന്നിവക്ക് ശേഷം കൈകുത്തി മൂന്നാം റക്അത്തിലേക്ക് തക്ബീര്‍ ചൊല്ലിക്കൊണ്ട് എഴുന്നേല്‍ക്കുക. മുമ്പ് പറഞ്ഞ പ്രകാരം തക്ബീറും ഉയര്‍ച്ചയും ഒരുമിച്ചായിരിക്കണം. മൂന്നാം റക്അത്തിലെത്തിയാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിലെ പോലെ കൈകള്‍ ഉയര്‍ത്തിവേണം നെഞ്ചിന് താഴെ കെട്ടാന്‍. എന്നാല്‍ ഒന്നാം റക്അത്തില്‍ നിന്നും രണ്ടാം റക്അത്തിലേക്കും മൂന്നില്‍ നിന്ന് നാലിലേക്കും ഉയരുമ്പോള്‍ ഇങ്ങനെ കൈകള്‍ ഉയര്‍ത്തേണ്ടതില്ല.

രണ്ടാം സുജൂദ്

PrayerBook05ap29
ഒന്നാം സുജൂദില്‍ ശ്രദ്ധിക്കേണ്ട് മുഴുവന്‍ കാര്യങ്ങളെല്ലാം രണ്ടാം സുജൂദിലും ആവര്‍ത്തിക്കുക. ദിക്‌റുകളും യഥാവിധി തന്നെ.
രണ്ടാം റക്അത്തില്‍ രണ്ട് സുജൂദിന് ശേഷം രണ്ടാറക്അത്തിലേക്ക് എഴുന്നേല്‍ക്കുന്ന മധ്യേ സുജൂദിന്റെ ഇടയിലുള്ളതുപോലെ ഒന്ന് ഇരുന്നിട്ടുവേണം എഴുന്നേല്‍ക്കാന്‍. ഇതിന് ഇസ്തിറാഹത്തിന്റെ ഇരുത്തം എന്ന് പറയുന്നു. തുടര്‍ന്ന് ഉളളംകൈ നിലത്തൂന്നി എഴുന്നേല്‍ക്കുക. സുജൂദില്‍ നിന്ന് ഉയരാന്‍ ആരംഭിക്കുമ്പോള്‍ തന്നെ തക്ബീറും ആരംഭിക്കുകയും നട്ടെല്ല് നേരെയാക്കി നിവര്‍ന്നു നില്‍ക്കുന്നതുവരെ തക്ബീര്‍ നീണ്ടുനില്‍ക്കുകയും വേണം. നേരെ നിന്ന ശേഷം മുമ്പ് പറഞ്ഞതുപ്രകാരം കൈ നെഞ്ചിനുതാഴെ കെട്ടുകയും വേണം. ഇപ്പോള്‍ ഒരു റക്അത്ത് പൂര്‍ത്തിയായി.

അടക്കം ഉണ്ടാവുക

febb04d38fcb0ff53dc0734f9df84790 (1)
റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം എന്നിവയിലെല്ലാം അടക്കം ഉണ്ടാകണം. ഏതുഫര്‍ളില്‍ നിന്ന് ഏതുഫര്‍ളിലേക്ക് പോകുന്നുവോ അവതമ്മില്‍ വേര്‍തിരിയും വിധം അവയവങ്ങള്‍ക്ക് അടക്കം ഉണ്ടായിരിക്കുക എന്നതാണ് മാനദന്ധം. എന്നാല്‍ മുകളില്‍ പറഞ്ഞ 4 സ്ഥലങ്ങളില്‍ ദൃതി കാണിക്കുകയാണെങ്കില്‍ അനക്കം അടങ്ങുകയില്ല. ഇതു നിസ്‌കാരം അസാധുവാകാന്‍ കാരണമാവുകയും ചെയ്യും. ആയതിനാല്‍ എത്ര ജോലിത്തിരക്കുള്ള സമയമാണെങ്കിലും നിസ്‌കാരം സാവധാനം തന്നെ നിര്‍വഹിക്കണം. അല്ലാത്ത പക്ഷം നിസ്‌കരിച്ചവനും നിസ്‌കാരിക്കാത്തവനും തമ്മിലെന്ത് വ്യത്യാസം.

സുജൂദുകള്‍ക്കിടയിലെ ഇരുത്തം

febb04d38fcb0ff53dc0734f9df84790 (1)
സജൂദില്‍ നിന്ന് തല ഉയര്‍ത്താന്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ തക്ബീര്‍ തുടങ്ങണം. നട്ടെല്ല് നിവര്‍ത്തി ഇരിക്കുന്നതുവരെ തക്ബീര്‍ നീണ്ടു നില്‍ക്കുകയും വേണം. സുജൂദുകള്‍ക്കിടയില്‍ ഇടതുകാലപാദം മലര്‍ത്തിവെച്ച് അതിന്റെ മടമ്പില്‍ ഇരിക്കുന്ന രൂപമായ ഇഫ്തിറാസിന്റെ ഇരുത്തം ഇരിക്കണം. കൈകള്‍ കാല്‍ മുട്ടുകള്‍ക്കടുത്തായി തുടയില്‍ വിരലുകള്‍ നിവര്‍ത്തി അഗ്രഭാഗം കാല്‍മുട്ടിന് നേരെയാക്കായാണ് വെക്കേണ്ടത്. വലത്തെ കാലിന്റെ വിരലുകള് മുന്നോട്ടുമടക്കി കാല്‍ നാട്ടിവെക്കണം. ഇരുത്തത്തില്‍ ഇങ്ങനെ ചൊല്ലണം.
*******
ശ്രദ്ധിക്കേണ്ടവ
ഇരുത്തത്തില്‍ കൈവിരലുകള്‍, നട്ടെല്ല്, കാല്‍, കാല്‍വിരലുകള്‍ എന്നിവയുടെ രൂപങ്ങള്‍ മുമ്പ് പറഞ്ഞതുപ്രകാരം ശ്രദ്ധിച്ച് ശീലിക്കുക. മഹത്തായ പ്രതിഫലങ്ങള്‍ നഷ്ടപ്പെടുത്താരിക്കുക.

സജൂദില്‍ ശ്രദ്ധിക്കേണ്ടവ

PrayerBook05ap29
തൊപ്പി, ടവ്വല്‍, മക്കന എന്നിവ ധരിക്കുമ്പോള്‍ നെറ്റി മറയാതിരിക്കാന്‍ ശ്രദ്ധിക്കണം. നെറ്റി മറയുകയും മറഞ്ഞ നെറ്റി നിലത്തുവെച്ച് സുജൂദ് ചെയ്യുകയും ചെയ്താല്‍ സുജൂദ് അസാധുവാകും. തത്ഫലമായി നിസ്‌കാരവും അസാധുവാണ്. കാല്‍വിലരുകള്‍ മുന്നോട്ടുമടക്കി വിരലിന്റെ പള്ള നിലത്തുറപ്പിക്കാന്‍ ശ്രദ്ധിക്കണം. വിരലുകള്‍ പിന്നോട്ട് മടക്കി െവക്കുന്നതും മുന്നോട്ട് മടക്കാതെ കുത്തിവെക്കുന്നതും സുജൂദിനെയും നിസ്‌കാരത്തെയും അസാധുവാക്കും കാല്‍മുട്ടുകള്‍ കാല്‍ പാദങ്ങള്‍ കൈകള്‍ കൈവിരലുകള്‍ എന്നിവ നിലത്തുവെക്കുന്നതിലെ ക്രമവും ശ്രദ്ധിച്ച് ശീലിച്ച് പ്രാവര്‍ത്തികമാക്കുക. അവ ഓരോന്നും സുന്നത്തായതിനാല്‍ അലസത കാരണം നിരവധി പ്രതിഫലങ്ങള്‍ നഷ്ടപ്പെടും.

സുജൂദ്

PrayerBook05ap29
സുജൂദിലേക്ക് പോകുമ്പോള്‍ കൈ ഉയര്‍ത്തരുത്. എന്നാല്‍ തക്ബീര്‍ ചൊല്ലണം. സുജൂദിലേക്ക് കുനിയാന്‍ പോകുന്നതിനോട് കൂടെ തക്ബീര്‍ ആരംഭിക്കുകയും സുജൂദില്‍ എത്തുന്നതുവരെ തക്ബീര്‍ നീണ്ടു നില്‍ക്കുകയും വേണം.
അരക്കെട്ടും സമീപ ഭാഗങ്ങളും തലയേക്കാളും ചുമലിനേക്കാളും ഉയര്‍ന്നു നില്‍ക്കും വിധമായിരിക്കണം സുജൂദ്. മാത്രമല്ല, നെറ്റിയില്‍ മറയൊന്നും ഉണ്ടായിരിക്കകയും ചെയ്യരുത്. അതുകൊണ്ട് നെറ്റിയിലുള്ള ബാന്റേജ് നീക്കം ചെയ്യണം. എന്നാല്‍ രോഗികള്‍ക്ക് മുകളില്‍ പറഞ്ഞ അവസ്ഥകളില്‍ സുജൂദ് ചെയ്യുക അസാധ്യമാണെങ്കില്‍ പരമാവധി കഴിയുന്ന രൂപങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തലയുടെ ഭാരം സുജൂദിന്റ സ്ഥാനത്ത് അനുഭവപ്പെടും വിധമായിരിക്കണം സുജൂദ് ചെയ്യേണ്ടത്. നെറ്റി സുജൂദിന്റെ സ്ഥാനത്ത് സ്പര്‍ശിച്ചാല്‍ മാത്രം പോര.
ഇരുവശങ്ങളെത്തൊട്ട് കൈകള്‍ അല്‍പം അകറ്റുകയും തുടയില്‍ നിന്നും വയര്‍ നില്‍ക്കുന്ന രീതിയില്‍ അല്‍പം മുന്നോട്ടുവലിഞ്ഞുമാണ് പുരുഷന്‍ സുജൂദ് ചെയ്യേണ്ടത്. സ്ത്രീകള്‍ രണ്ട് കൈകളും വശങ്ങളോട് ചേര്‍ത്തുവെക്കുകയും വയര്‍ തുടയിലേക്ക് അടുത്തിരിക്കുന്ന രീതിയിലാണ് സുജൂദ് ചെയ്യുക.

ഖുനൂത്ത്

0
സുബ്ഹിന്റെ രണ്ടാം റക്അത്തിലെ ഇഅ്തിദാലിലും റമളാന്‍ അവസാന പകുതിയിലെ വിത്‌റിലെ അവസാന ഇഹ്തിദാലിലും ഖുനൂത്ത് സുന്നത്തുണ്ട്.  പതിവ് ദിക്‌റിന് ശേഷമാണ് ഖുനൂത്ത് ഓതേണ്ടത്. ഖുനൂത്ത് ചുമലുകള്‍ക്കുനേരെ കൈകള്‍ ഉയര്‍ത്തി ഉള്ളം കൈ മുകളിലേക്കാക്കിയാണ് നിര്‍വഹിക്കുന്നത്.
*****

ഖുനൂത്തിന്റെ അവസാനം നബി(സ്വ)യുടെയും കുടുംബത്തിന്റെയും പേരില്‍ സ്വലാത്തും സലാമും ചൊല്ലല്‍ സുന്നത്തുണ്ട്.

ഇഹ്തിദാല്‍

sl_1-3
‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ട് മുമ്പുപറഞ്ഞതുപോലെ കൈ ഉയര്‍ത്തായാണ് ഇഹ്തിദാലിലേക്ക് വരേണ്ടത്. റുകൂഇല്‍ നിന്ന് ഉയരുന്നതും ‘അല്ലാഹു അക്ബര്‍’ പറഞ്ഞുതുടങ്ങുന്നതും കൈ ഉയര്‍ത്താന്‍ ആരംഭിക്കുന്നതും ഒന്നിച്ചായിരിക്കണം. മൂന്നും ഒന്നിച്ച് അവസാനിക്കുകയും വേണം. യഥാര്‍ത്ഥത്തില്‍ ഇഹ്തിദാല്‍ ഉദ്ധശിക്കുന്നത് റുകൂഇന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങലാണ്. അത് നിര്‍ത്തമോ ഇരുത്തമോ മറ്റുവല്ലതോ ആയിരിക്കും. ഇഹ്തിദാലില്‍ എത്തിയതുമുതല്‍ ഇങ്ങനെ ചൊല്ലല്‍ സുന്നത്താണ്.

റുകൂഅ്

rokoa

സൂറത്ത് ഓതിയ ശേഷം കൈ ഉയര്‍ത്തി തക്ബീര്‍ ചൊല്ലി റുകൂഅ് ചെയ്യണം. തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ സമയത്ത് കൈ ഉയര്‍ത്തിയ പ്രകരമാണ് ഇവിടെയും ചെയ്യേണ്ടത്. റുകൂലേക്ക് പോകാനുള്ള തക്ബീര്‍ ആരംഭിക്കുന്നതോടൊപ്പം കൈ അഴിച്ചുയര്‍ത്തി തുടങ്ങണം. റുകൂഇല്‍ എത്തുന്നതുവരെ തക്ബീര്‍ നീട്ടുകയും വേണം.
ഉള്ളം കൈകള്‍ കാല് മുട്ടിലെത്തും വിധം കുനിയലാണ് റുകൂഅ്. നിരപ്പായ ഒരു തലം പോലെ മുതുകും പിരടിയും സമമായിരിക്കലും മുന്‍കൈകള്‍ മറയൊന്നുമില്ലാതെ വിരലുകള്‍ മിതമായി അകത്തി നിവര്‍ത്തി കാല്‍മുട്ടുകള്‍ അകറ്റി നാട്ടിവെച്ച് അതില്‍ പിടിക്കലും സുന്നത്താണ്. റുകൂഇല്‍ 3 പ്രാവശ്യം ******* എന്ന് ചൊല്ലല്‍ സുന്നത്താണ്. റുകൂഅ് പൂര്‍ണ്ണമാകാതെ ചുരുങ്ങിയ രൂപത്തില്‍ തലമുതുകില്‍ സമമാക്കാതെ തല കീഴ്‌പോട്ട് താഴ്ത്തലും കറാഹത്താണ്. കൈമുട്ടുകള്‍ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും അകറ്റി വെക്കല്‍ പുരുഷന്‍മാര്‍ക്കും പരസ്പരം ചേര്‍ത്തിവെക്കല്‍ പുരുഷന്‍മാര്‍ അല്ലാത്തവര്‍ക്കും സുന്നത്താണ്.

സൂറത്ത്

Turkish Mosque in Tokio - Japan (minarett)
ഫാത്വിഹക്കുശേഷം ഒരു പൂര്‍ണ്ണമായു സൂറത്ത് ഓതല്‍ സുന്നത്താണ്. നിസ്‌കാരത്തിലെ ആദ്യ രണ്ട് റക്അത്തുകളിലാണ് ഇത് ഓതേണ്ടത്. മാത്രമല്ല ഒന്നാം റക്അത്തിലെ പാരായണം രണ്ടാം റക്അത്തിലെ ദീര്‍ഘമായിരിക്കലും മുസ്ഹഫിന്റെ ക്രമം പാലിക്കലും സുന്നത്താണ്. ജുമുഅ വെള്ളിയാഴ്ചയുടെ സുബ്ഹ്, ഇശാഅ് എന്നിവയിലും * എന്നീ സൂറത്തുകളും * എന്നിവയോ ഓതണം. വെള്ളിയാഴ്ച സുബ്ഹിന് * (സജദയും) എന്ന സൂറത്തും ഓതല്‍ സുന്നത്താണ്. സുബ്ഹിന്റെയും മഗ്‌രിബിന്റെയും സുന്നത്തുകള്‍ ത്വവാഫ്, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്‌റാം എന്നിവയുടെ നിസ്‌കാരങ്ങളിലും ഇത് സുന്നത്താണ്. മാത്രമല്ല, പാരായണം ചെയ്യുന്നത് സൂറത്തിന്റെ അര്‍ത്ഥം ചിന്തിച്ച് ഓതല്‍ പ്രത്യേകം സുന്നത്താണ്.

ആമീന്‍

Ulu Cami in Adana - Turkeyഫാത്തിഹ കഴിഞ്ഞാലുടന്‍ ആമീന്‍ പറയല്‍ സുന്നത്താണ്.  ഫാത്തിഹ കഴിഞ്ഞ് ഒരു ലഘു നിശബ്ദതക്ക് ശേഷമായിരിക്കണം. ആമീനിന്റെയും സൂറത്തിന്റെയും ഇടയിലും സൂറത്ത് കഴിഞ്ഞും റുകൂഇലേക്കുള്ള തക്ബീറിനും ഇടയിലും തക്ബീറത്തുല്‍ ഇഹ്‌റാമിനും വജ്ജഹ്തുവിനും ഇടയിലും വജ്ജഹ്തുവിനും അഊദുവിനും ഇടയിലും അഊദുവിനും ബിസ്മിക്കും ഇടയിലും സുബ്ഹാനല്ലാഹ് എന്ന് പറയാന്‍ മാത്രമുളള ഒരു ചെറിയ നിശബ്ദത സുന്നത്തുണ്ട്.

ഫാത്വിഹ

The Floating Mosque in Penang - Malaysia
അഊദു ഓതിയ ശേഷം ഫാത്വിഹ ഓതിത്തുടങ്ങണം. എല്ലാ റക്ഹത്തിലും ഫാത്വിഹ ഓതല്‍ നിര്‍ബന്ധമാകും. ബിസ്മി ഫാത്വിഹയുടെ ഭാഗമായതിനാല്‍ അത് ഓതല്‍ നിര്‍ബന്ധമാണ്. അക്ഷരങ്ങളും സദ്ദുകളും സൂക്ഷ്മതയോടെ ഉച്ചരിക്കണം. അക്ഷരങ്ങള്‍ യഥാസ്ഥാനത്ത് മൊഴിഞ്ഞും ഫാത്വിഹ പൂര്‍ത്തിയാക്കണം. ഫാത്വിഹയില്‍ 14 സ്ഥലത്താണ് സദ്ദുകള്‍ ഉള്ളത്. യഥാര്‍ത്ഥത്തില്‍ സദ്ദുള്ള ഒരക്ഷരമെന്നാല്‍ അതു രണ്ട് അക്ഷരമാണെന്ന് അര്‍ത്ഥം. * എന്നു ദീര്‍ഘമില്ലാതെ ഓതിയാല്‍ 141 അക്ഷരങ്ങളും സദ്ദുമുള്‍പ്പെടെ 155 അക്ഷരങ്ങളാണ് ഫാത്വിഹയിലുള്ളത്. * പോലുള്ള അക്ഷരങ്ങളുടെ ഉച്ചാരണ സ്ഥാനം പ്രത്യേകം ശ്രദ്ധിക്കണം.
ഒരക്ഷരത്തിന് പകരം മറ്റൊന്ന് ഉച്ചരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. പരസ്പരം ഉച്ചാരണത്തിന് സാമ്യമുള്ള അക്ഷരാണെങ്കില്‍ പോലും അക്ഷരണങ്ങളുടെ ഉച്ചാരണം മാറി ഉച്ചരിച്ചാല്‍ നിസ്‌കാരം ബാഥ്വിലാകും. ഒരു കൂട്ടുക്ഷരത്തെ ലഘുവായി ഉച്ചരിച്ചാല്‍ ഉദാഹരം അര്‍റഹ്മാന്‍ എന്നതിന് പകരം അല്‍ റഹ്മാന്‍ എന്ന് ഓതിയാല്‍ നിസ്‌കാരം ബാഥ്വിലാകും എന്നാല്‍. **** എന്ന കൂട്ടക്ഷരത്തെ മനപ്പൂര്‍വ്വവവും അര്‍ത്ഥമറിഞ്ഞും ലഘുവായി ഉച്ചരിച്ചാല്‍ കാഫിറാകും. കാരണം സൂര്യപ്രകാശത്തെ ഞങ്ങള്‍ ആരാധിക്കുന്നു എന്നാണ് അര്‍ത്ഥം.
ഫാതിഹയിലെ ആയത്തുകള്‍ തുടര്‍ച്ചായി പാരായണം ചെയ്യണം. വാചകങ്ങള്‍ക്കിടയില്‍ ഒരു ശ്വാസത്തിന്റെയോ വിക്കിന്റെയോ അടക്കത്തത്താള്‍ കൂടുതല്‍ നിശബ്ദത പാടില്ല. മറ്റൊരു സൂറത്തില്‍ ആയത്തില്‍ നിന്നുള്ള ഭാഗമോ തുമ്മിയാലുള്ള ‘സുബ്ഹാനല്ലാ’ എന്ന കുറഞ്ഞ വാചകങ്ങളോ ആണെങ്കിലും അത് ഫാത്തിഹയെ ഇടര്‍ച്ച വരുത്തിയാല്‍ ഫാത്വിഹ ആവര്‍ത്തിക്കണം. . ബിസ്മി ഉള്‍പ്പെടെ ഫാത്തിഹയുടെ ഓരോ ആയത്തിന്റെയും അവസാനം നിര്‍ത്തി ഓതല്‍ സുന്നത്താണ്.

സകാത് ചില വസ്തുക്കളില്‍ മാത്രം പരിമിതപ്പെടുത്താന്‍ സ്വീകാര്യമായ വല്ല തെളിവുമുണ്ടോ? പ്രധാന വസ്തുക്കളിലെല്ലാം സകാത് വേണ്ടതല്ലേ?

Mae7478f3d883cf2f919777032d2bf549

ഉ: ധാരാളം തെളിവുകളുണ്ട്. മുആദുബ്നു ജബലി(റ)നെയും അബൂമൂസ(റ)യെയും യമനിന്റെ രണ്ട് ഭാഗങ്ങളിലേക്ക് ഗവര്‍ണറായി നബി(സ്വ) നിശ്ചയിച്ചപ്പോള്‍ കാരക്ക, മുന്തിരി, ഗോതമ്പ് എന്നിവയില്‍ നിന്നല്ലാതെ സകാത് വാങ്ങരുതെന്ന് അവരോട് നബിതങ്ങള്‍ നിര്‍ദ്ദേശിച്ചതായി ബൈഹഖി, ത്വബ്റാനി, ഹാകിം(റ.ഹും) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദകര്‍ വിശ്വസ്തരാണെന്ന് ഇമാം ബൈഹഖി(റ) വിവരിച്ചിട്ടുണ്ട്. ഉമര്‍ ബിന്‍ ഖത്ത്വാബി(റ)ല്‍ നിന്നും ത്വബ്റാനി ഉദ്ധരിച്ച ഹദീസിലും ഈ വസ്തുക്കളില്‍ മാത്രമാണ് നബി(സ്വ) സകാത് വാങ്ങിയതെന്നു കാണാം. ഇബ്നുമാജയുടെ റിപ്പോര്‍ട്ടില്‍ ചോളം എന്നുകൂടിയുണ്ട്.

പത്തു വസ്തുക്കളിലല്ലാതെ നബി(സ്വ) സകാത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അവ, കാരക്ക, മുന്തിരി, ഗോതമ്പ്, യവം, ചോളം, ഒട്ടകം, ആട്, മാട്, സ്വര്‍ണം, വെള്ളി എന്നിവയാണെന്നും ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് പത്തു വസ്തുക്കളില്‍ മുസ്ലിം ലോകം സകാത് നല്‍കിവരുന്നത്. ഗോതമ്പ്, യവം, ചോളം എന്നിവ മുഖ്യാഹാരമെന്ന ഒരിനമായി എണ്ണി. എട്ടിനങ്ങളിലാണ് സകാത് എന്നും പറയാം. നെല്ല് പോലുള്ളവയും ഈ മുഖ്യാഹാരപ്പട്ടികയില്‍ പെടും. സകാതിന്റെ അവകാശികളും എട്ട് ഇനമാണല്ലോ. യമനിലേക്ക് നിയോഗിച്ച ഗവര്‍ണര്‍മാരോട് കാരക്ക, മുന്തിരി, ഗോതമ്പ് ഇവയില്‍ മാത്രമാണ് സകാത് വാങ്ങേണ്ടതെന്ന കല്‍പ്പനയുടെ ഉദ്ദേശ്യം കാര്‍ഷിക വിളയില്‍ നിന്ന് ഇവക്ക് മാത്രമാണ് സകാതെന്നാണ്.

എന്നാല്‍, കച്ചവടം ചെയ്യപ്പെടുന്ന എല്ലാ വസ്തുക്കള്‍ക്കും കച്ചവടസാധനമെന്ന നിലക്ക് സകാത് ബാധകമാണ്. ഇവയുടെ വിലയാകുന്ന സ്വര്‍ണം, വെള്ളി എന്നിവക്ക് സകാതുണ്ടെന്നും അവയുടെ വിഹിതമെത്രയെന്നതും ‘സകാത് എന്ത്, എന്തിന്’ എന്ന ചോദ്യ ത്തിന്റെ മറുപടിയില്‍ വിവരിച്ചതാണ്. നബി(സ#) ചില വസ്തുക്കളില്‍ നിന്ന് വാങ്ങാന്‍ കാരണം അവ അന്നത്തെ പ്രധാന വിഭവങ്ങളായതിനാലാണ്. അതിനാല്‍ ഇന്നത്തെ പ്രധാന വിഭവങ്ങളായ റബര്‍, തേങ്ങ തുടങ്ങിയവയില്‍ സകാത് നല്‍കണമെന്ന വാദം നവീനവാദികളുടേതാണ്. അത് ബാലിശവും നിലനില്‍ക്കാത്തതുമാണ്. കാരണം നബി  (സ്വ)യുടെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് കുതിരകളും അടിമകളുമായിരുന്നു. അവയെക്കുറിച്ച് നബി(സ്വ) പറയുന്നു: “ഒരു മുസ്ലിമിന് തന്റെ അടിമയിലും കുതിരയിലും സകാതില്ല” (ബുഖാരി). എന്നിരിക്കെ ഇന്നത്തെ പ്രധാന സമ്പത്തില്‍ സകാതുണ്ടെന്ന വാദം നബിയെ ധിക്കരിക്കലും ദീനില്‍ കൈകടത്തലുമാണ്.

ജീവികളില്‍ മൂന്നു വിഭാഗത്തിനും ഭക്ഷ്യവസ്തുക്കളില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതിനും പഴങ്ങളില്‍ ഉണക്കി സൂക്ഷിക്കുന്നതും ലോകനിലവാരമുള്ളതുമായ കാരക്ക, മുന്തിരി എന്നിവക്കും വസ്തുക്കളുടെ മൂലധനമായി സ്വര്‍ണം, വെള്ളി എന്നിവക്കുമാണ് സകാതുള്ളത്.

ജീവികളെ സംബന്ധിച്ചിടത്തോളം മാംസത്തിനും പാലിനും വേണ്ടി സമ്പത്തെന്ന നിലക്ക് വളര്‍ത്തുന്നത് മൂന്നുവിഭാഗം ജീവികളെയാണ്. മറ്റുജീവികളില്‍ അവയുടെ താ ല്‍ക്കാലിക ഉപയോഗമോ വിലയോ ആണ് കണക്കുകൂട്ടുക. അപ്പോള്‍ ഈ മൂന്നു വിഭാഗത്തില്‍പെടാത്ത ജീവികളെ ആരും അധികം വാങ്ങിക്കൂട്ടുകയില്ല. അത് കച്ചവടം ചെയ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ കച്ചവടത്തിന്റെ സകാത് എന്നനിലക്ക് അതിന് സകാത് വരും.

ഇനി കച്ചവടാവശ്യത്തിനല്ലാതെ വെറുതെ ഒരാള്‍ ഇത്തരം ജീവികളെ വാങ്ങിക്കൂട്ടിയെങ്കില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ല. അവരുടെ പോഷകാഹാര ലഭ്യതക്ക് ആവശ്യമായ പാലോ മാംസമോ നിഷേധിക്കപ്പെടുന്നില്ല.

ഉണക്കി സൂക്ഷിക്കാന്‍ പറ്റുന്ന മുന്തിരി, കാരക്ക ഇവക്ക് സകാത് കൊടുക്കണം. മാങ്ങ, പൈനാപ്പിള്‍, ആപ്പിള്‍ ഇവക്കൊന്നും സകാതില്ല. കാരണം അവ അധികമുള്ളവര്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാവും. തേങ്ങ, അടക്ക പോലുള്ളവ ഉണക്കി സൂക്ഷിക്കാമെങ്കിലും ലോകത്തൊരിടത്തും അവ മുഖ്യാഹാരമായി ഉപയോഗിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സകാത് മുഖ്യാഹാരമാണോ എന്നതിനെ ആശ്രയിച്ചു നില്‍ക്കുന്നു. ധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ ഒരു നിശ്ചിത വിഹിതം സകാതായി നല്‍കണം. മുഖ്യഭക്ഷണം ഒരൊറ്റ ദരിദ്രനും നിഷേധിക്കപ്പെട്ടുകൂടാ എന്ന നിലക്കാണിത്.

സ്വര്‍ണം, വെള്ളി എന്നിവയുടെ സകാതിലൂടെ സാധാരണക്കാരിലേക്ക് സമ്പത്ത് എത്താന്‍ കാരണമാകുന്നുണ്ട്. നിരവധി വാഹനങ്ങളുള്ള ഒരാള്‍ അതിന്റെ വരുമാനം സ്വരൂപിച്ചുവെക്കുന്നുവെങ്കില്‍ പണത്തിന്റെ സകാത് എന്ന നിലക്ക് ദരിദ്രനിലേക്ക് ഓ രോ വര്‍ഷവും നല്ലൊരു വിഹിതം എത്തുന്നതാണ്. വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അതില്‍ നിന്നുള്ള വരുമാനമുപയോഗിച്ചു വീണ്ടും വാഹനം വാങ്ങുന്നുവെങ്കില്‍ പണം കെട്ടിക്കിടക്കുന്നില്ല. അത് ഒഴുകിക്കൊണ്ടിരിക്കുന്നു.

കച്ചവട സകാത്

Gold Coins and plant isolated on white background

കച്ചവടത്തിന്റെ തുടക്കം മുതല്‍  ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കച്ചവടസ്വത്തില്‍ സ കാത് നിര്‍ബന്ധമാവുക. ഇങ്ങനെ വര്‍ഷം പൂര്‍ത്തിയായ ചരക്കിന് വില നിശ്ചയിച്ച ശേഷം വിലയുടെ നാല്‍പ്പതില്‍ ഒരു വിഹിതം സകാതായി നല്‍കണം. ഒരു വര്‍ഷം കൈവശം വെച്ച പണത്തിനും ഇതേ അളവിലാണ് സകാത് നല്‍കേണ്ടത്. വെള്ളിയില്‍ സകാത് നിര്‍ബന്ധമാകുന്ന തൂക്കത്തിന്റെ വിലയോട് തുല്യമായ തുകക്ക് കച്ചവടസ്വത്തിന്റെ വിലയും സൂക്ഷിപ്പുപണവും ഉണ്ടാകുമ്പോള്‍ മേല്‍ വിഹിതം കൊടുക്കേണ്ടിവരും. പണത്തിനും കച്ചവടവസ്തുക്കള്‍ക്കും മൂല്യനിര്‍ണയം നടത്തുന്നത് അടിസ്ഥാനപരമായി വെള്ളി മാനദണ്ഡമാക്കിയതിനാലാണ് ഇങ്ങനെ കണക്കാക്കുന്നത്. ഇമാം ഇബ്നുറുശ്ദ്(റ) എഴുതുന്നു: “200 ദിര്‍ഹം(595 ഗ്രാം) തൂക്കം വരുന്ന വെള്ളിയില്‍ സകാത് നിര്‍ബന്ധമാകും പോലെ 20 ദിനാര്‍(85 ഗ്രാം) വരുന്ന സ്വര്‍ണത്തിലും സകാത് നിര്‍ബന്ധമാകുമെന്നാണ് പണ്ഢിത ഭൂരിപക്ഷം. ഇമാം മാലിക്, ശാഫി’ഈ, അബൂഹനീഫ (റ.ഹും) അവരുടെ അസ്വ്ഹാബ,് ഇമാം അഹ്മദ്(റ) തുടങ്ങിയവര്‍ ഈ പക്ഷക്കാരാണ്. വെള്ളിയില്‍ സകാത് നിര്‍ബന്ധമാകുന്ന തൂക്കം നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടത് പോലെ സ്വര്‍ണത്തിന് സകാത് നിര്‍ബന്ധമാകുന്ന തൂക്കം ഇത്രയാണെന്ന് നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെടാത്തതിനാല്‍ വെള്ളിയോട് സ്വര്‍ണത്തെ തുലനം ചെയ്യുകയാണവര്‍ ചെയ്യുന്നത്. സ്വര്‍ണവും വെള്ളിയും നാണയമെന്ന ഇനത്തില്‍ പെട്ടതിനാലും വെള്ളിയുടെ തൂക്കം നബി(സ്വ)യില്‍ നിന്നു തന്നെ സ്ഥിരപ്പെട്ടതിനാലും പ്രസ്തുത തൂക്കം വെള്ളിയുടെ വിലയോട് (ആ കാലഘട്ടത്തില്‍ 20 ദിനാര്‍ സാമ്യമായത് കൊണ്ട്)  20 ദിനാര്‍ സ്വര്‍ണത്തിനെ അവര്‍ സാമ്യപ്പെടുത്തുകയായിരുന്നു”. സകാത് നിര്‍ബന്ധമാകുന്ന തുക അടിസ്ഥാനപരമായി കണക്കാക്കുന്നത് വെള്ളിയുടെ തൂക്കമനു സരിച്ചാണെന്നാണ് ഇബ്നുറുശ്ദ്(റ) പറഞ്ഞതിന്റെ സംക്ഷിപ്തം. എന്നാല്‍ സ്വര്‍ണത്തിന്റെ സകാത് നിര്‍ബന്ധമാകുന്ന തൂക്കം സംബന്ധിച്ചും പണ്ഢിതന്മാരില്‍ ചിലര്‍ ഹദീസുകളെ ഉദ്ധരിക്കുന്നുണ്ട്. ഇതു തന്നെയാണ് വില വ്യത്യാസമനുസരിച്ച് സ്വര്‍ണത്തിന്റെ നിസ്വാബില്‍ (സകാത് നിര്‍ബന്ധമാകുന്ന തുക) വ്യത്യാസം വരാതിരുന്നത്. ചരക്കുകള്‍ സകാത് നിര്‍ബന്ധമാകുന്ന കച്ചവടചരക്കായി ഗണിക്കപ്പെടുന്നത് ചില ഉപാധികള്‍ അനുസരിച്ചാണ്. ഇബ്നുഹജര്‍(റ) പറയുന്നു: “ചരക്കുകള്‍ കച്ചവടത്തിന്റേതായി ഗണിക്കപ്പെടുന്നത് പ്രതിഫലത്തിന്മേലായി അത് സമ്പാദിക്കുന്നതോടൊപ്പം കച്ചവടത്തെ കൂടി കരുതുമ്പോഴാണ്. റൊക്കമോ, കടമോ ആയ നാണയത്തിന് പകരമോ മറ്റു ചരക്കിന് പകരമോ കച്ചവട ചരക്കുകള്‍ വാങ്ങുക, ജോലി ചെയ്തതിന്റെ വേദനത്തിനോ വസ്തുക്കള്‍ വാടകക്ക് കൊടുത്തതിന്റെ വാടകക്കോ പകരമായി കച്ചവട ചരക്കുകള്‍ സ്വീകരിക്കുക തുടങ്ങിയവ ഉദാഹരണമാണ്. ഇപ്രകാരം തന്നെ വാടകക്ക് കൊടുക്കലെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ ഭൂമി വാടകക്കെടുക്കുകയും പക്ഷേ, പ്രസ്തുത ഭൂമി ആര്‍ക്കും വാടകക്ക് കൊടുക്കാതിരിക്കുകയും ചെയ്താല്‍ കച്ചവട സകാത് ഇവിടെയും ബാധകമാകുന്നതാണ്. അവര്‍ അത് വാടകക്ക് കൊടുത്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തേക്ക് കിട്ടേണ്ടിയിരുന്ന വാടകയുടെ തുക സകാത് നിര്‍ബന്ധമാകുന്ന അത്ര ഉണ്ടാകുമായിരുന്നെങ്കിലാണ് ഇപ്പറഞ്ഞത്. അപ്പോള്‍ അവന് വാടക കിട്ടിയിട്ടില്ലെങ്കിലും ഒരു വര്‍ഷത്തേക്ക് കിട്ടേണ്ടിയിരുന്ന തുകയില്‍ നിന്ന് സകാതിന്റെ വിഹിതം കൊടുക്കേണ്ടിവരുന്നു” (തുഹ്ഫ 3/295-296). ഇതനുസരിച്ച് പത്ത് മുറിയുള്ള ഒരു കെട്ടിടം, റൂമുകള്‍ വാടകക്ക് കൊടുക്കാനെന്ന ഉദ്ദേശ്യത്തോടെ വാടകക്ക് എടുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ആ കെട്ടിടം ആര്‍ക്കും വാടകക്ക് കൊടുക്കാതെ പൂട്ടിയിട്ടാലും സകാത് നിര്‍ബന്ധം തന്നെ. വാടക ഒരു റൂമിന് ഒരു ദിവസത്തേക്ക് നൂറ് രൂപയാണെന്ന് സങ്കല്‍പ്പക്കുക, എങ്കില്‍ പത്ത് റൂമിന് ഒരു ദിവസത്തേക്ക് കിട്ടേണ്ടിയിരുന്ന വാടക 1000 രൂപയാണ്. ഇതനുസരിച്ച് മൊത്തം റൂമുകള്‍ക്ക് ഒരു വര്‍ഷം കിട്ടേണ്ടിയിരുന്ന വാടകയുടെ രണ്ടര ശതമാനം സകാതായി നല്‍കേണ്ടി വരും. വാടക കിട്ടാതിരുന്നത് പൂട്ടിയിട്ട വീഴ്ചകൊണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. ഇനി മുറിയാതെ റൂമുകള്‍ വാടകക്ക് കൊടുത്തിരുന്നുവെങ്കില്‍ കൊല്ലം തികയുന്ന ദിവസത്തെ മൊത്തം വാടകയാണ് കണക്കാക്കുക. അത്  സകാത് നിര്‍ബന്ധമാകുന്ന തുകയുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകുമെന്ന് ഉദ്ദേശ്യം. അപ്രകാരം തന്നെ മുന്‍ ദിവസങ്ങളില്‍ കിട്ടിയ വാടക സൂക്ഷിപ്പുണ്ടെങ്കിലും സകാതിന്റെ നിസ്വാബ് കണക്കാക്കുന്നതില്‍ (സകാത് നിര്‍ബന്ധമാകുന്ന തുകയില്‍) അതും കൂടി പരിഗണിക്കുന്നതാണ്. ഇപ്പറഞ്ഞതിനര്‍ഥം സൂക്ഷിപ്പുള്ള നാണയത്തിന്റെ സകാതും അവസാന ദിവസത്തെ മൊത്തം വാടകയുടെ സകാത്തോടൊന്നിച്ച് അവകാശികള്‍ക്ക് നല്‍കണമെന്നല്ല. പ്രത്യുത, വര്‍ഷാവസാന ദിവസത്തെ വാടക നിസ്വാബില്‍ കുറവാണെങ്കില്‍ അത് പൂര്‍ ത്തീകരിക്കാന്‍ സൂക്ഷിപ്പ് പണവും പരിഗണിക്കുമെന്നാണ്. സാധാരണ മറ്റു കച്ചവടങ്ങളില്‍ വര്‍ഷം തികയുന്ന ദിവസം വില കെട്ടിയപ്പോള്‍ അത് നിസ്വാബില്‍ കുറവാണെങ്കില്‍ സൂക്ഷിപ്പുപണം നിസ്വാബ് പൂര്‍ത്തീകരിക്കുന്നതില്‍ പരിഗണിക്കും പോലെ തന്നെ. സൂക്ഷിപ്പുള്ള പ്രസ്തുത പണത്തിന്റെ(അതു പോലെ തന്നെയാണ് മുന്‍ ദിവസങ്ങളിലെ വാടകയും) സകാത് കൊടുക്കേണ്ട സമയം, സൂക്ഷിച്ചു വെച്ചത് മുതല്‍ ഒരു കൊല്ലം പൂര്‍ത്തിയാകുമ്പോഴാണ്. ഈ വിശദീകരണത്തില്‍ നിന്ന് കച്ചവട ചരക്കായി പരിഗണിക്കാന്‍ വസ്തുക്കള്‍ ത ന്നെ ആവണമെന്നില്ലെന്നും ഫലങ്ങളും (ഉദാ:-വാടക) കച്ചവട ചരക്കായി പരിഗണിക്കുമെന്നും ഗ്രഹിക്കാനാകും. ഇബ്നുഹജര്‍(റ) പറയുന്നു: “കച്ചവട ചരക്കുകള്‍ രണ്ടിനമുണ്ട്. ഒന്ന് വസ്തുക്കള്‍, രണ്ട് ഫലങ്ങള്‍” (തുഹ്ഫ 3/496). ചുരുക്കത്തില്‍ റൂമുകള്‍ വാടകക്ക് കൊടുക്കാനെന്ന ഉദ്ദേശ്യത്തോടെ വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ റൂമുകള്‍ കച്ചവടചരക്കായി പരിഗണിക്കുന്നില്ലെങ്കിലും അതിന്റെ ഫലവും പ്രയോജനവും കച്ചവടചരക്കായി പരിഗണിക്കും. റൂമുകള്‍ വാടകക്ക് കൊടുക്കുന്നത് യഥാര്‍ഥത്തില്‍ ആ ഫലത്തെയും പ്രയോജനത്തെയും വില്‍പ്പന നടത്തലാണ്. ഇതാണ് കച്ചവട സകാത് ഇവിടെയും വന്നതിന്റെ രഹസ്യം. ഇനി കച്ചവട ചരക്കിലേക്ക് വീണ്ടും പണമിറക്കി കച്ചവടം ഉയര്‍ത്തുന്ന പക്ഷം സകാത് എ ങ്ങനെയാണ് കണക്കാക്കേണ്ടത്? ഇബ്നുഹജര്‍(റ) ഈ’ആബില്‍ പറയുന്നത് കാണുക: “ഒരാള്‍ നൂറു ദിര്‍ഹമിന് പകരമായി മുഹര്‍റം ഒന്നിന് കച്ചവടചരക്ക് വാങ്ങുകയും ശേഷം കിട്ടിയ നൂറ് ദിര്‍ഹമിന് കൂടി സ്വഫര്‍ ഒന്നിന് ചരക്കുകളെടുക്കുകയും പിന്നീട് കിട്ടിയ നൂറിന് റബീ’ഉല്‍ അവ്വല്‍ ഒന്നിന് ചരക്കുകളെടുക്കുകയും ചെയ്തുവെന്നിരിക്കട്ടെ. എങ്കില്‍ ആദ്യ നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിനെടുത്ത ചരക്കിന്റെ വില നിസ്വാബുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകുന്നതാണ്. (ഇതനുസരിച്ച് രണ്ടാം നൂറിന് വാങ്ങിയ ചരക്കിന്റെ സകാത് അതിന്റെ വര്‍ഷവും മൂന്നാമത്തേത് അതിന്റെ വര്‍ഷവും പൂര്‍ത്തിയാകുമ്പോള്‍  കൊടുക്കേണ്ടി വരും. ആ രണ്ട് നൂറുകളുടെയും ചരക്കിന്റെ വില സ്വന്തമായി പരിഗണിച്ചാല്‍ നിസ്വാബ് തികയില്ലെങ്കിലും ശരി). ഇനി ആദ്യനൂറിന് എടുത്ത ചരക്കിന്റെ വില അതിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിസ്വാബ് തികയുന്നില്ലെങ്കില്‍ രണ്ടാം നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മേല്‍ 200 ദിര്‍ഹമിന്റെയും കൂടി ചരക്കുകളുടെ വില നിസ്വാബുണ്ടെങ്കില്‍ രണ്ടിനുമൊന്നിച്ച് സകാത് നല്‍കേണ്ടതും നിസ്വാബ് തികയാത്ത പക്ഷം മൂന്നാം നൂറിന്റെ വര്‍ഷം പൂര്‍ത്തിയാകുമ്പോ ള്‍ മുന്നൂറിന്റെയും കൂടി ചരക്കുകളുടെ വില നിസ്വാബ് തികയുന്നുണ്ടെങ്കില്‍ സകാത് നിര്‍ ബന്ധമാകുന്നതും അല്ലാത്തപക്ഷം നിര്‍ബന്ധമാകാത്തതുമാകുന്നു. ശര്‍ഹുല്‍ മുഹദ്ദബില്‍ പറഞ്ഞതിന്റെ സംക്ഷിപ്തമാണിത്’ (ശര്‍വാനി 3/294). ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി ഷെയര്‍ സ്വീകരിച്ചു കൊണ്ടുള്ള ഷെയര്‍ കച്ചവടങ്ങളില്‍ മേല്‍ വിശദീകരണം പരിഗണിക്കേണ്ടതാണെന്ന് വ്യക്തം.

സകാത്ത്‌

indian-rupee-note

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. വളര്‍ച്ച, ശുചിത്വം എന്നൊക്കെ ഇതിനെ ഭാഷാന്തരപ്പെടുത്താം. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി നിര്‍ണയിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വത്തില്‍ നിന്ന് നല്‍കപ്പെടുന്ന വിഹിതത്തിന് സാങ്കേതികമായി സകാത് എന്ന് പറയുന്നു. ധനത്തിന്റെ സകാത്, ശരീരത്തിന്റെ സകാത് എന്നിങ്ങനെ രണ്ടായി ഇസ്ലാം സകാതിനെ വിഭജിച്ചിട്ടുണ്ട്.ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, കച്ചവട സ്വത്തുക്കള്‍, സ്വര്‍ണം – വെള്ളി നാണയങ്ങള്‍, നിധികള്‍, ഖനിജ വസ്തുക്കള്‍, ആട്, മാട്, ഒട്ടകം എന്നിവക്കാണ് ശാഫി’ഈ മദ്ഹബ് പ്രകാരം സകാത് നല്‍കേണ്ടത്.

ഒരു വര്‍ഷത്തില്‍ ഒന്നിച്ചോ പലത വണയായോ വിളഞ്ഞു കിട്ടിയ നെല്ല് 1920 ലിറ്റര്‍ ഉണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാകും. ആകെ വിളഞ്ഞു കിട്ടിയ നെല്ലിന്റെ പത്തില്‍ ഒരു ഭാഗമാണ് സകാത് നല്‍കേണ്ടത്. പക്ഷേ, ഇത് നനക്കാനോ മറ്റോ ചിലവുകള്‍ ഇല്ലാതെ വിളഞ്ഞു കിട്ടുമ്പോഴാണ്. നനച്ചുണ്ടാക്കിയ കൃഷിയില്‍ വിളഞ്ഞു കിട്ടിയ നെല്ലിന്റെ ഇരുപതില്‍ ഒരു ഭാഗം സകാതായി നല്‍കിയാല്‍ മതിയാകും.

ഇപ്രകാരം, 595 ഗ്രാം വെള്ളിയുടെ മാര്‍ക്കറ്റ് വിലക്കു തുല്യമായ പണമോ അതില്‍ കൂടു തലോ ഒരു ഹിജ്റ  വര്‍ഷം കൈവശത്തിലിരുന്നാല്‍ സകാത് നിര്‍ബന്ധമാകും. മൊത്തം സംഖ്യയുടെ രണ്ടര ശതമാനമാണ് സകാതായി നല്‍കേണ്ടത്. കൈമാറ്റം ചെയ്തു കൊണ്ടിരിക്കുന്ന പണമാണെങ്കില്‍ അതിന് സകാത് നിര്‍ബന്ധമാകില്ല (സകാതില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്നത് ശരിയല്ല).

സ്വര്‍ണത്തിനും വെള്ളിക്കും സകാത് നിര്‍ബന്ധമാണ്. 85 ഗ്രാം സ്വര്‍ണമോ 595 ഗ്രാം വെ ള്ളിയോ ഒരു ഹിജ്റ വര്‍ഷം കൈവശം വെച്ചവന്‍ അതിന്റെ രണ്ടര ശതമാനം വീതം സകാ ത് നല്‍കണം. കൂടുതല്‍ തൂക്കമുണ്ടാകുമ്പോള്‍ ഈ വിഹിത പ്രകാരം തന്നെ സകാത് നല്‍ കേണ്ടതാണ്.

അഊദു

എല്ലാ നിസ്‌കാരങ്ങളിലും അഊദു ഓതല്‍ സുന്നത്താണ്. വജ്ജഹ്തു ഓതല്‍ സുന്നത്തുള്ള നിസ്‌കാരങ്ങളോ അല്ലെങ്കില്‍ പെരുന്നാള്‍ നിസ്‌കാരമോ ആണെങ്കില്‍ വജ്ജഹ്തുവിനും തക്ബീറുകള്‍ക്കും ശേഷമാണ് ഇത് ഓതേണ്ടത്. എന്നാല്‍ അഊദു ഓതാതെ ഫാത്വിഹ ഓതിത്തുടങ്ങിയാല്‍ പിന്നെ അഊദു സുന്നത്തില്ല. മാത്രമല്ല, എല്ലാ റക്അത്തിന്റെ തുടക്കത്തിലും അഊദു ഓതല്‍ സുന്നത്തും ഉപേക്ഷിക്കല്‍ കറാഹത്തുമാണ്.

വജ്ജഹ്തു

തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ത്തന ഓതല്‍ സുന്നത്താണ്. മയ്യിത്ത നിസ്‌കാരം ഒഴികെയുള്ള ഫര്‍ളായതും സുന്നത്തായതുമായ എല്ലാ നിസ്‌കാരത്തിലും ഇത് സുന്നത്താണ്. എന്നാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം ഫാതിഹയോ അതിന് മുന്നോടിയായ അഊദുവോ ഓതിത്തുടങിയാല്‍ മറന്നിട്ടാണെങ്കിലും – പിന്നെ വജ്ജഹ്തു ഓതല്‍ സുന്നത്തില്ല.

ഖിയാം

നിസ്‌കാരത്തിന്റെ മൂന്നാമത്തെ ഫര്‍ളാണ് നില്‍ക്കാന്‍ കഴിവുള്ളവന്‍ നില്‍ക്കല്‍.
സ്വന്തമായോ പരസഹായത്തോടെ നില്‍ക്കാനാവുമെങ്കില്‍ ഫര്‍ളു നിസ്‌കാരം നിന്നുകൊണ്ടേ ശരിയാവുകയുള്ളൂ. അതൊരു വസ്തുവിലേക്ക് ചാരി പൂര്‍ണ്ണമായും ആ വസ്തുവിനെ ആശ്രയിച്ചുള്ള നില്‍പുമാവാം. എന്നാല്‍ നിന്ന് നിസ്‌കരിച്ചാല്‍ അസഹ്യ പ്രയാസം അനുഭവപ്പെടുന്നവന് ഇരുന്ന് നിസ്‌കരിക്കാവുന്നതാണ്. ഇതുപോലെ കപ്പല്‍ യാത്രക്കാരന് നിന്ന് നിസ്‌കരിക്കുന്ന പക്ഷം തലകറക്കവും മൂത്രവാര്‍ച്ചക്കാരന് ഇരുന്നില്ലെങ്കില്‍ മൂത്രം അനിയന്ത്രിത രീതിയില്‍ ഉണ്ടാകും എന്നീ അവസ്ഥയില്‍ ഇരുന്ന് നിസ്‌കാരിക്കാം. എന്നാല്‍ ഇരുന്ന് നിസ്‌കരിക്കുന്നവന്‍ റുകൂഇന് വേണ്ടി കാല്‍മുട്ടിന്റെ മുന്‍ഭാഗത്തേക്ക് നെറ്റി നേരിടും വിധം കുനിയേണ്ടതാണ്.
ഇരുന്ന് നിസ്‌കാരിക്കുമ്പോള്‍ ഇടതുഭാഗം പരത്തിവെച്ച് അതില്‍ ഇരിക്കുകയും വലതുഭഗം കുത്തിനിര്‍ത്തുകയും ചെയ്യുന്നരൂപത്തില്‍ ഇരിക്കലാണ് ഏറ്റവും നല്ലത്. എന്നാല്‍ പൃഷ്ടം നിലത്തും വലതുകാല്‍ ഇടത് തുടയുടെയും ഇടതുകാല്‍ വലത് തുടയുടെയും അടിയിലേക്ക് ചമ്രം പടിഞ്ഞിരിക്കുന്ന തറബ്ബുഇന്റെ രൂപവും പിന്നെ നാട്ടിയ വലതുപാദത്തിനടിയിലുടെ ഇടതുപാദം പുറത്തേക്കിട്ട് നിലത്തിരിക്കുന്ന തബര്‍റുകിന്റെ രൂപവും സ്വീകരിക്കാവുന്നതാണ്.
ഈ മൂന്ന് രൂപങ്ങളും സാധിക്കാത്തവര്‍ക്ക് സാധ്യമായ രീതിയില്‍ നില്‌ത്തോ കസേരയിലോ ഒക്കെ ഇരിക്കാം. നിര്‍ത്തംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയും നില്‍ക്കുന്നതിലുള്ള പ്രയാസവുമാണ് ഇരിക്കാന്‍ ഇളവ് അനുവദിച്ചത്. വെറും നടുവേദന, പുറം വേദന, പിടലിവേദന, കാല്‍മുട്ട് വേദന തുടങ്ങിയവ ഉള്ളവര്‍ക്ക് നില്‍ക്കാന്‍ പ്രയാസമില്ലെങ്കില്‍ നിന്നു നിസ്‌കരിക്കുകതന്നെ വേണം. പള്ളിയിലേക്ക് സുഗമമായി നടന്നുവരുന്നവര്‍ ദീര്‍ഘനേരം സംസാരിച്ചും മറ്റും നില്‍ക്കുന്നവര്‍ തുടങ്ങിയവരെല്ലാം പലപ്പോഴായി ഇരുന്ന് നിസ്‌കരിക്കുന്നത് കാണാം. ഇതനുവദനീയമല്ല. നില്‍ക്കാന്‍ കഴിവുണ്ടായിരിക്കുകയും റുകൂഅ്, സുജൂദ് ഇവയിലേതെങ്കിലും പൂര്‍ണ്ണ രൂപത്തില്‍ നിര്‍വഹിക്കാന്‍ കഴിയതിരിക്കുകയും ചെയ്താല്‍ റുകൂഅ്, സുജൂദ് ചെയ്യാനായി കസേരയില്‍ ഇരിക്കരുത്. മറിച്ച് നിന്നുകൊണ്ട് തന്നെ അല്‍പം മുതുക് കുനിച്ച് കഴിയുന്ന രൂപത്തില്‍ ചെയ്താല്‍ മതിയാകും. ഇരുന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ മുഖം ഉള്‍പ്പെടെ ദേഹത്തിന്റെ മുന്‍ഭാഗം ഖിബ്‌ല അഭിമുഖമായി വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് നിസ്‌കരിക്കണം. ചെരിഞ്ഞ് കിടക്കാന്‍ ആവില്ലെങ്കില്‍ ഉള്ളം കാല്‍ ഖിബ്‌ലയിലേക്കാക്കി മലര്‍ന്ന് കിടന്ന് നിസ്‌കരിക്കണം. തലയണയോ മറ്റു വല്ല വസ്തുക്കളോ ഉപയോഗിച്ച് തലയുയര്‍ത്തി മുഖവും ഖിബ്‌ലയിലേക്ക് ആക്കല്‍ നിര്‍ബന്ധമാണ്. ഈ സമയത്ത് റുകൂഉം സുജൂദും ശരിയായി ചെയ്യാന് കഴിയില്ലെങ്കില്‍ ആംഗ്യം കാണിക്കണം. സുജൂദില്‍ റുകൂഇനേക്കാന്‍ കൂടുതല്‍ തലകുനിച്ച് ആംഗ്യം ഉണ്ടാവണമെന്ന് മാത്രം.

തക്ബീറത്തുല്‍ ഇഹ്‌റാം

OLYMPUS DIGITAL CAMERA

*** എന്ന അക്ഷര ശുദ്ധിയോട് കൂടി ഉച്ചരിക്കാലാണിത്. എന്നാല്‍ അല്ലാഹു അക്ബറിലെ ഒരു അരത്തില്‍ പോലും തകരാറ് സംഭവിക്കുന്നത് പ്രശ്‌നമാണ്. അര്‍ത്ഥ വ്യത്യാസം വരുത്തുന്നത് അക്ഷരാധിക്യവും ഇങ്ങനെത്തന്നെ. ‘അല്ലാാഹു’ എന്നോ ‘അക്ബാര്‍’ എന്നോ ഉച്ചരിക്കരുത്. അല്ലാഹു എന്നതിലെ ലക്ക് ശേഷമുള്ള അലിഫിനെ പ്രാമാണിക പണ്ഡിതന്‍മാരൊന്നും ഓതാത്ത ദീര്‍ഘിപ്പിക്കാനും പറ്റില്ല.
കേള്‍വിത്തകരാറൊന്നും ഇല്ലാത്തവിധം ശബ്ദ കോലാഹലമില്ലാത്ത സാഹചര്യത്തിലും സ്വന്തം ദേഹം കോള്‍ക്കും വിധം തക്ബീര്‍ ചൊല്ലല്‍ നിര്‍ബന്ധമാണ്. ഫാത്വിഹ, അത്തഹിയാത്ത്, സലാം എന്നീ വാചിക ഫര്‍ളുകളും ഇത്തരം ഉച്ചത്തില്‍ തന്നെയാണ് ചൊല്ലേണ്ടത്. സുന്നത്തായ മറ്റു ദിക്‌റുകളും ഈ വിധം ചൊല്ലിയെങ്കിലേ സുന്നത്ത് കര്‌സ്തമാകൂ.
തക്ബീറത്തുല്‍ ഇഹ്‌റാം ഉച്ചരിക്കുന്ന സമയത്ത് ഇരുകൈകളും പൊക്കല്‍ ആരംഭിക്കുകയും അല്ലാഹു അക്ബര്‍ എന്നതിലെ അവസാന അക്ഷരമായ റാഹ് ഉച്ചരിക്കുന്ന സമയത്ത് ഇരുകൈകളും വ്യക്തമാക്കി നിവര്‍ത്തി വിരലുകള്‍ മിതമായ രീതിയില്‍ അകറ്റി തള്ളവിരലുകള്‍ ചെവിയോടും വിരലുകളുടെ അഗ്രങ്ങള്‍ ചെവിയുടെ മേല്‍ഭാഗത്തോടും ഉള്ളം കൈകള്‍ ചുമലിനോടും നേരിടും വിധം ഉയര്‍ത്തിയിരിക്കല്‍ സുന്നത്താണ്. ശേഷം ഇരുകൈകള്‍ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയുമായി വെക്കുകയും ചെയ്യണം. ഇതും സുന്നത്താണ്.

നിസ്‌കാരത്തിന്റെ നിയ്യത്ത്

*****
***എന്ന ഫര്‍ള് നിസ്‌കാരം 4 റക്അത്ത് കഅ്ബക്ക് അഭിമുഖമായി അല്ലാഹുവിന് വേണ്ടി അദാആയി ഞാന്‍ നിസ്‌കരിക്കുന്നു.

നിയ്യത്ത് മനസ്സില്‍ ഉദ്ദേശിക്കുന്നതാണെങ്കിലും നാവുകൊണ്ട് പറയല്‍ സുന്നത്താണ്. നിയ്യത്ത് അവസാനിക്കുന്നതോടുകൂടിത്തന്നെ തക്ബീറത്തുല്‍ ഇഹ്‌റാം ആരംഭിക്കുകയും വേണം. മുമ്പ് വിശദീകരിച്ച പ്രകാരം ആയിരിക്കണം (സ്വശരീരം കേള്‍ക്കുംവിധം) തക്ബീര്‍ ചൊല്ലേണ്ടത്.

നിസ്‌കാര രൂപം

Vakil Mosque in Shiraz - Iran

സൃഷ്ടി സൃഷ്ടാവുമായുള്ള സംവദനത്തില്‍ സൃഷ്ടിപൂര്‍വ്വോപരി മുഖപ്രസന്നതയോടും ഉന്മേഷത്തോടെയും കൂടി കാണപ്പെടേണ്ടതുണ്ട്. കാരണം തന്നെ ഏറ്റവും അധികം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നാഥനുമുന്നില്‍ ഹൃദയസാന്നിധ്യമില്ലാതെ അശ്രദ്ധവാനാകുന്നത് പാപം തന്നെ. നിസ്‌കാരത്തിലേക്ക് അടിമ പ്രവേശിക്കുന്നതോടെ നിസ്‌കാരവുമായി ബന്ധമില്ലാത്ത കാര്യങ്ങളോ അനാവശ്യ അംഗചലനങ്ങളോ നിശിദ്ധമാണ്. രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിനോട് സംഭാഷണത്തിലാണ് താനെന്ന അവനര്‍ഹിക്കുന്ന രൂപത്തില്‍ ആരാധന നിര്‍വഹിച്ചില്ലെങ്കില്‍ തന്റെ നിസ്‌കാരം തള്ളപ്പെടുമെന്നുമുള്ള ചിന്ത അവനെ തികട്ടികൊണ്ടിരിക്കണം. നിസ്‌കരിക്കാനുദ്ദേശിക്കുന്നവന്‍ ചുമര്, തൂണ് പോലുള്ള ഏതെങ്കിലും മുന്നില്‍ ഒന്ന് മറയാക്കി കാല്‍വിരലിലേക്ക് അഭിമുഖമായി രണ്ട് കാലുകള്‍ക്കിടയില്‍ ഒരു ചാണ്‍ അകലത്തില്‍ തലഅല്‍പം ചായ്ച്ച് സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി നില്‍ക്കണം. എന്നിട്ടവന്‍ നിയ്യത്ത് ചെയ്യണം. നിയ്യത്തില്‍ പ്രധാനമായും 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ നിസ്‌കരിക്കുന്നുവെന്നും ഇന്ന നിസ്‌കാരമാണെന്നും ഫര്‍ള് നിസ്‌കാരമെങ്കില്‍ ഫര്‍ള് എന്നും കരുതണം. റവാത്തിബ് സുന്നത്തുകളോ സമയ നിഷ്ട ആവശ്യമായ മറ്റു സുന്നത്ത് നിസ്‌കാരങ്ങളോ പ്രത്യേക കാരണത്തെ തുടര്‍ന്നുളള നിസ്‌കാരമോ നിര്‍വഹിക്കുന്നുങ്കില്‍ അത് വ്യക്തമാക്കും വിധമുള്ള വിശദീകരണം നിയ്യത്തില്‍ നിര്‍ബന്ധമാണ്. ബലിപെരുന്നാള്‍ നിസ്‌കരിക്കുന്നുവെന്ന് കരുതുക. നിയ്യത്തിന്റെ പൂര്‍ണ്ണ രൂപം.

നിസ്‌കാരം നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍

നിസ്‌കാരത്തില്‍ പാലിച്ചിരിക്കേണ്ട മര്യാദകളാണല്ലോ ശര്‍തുകളും ഫര്‍ളുകളും. ശര്‍തുകളെ വിശദമായി ചര്‍ച്ച ചെയ്തു. നിസ്‌കാരത്തിന്റെ ഭാഗമായ ഫര്‍ളുകള്‍ അത് 14 എണ്ണമാകുന്നു.
1. നിയത്ത്
2. തക്ബീറത്തുല്‍ ഇഹ്‌റാം
3. ഖിയാം (നില്‍ക്കാന്‍ കഴിവുള്ളവര്‍ നിന്ന് നിസ്‌കരിക്കല്‍)
4. ഫാത്വിഹ
5. റുകൂഹ്
6. ഇഅ്തിദാല്‍
7. ഓരോ റക്അത്തിലും രണ്ട് സുജൂദ്
8. സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തം
9. റൂകൂഅ്, ഇഅ്തിദാല്, രണ്ട് സുജൂദ്, ഇരുത്തം എന്നിവയിലെ അടക്കം
10. ഒടുവിലത്തെ അത്തഹിയാത്ത്
11. അവസാനത്തെ അത്തഹിയാത്തിന് ശേഷം നബി(സ്വ)യു#െ മേല്‍ സലാം ചൊല്ലുക
12. അത്തഹിയാത്ത്, സ്വലാത്ത്, സലാം എന്നിവക്കുവേണ്ടി ഇരിക്കുക.
13. ഒന്നാം സലാം
14. മുകളില്‍ പറഞ്ഞ ഫര്‍ളുകളെല്ലാം ക്രമത്തില്‍ പാലിക്കുക

ഒന്നിലധികം തയമ്മും

Soil-samples-460വുള്വൂഇന്റെ അവയവങ്ങളില്‍ ഒന്നിലധികം മുറിവുണ്ടെങ്കില്‍ ഒന്നിലധികം തയമ്മും വേണ്ടിവരും.  ഏതൊരു അവയവത്തെ കഴുകുമ്പോഴാണ് മുറിവുള്ളതെങ്കില്‍ മുറിവില്ലാത്ത സ്ഥലം കഴിവിന്റെ പരമാവധി കഴുകി പ്രസ്തുത അവയവത്തിനു തയമ്മും കൂടി ചെയ്ത ശേഷമേ അടുത്ത അവയവത്തിലേക്ക് കടക്കാവൂ.  അവയവങ്ങള്‍ കഴുകുന്നതിനുമുമ്പോ ശേഷമോ തയമ്മും ചെയ്യാം.  വലതു കൈയ്യിലും ഇടതുകൈയ്യിലും മുറിവുണ്ടെങ്കില്‍ ഒരു തയമ്മും മതിയാകും.  അതുപോലെ തന്നെ രണ്ടുകാലിനും ഒരെണ്ണം മതി.  കാരണം രണ്ടു കൈയ്യ് ഒരവയവമായും രണ്ടു കാല് മറ്റൊരു അവയവുമായാണ് കണക്കാക്കപ്പെടുന്നത്.

പ്ലാസ്റ്റര്‍ ഇട്ടാല്‍

Plaster_682_1003912a

മുറിവ് കാരണം മുഖത്തോ കൈകാലുകളിലോ നിര്‍ബന്ധ സാഹചര്യത്തില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വന്നാല്‍ വുള്വൂഅ് ചെയ്യുന്ന സമയത്ത് അത് മാറ്റാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തയമ്മും ചെയ്യാം.  അപ്പോള്‍ തയമ്മും ചെയ്തു നിസ്‌കരിച്ച നിസ്‌ക്കാരത്തെ മടക്കണമോ വേണ്ടയോ എന്ന് ചോദിച്ചാല്‍ അഞ്ച് അവസ്ഥകളില്‍ നിന്ന് മൂന്ന് അവസ്ഥകളില്‍ മടക്കണമെന്നും രണ്ടവസ്ഥകളില്‍ മടക്കേണ്ടതില്ലെന്നും ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ തര്‍ശീഹില്‍ നിന്ന് വ്യക്തമാകുന്നു.

മടക്കേണ്ട അവസ്ഥകള്‍ :-

  1. പ്ലാസ്റ്റര്‍ തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍

(മുഖത്തിലും രണ്ടു കൈകളിലുമാണെങ്കില്‍)

കാരണം വുള്വൂഉം പകരമുള്ള തയമ്മുമും അപൂര്‍ണ്ണമാണ്.

  1. പ്ലാസ്റ്റര്‍ തയമ്മുമിന്റെ അംഗത്തിലല്ലെങ്കില്‍ അത് പിടിച്ചു നില്‍ക്കാനാവശ്യമായതിലപ്പുറം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററില്‍ ഉള്‍പ്പെടുക.
  2. വലുതോ ചെറുതോ ആയ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്താതെ പ്ലാസ്റ്ററിടുക.

മടക്കേണ്ടതില്ലാത്ത അവസ്ഥകള്‍ :-

  1. ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ അവസ്ഥയില്‍ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ അത് പിടിച്ചു നില്‍ക്കാനായ സ്ഥലം മാത്രം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് ഉള്‍പ്പെടുന്ന അവസ്ഥ.
  2. ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്തിയില്ലെങ്കിലും മുറിവിന്റെ അപ്പുറം തീരെ പ്ലാസ്റ്ററില്‍ ഉള്‍പ്പെടാത്ത അവസ്ഥ.

പ്ലാസ്റ്റര്‍ ഇട്ടത് തയമ്മുമിന്റെ അവയവം അല്ലാത്ത കാലിനും തലക്കും ആകുമ്പോഴാണ് നിസ്‌ക്കാരം മടക്കേണ്ടതില്ലായെന്നു പറയുന്ന ഈ രണ്ട് അവസ്ഥകള്‍ പരിഗണിക്കപ്പെടുന്നത്.  പ്ലാസ്റ്റര്‍ മാറ്റി വുള്വൂഅ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയക്കുന്ന സമയത്താണ് തയമ്മും അനുവദിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

രോഗം കാരണം തയമ്മും ചെയ്തവരും കെട്ടോ പ്ലാസ്റ്ററോ ഇല്ലാത്ത മുറിവിനു വേണ്ടി തയമ്മും ചെയ്തവരും നിസ്‌ക്കാരം മടക്കേണ്ടതില്ല.  എന്നാല്‍ കെട്ടാത്ത മുറിവില്‍ ധാരാളം രക്തമുണ്ടാവുകയും അത് കഴുകിക്കളയുന്നത് ഭയക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിര്‍വ്വഹിച്ച നിസ്‌ക്കാരം മടക്കേണ്ടതാണ്.

ശക്തമായ തണുപ്പുള്ളപ്പോള്‍ തണുപ്പ് മാറ്റാനോ വെള്ളം ചൂടാക്കാനോ സൗകര്യം ലഭിക്കുന്നതോടൊപ്പം തയമ്മും ചെയ്തു നിസ്‌ക്കരിക്കാന്‍ പാടില്ല.  എന്നാല്‍ അതിന് അസൗകര്യം നേരിട്ടാല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.

സാധാരണ വെള്ളം കിട്ടുന്ന ഒരു സ്ഥലത്ത് അപൂര്‍വ്വമായി വെള്ളം കിട്ടാതെ വരുമ്പോള്‍ അവിടെയും തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.

ഹറാമായി ഗണിക്കപ്പെടുന്ന യാത്ര ചെയ്യുന്നവരും തയമ്മും ചെയ്തു നിസ്‌ക്കരിച്ചാല്‍ മടക്കേണ്ടതാണ്.  (ഹറാമായ യാത്രക്ക് ഉദാഹരണം : സുന്നത്തായ ഹജ്ജ് ഉംറ, സിയാറത്ത് തുടങ്ങിയക്കു വേണ്ടിയാണെങ്കില്‍ പോലും ഭര്‍ത്താവോ വിവാഹബന്ധം ഹറാമായ മഹ്‌റമോ കൂടെ ഇല്ലെങ്കില്‍ മറ്റു സ്ത്രീകള്‍ സംഘത്തിലുണ്ടെങ്കിലും ശരി അവളുടെ യാത്ര ഹറാമാണ്.  സുന്നത്തായ ഇബാദത്തുകള്‍ക്കു വേണ്ടിയുള്ള യാത്രയെക്കുറിച്ചാണ് ഈ പറഞ്ഞതെങ്കില്‍ അനുവദനീയമായ മറ്റു യാത്രകളെക്കുറിച്ച് പറയേണ്ടതുണ്ടോ? ഇത്തരം സ്ത്രീകള്‍ക്ക് ഖസ്ര്‍ ജംഇന്റെ ആനുകൂല്യവും ഇല്ല.  കാരണം ജംഉം ഖസ്‌റും ആക്കാനുള്ള ഒരു നിബന്ധന കുറ്റകരമായ യാത്ര ആകരുതെന്നാണ്.)

തടവേണ്ടതുണ്ടോ?

വുള്വൂവോ തയമ്മമോ ചെയ്യുമ്പോള്‍ അവയവത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ വെള്ളമോ മണ്ണോ കൊണ്ട് തടവണമോ എന്നു നോക്കാം.

  1. അവയവത്തിലുള്ള മുറിവില്‍ മറയില്ലെങ്കില്‍ വെള്ളം കൊണ്ട് തടവേണ്ടതില്ല. തയമ്മുമിന്റെ അവയവമാണെങ്കില്‍ മറയില്ലാതിരിക്കുമ്പോള്‍ മണ്ണുകൊണ്ട് തടവണം അത് നിര്‍ബന്ധമാണ്.
  2. എടുത്തുമാറ്റാന്‍ പ്രയാസമുള്ള മറ അവയവത്തില്‍ ഉണ്ടെങ്കില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവേണ്ടതില്ല.

ഉദാ: തയമ്മുമിന്റെ അവയവമായ കൈയ്യില്‍ കുറച്ചു സ്ഥലം വെച്ചു കെട്ടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത അവയവത്തിനു വേണ്ടി തയമ്മും ചെയ്യുമ്പോള്‍ വെച്ച് കെട്ടില്ലാത്ത സ്ഥലത്ത് തയമ്മും ചെയ്യുകയും വുള്വൂഅ് ചെയ്യുമ്പോള്‍ വെച്ചുകെട്ടില്ലാത്ത സ്ഥലം കഴുകുന്നതോടൊപ്പം വെച്ചു കെട്ടിന്റെ മുകളില്‍ വെള്ളം കൊണ്ട് തടവുകയും വേണം.

പ്രത്യേക ദിക്‌റുകള്‍

Soofie Mosque in Ladysmith - South Africa

റമളാനില്‍ പ്രത്യേകം പതിവാക്കേണ്ട ചില ദിക്‌റുകള്‍ ചുവടെ ചേര്‍ക്കട്ടെ.

1. റമളാനിലെ എല്ലാ ദിവസങ്ങളിലും

Ramalan Dikrukal

2. ആദ്യ പത്തില്‍ പ്രത്യേകമായി

Ramalan Dikrukal

(കരുണാവാരിധിയായ അല്ലാഹുവെ! എനിക്ക് നീ കരുണ ചൊരിയേണമേ)
3. നടുവിലെ പത്തില്‍ പ്രത്യേകമായി

Ramalan Dikrukal

(സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവെ! എന്റെ പാപങ്ങള്‍ നീ എനിക്ക് പൊറുത്ത് തരേണമേ)

4. അവസാന പത്തില്‍ പ്രത്യേകമായി

Ramalan Dikrukal

(സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവെ! നീ എന്നെ നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ!)

Ramalan Dikrukal

(അല്ലാഹുവെ! നിശ്ചയമായും നീ മാപ്പു നല്‍കുന്നവനും മാപ്പാക്കലിനെഇഷ്ടപ്പെടുന്നവനുമാണ്. അതിനാല്‍ എനിക്ക് മാപ്പ് നല്‍കണേ!)

5. നോമ്പു തുറന്ന ഉടനെ

Ramalan Dikrukal

(അല്ലാഹുവെ, നിനക്കായി ഞാന്‍ നേമ്പനുഷ്ഠിച്ചു. നീ നല്‍കിയ ഭക്ഷണം കൊണ്ടു തന്നെ ഞാന്‍ നോമ്പ് തുറക്കുകയും ചെയ്തു.)

ബദ്ര്‍ ദിനം

OLYMPUS DIGITAL CAMERA

ഇസ്‌ലാമിന്റെ സംസ്ഥാപനത്തിന് വേണ്ടി നിരായുധരും നിരാലംബരുമായ സ്വഹാബി വര്യന്‍മാര്‍ ഈമാനും, തഖ്‌വയും ആയുധമാക്കി സായുധ സജ്ജരായ എതിരാളികളോട് ഏറ്റുമുട്ടി ഐതിഹാസികമായ വിജയം നേടിയ ബദര്‍ യുദ്ധം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു. ബദ്‌റിന്റെ വീരസ്മരണകള്‍ അയവിറക്കുന്ന ബദ്ര്‍ ദിനത്തില്‍ ആരാധനകളില്‍ മുഴുകുകയും ബദ്ര്‍ ശുഹദാക്കളുടെ മദ്ഹുകള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യല്‍ നമ്മുടെ ബാധ്യതയാണ്.

ലൈലത്തുല്‍ ഖദ്ര്‍

Taj Mahal in Agra - India (sunset)

വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അതിവിശിഷ്ഠമായ രാത്രി, ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ള രാത്രി പരിശുദ്ധ റമളാനിലാണ്. റമളാനിന്റെ അവസാനപത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കാമെന്നാണ് പണ്ഡിത വീക്ഷണം, അതിനാല്‍ റമളാനിലെ വിശിഷ്യാ അവസാനപത്തിലെ പവിത്ര രാത്രികള്‍ സുന്നത്ത് നിസ്‌കാരങ്ങള്‍, ഖുര്‍ആന്‍ പാരായണം, ദിക്‌റ്-സ്വലാത്തുകള്‍, ധാനധര്‍മ്മങ്ങള്‍ തുടങ്ങിയ ആരാധനകളാല്‍ സജീവമാക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്.

തറാവീഹ് നിസ്‌കാരം

Sultan Ahmed Mosque in Istanbul - Turkey (exterior)

റമളാനില്‍ പ്രത്യേകമായി സുന്നത്തുള്ള നിസ്‌കാരമാണ് തറാവീഹ് (ഖിയാമു റമളാന്‍) ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമളാനിന്റെ രാത്രിയിലെ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അവന്റെ മുന്‍ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി (സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈരണ്ട് റക്അത്തുകള്‍ വീതം പത്ത് സലാമോട് കൂടി നിര്‍വ്വഹിക്കപ്പെടുന്ന ഇരുപത് റക്അത്തുള്ള നിസ്‌കാരമാണിത്. ഇത് ജമാഅത്തായി നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്.
നബി (സ)യുടെ ഭാര്യമാരോ പുത്രിമാരോ സ്വഹാബി വനിതകളോ മുന്‍ഗാമികളായ സ്ത്രീകളോ അന്യപുരുഷന്‍മാര്‍ പങ്കെടുക്കുന്ന ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ പോയതായി ഇസ്‌ലാമില്‍ തെളിവില്ല. അതുകൊണ്ട് തന്നെ സ്ത്രീകള്‍ തറാവീഹ് നിസ്‌കാരവും പെരുന്നാള്‍ നിസ്‌കാരവും മറ്റു നിസ്‌കാരങ്ങളെ പോലെ വീട്ടില്‍ വെച്ച് ജമാഅത്തായോ സ്വന്തമായോ നിര്‍വ്വഹിക്കുകയാണ് വേണ്ടത്.

നോമ്പിന്റെ സുന്നത്തുകള്‍

Turkish Mosque in Tokio - Japan

അത്താഴം കഴിക്കുക, അത് ഈത്തപ്പഴമോ കാരക്കയോ കൊണ്ടായിരിക്കുക, സൂര്യന്‍ അസ്ഥമിച്ചെന്നുറപ്പായാല്‍ ഉടനെനോമ്പ് മുറിക്കുക അത് ഈത്തപ്പഴമോ കാരക്കയോ കൊണ്ടായിരിക്കുക, നിര്‍ബന്ധ കുളികള്‍ പ്രഭാതത്തിന് മുമ്പ് നിര്‍വ്വഹിക്കുക, പകല്‍ സമയം സുഖന്ധം പൂശാതിരിക്കുക എന്നിവ നോമ്പിന്റെ സുന്നത്തുകളില്‍ പെട്ടതാണ്. ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, സ്വദഖ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ നോമ്പ് കാലത്ത് പ്രത്യേകം പരിഗണനയര്‍ഹിക്കുന്നു. നോമ്പു തുറപ്പിക്കല്‍ വലിയ പ്രതിഫലമുള്ള കാര്യമായി പ്രവാചകര്‍ (സ) വിശേഷിപ്പിച്ചതായി കാണാം.

കളവുപറയല്‍, പരദൂഷണം, ചീത്തപറയല്‍, തുടങ്ങിയ നിഷിദ്ധ കാര്യങ്ങളില്‍ നിന്നും നോമ്പുകാരന്‍ ഒഴിഞ്ഞു നില്‍ക്കണം. റസൂലുല്ലാഹി (സ) പറഞ്ഞു: ‘വല്ലവനും അസഭ്യ ഭാഷണവും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല’ വല്ലവനും അവനോട് അസഭ്യം പറയുകയും ശണ്ഠ കൂടുകയും ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെ.’ നോമ്പുകാലം ടെലിവിഷനു മുമ്പിലിരുന്ന് സീരിയലുകള്‍ കണ്ടും അനാവശ്യ വിനോദങ്ങളിലേര്‍പ്പെട്ടും പാഴാക്കുന്നത് ഒട്ടും ആശ്വാസ്യകരമല്ല. ഖുര്‍ആന്‍ പാരായണം, ദിക്‌റ്കള്‍, സ്വലാത്ത്, ഇസ്‌ലാമിക പുസ്തക വായനതുടങ്ങിയ നല്ല കാര്യങ്ങള്‍ക്കായി നമ്മുടെ ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക.

നോമ്പിന്റെ ഫര്‍ളുകള്‍

Wilayah Persekutuan Mosque in Malaysia (courtyard)

1. നിയ്യത്ത്.
ഓരോ നോമ്പിനും തലേന്ന് രാത്രി പ്രഭാതത്തിന്ന് മുമ്പായി നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. നിയ്യത്തിന് ശേഷം പ്രഭാതത്തിന് മുമ്പായി ഭക്ഷണം കഴിക്കുന്നതും സംഭോഗത്തിലേര്‍പ്പെടുന്നതും നോമ്പിനേയോ നിയ്യത്തിനേയോ ബാത്വിലാക്കുകയില്ല.
(ഈ വര്‍ഷത്തെ അദാഅ് ആയ, ഫര്‍ളായ റമളാനിലെ നാളത്തെ നോമ്പ് അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാന്‍ ഞാന്‍ കരുതി)ഇതുമനസ്സില്‍ കരുതല്‍ നിര്‍ബന്ധവും നാവുകൊണ്ടുച്ചരിക്കല്‍ സുന്നത്തുമാണ്. നിയ്യത്ത് മറന്നുപോയതിന്റെ പേരില്‍ നോമ്പ് ഉപേക്ഷിക്കപ്പെട്ടവര്‍ നോമ്പുകാരനെപോലെ വര്‍ത്തിക്കുകയും (ഇംസാക്) ആ നോമ്പ് ഖളാഅ് വീട്ടുകയും വേണം.

2. നോമ്പു മുറിയുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കല്‍

നോമ്പുകാരന്‍ നോമ്പുമുറിയുന്ന കാര്യങ്ങളെ തൊട്ട് സൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. സംഭോഗം ചെയ്യല്‍, ഇന്ദ്രിയം പുറപ്പെടുവിക്കല്‍, ഉണ്ടാക്കി ശര്‍ദ്ദിക്കല്‍, തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ വല്ല സ്ഥൂല വസ്തുവും ശരീരത്തിനകത്തേക്ക് പ്രവേശിക്കല്‍ എന്നീ കാരണങ്ങളാല്‍ നോമ്പ് മുറിയും. മറന്നു കൊണ്ടോ ഭീഷണിക്കു വഴങ്ങിയോ മേല്‍ കാര്യങ്ങള്‍ നോമ്പുകാരനില്‍ നിന്നും സംഭവിച്ചാല്‍ നോമ്പു മുറിയുന്നതല്ല.

ആര്‍ത്തവ പ്രസവ രക്തസ്രാവം, പ്രസവിക്കല്‍, ഭ്രാന്ത് ഉണ്ടാവല്‍, പകല്‍ സമയം മുഴുക്കെ ബോധക്ഷയം ഉണ്ടാവല്‍, മുര്‍ത്തദ്ദാവല്‍ എന്നിവ കൊണ്ടും നോമ്പ് മുറിയുന്നതാണ്. സ്വപ്നസ്ഖലനം, ദര്‍ശനമോ ചിന്തയോ മൂലമുള്ള ഇന്ദ്രിയ സ്ഖലനം, മദ്‌യ് പുറപ്പെടല്‍, ശുദ്ധമായ കലര്‍പ്പില്ലാത്ത ഉമിനീര്‍ വിഴുങ്ങല്‍ എന്നിവ നോമ്പിനെമുറിക്കുകയില്ല. വെള്ളത്തില്‍ മുങ്ങാതെ നിര്‍ബന്ധകുളി നിര്‍വ്വഹിക്കുന്നവരുടെ ഉള്ളിലേക്ക് വെള്ളം കടന്നാല്‍ നോമ്പ് മുറിയുകയില്ല.

സംഭോഗം കൊണ്ട് റമളാന്‍ വ്രതം ബാത്വിലാക്കിയവന്‍ ആ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം (കഫ്ഫാറത്ത്) നല്‍കുകയും വേണം. സത്യ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക, അതിനു സാധ്യമല്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക, വാര്‍ധക്യം, രോഗം എന്നിവ നിമിത്തം അതിനു കഴിയില്ലെങ്കില്‍ അറുപത് പാവപ്പെട്ടവര്‍ക്ക് ഒരു മുദ്ദ് വീതം ഭക്ഷണ ധാന്യം നല്‍കുക ഇതാണ് പ്രായശ്ചിത്തം.

വിശുദ്ധ റമളാന്‍

Ubidiah Mosque in Kuala Kangsar - Malaysia

Ramalan Dikrukal

ശഅ്ബാന്‍ ഇരുപത്തൊമ്പതിന് മാസപ്പിറവി കാണുകയോ മുപ്പതു പൂര്‍ത്തിയാകുകയോ ചെയ്യുമ്പോള്‍ റമളാന്‍ ആരംഭിക്കുകയായി. മാസപ്പിറവിയുടെ കാര്യത്തില്‍ ദര്‍ശനമല്ലാതെ ഗോളശാസ്ത്രമോ ഗണിത ശാസ്ത്രമോ ഇസ്‌ലാമില്‍ അവലംബമല്ല. നോമ്പുമായി ബന്ധപ്പെട്ട ചില കര്‍മ്മ ശാസ്ത്ര വിഷയങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉപകാരമായിരിക്കുമല്ലോ.

നിര്‍ബന്ധം ആര്‍ക്കെല്ലാം
മതപരമായും ശാരീരികമായും വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ള, പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്‌ലിമിനും റമളാന്‍ വ്രതം നിര്‍ബന്ധമാണ്. ആര്‍ത്തവ പ്രസവ രക്ത സ്രാവമുള്ള സ്ത്രീകള്‍ക്കും ഹലാലായ യാത്രക്കാരനും നോമ്പു നിര്‍ബന്ധമില്ല. അവര്‍ പിന്നീട് അത് ഖളാഅ് വീട്ടണം. കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും അവരെ നോമ്പ് പരിശീലിപ്പിക്കല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ്. വാര്‍ധക്യം നിമിത്തം അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്കും സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കും നോമ്പ് നിര്‍ബന്ധമില്ല. അവര്‍ ഓരോ നോമ്പിനും ഒരു മുദ്ദ് (ഏകദേശം 700 ഗ്രാം) ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ മതിയാകും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഉപേക്ഷിക്കാം. അവരുടെ ശരീരത്തിന് ദോഷകരമാകുമെന്ന് കരിതിയാണ് ഇങ്ങനെഉപേക്ഷിച്ചതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടിയാല്‍ മതി. കുഞ്ഞിന്റെ ആരോഗ്യ രക്ഷക്ക് വേണ്ടിയാണ് ഉപേക്ഷിച്ചതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിന് ഒരു മുദ്ദ് വീതം ഭക്ഷ്യ ധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുകയും വേണം.

ഒരു റമളാനില്‍ ഖളാആയ നോമ്പ് അനുഷ്ഠിക്കുവാന്‍ ആവശ്യമായ അത്ര ദിവസം യാത്ര, രോഗം എന്നീ പ്രതിബന്ധങ്ങള്‍ ഒന്നും ഇല്ലാതിരിന്നിട്ടും ഖളാഅ് വീട്ടാതെ പിന്തിച്ചവര്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് ധാന്യം വീതം ധാനം ചെയ്യല്‍ നിര്‍ബന്ധമാണ്.

തയമ്മുമിന്റെ ഫര്‍ള്വുകള്‍

Umayyad Mosque in Damascus - Syria (night)

  1. മണ്ണ് അടിച്ചെടുക്കണം ചിലപ്പോള്‍ ഗള്‍ഫിലൊക്കെ ശക്തമായ കാറ്റില്‍ പൊടി മണ്ണ് പാറിപ്പറക്കും. അപ്പോള്‍ മുഖത്തും കയ്യിലും പറ്റിപ്പിടിക്കുന്ന മണ്ണ് കൊണ്ട് തടവിയാല്‍ മതിയാവുകയില്ല. എന്നാല്‍ ഒരാളുടെ സമ്മതത്തോടെ അയാള്‍ക്ക് മറ്റൊരാള്‍ തയമ്മും ചെയ്തു കൊടുക്കുന്നത് തെറ്റല്ല.
  2. ‘ഫര്‍ള്വ് നിസ്‌ക്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു’ എന്ന് നിയ്യത്ത് ചെയ്ത് (കരുതി) പൊടി മണ്ണില്‍ അടിക്കുക. ശേഷം മുഖത്തില്‍ നിന്നല്‍പ്പം തടവുന്നതുവരെ നിയ്യത്ത് മനസ്സില്‍ ഉണ്ടായിരിക്കണം.
  3. അടിച്ചെടുത്ത പൊടി മണ്ണ് കൊണ്ട് മുഖം തടവുക. താടിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി കിടക്കുന്ന താടി രോമത്തിനേയും മൂക്കിന്റെ മുന്‍ഭാഗത്തേയും ഈ തടവലില്‍ ഉള്‍ക്കൊള്ളിക്കണം.
  4. രണ്ടാമത് അടിച്ചെടുത്ത പൊടിമണ്ണ് കൊണ്ട് രണ്ടു കൈമുട്ടുള്‍പ്പടെ തടവണം. രണ്ടാമത് അടിക്കുന്ന സമയത്ത് മോതിരം ഊരല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ആദ്യമേ ഊരല്‍ സുന്നത്തുമാണ്.  അതുപോലെ രണ്ടു കൈയ്യും പൂര്‍ണ്ണമായി തടവുന്നതിനുള്ള സൗകര്യത്തിന് വാച്ചും വളകളും കൈകളില്‍ നിന്ന് മാറ്റേണ്ടതാണ്.
  5. തര്‍ത്തീബ് (ക്രമം) പാലിക്കണം. അതായത് മുഖം തടവിയിട്ടേ കൈ തടവാകൂ.

ശ്രദ്ധിക്കുക :-

ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള്വ് മാത്രമേ നിസ്‌ക്കരിക്കാവൂ.  അപ്പോള്‍ തയമ്മും ചെയ്ത് ജംആക്കി നിസ്‌ക്കരിക്കുന്നവര്‍ ഒരു നിസ്‌ക്കാരം കഴിഞ്ഞ് രണ്ടാമത്തെ നിസ്‌ക്കാരത്തിന് വേണ്ടിയും തയമ്മും ചെയ്യണം.  എന്നാല്‍ ഒരു തയമ്മും കൊണ്ട് ഒന്നിലധികം സുന്നത്ത് നിസ്‌ക്കാരങ്ങളും മയ്യിത്ത് നിസ്‌ക്കാരങ്ങളും നിര്‍വ്വഹിക്കാം.  വുളൂഇനു പകരം തയ്യമ്മും ചെയ്യുന്നതുപോലെ കുളിക്കു പകരവും തയമ്മും ചെയ്യാം.  (തയമ്മുമിന്റെ ശര്‍ത്വുകള്‍, ഫര്‍ള്വുകള്‍, സുന്നത്തുകള്‍, തയമ്മുമിന്റെ രൂപം തുടങ്ങി ധാരാളം കാര്യങ്ങള്‍ തയമ്മുമായി ബന്ധപ്പെട്ടു പഠിക്കേണ്ടതുണ്ട്.  അതെല്ലാം പണ്ഡിതന്‍മാരെ കണ്ടെത്തി പഠിക്കാന്‍ ശ്രമിക്കുക.)

തയമ്മുമിന്റെ നിബന്ധനകള്‍

Wazir Khan's Mosque in Lahore - Pakistan

  1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.

(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)

  1. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.
  2. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.  വിമാനത്തില്‍ നിസ്‌ക്കരിക്കുന്നതിന്റെ വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്.
  3. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.
  4. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.

ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.

  1. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)

തയമ്മും

Wadi Al Husein Mosque in Talomano Narathiwat - Thailand

വുള്വൂഅ് ചെയ്യാന്‍ വെള്ളം ലഭിക്കാതെ വരുമ്പോള്‍ വുള്വൂഇനു പകരം തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.

വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.

ഖിബ്‌ലക്ക് മുന്നിടല്‍

ഖിബ്‌ലയിലേക്ക്, കഅ്ബാലയത്തിലേക്ക് നെഞ്ചുകൊണ്ട് നേരിട്ട് നിസ്‌കരിക്കല്‍ നിസ്‌കാരത്തിന്റെ സര്‍ത്വാണ്. ആയതിനാല്‍ ആ ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയാകില്ല, നേരിടണം.
പള്ളികള്‍ പൊതുവെ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് നിര്‍മ്മിക്കുമെന്നതിനാല്‍ പള്ളിയുടെ ദിശ ശ്രദ്ധിച്ചാല്‍ മാത്രം മതി. പക്ഷെ, സ്വഫില്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ചിലര്‍ ചരിഞ്ഞ് നില്‍ക്കാറുണ്ട്. ഇത് നിസ്‌കാരം അസാധുവാകാന്‍ കാരമാകും . വീടുകളില്‍ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് പ്രത്യേകം നിസ്‌കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നത് നല്ലതാണ്. സമ്മേളന നഗരിയിലും ഖിബ്‌ല കൃത്യമായി അടയാളുപ്പെടുത്താത്ത സ്ഥലങ്ങളിലും നിസ്‌കരിക്കുമ്പോള്‍ ഖിബ്‌ലുയുടെ ദിശ നിര്‍ണയിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം പല നഗരികളിലും ആര്‍ച്ചുപോലെ നില്‍ക്കുന്നത് നിത്യമാണ്. ഇവരുടെ നിസ്‌കാരം അസാധുവാകുന്നതാണ്. കാരണം ഖിബ്‌ല കൃത്യമായി നെഞ്ചുകൊണ്ട് നേരിടല്‍ ശര്‍ത്വാണല്ലോ.
ഓടുന്ന വാഹനങ്ങളില്‍ നിസ്‌കരിക്കുമ്പോള്‍ കൃത്യമായി ഖിബ്‌ലയിലേക്ക് തിരിയാന്‍ കഴിയാത്തതിനാല്‍ നിസ്‌കാരം ഉപേക്ഷിക്കരുത്. മറിച്ച് സമയത്തെ മാനിച്ചുകൊണ്ട് സാധ്യമായ ദിശയിലേക്ക് നിസ്‌കരിക്കുകയും വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രസ്തുത നിസ്‌കാരം മടക്കി നിസ്‌കരിക്കുകയും വേണം.

ഔറത്ത് മറക്കല്‍

Ulu Cami in Kutahya - Turkey
നഗ്നത മറക്കുക എന്നത് നിസ്‌കാരത്തിന്റെ മൂന്നാമത്തെ സര്‍ഥാണ് പുരുഷന്‍മാരും അടിമ സ്ത്രീകളും മുട്ടുമുതല്‍ പൊക്കിളുവരെയുള്ള സ്ഥലമാണ് മറക്കല്‍ നിര്‍ബന്ധം. പ്രായപൂര്‍ത്തിയാകത്തവര്‍ക്കും നിയമം ബാധകമാണ്. സ്ത്രീകള്‍ക്ക് നിസ്‌കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള സ്ഥലങ്ങളും അന്യപുരുഷന് മുമ്പില്‍ ശരീരം മുഴുവനും മറക്കണം. പ്രായപൂര്‍ത്തായാകാത്ത ബാലികക്കും നിസ്‌കാരത്തിന്റെ ഔറത്ത് സമമാണ്. അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കണാത്ത വിധത്തിലുളള വസ്ത്രം കൊണ്ട് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കണം. നിസ്‌കാരത്തിലും അല്ലാത്ത സമയത്തും ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരത്തില്‍ ഔറത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപാലിക്കണം. കാരണം അത് നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുന്നതാണ്.
സാധാരണ ഗതിയില്‍ പാന്റ്‌സ് ധരിക്കുമ്പോള്‍ മുന്‍ഭാഗം പൊക്കിളിന് നേരെ മറയാറുണ്ടെങ്കിലും വശങ്ങിലോ പിന്‍ഭാഗത്തോ സമാനമായ ഉയരത്തില്‍ പലപ്പോഴും പാന്റ്‌സ് എത്താറില്ല. മാത്രമല്ല ധരിച്ചിരിക്കുന്ന സര്‍ട്ടിന്റെ കഴുത്ത് വീതി കൂടിയതുമാണ്. ആയതിനാല്‍ ശരിയായ രീതിയില്‍ നഗ്നത മറഞ്ഞതായി പരിഗണിക്കുന്നതുമല്ല. മാത്രമല്ല പാന്റുയര്‍ത്തി പൊക്കിളിന് സമാനമായുള്ള സ്ഥലം മറക്കാന്‍ ശ്രമിച്ചാല്‍ തന്നെയും സുജൂദിന്റെ അവസരത്തില്‍ പാന്റ് ഏതുവിധേനയും പിന്‍ഭാഗത്ത് അല്‍പം താഴോട്ടിറങ്ങും തന്മൂലം ഔറത്ത് വെളിവായി നിസ്‌കാരം ബാത്വിലാകും. എന്നാല്‍ അല്‍പം ഇറക്കുമുള്ള ഫിറ്റായ ബനിയന്‍ ധരിക്കുകയാണെങ്കില്‍ ഈയൊരു പ്രശ്‌നം ഒഴിവാക്കാം. എന്നാലും സുജൂദില്‍ പിന്‍ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. നിസ്‌കാരത്തിലും അല്ലാത്തപ്പോഴും നഗ്നത മറക്കുന്നതുപോലെ വിജന സ്ഥലത്തും നഗ്നത മറക്കല്‍ നിര്‍ബന്ധമാണ്.
വസ്ത്രം നിലത്തിഴയുന്നവരുടെ നിസ്‌കാരം സ്വീകാര്യമല്ലാത്തതിനാല്‍ പാന്റ് പോലെയുള്ളത് മടക്കിവെക്കുന്നവരുമുണ്ട്. എന്നാല്‍ വസ്ത്രത്തിന്റെ അഗ്രഭാഗം മടക്കി വെക്കുന്നത് കറാഹത്താണെന്നതിനാല്‍ തിരുചര്യയല്ല. ഏറ്റവും ഉത്തമമായത് പാന്റ് തുടങ്ങിയ വസ്ത്രങ്ങള്‍ ഇറക്കം കുറച്ച് തയ്പിക്കലാണ്. സ്ത്രീകള്‍ മുഖമക്കന ധരിക്കുമ്പോള്‍ താടിയെല്ലിന്റെ താഴ്ഭാഗം വെളിവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മുടിയെങ്കിലും മുഖത്തിന്റെ വശങ്ങളിലൂടെയോ പിന്‍ഭാഗത്തോ മറ്റോ കാണുന്നതും ശ്രദ്ധിക്കേണ്ടതാണ്. നീളക്കുപ്പായത്തിന്റെ കൈ കഫിന്റെ ഭാഗത്ത് ഇടുങ്ങിയതോ ബട്ടന്‍സ് വെക്കുന്നതോ ആയിരിക്കണം. കാരണം വീതി കൂടി നിസ്‌കാരക്കുപ്പായത്തിന്റെ കൈക്കുള്ളിലൂടെ നിസ്‌കരിക്കുന്നവളുടെ തണ്ടം കൈ വെളിവാകാനിടയുണ്ട്. സോക്‌സ് ധരിച്ച് നിസ്‌കരിക്കുന്നതവരും അല്ലാത്തവുരം കാല്‍വഴിയെ ഇറങ്ങിക്കിടക്കുന്ന നീളക്കുപ്പായമോ പര്‍ദയോ ധരിക്കണം. സുജൂദില്‍ പോകുമ്പോള്‍ നീളക്കുപ്പായവും മറ്റും കാല്‍പാദത്തിലേക്ക് വലിച്ചിട്ട് നടക്കണം. സുജൂദിന്റെ സമയത്ത് തണ്ടം കാല്‍ വെളിവാകാതിരിക്കാനാണിത്. മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങളാണ് നിസ്‌കാരത്തിലെ സ്ത്രീയുടെ ഔറത്തെങ്കിലും വിവാഹം അനുവദീനയമായ അന്യപുരുഷന്‍മാര്‍ സഹപാഠികള്‍ (അധ്യാപകര്‍ വീട്ടിലെ സന്ദര്‍ശകര്‍ തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) സ്ത്രീയുടെ മുഖവും മുന്‍കൈയ്യും കൂടി ഉള്‍പ്പെട്ട ശരീര ഭാഗങ്ങള്‍ മുഴുവന്‍ മറക്കല്‍ നിര്‍ബന്ധമാണ്.

ശൗച്യം ചെയ്യല്‍

bigpreview_Leaf, Autumn, Rain

വിസര്‍ജ്ജന ദ്വാരങ്ങളിലൂടെ നനവോടെ എന്ത് പുറപ്പെട്ടാലും ശൗച്യം ചെയ്യല്‍ നിര്‍ബന്ധമാണ്. നജസ് നീങ്ങിയെന്ന് മികച്ച ധാരണ ഉണ്ടായാലും മതി. വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറത്തിറങ്ങുമ്പോള്‍ വലതുകാലും ആദ്യം വെക്കലാണ് സുന്നത്. ഖുര്‍ആന്‍ നബിയുടെയോ മലകിന്റെയോ പേര് എന്നിങ്ങനെയുള്ള ആദരണീയ നാമങ്ങള്‍ തിരുവചനങ്ങള്‍ എന്നിവ മാറ്റി വെക്കണം. വിസര്‍ജ്ജന വേളയില്‍ സംസാരിക്കരുത്. ദിക്‌റ് ചൊല്ലുകയും അരുത്. വിസര്‍ജ്ജ്യം പുറത്ത് വരാതിരിക്കുമ്പോഴും ദിക്‌റ് ചൊല്ലരുത്. ഇതെല്ലാം സുന്നത്താണ്. ജനങ്ങള്‍ സംസാരിച്ചും വിശ്രമിച്ചും ഇരിക്കുന്ന മറ്റാര്‍ക്കും ഉടമസ്ഥതയില്ലാത്ത സ്ഥലങ്ങള്‍ വഴികള്‍ തുടങ്ങിയ ഇടങ്ങളിലൊന്നും മലമൂത്രവിസര്‍ജ്ജനം അരുത്. അവിടെ നിര്‍വഹിക്കല്‍ നിശിദ്ധമാണ്. ഫലവൃക്ഷ ചുവട്ടിലും വിസര്‍ജ്ജനം നടത്താതിരിക്കലാണ് ഉത്തമം. ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ വിസര്‍ജ്ജനം നടത്താതിരിക്കുക, വിസര്‍ജ്ജന വേളയില്‍ പല്ലുതേക്കാതിരിക്കുക, മൂത്രത്തലില്‍ തുപ്പാതിരിക്കുക ഇവയെല്ലാം സുന്നത്തായ മര്യാദകളാണ്. വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ************* എന്നും പുറത്തിറങ്ങുമ്പോള്‍********** * എന്നും ശേഷം ***************എന്നും ചൊല്ലല്‍ സുന്നത്താണ്. വിസര്‍ജ്ജന വേളയില്‍ പരിപൂര്‍ണ്ണമായും മൂത്രം ഉററിത്തീര്‍ന്നു എന്നുറപ്പുവരുത്തിയ ശേഷം മാത്രമേ ശൗച്യം ചെയ്യാവൂ. ഇങ്ങനെ ഉറ്റിത്തീരാന്‍ അല്‍പ ശേഷം കാത്തിരിക്കുകയും തൊണ്ടയനക്കുക ചുമക്കുക ലിംഗത്തിന്റെ അടിഭാഗം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതമുണ് അല്ലാത്തപക്ഷം പൂര്‍ണ്ണമായും മൂത്രം ഉറ്റിത്തീരുന്നതിന് മുമ്പ് എഴുനേല്‍ക്കുകയാണെങ്കില്‍ മൂത്രനാളിയില്‍ ശേഷിക്കുന്ന മൂത്രം അടിവസ്ത്രത്തിലും മറ്റും പുരണ്ട് അത് നജസാകും. നിസ്‌കാരം അസാധുവാകും. മാത്രമല്ല, മൂത്ര നാളിയില്‍ ശേഷിക്കുന്ന ചെറിയ മൂത്രത്തുളളില്‍ മൂത്രക്കല്ലുകളായി മാറിയേക്കാം. മലദ്വാരത്തില്‍ ശേഷിക്കുന്ന മലത്തിന്റെ അംശങ്ങള്‍ കാരണം മലദ്വാരത്തില്‍ വ്രണങ്ങളുണ്ടാകാനും മൂലക്കുരു ഉണ്ടാകാനും ഇത്തരം അവസ്ഥകള്‍ കാരണമായേക്കാം.

നജസ് കഴുകല്‍

Water-Filtration-Plant (1)
നജസിന്റെ വിവധ രൂപങ്ങള്‍ നാം ചര്‍ച്ചെ ചെയ്യുകയുണ്ടായി. മാത്രമല്ല ശരീരത്തിലോ വസ്ത്രത്തിലോ നിസ്‌കരിക്കുന്ന സ്ഥലത്തോ നജസ് ശേഷിക്കുകയാണെങ്കില്‍ നിസ്‌കാരം അസാധുവാകാനുള്ള കാരണമാകുമെങ്കിലും നാം പറയുകയുണ്ടായി. എന്നാല്‍ എങ്ങനെയാണ് ശരീരത്തിലോ വസ്ത്രത്തിലോ മറ്റിടങ്ങളിലോ പുരണ്ട നജസ് നീക്കം ചെയ്യുക.
ദൃഷ്ടിഗോചരമായ നജസ് രുചി, നിറ, ഗന്ധം എന്നിവ നീക്കം ചെയ്യും വിധമായിരിക്കണം കഴുകിശുദ്ധിയാക്കേണ്ടത്. എന്നാല്‍ അടയാളമൊന്നുമില്ലാത്ത ഉണങ്ങിയ മൂത്രം പോലുള്ള കാണാനാവാത്ത നജസാണെങ്കില്‍ അതിേന്മല്‍ ഒരു പ്രാവശ്യം വെള്ളം ഒഴുക്കിയാല്‍ മതയാകും. കുറഞ്ഞ വെള്ളമാണ് അതായത് ഏകദേശം 200 ലിറ്ററില്‍ താഴെ വെള്ളമാണെങ്കില്‍ ശുദ്ധീകരണത്തിന് മലിന വസ്തുവിന്റെ മേല്‍ വെള്ളം ഒഴിച്ച് കഴുകണമെന്ന നിബന്ധനയുണ്ട്. വസ്തു അതിലിട്ട് കഴുകിയാല്‍ കുറഞ്ഞ വെള്ളവും നജസാവും. എന്നാല്‍ വെള്ളം ഏകദേശം 200 ലിറ്റര്‍ അതായത് രണ്ട് കുല്ലത്ത് വെള്ളമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഈ പ്രശ്‌നം ഇല്ല.
വായ് നജസായാല്‍ തൊണ്ടവരെ വെള്ളം ഒഴിച്ച് വൃത്തിയാക്കാണം. നജസായ അവസ്ഥയില്‍ ഒന്നും കഴിക്കല്‍ അനുവദനീയമല്ല. നജസായ തറ കഴുകുന്ന സമയത്ത് റൂമിന് പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുകളോ ബാത്ത് റൂമിലേക്ക് ഒലിപ്പിക്കാന്‍ സൗകര്യമോ ഇല്ലെങ്കില്‍ അവിടങ്ങളിലെ നജസ് ആദ്യം പൂര്‍ണ്ണമായി തുടച്ചുനീക്കണം. ശേഷം ഉണങ്ങിയ തുണികൊണ്ട് നജസിന്റെ അടയാളങ്ങളും നനവും പൂര്‍ണ്ണമായും തുടച്ച് ഉണക്കുക. പിന്നീട് അവിടെ ശുദ്ധജലം ഒഴിച്ച് ശുദ്ധിയുള്ള തുണികൊണ്ട് തുടച്ചുമാറ്റിയാല്‍ മതിയാകുന്നതാണ്.

നജസുകള്‍ ശ്രദ്ധിക്കേണ്ടത്

Umayyad Mosque in Damascus - Syria (night)
വിശ്വാസി ഇടപഴകുന്ന മേഖലകളെല്ലാം തന്നെവൃത്തിയുള്ളതായിരിക്കേണ്ടതാണ്. അവന്റെ നടത്തത്തിലും ഇരുത്തതിലും കിടത്തത്തിലുമെല്ലാം നജസ് ശരീരത്തിലേക്കും വസ്ത്രത്തിലേക്കമെല്ലാം പുരളുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നജസിനെ സൂക്ഷിക്കുന്ന പരുവത്തിലായിരിക്കണം അവന്റെ വസ്ത്രധാര രീതിയും പെരുമാറ്റവും. പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന കാര്യമാണ് നിലത്തിഴച്ച് നടക്കുന്ന പാന്റും തുണിയുമെല്ലാം. ഇവ റോഡിലും നിരത്തിലും കാറിലും ബസിലും ട്രെയിനിലുമൊക്കെ നിലത്തുള്ള നജസുകള്‍ പേറി നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാണ്. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പള്ളിയില്‍ കയറി നിലത്തിഴച്ചാല്‍ വസ്ത്രത്തില്‍ഡ നജസ് പള്ളിയില്‍ പുരണ്ട് പള്ളിയും മലിനമാകും. ഇത് മറ്റുള്ളവരുടെ നിസ്‌കാരവും അസാധുവാക്കും. ആയതിനാല്‍ നിസ്‌കാര സമയത്ത് മാത്രം പാന്റ് മടക്കിവെക്കുന്നതും തുണി കയറ്ഇ ഉടുക്കുന്നതും നിസ്‌കാരത്തിന്റെ സാധൂകരണത്തിന് യാതൊരുപകാരവും ചെയ്യുകയില്ല. അതുകൊണ്ടുതന്നെ നെരിയാണിക്ക് മുകളില്‍ മാത്രം ഇറക്കമുള്ള രീതിയില്‍ പാന്റ് തയ്പിക്കുകയും തുണിയുടുക്കുന്നവര്‍ എല്ലാ സമയത്തും തുണി കയറ്റി ഉടുക്കുകയും ചെയ്യുക. തൊഴില്‍ സ്ഥലത്തും സ്‌കൂളുകളിലും കോളേജുകളിലും ബസിലും ട്രയിനിലും ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനുകളിലുമെല്ലാം അന്യസ്ത്രീകളുമായി കുശലം പറഞ്ഞ് രസിക്കുന്നതും അകലെ നിന്ന് നോക്കി ആശ്വദിക്കുന്നതും മൊബൈല്‍ സംഭാഷണവും കമ്പ്യൂട്ടറിലെയും മൊബൈലിലെയും മെസ്സേജുകളും ചാറ്റിംഗും ഇക്കിളി നോവല്‍ വായനയും മറ്റുള്ള പലപ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും മദിയെന്ന ദ്രാവകം പുറപ്പെടാന്‍ കാരണമാകും. മത്രമല്ല, സ്വന്തം ഭാര്യമാരുമായി യാത്രയിലെയും മറ്റുമുള്ള തമാശകളും പെരുമാറ്റങ്ങളും കാരണമായി മദ്‌യ് പുറപ്പൈട്ടേക്കാം. എന്നാല്‍ മദ്‌യ് പുറപ്പെടുന്നത് മൂത്രം പുറപ്പെടുന്നത് പ്രകാരം അറിയണമെന്ന#ില്ല. ആയതിനാല്‍ ഇത്തരക്കാന്‍ അടിവസ്ത്രം പരിശോധിക്കുകയും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അടിവസ്ത്രത്തില്‍ മദ്‌യ് ഉണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ അതഴിച്ച് മാറ്റുകയോ വേണം. അല്ലാതെയുള്ള നിസ്‌കാരം അസാധുവാണ്.
മൂത്രമൊഴിക്കുന്ന സമയത്ത് ശരീരത്തിലേക്ക് തെറിക്കാതെ ശ്രദ്ധിക്കണം. യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ക്ലോസറ്റിലുള്ള വെള്ളം ചന്തിയുടെ ഭാഗത്തേക്കും തുടയിലേക്കും തെറിക്കുന്നതിനാലും ക്ലോസറ്റില്‍ തുടവെച്ച് ഇരിക്കുന്നതിനാലും ഈ ഭാഗങ്ങളൊക്കെ കഴുകി ശുദ്ധി വരുത്തണം. വസ്ത്രത്തിലേക്ക് തെറിച്ചിട്ടുണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ വേറെ വസ്ത്രം ധരിക്കുകയോ വേണം. വീടുകളില്‍ ബാത്ത് റൂമില്‍ നിന്ന് വുളൂഅ് ചെയ്തുവരുന്നവര്‍ ചെരിപ്പ് ധരിച്ചു തന്നെ നിസ്‌കാര പായയില്‍ കയറണം. വീടുകളില്‍ വെള്ളം ഒഴിച്ച് കഴുകുന്നതിന് പകരം സാധാരണയായി നിലം തുടക്കുകയാണ് പതിവ്. കാഴ്ചയില്‍ വൃത്തിയാകുമെങ്കിലും പുരളുന്ന സ്ഥലമാണെങ്കില്‍ നജസില്‍ നിന്നു ശുദ്ധിയാകുന്നില്ല. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളില്‍. അവര്‍ മലമൂത്രവിര്‍ജ്ജനം നടത്തുമ്പോള്‍ കഴുകി വൃത്തിയാക്കുന്നതിന് പകരം മലവും മൂത്രവും നീക്കി നിലം കഴുകാതെ തുടക്കുക മാത്രം ചെയ്യുമ്പോള്‍ നജസ് പരക്കുകയാണ് ചെയ്യുക. ഈ നിലയില്‍ കഴുകാതെയുള്ള തറയില്‍ നനഞ്ഞ കാലോടുകൂടെ ചവിട്ടി കട്ടിലിലും കസേരയിലും മറ്റു സ്ഥലങ്ങളിലും കുട്ടികളും വലിയവരും കയറുമ്പോള്‍ അവിടെയെല്ലാം നജസ് വ്യാപിക്കുന്നു. അതുകൊണ്ട് തറയില്‍ നജസായാല്‍ കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.,

നജസുകള്‍

Shakhi Zindeh Mosque in Samarkand - Uzbekistan
ശുചിത്വകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന പരിശുദ്ധ ഇസ്‌ലാം അഴുക്കിനെയും മ്ലേച്ചമായ വസ്തുക്കളെയും വ്യക്തമായി പ്രധിപാതിക്കുന്നുണ്ട്. മ്ലേച്ചമായ വസ്തുക്കളെ വ്യക്തമായി നിര്‍വചിക്കുകയും ശുദ്ധീകരണ രീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നിസ്‌കാരത്തിന്റെ സ്വീകാര്യതക്ക് പ്രതിബദ്ധമാകുന്ന എന്നതാണ് നജസ് എന്നതിന്റെ സാങ്കേതിക വിവക്ഷ. കാഷ്ടം, മൂത്രം എന്നിവ ഇവക്ക് ഉദാഹരണങ്ങളാണ്. മാത്രമല്ല വികാര മൂര്‍ച്ചയിലെത്താത്ത ഘട്ടത്തില്‍ പുറപ്പെടുന്ന വെളുപ്പോ മഞ്ഞയോ വര്‍ണ്ണമുള്ള നേര്‍ത്ത ദ്രാവകമാണ് മദ്‌യ്. മൂത്രമൊയിച്ചാലോ ഭാരം ചുമന്നാലോ പുറുപ്പെടുന്ന കട്ടിയുള്ള കലര്‍പ്പുള്ള ദ്രാവകമാണ് വദ്‌യ്. ഇവരണ്ടും നജസാണ്.
രക്തം, ചലം, രക്തം കലര്‍ന്ന നീര് എന്നിവയുടെ മുറിവ്, പൊള്ളന്‍, വസൂരി എന്നിവയില്‍ നിന്ന് ഒലിക്കുന്ന പകര്‍ച്ച വെള്ളം എല്ലാം നജസ് തന്നെയാണ്. ആമാശയത്തിലെത്തിയ ശേഷം ഛര്‍ദ്ദിക്കുന്ന എന്തും വെള്ളം ആണെങ്കില്‍ തന്നെയും നജസാണ്. മാത്രമല്ല, പിത്തനീര് ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ ഒട്ടകം, പശു പോലുള്ള ജീവികള്‍ അയവിറക്കുന്നവ എന്നിവയും ആഈമാശയത്തില്‍ നിന്നുള്ള കഫം ഉറങ്ങുന്നവന്റെ ദ്രാവകം ആമാശത്തില്‍ നിന്നാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഇവയും നജസിന്റെ ഗണത്തിലാണ് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പരിഗണിച്ചത്. ഇപ്രകാരം തന്നെ പ്രസവിക്കുമ്പോള്‍ കുട്ടിയോടൊപ്പമോ അതിനല്‍പം മുമ്പോ പുറപ്പെടുന്ന ദ്രവവും നജസാണ്.
ശവം, ശവത്തിന്റെ രോമം, എല്ല്, കൊമ്പ്, പല്ല് എന്നിവ നജസാണെങ്കിലും മനുഷ്യന്‍ മത്സ്യം വെട്ടുകിളി എന്നിവ നജസല്ല. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു തുള്ളിയാണെങ്കില്‍ പോലും നജലസാണ്. നായയും പന്നിയും നജസായതുപോല തന്നെ ഇവ പരസ്പരമോ മറ്റൊരു ജീവിയുമായി ഇണചേര്‍ന്നുണ്ടായതോ ആണെങ്കില്‍ അതും നജസാണ്.

വെള്ളത്തിന്റെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടത്

Siosepol Bridge in Isfahan - Iran
ആധുനിക സമൂഹം ജലമലിനീകരണത്തിനെതിരെയും അമിത വ്യയത്തിനെതിരെയും ശക്തമായ ആഹ്വാനവുമായി കടന്നുവരുവന്നതിന്റെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെയും എത്രയോ മുമ്പ് തന്നെ പരിശുദ്ധ ഇസ്‌ലാം ജലത്തിന്റെ അമിത വ്യയത്തിനെതിരെയും ദുര്‍ വിനിയോഗത്തിനെതിരെയും ശക്തമായി ശബ്ദിച്ചിട്ടുണ്ട്. ആവശ്യത്തിന് മാത്രം ജലം വിനിയോഗിക്കുന്നതാണ് യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ജീവിത ചര്യ. ഇതിന് പ്രവാചക തിരുമേനി തന്നെ മാതൃക വരച്ചുവെതതച്ചിട്ടുണ്ട്. അവിടുന്ന് ഒരു മുദ്ദ്. ഏകദേശം 800 മില്ലി. വെള്ളം കൊണ്ടാണ് വുളൂഅ് ചെയ്യുകയും സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. ഒരു സ്വാഹ് ഏകദേശം 3.200 ലിറ്റര്‍ വെള്ളംകൊണ്ടാണ് സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്. നിറഞ്ഞൊഴുകുന്ന നദിയില്‍ നിന്നോ കടലില്‍ നിന്നോ വുളൂഅ് ചെയ്യുമ്പോഴും ആവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് ശാസന. വുളൂഅ് കുളി മറ്റു ശുചീകരണങ്ങള്‍ക്കൊക്കെ വെള്ളം മിതമായി മാത്രമെ ഉപയോഗിക്കാവൂ. സുന്നത്തുകള്‍ പാലിക്കുന്നതിലപ്പുറം വെള്ളം പാഴാക്കരുത്.
സാധാരണയായി പള്ളികളിലെ ഹൗളില്‍ നിന്ന് വലിയ കപ്പുകള്‍ ഉപയോഗിച്ച് വെള്ളം കോരിയൊഴക്കുന്ന പതിവുണ്ട്. അതുപോലെത്തന്നെ വുളൂഇന്റെ അവയവങ്ങള്‍ കഴുകുന്ന സമയത്ത് പൂര്‍ണ്ണമായും ടാപ്പ് തുറന്ന് വിടുമ്പോള്‍ ധാരാളം വെള്ളം പാഴാകാറുണ്ട്. വലി തൊട്ടിയിലും ബക്കറ്റിലും വെള്ളം നിറച്ച് തലവഴി പലതവണ വെള്ളം ഒഴിച്ച് നഷ്ടപ്പെടുത്തുന്നവര്‍ ഷവര്‍ പൂര്‍ണ്ണമായുംതുറന്നുവിട്ട് ഇതെല്ലാം ദൂര്‍ത്താണ്. മതപരമായി ഇതിനെല്ലാം വിലക്കുണ്ട്. മാത്രമല്ല ജലക്ഷാമത്തിന് നിമിത്തമാകാനും സാധ്യതയുണ്ട്. ആയതിനാല്‍ ഇതെല്ലം ഉപേക്ഷിക്കേണ്ടതാണ്.
പള്ളിയില്‍ ടാപ്പിന്റെ മുന്നിലും ഹൗളിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ നനയും പ്രകാരം നിന്നോ മറ്റു രീതിയിലോ വുളൂഅ് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അലോസരം ഉണ്ടാക്കും. അത് പാടില്ല. അടുത്ത് നിന്ന് വുളൂഅ് ചെയ്യുന്നവന്‍ പ്രയാസമാകും വിധം വെള്ളം തെറുപ്പിക്കുകയോ തുപ്പുകയോ അരുത്. പള്ളികളിലെ മെയിന്‍ വാള്‍വ് 10% മുതല്‍ 15% മാത്രം തുറന്നുവെക്കുന്നതും ഹൗളുകളില്‍ വളരെ ചെറിയ പാട്ടകള്‍ ഉപയോഗിക്കുന്നതും വെള്ളം പാഴാകുന്നതിന് ഒരു പരിധിവരെ പരിഹാരമാണ്.

ഹൗളില്‍ ശ്രദ്ധിക്കേണ്ടത്

The Empire Hotel in Brunei
കൈയിട്ട് വുളൂഅ് ചെയ്യുന്ന പളളി ഹൗളുകള്‍, ടാങ്കുകള്‍, സമ്മേളന നഗരിയിലേയും മററും തല്‍ക്കാലിക ഹൗളുകള്‍ എന്നിവയിലൊക്കെ ഏകദേശം 200 ലിറ്റര്‍ വെള്ളമുള്ളപ്പോള്‍ മാത്രമേ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യാവൂ. ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ ആളുകള്‍ ഒന്നിച്ച് വുളൂഅ് ചെയ്യുമ്പോഴും പലപ്പോഴും ഇത്രയും അധികം വെള്ളം ഹൗളുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യരുത്. മാത്രവുമല്ല വുളൂഅ് ചെയ്യാനുപയോഗിച്ച് വെള്ളം അതിലേക്ക് തെറിക്കുന്നതും സൂക്ഷിക്കണം. ഏതെങ്കിലും ഒരാള്‍ വുളൂഇന്റെ നിയ്യത്ത് ചെയ്ത് മുഖം കഴുകിയ ശേഷം ഹൗളിലെ 200 ലിറ്ററില്‍ കുറഞ്ഞ വെള്ളത്തില്‍ കയ്യിട്ടാല്‍ പിന്നീട് ആ വെള്ളം ഏകദേശം 200 ലിറ്റര്‍ തികയാത്തിടത്തോളം അതില്‍ നിന്ന് കോരിയെടുത്ത് വുളൂഅ് ചെയ്യാവതല്ല.

ഖുഫ്ഫ

The Floating Mosque in Penang - Malaysia
കഠിനമായ ചൂടിനെയും മറ്റു പ്രതിരോധിക്കാനായി തോല്, മരം എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഖുഫ്ഫ മരുഭൂമിയിലൂടെയുള്ള യാത്രക്കോ കാട്ടില്‍ വേട്ടക്ക് പോകാനോ ആണ് സാധാരണയായി ധരിക്കാറ്. കണങ്കാലിന്റെ പകുതിക്ക് മുകളില്‍ വരെ മറക്കുന്നതാണ് സാധാരണ ഗതിയിലുള്ള ഖുഫ്ഫ.
എന്നാല്‍ ഖുഫ്ഫ ഷൂവിന്റെ ഉള്ളില്‍ ധരിക്കുന്ന സോക്‌സോ ഷൂവോ ഖുഫ്ഫയുടെ ഗണത്തില്‍ പെടുത്താവതല്ല. അതുകൊണ്ട് ഇവക്കുമുകളില്‍ തടവുന്നത് സാധൂകരിക്കാനാവില്ലെന്നത് താഴെ നിബന്ധനകളില്‍ നിന്ന് ഗ്രഹിക്കാം.
ഒരു പ്രത്യേകതരം പാദരക്ഷയാണ് ഖുഫ്ഫ (ഇസ്‌ലാമിക അനുഷ്ഠാന കോശം)
മാത്രമല്ല ഖുഫ്ഫ തടവാന്‍ അഞ്ച് നിബന്ധനകള്‍ ഉണ്ടായിരിക്കുകയും ആവശ്യമാണ്.
ഒന്ന് – രണ്ടു ഖുഫ്ഫകളും ശുദ്ധിയായിരിക്കണം
രണ്ട് – രണ്ട് ഖുഫ്ഫകളും കാലില്‍ നിന്നും കഴുകല്‍ നിര്‍ബന്ധമായ സ്ഥലം ചുററു ഭാഗത്തുനിന്നും അടി ഭാഗത്തുനിന്നും അടിഭാഗത്തുനിന്നും മറക്കണം.
നാല് – വെള്ളമൊഴിച്ചാല്‍ കാലിലേക്ക് എത്താതിരിക്കണം.
അഞ്ച് – ചെറിയതും വലിയതുമായ അശുദ്ധികളില്‍ നിന്ന് പൂര്‍ണ്ണ ശുദ്ധിയായതിന് ശേഷം ഖുഫ്ഫ ധരിക്കണം.
മുകളില്‍ പറഞ്ഞ മൂന്ന് നാല് നിബന്ധനകളില്‍ നിന്ന് സോക്‌സ് ഖുഫ്ഫ അല്ലെന്നും രണ്ടാം നിബന്ധനയില്‍ നിന്നും ഷൂ ഖുഫ്ഫ അല്ലെന്നും മനസ്സാലാകും.

ചെറിയ അശുദ്ധിയുടെ കാരണങ്ങള്‍ അഥവാ വുളൂഅ് മുറിയുന്ന കാര്യങ്ങള്‍

 Ulu Cami in Sivas - Turkey
നാലുകാരണങ്ങള്‍കൊണ്ട് വുളൂഅ് നഷ്ടമാകും
ഒന്ന്
ശുക്ലമല്ലാത്ത വല്ലതും ഗുഹ്യത്തിലൂടെ പുറത്തുവന്നെന്നുറപ്പാവുക. നനവുള്ളതോ ഇല്ലാത്തതോ വെറും വായുവോ മൂത്രം സാധാരണമോ അര്‍ശ്ശസ്സിനാലോ മറ്റോ വരുന്ന രക്തം പോലെ അപൂര്‍വ്വമോ ആകാം അത്.
രണ്ട്
ഉറക്കം, ഭ്രാന്ത്, ബോധക്ഷയം, ലഹരിപ്രയോഗം എന്നിവകൊണ്ട് വിവേകം നഷ്ടമാകല്‍.
എന്നാല്‍ ഇരിപ്പുറച്ചിരുന്ന് ഉറങ്ങയാല്‍ വുളൂഅ് മുറിയില്ല.
മൂന്ന് മനുഷ്യന്റെ ഗുഹ്യമോ അത് നീക്കം ചെയ്ത സ്ഥലമോ കൈവെള്ളകൊണട് സ്പര്‍ശിക്കല്‍ . ഗുഹ്യം മൃതശരീരത്തിന്റെയോ കുട്ടിയുടെയോ മലദ്വാരമോ എന്ന വ്യത്യാസം ഒന്നുമില്ല.
നാല്‌
അന്യരും വലിയവരുമായ സ്ത്രീ പുരുഷന്‍മാരുടെ ചര്‍മ സ്പര്‍ശമാണ് വികാരമില്ലാതെയാണെങ്കലും ബലാല്‍ക്കാരമാണെങ്കിലും മൃതശരീരത്തിന്റെയാണെങ്കിലും സ്പര്‍ശിച്ചവന്റെയും വിധേയന്റെയും വുളൂഅ് മുറിയും. മുടി പല്ല് നഖം എന്നിവയില്‍ തൊടുന്നതുകൊണ്ട് വുളൂഇന് പ്രശ്‌നമില്ല. (വിവാഹബന്ധം ഹറാമായവര്‍ തമ്മിലുള്ള സ്പര്‍ശനംകൊണ്ട് വുളൂഅ് മുറിയുകയില്ല).

വുളൂഇല്‍ ശ്രദ്ധിക്കേണ്ടവ

Yeni Cami in Istanbul - Turkey (prayer hall)
വുളൂഅ് വിശ്വാസിയുടെ ആരാധനയുടെ ഭാഗമായതുകൊണ്ട് തന്നെ പൂര്‍ണ്ണമായ ശ്രദ്ധയും കണിശതയും പാലിച്ചുകൊണ്ടായിരിക്കണം അതുനിര്‍വഹിക്കേണ്ടത്. അതുകൊണ്ട് ഓരോ ശരീരഭാഗങ്ങളും സ്‌നാനം ചെയ്യുന്ന വേളയില്‍ വെള്ളം കൃത്യമായ സ്ഥലങ്ങളില്‍ എത്തി എന്ന് ഉറപ്പുവരുത്തണംയ
മുഖത്തിന്റെ മുകള്‍ അതിരായ തലമുടിമുളക്കുന്ന സ്ഥലം മുതല്‍ താഴെ അതിര്‍ത്തിയായ താടിയെല്ലിന്റെ ഭാഗം വരെയും അപ്രകാരം ഇടത്തും വലത്തും അതിരുകളായ ഒരുചെവിമുതല്‍ മറ്റേ ചെവിവരെ വൃത്താകൃതിയില്‍ പൂര്‍ണ്ണമായും കഴുകിയെന്ന് ഉറപ്പുവരുത്തണം. അതിനുവേണ്ടി മുഖത്തിന്റെ എല്ലാവശങ്ങളും കൈകറക്കി കഴുകണം. കൈമുട്ടിന്റെ പിന്‍ഭാഗം ഉള്‍പ്പെടെ മുട്ട് പൂര്‍ണ്ണമായും കഴുകിയെന്ന് ഉറപ്പുവരുത്തുക. തഴമ്പും ചുളിവും ഉള്ള ഭാഗമായതിനാല്‍ വെള്ളം ഒഴിക്കുന്നതോടൊപ്പം മറ്റേകൈകൊണ്ട് നന്നായി തേച്ചുകഴുകണം. കാല്‍കഴുകുന്ന ഞെരിയാണി ഉള്‍പ്പെടെ കഴുകിയെന്ന് ഉറപ്പുവരുത്താന്‍ കാലിന്റെ പിന്‍ഭാഗം വെള്ളം ഒഴിക്കുന്നതോടുകൂടി തേച്ചുകഴുകുകയും വേണം. സ്ത്രീകള്‍ പ്രത്യേകിച്ച് പാചകവൃത്തിയിലും മറ്റും ഏര്‍പ്പെടുന്ന സമയത്ത് അവരുടെ നഖത്തിനടിയില്‍ അടിഞ്ഞുകൂടുന്ന കരി, മാവ് തുടങ്ങിയ വസ്തുക്കള്‍ വുളൂഇന്റെ വേളയില്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നഖത്തിനടിയില്‍ ഇത്തരം വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
തലതടവുമ്പോള്‍ തലയുടെ പരിധിയിലുള്ള മുടിയോതൊലിയോ ആണ് തടവേണ്ടത്. എന്നാല്‍ തലയുടെ പരിധിവിട്ട് ഇറങ്ങിയ മുടിയോ അതിന്റെ അഗ്രഭാഗമോ തടവിയാല്‍ വുളഅ് ശരിയാവുന്നതല്ല. നീണ്ട മുടിയുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

വുളൂഇന്റെ സുന്നത്തുകള്‍

Yeni Cami in Istanbul - Turkey

വുളൂഇന്റെ മര്യാദകളില്‍ പെടുന്നതാണ് അതിന്റെ സുന്നത്തുകള്‍ പാലിക്കുക എന്നത്. ആദ്യമായി വുളൂഇന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലുക. രണ്ട് മുന്‍കൈ കഴുകലാണ് വുളൂഇന്റെ സുന്നത്ത്. ശേഷം ഉരമുള്ള വസ്തുകൊണ്ടുള്ള ദന്ത ശുചീകരണം നടത്തണം. എന്നാല്‍ പല്ല് തേക്കുന്നതിന് മുമ്പ് പല്ലിടകുത്തി വൃത്തിയാക്കല്‍ സുന്നത്തുണ്ട്. ഉച്ചക്ക് ശേഷം മിസ്‌വാക്ക് ചെയ്യല്‍ നോമ്പുകാരന് കറാഹത്താണ്. മിസ്‌വാക്ക് കഴിഞ്ഞ ഉടനെ വായകഴുകുകയും മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റലും സുന്നത്തുണ്ട്. എന്നാല്‍ വെള്ളം വായിലിട്ട് കുലുക്കി തുപ്പിക്കളയലും അടിസ്ഥാന സുന്നത്തിന് അനിവാര്യമല്ലെങ്കിലും അപ്രകാരം ചെയ്യല്‍ സുന്നത്തുണ്ട്. ഇവ ഓരോന്നും മൂന്ന് കോരല്‍ വെള്ളംകൊണ്ടായിരിക്കണം. മാത്രവുമല്ല ഓരോ കോരല്‍കൊണ്ടും ആദ്യം വായിലം പിന്നെ മൂക്കിലും വെള്ളം എത്തിക്കുക. അതുപോലെതതന്നെ തലതടവുന്ന സമയത്ത് തലമുഴുവന്‍ തടവല്‍ സുന്നത്താണ്. എന്നാല്‍ തല അല്‍പമേ തടവുന്നുള്ളൂവെങ്കില്‍ അത് മൂര്‍ത്താവിലായിരിക്കുന്നതാണ് സുന്നത്ത്. പൂര്‍ണ്ണമായി തടവുന്നതിന്റെ രൂപം ഇങ്ങനെയാണ്. ചൂണ്ടുവിരല്‍ അല്‍പം ചേര്‍ത്ത് കൈകള്‍ തലയുടെ മുന്‍ഭാഗത്ത് വെക്കുക. പെരുവിരലുകള്‍ ഇരുവശത്തെയും ചെന്നിയില്‍ വെക്കുക. പിന്നീട് ചൂണ്ടുവിരലുകള്‍ തള്ളവിരലുകളൊഴിച്ചുള്ള വിരലുകളോടുകൂടി പിരടിയിലേക്ക് നീക്കുക. ശേഷം തിരിച്ച് പഴയ സ്ഥാനത്തേക്ക് തന്നെ മടക്കുക.

ചെവികള്‍ തടവലാണ് വുളൂഇന്റെ മറ്റൊരു സുന്നത്ത്. ചെവികള്‍ ഇരുപുറവും ചെവിക്കുഴികളും തടവണം. വുളൂഇല്‍ അവയവങ്ങള്‍ തേച്ചുകഴുകണം. തിങ്ങിയതാടി വിരല്‍ കോര്‍ത്തു കഴുകലും വലതുകൈവിരലുകള്‍ വിടര്‍ത്തി താഴ്ഭാഗത്തുനിന്ന് കഴുകലും അതിനായി പ്രത്യേകം വെള്ളമെടുക്കലും ശ്രേഷ്ഠമാണ്. കൈകഴുകുന്ന സമയത്ത് കൈവിരലുകള്‍ പരസ്പരം കോര്‍ത്തുകൊണ്ട് ഇടയകത്തി കഴുകലും ഏതെങ്കിലും വിധത്തില്‍ കാല്‍വിരലുകള്‍ ഇടയകത്തി കഴുകലും സുന്നത്താണ്. ഇടതുകയ്യിന്റെ ചെറുവിരല്‍കൊണ്ട് വലതുകാലിന്റെ ചെറുവിരല്‍ മുതല്‍ അടിഭാഗത്തിലൂടെ ക്രമത്തില്‍ ഇടയകത്തി വന്ന് ഇടതുകാലിന്റെ ചെറുവിരലില്‍ അവസാനിപ്പിക്കലാണ് ഇതിന്റെ ഏറ്റവും നല്ല രൂപം.
ഇതുപോലെ വുളൂഅ് ചെയ്യുന്ന വ്യക്തി മുഖവും കൈകാലുകളും കുറച്ചേറെ കയറ്റിക്കഴുകണം. സുന്നത്താണ്. മുഖം കഴുമ്പോള്‍ മുന്‍ഭാഗം, ചെവികള്‍, കഴുത്തിന്റെ പാര്‍ശ്വങ്ങള്‍ എന്നിവ കഴുകുക. കൈകഴുകുമ്പോള്‍ മേല്‍ കൈയില്‍ നിന്നല്‍പഭാഗവും കാലിന്റെ കൂടെ കണങ്കാലിന്റെ ഭാഗവും കഴുകുക.
വുളൂഇന്റെ ഓരോ ഘട്ടത്തിലുള്ള കഴുകല്‍, തടവല്‍, തേച്ചുകഴുകല്‍, ഇടയകറ്റല്‍, മിസ്‌വാക്ക് ചെയ്യല്‍, ബിസ്മി, ദിക്‌റ് എല്ലാം മൂന്ന് പ്രാവശ്യമാക്കലും സുന്നത്തുണ്ട്. മത്രവുമല്ല വലതുഭാഗത്തിന് മുന്‍ഗണന നല്‍കണം.
മുഖം കഴുകുമ്പോള്‍ മുന്‍ഭാഗത്തുനിന്നും കൈകാലുകള്‍ അഗ്രഭാഗത്തുനിന്നും തുടങ്ങലാണ് സുന്നത്ത്. മുഖം കഴുകാന്‍ ഇരുകൈകളും ചേര്‍ത്ത് വെള്ളമെടുക്കുക. കോരിയെടുക്കുകയാണെങ്കില്‍ പാത്രം വലതും ചെരിച്ചെടുക്കുകയാണെങ്കില്‍ ഇടതും വശങ്ങളില്‍ വെക്കുക.
കാല്‍ മടമ്പുകളും കടക്കണ്ണും പീളക്കുഴിയും സൂക്ഷിച്ചുകഴുകുക. വുളൂഅ് കഴിയുന്നതുവരെ ഖിബ്‌ലക്ക് അഭിമുഖമാവുക. ദിക്‌റല്ലാത്ത ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുക. എന്നിവയും സുന്നത്തുണ്ട്. മാത്രമല്ല വുളൂഇന് ശേഷം അകാരണമായി വുളൂഇന്റെ വെള്ളം തുടച്ചുകളയാതിരിക്കണം. വുളൂഅ് കഴിഞ്ഞ് രണ്ട് ശഹാദത്ത് ചൊല്ലണം. സുന്നത്താണ്. ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് ഇരുകകളും കണ്ണുകളും ആകാശത്തേക്ക് ഉയര്‍ത്തിചൊല്ലണം.
പിന്നെ നബി(സ്വ)യുടെയും കുടുംബത്തിന്റെയും മേല്‍ സ്വലാത്ത് സലാം ചൊല്ലിയ ശേഷം ഖിബ് ലക്ക് അഭിമുഖമായിത്തന്നെ കണ്ണും കയ്യും ഉയര്‍ത്താതെതന്നെ * സൂറത്ത് മൂന്ന് പ്രാവശ്യം ഓതലും സുന്നത്തുണ്ട്. മാത്രമല്ല എല്ലാ അവയവങ്ങള്‍ കഴുകുമ്പോഴും
*****
എന്നും ചൊല്ലല്‍ സുന്നത്തുണ്ട്.
വുളൂഇന് ശേഷം ശേഷിക്കുന്ന വെള്ളത്തില്‍ നിന്ന് അല്‍പം കുടിച്ചാല്‍ രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ഇപ്രകാരം കുടിക്കല്‍ സുന്നത്തുണ്ട്. വുളൂഇന് ശേഷമുളള രണ്ട് റക്അത്ത് നിസ്‌കരിക്കം.

വുളുവിന്റെ ഫര്‍ളുകള്‍

Sheikh Zayed Mosque in Dubai (pillars)
ഫര്‍ളുകള്‍ എന്നത് ആ കര്‍മത്തിന്റെ ഭാഗവും അനിവാര്യമായതും ആണ്. വുളുവിന്റെ ഫര്‍ളുകള്‍ ആറെണ്ണമാണ്
1. നിയ്യത്ത്
വുളുഅ് ചെയ്യുന്നു, വുളുഇന്റെ ഫര്‍ള് വീട്ടുന്നു അശുദ്ധി ഉയര്‍ത്തുന്നു അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുന്നു. നിസ്‌കാരത്തിനു വേണ്ടി ശുദ്ധിയാകുന്നു എന്നിങ്ങനെ ഏതുമാകാം .നിയ്യത്ത് എന്നാല്‍ മുഖം കവുകാന്‍ ആരംഭിക്കുമ്പോള്‍ തന്നെ നിയ്യത്ത് ചെയ്യണം കഴുകിത്തുടങ്ങിയ ശേഷമാണ് നിയ്യത്ത് ചെയ്തതെങ്കില്‍ അതിനു മുമ്പുള്ള ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.
മുന്‍കൈ, വായ എന്നിവ കഴുകുമ്പോഴും മൂക്കില്‍ വെള്ളം കയറ്റി പിഴിയുമ്പോഴും വുളുഇന്റെ സുന്നത്ത് നിര്‍വ്വഹിക്കുന്നു എന്നു കരുതുക .പിന്നെ മുഖം കഴുകുമ്പോള്‍ വുളുഇന്റെ ഫര്‍ളിനെ വീട്ടുന്നു എന്നും കരുതുക.
2. മുഖത്തിന്റെ ബാഹ്യ ഭാഗം മുഴുവന്‍ കഴുകല്‍
സാദാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അറ്റം വരെ നീളത്തിലും ഇരു ചെവികള്‍ക്കുമിടയിലുള്ള ഭാഗം വീതിയിലുമാണ് മുഖ പരിധി . താടിയെല്ല് പൂര്‍ണ്ണമായും മുഖത്തിലുള്‍പ്പെടും
കൃതാവ് ,താടി രോമങ്ങള്‍ മീശ ഇമ പുരികം കീഴ് ചുണ്ടിനും താടിക്കും ഇടയിലെ മുടി കവിള്‍ താടി തുടങ്ങിയവയും കഴുകല്‍ നിര്‍ബന്ധമാണ്..
3. രണ്ടു കൈയും മുട്ടുള്‍പ്പെടെ കഴുകല്‍ മുന്‍കൈയും കണങ്കയ്യും ഉള്‍പ്പെടെ കഴുകല്‍നിര്‍ബന്ധമായ സ്ഥലത്തെ രോമങ്ങളും നഖവും കൂടി കഴുകല്‍ നിര്‍ബന്ധമാണ്.
4. തലയില്‍ നിന്ന് അല്പം തടവല്‍
തലയുടെ പരിധിയില്‍പ്പെട്ട ചര്‍മ്മമോ മുടിയോ അല്‍പം തടവിയാല്‍ തന്നെ വുളുഅ് സാധുവാകും
5. കാലുകള്‍ ഞെരിയാണി ഉള്‍പ്പെടെ കഴുകല്‍ എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാല്‍ കഴുകലിനു പകരം പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായി ഖുഫ്വ തടവലുമാകാം
6. ക്രമം പാലിക്കല്‍
മുഖം കവുകിയ ശേഷം കൈകള്‍ പിന്നെ തല കാലുകള്‍ എന്നിങ്ങനെ ക്രമത്തിലാവണമെന്നാണ് നിര്‍ബന്ധം . വുളു ഇല്ലാത്ത ഒരാള്‍ നിയ്യത്തോടു കൂടി വെള്ളത്തില്‍ മുങ്ങിയാല്‍ അവന് വുളു ലഭിക്കും. വുളുവിന് നിയ്യത്ത് ച്‌യ്ത ശേഷം വെള്ളം കോരിയൊഴിക്കുകയാണെങ്കില്‍ അവിടെ ശരിയായ ക്രമം പാലിക്കണം.

വുളൂഇന്റെ ശര്‍ത്വുകള്‍

Mosque in Manora - Pakistan
കുളിയുടെ സര്‍ത്വുകള്‍ തന്നെയാണ് വുളൂഇന് ബാധകമായിട്ടുള്ളത്. അത്‌വളരെ വിശദമായി നാം ചര്‍ച്ച ചെയ്തതാണല്ലോ?.
ശര്‍ത്വുകള്‍ അഞ്ചാണ്.
1. ശുദ്ധജലം 
മറ്റുവിശേഷണങ്ങളൊന്നും ഇല്ലാതെ വെള്ളം എന്ന് പറയാവുന്നതാണിത്.
2. കഴുകുന്ന അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക
3. വെള്ളത്തിന് പകര്‍ച്ച വരുത്തുന്ന ഒന്നും അവയങ്ങളില്‍ ഇല്ലാതിരിക്കുക.
4. കഴുകുന്ന അവയവത്തിനും വെള്ളത്തിനും ഇടയില്‍ മറ ഒന്നും ഇല്ലാതിരിക്കുക. അപ്പോള്‍
ചുണ്ണാമ്പ്, മെഴുക്, കുഴമ്പ്, മഷി, മൈലാഞ്ചി പോലുള്ള തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളാണ്.
5. അനിയന്ത്രിത മൂത്രം പോക്ക്, ഇസ്തിഹാളത്ത് രോഗമുളളവരായ സ്ഥിരാശുദ്ധിക്കാരന്‍ സമയം ആയശേഷം ആക്കുക.

വുളൂഅ്

Mostar in Bosnia and Hercegowina
ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ വുളൂഅ് ചെയ്യണം. ചില പ്രത്യേക അംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ സ്‌നാനം ചെയ്യുന്നതിനെയാണ് വുളൂഅ് എന്ന് അര്‍ത്ഥമാക്കുന്നത്. ഇത് വളരെ ശ്രഷ്ടമായ ഒരു ഇബാദത്താണ്. അന്ത്യനാളില്‍ എന്റെ സമുദായം വുളൂഅ് ചെയ്തതുകാരണം കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായി സന്നിഹിതരാകുമെന്ന് തിരുമേനി(സ്വ) ഒരിക്കല്‍ അരുളി. അല്ലാഹുതന്നെ ശുദ്ധിയുടെ പ്രാധാന്യം നമ്മെ അറിയിക്കുകയുണ്ടായി. നിങ്ങളെ ശുദ്ധീരകരിക്കണമെന്നും തന്റെ അനുഗ്രഹം പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി. (വി.ഖു 5/6)

നോമ്പുകാരന്റെ കുളി

    Yeni Cami in Istanbul - Turkey (night)   നോമ്പുകാരന്‍ കുളിക്കുന്ന സമയത്ത് വായയിലൂടെയോ ചെവിയിലൂടെയോ യോനീദ്വാരത്തിലൂടെയോ വെള്ളം ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ജനാബത്ത് കുളി, അര്‍ത്തവ, പ്രസവ രക്തത്തെ തുടര്‍ന്നുള്ള കുളി പോലുള്ളവ നിര്‍വഹിക്കുമ്പോള്‍ മുങ്ങിക്കുളിക്കുന്ന അവസരത്തില്‍ അല്ല എങ്കില്‍ യാദൃശ്ചികമായി വെള്ളം ഉള്ളില്‍ കടന്നാലും നോമ്പ് മുറിയുകയില്ല. *അതേ സമയം മുങ്ങിക്കുളിച്ചപ്പോഴാണ് ചെവിയിലൂടെയോ മൂക്കിലൂടെയോ യോനീ ദ്വാരത്തിലൂടെയോ വെള്ളം ഉള്ളിലേക്ക് കടന്നതെങ്കില്‍ നിര്‍ബന്ധ കുളിയാണെങ്കില്‍ പോലും നോമ്പ് മുറിയും. നോമ്പുണ്ടായിരിക്കെ മുങ്ങിക്കുളി കറാഹത്തായതുകൊണ്ടാണിത്.
ജനാബത്തോ മറ്റോ ഉള്ള നോമ്പുകാര്‍ പ്രഭാതത്തിന് മുമ്പ് കുളിക്കല്‍ സുന്നത്തുണ്ട്. ചെവി, മലദ്വാരം തുടങ്ങിയവയിലൂടെ വെള്ളം അകത്ത് കടക്കാതിരിക്കാന്‍ വേണ്ടിയാണിത്.

കുളി സുന്നത്തുള്ള സന്ദര്‍ഭങ്ങളില്‍ ചിലത്

Water-Filtration-Plant (1)

വൃത്തിയുടെ കാര്യത്തില്‍ പരിശുദ്ധ ഇസ്‌ലാം കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നു എന്നതുകൊണ്ടുതന്നെ ചില പ്രത്യേക അവസരങ്ങളിലും ചില ആരാധനകള്‍ക്ക് തയ്യാറെടുക്കാന്‍ വേണ്ടിയും കുളിച്ചുവൃത്തിയാവല്‍ സുന്നത്താണ്. രണ്ടുപെരുന്നാള്‍ ഗ്രഹണ നിസ്‌കാരങ്ങള്‍, മഴക്കുവേണ്ടിയുള്ള നിസ്‌കാരം, ഇഅ്തികാഫ് എന്നീ കര്‍മങ്ങള്‍ക്ക് തയ്യാറാകുന്നതിന്റെ ഭാഗമായി കുളി സുന്നത്താണ്. ഇപ്രകാരം തന്നെ ഹജ്ജിന്റെ കര്‍മങ്ങളോട് ബന്ധപ്പെട്ട കുളി, മയ്യിത്ത് കുളിപ്പിച്ചവന്റെ കുളി, റമളാനിന്റെ എല്ലാ രാത്രികളിലും കുളി, കൊമ്പ് വെച്ചതിന് ശേഷമുള്ള കുളി, ദേഹം മുഷിഞ്ഞാലുള്ള കുളി, അമുസ്‌ലിമായ വ്യക്തി മുസ്‌ലിമായാലുള്ള കുളി എന്നിവയെല്ലാം സുന്നത്താണ്. ഏതുകാരണത്താല്‍ സുന്നത്തായ കുളിയാണോ ഒരാള്‍ കുളിക്കുന്നത് പ്രസ്തുത കാരണം കരുതിയാണ് സുന്നത്തുകുളിക്കുവേണ്ടി നിയ്യത്ത് ചെയ്യേണ്ടത്. ഉദാ: ജുമുഅയുടെ സുന്നത്തായ കുളി ഞാന്‍ കുളിക്കുന്നു. ശരീരം മുശിഞ്ഞിതിന്റെ പേരിലുള്ള സുന്നത്ത് കുളി ഞാന്‍ കുളിക്കുന്നു.